പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ജ​ന​രോ​ഷം; മ​ന്ത്രി​യെ ത​ട​ഞ്ഞു; പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ രാ​ധ​യു​ടെ വീ​ട്ടി​ലെ​ത്തി എ. ​കെ ശ​ശീ​ന്ദ്ര​ന്‍

വ​യ​നാ​ട്: ടു​വ ക​ടി​ച്ചു​കൊ​ന്ന പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വ​നം​മ​ന്ത്രി എ​കെ ശ​ശീ​ന്ദ്ര​നെ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ നാ​ട്ടു​കാ​ർ മ​ന്ത്രി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​ര കൊ​ല്ലി​ക്ക് മു​ൻ​പു​ള്ള പി​ലാ​ക്കാ​വി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. രാ​ധ​യു​ടെ വീ​ടി​നു സ​മീ​പ​ത്താ​യാ​ണ് നാ​ട്ടു​കാ​ർ മ​ന്ത്രി​യെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ൻ പോ​ലീ​സ് അ​ക​മ്പ​ടി​യി​ലാ​ണ് മ​ന്ത്രി എ​ത്തി​യി​രു​ന്ന​ത്. പൊ​ലീ​സ് ആ​ളു​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ന്ത്രി​ക്ക് ക​യ​റാ​നാ​യ​ത്. സി​പി​എം നേ​താ​ക്ക​ളും മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ട്. അ​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​ക്ക് ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

Read More

പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ക​ടി​ച്ചു​കൊ​ന്ന ക​ടു​വ​യെ ‘ന​ര​ഭോ​ജി’ ക​ടു​വ​യാ​യി പ്ര​ഖ്യാ​പി​ച്ചു; ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

വയനാട്: മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ക​ടി​ച്ചു​കൊ​ന്ന ക​ടു​വ​യെ ഒ​ടു​വി​ൽ ന​ര​ഭോ​ജി ക​ടു​വ​യാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ടു​വ​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​നാ​കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ടു​വ​യെ ന​ര​ഭോ​ജി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ക​ടു​വാ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ക​ടി​ച്ചു​കൊ​ന്ന ക​ടു​വ ത​ന്നെ​യാ​ണ് ഇ​ന്ന് തെ​ര​ച്ചി​ലി​നി​ടെ ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​യ​സൂ​ര്യ​യെ​യും ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം വ​ന്ന​തി​നാ​ൽ ആ​ണ് ന​ര​ഭോ​ജി എ​ന്ന പ്ര​ഖ്യാ​പ​നം.

Read More

ലൗ​കി​ക ജീ​വി​തം ഉ​പേ​ക്ഷി​ച്ചു: ബോ​ളി​വു​ഡ് താ​രം മ​മ​ത കു​ൽ​ക്ക​ർ​ണി ഇ​നി സ​ന്യാ​സി​നി ‘മാ​യി മം​മ്താ ന​ന്ദ് ഗി​രി’

മ​ഹാ​കും​ഭ് ന​ഗ​ർ (ഉ​ത്ത​ർ​പ്ര​ദേ​ശ്): ഒ​രു​കാ​ല​ത്ത് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ബോ​ളി​വു​ഡ് ന​ടി മ​മ​ത കു​ൽ​ക്ക​ർ​ണി സ​ന്യാ​സം സ്വീ​ക​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഹാ​കും​ഭ​മേ​ള​യി​ലാ​ണ് 52കാ​രി​യാ​യ മ​മ​ത ആ​ത്മീ​യ​ജീ​വി​ത​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ലൗ​കി​ക ജീ​വി​തം ഉ​പേ​ക്ഷി​ച്ച അ​വ​ർ ‘മാ​യി മം​മ്താ ന​ന്ദ് ഗി​രി’ എ​ന്ന പു​തി​യ പേ​രും സ്വീ​ക​രി​ച്ചു. 23 വ​ർ​ഷം മു​മ്പ് കു​പ്പോ​ളി ആ​ശ്ര​മ​ത്തി​ലെ ഗു​രു ശ്രീ ​ചൈ​ത​ന്യ ഗ​ഗ​ൻ ഗി​രി​യി​ൽ​നി​ന്നു ദീ​ക്ഷ സ്വീ​ക​രി​ച്ച താ​ൻ ഇ​പ്പോ​ൾ പൂ​ർ​ണ​സ​ന്യാ​സ​ത്തോ​ടെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്നു താ​രം പ​റ​ഞ്ഞു.

Read More

ഫ്രാ​ൻ​സ് എ​ഐ ഉ​ച്ച​കോ​ടി​യി​ൽ മോ​ദി സ​ഹ അ​ധ്യ​ക്ഷ​നാ​കും

ന്യൂ​ഡ​ൽ​ഹി: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ക്ഷ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന എ​ഐ (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്) ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ-​ചെ​യ​ർ ആ​യി പ​ങ്കെ​ടു​ക്കു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​വാ​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റി​യി​ക്കു​മെ​ന്നും ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 10, 11ന് ​ആ​ണ് ഫ്രാ​ൻ​സി​ൽ എ​ഐ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്രാ​ർ​ഥ​യ്ന​ക്കു​ള്ള​താ​ണ്: പ​ള്ളി​ക്കു മു​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി വേ​ണ്ടെ​ന്നു കോ​ട​തി

പ്ര​യാ​ഗ് രാ​ജ്: മു​സ്‌​ലിം പ​ള്ളി​ക​ൾ​ക്ക് മു​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്രാ​ർ​ഥ​യ്ന​ക്കു​ള്ള​താ​ണെ​ന്നും അ​വി​ടെ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടാ​യി മാ​റു​മെ​ന്നും നി​രീ​ക്ഷി​ച്ചാ​ണു കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്. പി​ലി​ഭ​റ്റ് സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജ​സ്റ്റീ​സ് അ​ശ്വ​നി കു​മാ​ർ മി​ശ്ര, ജ​സ്റ്റീ​സ് ടൊ​ണാ​ഡി ര​മേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി. ഹ​ർ​ജി​ക്കാ​ര​ൻ പ​ള്ളി​യു​ടെ ചു​മ​ത​ല​യു​ള്ള വ്യ​ക്തി​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ത്തി​ലു​ള്ള പ​ള്ളി​യോ അ​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ർ​ജി​യു​ടെ സാ​ധ്യ​ത​യെ കോ​ട​തി തു​ട​ക്ക​ത്തി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Read More

സ്വ​ത്തു​ത​ർ​ക്കം: യു​വാ​വി​നെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ജീ​വ​നോ​ടെ ക​ത്തി​ച്ചു

പ​ട്ന: ബി​ഹാ​ർ മു​സാ​ഫ​ർ​പു​രി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്നു ജീ​വ​നോ​ടെ ക​ത്തി​ച്ചു​കൊ​ന്നു. മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള സു​ധീ​ർ​കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം സു​ധീ​ർ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് സു​ധീ​ർ കു​മാ​റി​നെ വൈ​ദ്യു​തി തൂ​ണി​ൽ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ഒ​രു വാ​ച്ച്മാ​ൻ ആ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Read More

നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല; കെ. ​സു​ധാ​ക​ര​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ഉ​ന്ന​യി​ച്ചി​ട്ടി​ല്ല; കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ ത​ള്ളി കെ. ​മു​ര​ളീ​ധ​ര​ൻ. നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച് ഇ​തു​വ​രെ ആ​ലോ​ചി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ‌​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യി​ല്ലെ​ന്നും എ​ന്നാ​ൽ ഡി​സി​സി ഭാ​ര​വാ​ഹി ത​ല​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കെ. ​സു​ധാ​ക​ര​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ഞ​ങ്ങ​ളാ​രും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ്. കെ. ​സു​ധാ​ക​ര​ന് ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വു​മി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ർ​വേ ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. പാ​ർ​ട്ടി വേ​ദി​യി​ൽ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ്. സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന് മി​നി​മം 60 സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ക്ക​ണം. പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ നി​യ​മ​സ​ഭാ സീ​റ്റ് നേ​ടാ​ൻ എ​ഐ​സി​സി ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. താ​ൻ സ​ർ​വേ ന​ട​ത്താ​ൻ പോ​കു​ന്നു​വെ​ന്ന് പാ​ർ​ട്ടി​യി​ൽ പ​റ​യേ​ണ്ട​തി​ല്ല. സ​ർ​വേ പ്ര​തി​പ​ക്ഷ നേ​താ​വി​നും കെ. ​സു​ധാ​ക​ര​നും ന​ട​ത്താം.…

Read More

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് കെ.​സു​ധാ​ക​ര​നെ ഉ​ട​ൻ മാ​റ്റി​ല്ല; സു​ധാ​ക​ര​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് കെ.​സു​ധാ​ക​ര​നെ ഉ​ട​ൻ മാ​റ്റി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഉ​റ​പ്പ്. സു​ധാ​ക​ര​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ദാ​സ് മു​ന്‍​ഷി ന​ട​ത്തു​ന്ന​ത് പു​നഃ​സം​ഘ​ട​നാ ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ താ​ന്‍ അ​റി​യാ​തെ ന​ട​ക്കു​ന്ന നേ​തൃ​മാ​റ്റ ച​ര്‍​ച്ച​ക​ളി​ല്‍ സു​ധാ​ക​ര​ന്‍ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്ന് ത​ന്നെ നേ​തൃ​മാ​റ്റ​ത്തി​നാ​യി ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പ​ദാ​സ് മു​ന്‍​ഷി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ പ്ര​ത്യേ​ക​മാ​യി ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ബെ​ന്നി ബെ​ഹ​നാ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, സ​ണ്ണി ജോ​സ​ഫ്, റോ​ജി എം.​ജോ​ൺ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Read More

പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര​ക​ൾ വേ​ണ്ട; പോ​ലീ​സി​ന് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര​ക​ളും ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ളും അ​നു​വ​ദി​ക്ക​രു​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഡി​ജി​പി എ​സ്.​ദ​ർ​വേ​ഷ് സാ​ഹി​ബി​ന്‍റെ നി​ർ​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് വീ​ഴ്ച​വ​രു​ത്തു​ക​യാ​ണെ​ന്നു കാ​ട്ടി കോ​ട​തി​ക​ളി​ൽ ഹ​ർ​ജി​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് ഡി​ജി​പി​യു​ടെ ഇ​ട​പെ​ട​ൽ. ഘോ​ഷ​യാ​ത്ര​ക​ൾ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. റോ​ഡ് പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള പ​രി​പാ​ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ഘോ​ഷ​യാ​ത്ര​ക​ൾ മൂ​ലം ജ​ന​ത്തി​നു വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വ​ഴി ത​ട​സ​പ്പെ​ടു​ത്തി വേ​ദി കെ​ട്ടു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യ​തി​നെ നേ​ര​ത്തേ ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

Read More

പി​ടി​ത​രാ​തെ പൊ​ന്ന്; ഇ​ന്നും  സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; പ​വ​ന് 60,440 രൂ​പ; 1925 ൽ ​ഒ​രു​പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 13.75രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാ ര്‍ഡില്‍. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമായി. ജനുവരി 24 ന് കേരളത്തിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,525 രൂപ, പവന് 60,200 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. പലിശ നിരക്ക് ഉടന്‍ കുറയ്ക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞത്. അതാണ് സ്വര്‍ ണവില ഉയരാന്‍ ഇടയാക്കിയത്. 2,800 ഡോളര്‍ കടന്നേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.  ഈ സാഹചര്യമുണ്ടായാല്‍ വീണ്ടും ഉയരുമെന്ന് സൂചനകളാണ് വിപണിയില്‍ നിന്ന് ലഭ്യമാകുന്നത്.കഴിഞ്ഞ 100 വര്‍ഷ ത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 60 , 440 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന്‍ സ്വര്‍ണത്തിന്…

Read More