ചാലക്കുടി: രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ നടക്കും. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ ഹാർഡ്വെയർ വ്യാപാരത്തിലൂടെയാണ് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് അദ്ദേഹം സ്വര്‍ണവ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെയുള്ള നഗരങ്ങളിലായി പത്തോളം ജ്വല്ലറി ഷോറൂമുകളുടെ ഉടമയാണ്. നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്
Read MoreCategory: Loud Speaker
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി കാണാമറയത്ത്; ചോദ്യംചെയ്ത് വിട്ടയച്ചയാൾ വീണ്ടും കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീടിനുള്ളിൽ കുത്തിപ്പരിക്കേൽപിച്ച പ്രതി കാണാമറയത്തു തുടരുന്നതിനിടെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്നു വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ ഇരുപതിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. പ്രതി ഒറ്റയ്ക്കല്ലെന്നും ഇയാളെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണു പോലീസ്. വീട്ടിലെ ജീവനക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് സെയ്ഫ് അലി ഖാന്റെയും ഭാര്യ കരീന കപുറിന്റെയും മൊഴിയുമെടുത്തു. അതിനിടെ പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്നു ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.…
Read Moreമംഗളൂരു ഉള്ളാൾ സഹ. ബാങ്ക് കവർച്ച: 12 കോടി കവർന്ന സംഘം കടന്നത് കേരളത്തിലേക്ക്?
മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന സംഘം കടന്നത് കേരളത്തിലേക്കാണെന്ന സംശയം ബലപ്പെടുന്നു. ആറംഗ കൊള്ളസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ചാരനിറത്തിലുള്ള ഫിയറ്റ് കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിൽ കേരള അതിർത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് കടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് കൊള്ളയടിച്ച് കവർച്ചാ സാധനങ്ങളും ആയുധങ്ങളുമായി പുറത്തിറങ്ങിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷംകാറിൽ കയറി മംഗളൂരു ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് നേരത്തേ ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ, ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് ഇപ്പോൾ പോലീസ് കരുതുന്നത്. മംഗളൂരു ഭാഗത്തേക്ക് കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം വണ്ടി തിരിച്ചിരിക്കാമെന്നാണ് സൂചന. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കവർച്ച നടന്നത്. ഒന്നരയോടെയാണ് ഈ കാർ തലപ്പാടിയിലെത്തിയതായി കാണുന്നത്. തലപ്പാടിയിൽ നിന്ന് കാർ നേരെ…
Read Moreരാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 90 കോടിയിലേക്ക്; ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം എട്ട് ശതമാനത്തോളം വര്‍ധനവ്
കൊല്ലം: ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025- ഓടെ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. എണ്ണത്തിന്റെ കാര്യത്തിൽ ഗ്രാമീണ ഇന്ത്യയ്ക്കാണ് ആധിപത്യം. മുംബൈ ആസ്ഥാനമായ ഇന്റര്‍നെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ഡിജിറ്റൽ വിപണി ഗവേഷണ സ്ഥാപനമായ കാന്താറും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം അതിവേഗം വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ. വര്‍ഷാവര്‍ഷം എട്ട് ശതമാനത്തോളം വര്‍ധനയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 88.6 കോടിയിലെത്തിയിരുന്നു. ഇതില്‍ 48.8 കോടി ഉപയോക്താക്കള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 145 കോടിയിൽ അധികമാണ്.ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 98 ശതമാനവും…
Read Moreപഴയതു പോലെ പോരാ… പാർട്ടിയെ ശക്തിപ്പെടുത്താൻ കെപിസിസി മാർഗരേഖ; ലക്ഷ്യം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കെപിസിസി മാർഗരേഖ പുറത്തിറക്കി. പാർട്ടിയുടെ സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികൾക്കാണ് ഒൻപത് പേജുള്ള മാർഗരേഖ അയച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നാലെ അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള ശ്രമങ്ങൾക്ക് ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഉടൻതന്നെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. മറ്റ് പാർട്ടികളിലെ അസ്വസ്ഥരായി നിൽക്കുന്ന പ്രവർത്തകരെ കോണ്‍ഗ്രസിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ബൂത്ത് തലം മുതൽ മുകൾ തട്ട് വരെയുള്ള നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പാർട്ടിപരിപാടികളിൽ സജീവമല്ലാത്ത ഭാരവാഹികളുടെ പേര് വിവരങ്ങൾ നൽകാൻ അതാത് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകണം. മേയ് മാസത്തിൽ ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മഹാപഞ്ചായത്ത് എന്ന പരിപാടി സംഘടിപ്പിക്കാനും കെപിസിസി…
Read Moreബെഡ് ഷീറ്റ് നൽകാനാണെന്ന് പറഞ്ഞ് മുറിയിൽ കടന്നു കൂടി: എൻജിനീയറിംഗ് വിദ്യാർഥിനിയെ പീഡിപ്പിച്ചു: ഹോസ്റ്റൽ ഉടമയുടെ ഡ്രൈവർ പിടിയിൽ
ഹൈദരാബാദ്: എൻജിനീയറിംഗ് വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ ഉടമയുടെ ഡ്രൈവർ പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. ഒന്നാം വർഷ വിദ്യാർഥിനി രാത്രി ഹോസ്റ്റൽ മുറിയിൽ തനിച്ചായിരുന്ന സമയത്താണു പീഡനം നടന്നത്. ബെഡ് ഷീറ്റ് നൽകാനെത്തിയതാണെന്ന് പറഞ്ഞ് ഇയാൾ മുറിയുടെ വാതിലിൽ തട്ടിവിളിക്കുകയും വാതിൽ തുറന്നപ്പോൾ മുറിയിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം മറ്റ് വിദ്യാർഥികൾ അവരുടെ മുറിയിലായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംപട്ടണം പോലീസ് പ്രതിയെ പിടികൂടിയത്.
Read Moreസ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മാവൻ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി: 24കാരി ജീവനൊടുക്കി
ബംഗളൂരു: സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന അമ്മാവന്റെയും അമ്മായിയുടെയും ഭീഷണിയെത്തുടർന്ന് യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരുവിലാണു സംഭവം. 24കാരിയായ ടെക്കിയാണ് ആത്മത്യചെയ്തത്. സംഭവത്തിൽ പ്രധാന പ്രതിയായ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ മുറിയിലാണ് യുവതി ജീവനൊടുക്കിയത്. സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവൻ യുവതിയെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിയ യുവതി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മാവന്റെ കൈയിലുണ്ടായിരുന്ന പെൻഡ്രൈവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി അമ്മാവനും അമ്മായിക്കുമൊപ്പമാണ് മകൾ താമസിച്ചിരുന്നതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
Read Moreപതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ചു
പെനുകൊണ്ട (ആന്ധ): പതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് യുവതിയെ നഗ്നയാക്കി മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ ഇന്നലെയാണു സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളാണ് അതിക്രമം കാട്ടിയത്. ഒരാഴ്ച മുമ്പ് 16കാരി അതേഗ്രാമത്തിലെ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കു കൈമാറി. തുടർന്ന് ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കളും പതിനൊന്നു ബന്ധുക്കളും ആരോപണ വിധേയയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുടി മുറിച്ചുകളയുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനത്തിനിരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreകെണിവച്ചത് പുലിയെ കുടുക്കാൻ; വീണതാകട്ടെ മനുഷ്യനും: സംഭവം ഗുണ്ടൽപേട്ടിൽ
ഗുണ്ടൽപേട്ട്: കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ടൽപേട്ടിൽ പുലിക്ക് വച്ച കെണിയിൽ മനുഷ്യൻ കുടുങ്ങി. ഗുണ്ടൽപേട്ടിലെ പദഗുരു ഗ്രാമത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൊട്ടടുത്തുള്ള ഗ്രാമത്തിൽനിന്നു വന്ന ഹനുമന്തയ്യ എന്നയാൾ ആടിനെ കെട്ടിയിട്ടിരുന്ന കൂട്ടിലേക്ക് അറിയാതെ കയറുകയായിരുന്നു. കെണിയുടെ വാതിൽ അടഞ്ഞതോടെ ആറ് മണിക്കൂർ ഇയാൾ ഇതിനകത്ത് കുടുങ്ങി. പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥലത്ത് പശുക്കളെ മേച്ച് വന്ന നാട്ടുകാരാണ് ഹനുമന്തയ്യ കൂട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ എത്തി കെണി തുറന്ന് ഹനുമന്തയ്യയെ പുറത്തിറക്കി ഗ്രാമത്തിലെത്തിച്ചു.
Read Moreപേരുവിവര പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തി: 29 സ്കൂളുകൾക്ക് സിബിഎസ്ഇ നോട്ടീസ്
ന്യൂഡൽഹി: പേരുവിവര പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തുകയും അക്കാഡമിക്-അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത ഡൽഹിയിലെയും അഞ്ചു സംസ്ഥാനങ്ങളിലെയും 29 സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. സ്കൂളുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനകൾക്കുശേഷമാണ് നോട്ടീസ് നൽകിയത്. ഡിസംബർ 18ന് ഡൽഹിയിലും 19ന് ബംഗളൂരു (കർണാടക), പട്ന (ബിഹാർ), ബിലാസ്പുർ (ഛത്തീസ്ഗഡ്), വാരണാസി (ഉത്തർപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളിലുമാണു പരിശോധന നടന്നത്. രാജ്യത്തെ പ്രമുഖ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. സിബിഎസ്ഇയുടെ അഫിലിയേഷൻ നിയമാവലിയുടെ ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. മുപ്പതു ദിവസത്തിനകം മറുപടി നൽകണമെന്ന നിർദേശത്തോടെയാണു നോട്ടീസ് നൽകിയിരിക്കുന്നത്.
Read More