മൈസൂരു: മൈസൂരുവിനു സമീപം മുഖംമൂടി ധരിച്ച ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വസ്തു ബ്രോക്കർമാരെ മർദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാർ പിന്നീടു നാലു കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൈസൂരു-മാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയിൽ ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മൂന്നു കാറുകളിലായി പിന്തുടർന്ന സംഘം വഴിയിൽ തടഞ്ഞു നിർത്തി രണ്ടു പേരെയും വലിച്ചിറക്കി മർദിക്കുകയായിരുന്നു. വസ്തു ബ്രോക്കർമാരായ സൂഫിക്കും അഷ്റഫിനും ഹംപാപുര സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. എച്ച്ഡി കോട്ടയിൽ കമുകിൻ തോട്ടം വാങ്ങുന്നതിന് മുൻകൂറായി നൽകാനുള്ള പണമാണു കവർന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പോലീസിന് അഷ്റഫ് മൊഴി നൽകി. മൈസൂരു റൂറൽ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read MoreCategory: Loud Speaker
‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി
ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. താങ്കളോടൊത്തുള്ള സഹകരണത്തിന് കാത്തിരിക്കുന്നു എന്ന് മോദി പറഞ്ഞു. എക്സിലാണ് ട്രംപിന് ആശംസകൾ നേർന്ന് മോദി പോസ്റ്റ് പങ്കുവച്ചത്. ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, ഒരു പുതു ലോകത്തിന് രൂപം നൽകാനും ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’ എന്ന് മോദി കുറിച്ചു. അതേസമയം,അമേരിക്കയ്ക്ക് സുവർണ യുഗപ്പിറവി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റു. ഇന്നലെ അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കാപിറ്റോളിൽ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്റുമാർ, വ്യവസായ പ്രമുഖർ, ട്രംപ് ഭരണത്തിലെ…
Read Moreഏവർക്കും പാഠപുസ്തകം ആണ് കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതം: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും കരുതലും സർക്കാർ ബജറ്റുകളുടെ മുൻഗണനാ വിഷയങ്ങളാക്കിയതാണ് ഭരണാധികാരി എന്ന നിലയിൽ കെ.എം. മാണിയെ വേർതിരിച്ചു നിർത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഫെബ്രുവരിയിൽ കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന മാണിയും സംസ്ഥാന ബജറ്റുകളുമെന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരായ ആളുകൾക്ക് ക്ഷേമപെൻഷൻ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത ധനകാര്യ മന്ത്രിയായിരുന്നു കെ. എം. മാണി. ജനാധിപത്യം മേഖലയിൽ പ്രവർത്തിക്കുന്ന ഏവർക്കും പാഠപുസ്തകം ആണ് കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതം എന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. കോണ്‍ക്ലേവിന്റെ ഓണ്‍ലൈൻ രജിസ്ട്രഷൻ ഉദ്ഘാടനം. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായണ്‍ കേരള…
Read Moreകേയി റുബാത്ത് അവകാശികൾ കോടതിയിൽ; വരുമോ തലശേരിയിലേക്ക് 5,000 കോടി ? കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
തലശേരി: കേയി തറവാട്ടിലെ കാരണവരായിരുന്ന ചൊവ്വക്കാരൻ വലിയപുരയിൽ മായിൻ കുട്ടി കേയി സൗദി അറേബ്യയിൽ നിർമിച്ച കേയി റുബാത്ത് വികസനാവശ്യത്തിന് പൊളിച്ച് മാറ്റിയതിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നടപടി ആവശ്യപ്പെട്ട് അവകാശികൾ നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇന്ത്യൻ കോൺസുലേറ്റിനും ഹൈക്കോടതി നോട്ടീസയച്ചു. കേയി റുബാത്ത് അവകാശികളായ കെ.പി. നിസാർ, ബി.പി. മുസ്തഫ, പി.വി. മൊയ്തു, എ.പി. ജമീല തുടങ്ങിയവർ അഡ്വ. സി.പി. പീതാംബരൻ മുഖാന്തരം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.5,000 കോടി രൂപയാണ് നഷ്ട പരിഹാരമായി സൗദി അറേബ്യയിലെ ട്രഷറി വകുപ്പിൽ സൂക്ഷിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് കേയി കുടുംബവുമായി ബന്ധപ്പെട്ട് 3,000 അവകാശികൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. അറക്കൽ കുടുംബത്തിനും ഈ തുകയിൽ അവകാശമുണ്ടെന്ന വാദവും ഉയർന്നിരുന്നു. തുക ലഭിക്കുന്നതിനായി സിദിഖ് വലിയകത്തിന്റെ നേതൃത്വത്തിൽ കേയി റുബാത്ത് ആക്ഷൻ കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് തുക…
Read Moreതാമരശേരിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു; ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും അന്വേഷണം
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് സുബൈദയെ കൊല്ലുന്നതിനു മുന്‍പ് മകന് ആഷിഖ് കൊടുവാള് വാങ്ങി പോകുന്നതും കൃത്യം നിര്‍വഹിച്ചതിന് ശേഷം രക്തത്തില്‍ കുളിച്ച കൈകളില്‍ വാക്കത്തി പിടിച്ച് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം വീടിന്റെ മുറ്റത്തെ ടാപ്പില്‍നിന്ന് വാക്കത്തി കഴുകുന്ന ദൃശ്യങ്ങളും വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇന്നലെ സൈബര്‍ സെല്‍ സംഘം വീട്ടിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി ആഷിഖ് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായുള്ള വിവരത്തിന്റെഅടിസ്ഥാനത്തിലാണിത്. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോഴ്സിന് ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീല പറയുന്നത്. മാത്രമല്ല…
Read Moreരജൗരിയിൽ മരിച്ചത് 16 പേർ: ജമ്മു കാഷ്മീരിൽ അജ്ഞാതരോഗം; വിദഗ്ധസംഘത്തെ നിയോഗിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ. രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഇതുവരെ 16 പേർ മരിച്ച സംഭവത്തിലാണ് സർക്കാർ നടപടി. നാല്‍പ്പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. 2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.
Read Moreകോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: വിധി ഇന്ന്
ന്യൂഡൽഹി/കോൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്, കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്നു പ്രഖ്യാപിക്കും. സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണു വിധി പ്രഖ്യാപിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64, 66, 103(1) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്‍പതിനാണു സംഭവം. ഡോക്ടറുടെ മരണം രാജ്യവ്യാപകമായ രോഷത്തിനും വൻ പ്രതിഷേധത്തിനും ഇടയാക്കി. പ്രതി കോൽക്കത്ത പോലീസിലെ മുൻ സിവിക് വോളണ്ടിയർ ആണ്.
Read Moreടര്‍ഫിൽ കളിക്കാൻ എത്തിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ പുഴയിലിറങ്ങി; അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ സംഭവം. ഇലവുംതിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. പുഴയ്ക്ക് സമീപത്തെ ടര്‍ഫിൽ കളിക്കാൻ എത്തിയതായിരുന്നു ഇവർ. കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
Read More‘എനിക്കും മൂന്ന് പെൺമക്കളാണ്, ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന എത്രമാത്രമാണെന്ന് മനസിലാകും: തൂക്കിലേറ്റാനാണ് കോടതി വിധിക്കുന്നതെങ്കിൽ അതിനും വിരോധമില്ല’ ;ആർജി കർ ബലാത്സംഗ കൊലക്കേസിലെ പ്രതിയുടെ അമ്മ
കോൽക്കത്ത: ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പ്രതികരണവുമായി പ്രതിയുടെ അമ്മയും സഹോദരിയും. “എനിക്കും മൂന്ന് പെൺകുട്ടികളുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന എന്ത്മാത്രമാണെന്ന് മനസിലാകും. ഒരു പെൺകുട്ടിയെ നിഷ്കരുണം കൊലപ്പെടുത്തിയ മകന് അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണം. തൂക്കിലേറ്റാനാണ് കോടതി വിധിക്കുന്നതെങ്കിൽ അതിനും തനിക്ക് വിരോധമൊന്നുമില്ല’ എന്ന് സഞ്ജയുടെ അമ്മ മാലതി റോയ് പറഞ്ഞു. സഹോദരൻ ഇത്തരത്തിലുള്ള ക്രൂര പ്രവർത്തികൾ ചെയ്തെന്ന് ചിന്തിക്കാൻ പോലും തനിക്ക് കഴിയുന്നില്ലന്ന് സഹോദരി സബിത പറഞ്ഞു. ഇത് പറയുമ്പോഴും എനിക്ക് ഹൃദയം തകരുന്ന വേദനയുണ്ട്. എന്നെപോലെ തന്നെ ഒരു സ്ത്രീയും ഡോക്ടറുമാണ് കൊല്ലപ്പെട്ട പെൺകുട്ടി. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവന് നൽകണം” എന്ന് സബിത കൂട്ടിച്ചേർത്തു. സഞ്ജയ് അറസ്റ്റിലായ ദിവസം മുതൽ വീടിന് പുറത്തേക്ക് പോലും ഞങ്ങൾക്കിറങ്ങാൻ സാധിച്ചിട്ടില്ല.…
Read Moreവിദ്യാർഥിനികളോട് ലൈംഗികാതിക്രമം, അശ്ലീല ചുവയുള്ള സംസാരം: ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലം ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകൻ ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയിലാണ് നടപടി. വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പരാതി നൽകാൻ വിദ്യാർഥിനികളുടെ മാതാപിതാക്കള്‍ സകൂളിലെത്തിയപ്പോള്‍ അധ്യാപകന് ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. കുന്ദമംഗലം ഇന്‍സ്പെക്ടര്‍ കിരണിന്റെ നിര്‍ദേശ പ്രകാരം എസ്ഐ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനിജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതേസമയം, സമാന കേസിൽ ഇയാള്‍ക്കെതിരേ താമരശേരി, കുന്നമംഗലം പോലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Read More