ബംഗളൂരു: കർണാടകയിലെ ബിദറിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന് എടിഎം കൊള്ള നടത്തിയ രണ്ടു പ്രതികളെയും കർണാടക പോലീസ് സാഹസികമായി പിടികൂടി. ഹൈദരാബാദിൽനിന്നാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരേ പ്രതികൾ വെടിയുതിർത്തതോടെ പോലീസും തിരിച്ചു വെടിവച്ചു. ഇതിൽ ഒരു പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. ബിദറിലെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് ഇന്നലെ രാവിലെ 11 ഓടെ വൻ കൊള്ള നടന്നത്. ബാങ്കിന്റെ തൊട്ടടുത്തുതന്നെയുള്ള എടിഎമ്മാണിത്. ബ്രാഞ്ചിൽനിന്ന് 93 ലക്ഷം രൂപ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമണം നടത്തിയത്. സെക്യൂരിറ്റി ഗാർഡുകളെ വെടിവച്ച് വീഴ്ത്തിയശേഷം പണവുമായി രക്ഷപ്പെടുകയായിരുന്നു. ഗിരി വെങ്കിടേഷ്, ശിവകുമാർ എന്നിവരാണു മരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. രക്ഷപ്പെട്ട പ്രതികൾ ഹൈദരാബാദിലെ അഫ്സൽ ഗഞ്ജിലുള്ള ഒരു ട്രാവൽ ഓഫീസിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ മനസിലാക്കി പോലീസ്…
Read MoreCategory: Loud Speaker
റിപ്പബ്ലിക് ദിനാഘോഷം: ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥിയാകും
ന്യൂഡൽഹി: 76 -ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനുവരി 25ന് അദ്ദേഹം ഇന്ത്യയിൽ എത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രസിഡന്റായി ചുമതലേയറ്റശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2020 ൽ ഇന്തോനേഷ്യയുടെ പ്രതിരോധമന്ത്രിയായിരിക്കെ സുബിയാന്തോ ഡൽഹി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreസെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: അക്രമി എല്ലാം അറിയുന്നയാൾ? ജീവനക്കാരെ ചോദ്യം ചെയ്യുന്നു
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ബാന്ദ്രയിലുള്ള ഹൈറൈസ് അപ്പാർട്ട്മെന്റില്‍ അതിക്രമിച്ചു കയറി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു. ആക്രമണശേഷം രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാനാവാത്തതും പോലീസിനു കടുത്ത വെല്ലുവിളിയായി. അക്രമിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 12 നിലകളുള്ള അപ്പാർട്ട്മെന്റിലെ 11ാം നിലയിലായിരുന്നു സെയ്ഫ് അലി ഖാനും കുടുംബവും താമസിച്ചിരുന്നത്. വലിയ സുരക്ഷാസംവിധാനങ്ങളും കാവൽക്കാരുള്ള അപ്പാർട്ട്മെന്റിൽ അക്രമിക്ക് എങ്ങനെ കടക്കാനായെന്നതാണു പ്രധാന ചോദ്യം. ഉള്ളിൽ കടന്ന അക്രമി കൃത്യമായി ആദ്യം കുട്ടികളുടെ മുറിയിലാണു പ്രവേശിച്ചത്. കെട്ടിടത്തെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് ആക്രമി എന്ന് ഇതു തെളിയിക്കുന്നു. അക്രമി ഫയർ എസ്കേപ്പ് വഴിയാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണു നിഗമനം. ആകെ ഒരു സിസിടിവിയില്‍ മാത്രമാണ് ആക്രമിയുടെ ദൃശ്യം പതിഞ്ഞത്. കെട്ടിടത്തിലെ സിസിടിവി സംവിധാനംപോലും ആക്രമിക്ക് പരിചിതമായിരുന്നോ എന്ന സംശയവും…
Read Moreഅദാനിയെ ഞെട്ടിച്ച ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു
കാലിഫോർണിയ: അദാനി ഗ്രൂപ്പിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്സൺതന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നത്. പൂട്ടാനുള്ള തീരുമാനം താൻ മുൻപേ എടുത്തതാണെന്നും ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും ആൻഡേഴ്സൺ പറയുന്നു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കടലാസ് കമ്പനി വഴി 100 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്ത് ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തത് ഏറെ വിവാദമായിരുന്നു.
Read Moreകള്ളപ്പണം വെളുപ്പിക്കൽ: തമിഴ്നാട് മുൻ മന്ത്രിയുടെ 100.92 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും എഐഎഡിഎംകെ വിമത വിഭാഗം നേതാവുമായ ആർ. വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2011-2016ലെ എഐഎഡിഎംകെ സർക്കാരിൽ ഭവന, നഗര വികസന മന്ത്രിയായിരുന്ന വൈത്തിലിംഗത്തിനെതിരേ ശ്രീറാം പ്രോപ്പർട്ടീസ് എന്ന കമ്പനിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അനുമതി നൽകുന്നതിന് 27.9 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് ഇഡി നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം കടലാസ് കമ്പനികളിൽ നിക്ഷേപിച്ചതായി കണ്ടെത്തി. പിന്നീട് എഐഎഡിഎംകെയിൽനിന്നു പുറത്തായ വൈത്തിലിംഗം ഇപ്പോൾ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം പക്ഷത്താണ്.
Read Moreകൃഷിഭൂമിയിൽ വഖഫ് അവകാശവാദം: ശ്രീരംഗപട്ടണത്ത് 20ന് ബന്ദ്
ബംഗളൂരു: കൃഷിഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണത്ത് 20ന് വിവിധ കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. കാലങ്ങളായി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കൃഷിയിടങ്ങളിലാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മാർച്ച് 20-ന് ശ്രീരംഗപട്ടണത്ത് പശുക്കളുമായി മഹാറാലി സംഘടിപ്പിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം, വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ലെന്നും ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു.
Read Moreതദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് മുസ്ലിംലീഗിനും സമസ്തയ്ക്കും ഇടയിൽ മഞ്ഞുരുക്കം
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനു മുന്‍പ് മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കം തീർക്കാൻ ഇരുവിഭാഗ ത്തിന്റെയും നേതൃത്വങ്ങൾ അയയുന്നു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മലബാറില്‍ ലീഗ് തുടക്കമിടുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ചെറിയ ഭൂരിപക്ഷത്തിലാണ് ഭരണം നിശ്ചയിക്കപ്പെടുന്നത് എന്നതിനാല്‍ സമസ്തയിലുള്ള ലീഗ് വിരുദ്ധരുടെ കൂടി പിന്തുണതേടി മുന്നോട്ടുപോകാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് താത്പര്യം. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കിയെങ്കിലും തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇന്നലെ സമസ്ത നേതാക്കള്‍ നടത്തിയ മാപ്പുപറച്ചിലിലൂടെ സംജാതമായിട്ടുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധരും അവര്‍ക്ക് പുറത്തുനിന്നു കിട്ടുന്ന സഹായവും മലബാറില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മലബാറിലെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന് അറിയാം. പ്രത്യേകിച്ചും സിപിഎം മുസ്ലിം വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍. സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തോടെ…
Read Moreമാളിലെ എസ്കലേറ്ററിൽനിന്ന് വീണ് 3 വയസുകാരൻ മരിച്ചു
ന്യൂഡൽഹി: ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽനിന്നു വീണു മൂന്നു വയസുകാരൻ മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ പസഫിക് മാളിലാണ് അപകടം. ഉത്തംനഗറിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. മാളിൽ സിനിമ കാണാൻ വന്നതായിരുന്നു സംഘം. മുതിർന്നവർ സിനിമ ടിക്കറ്റ് വാങ്ങുന്നതിനിടെ കുട്ടി എസ്കലേറ്ററിന്റെ കൈവരിയിൽ ഇരുന്ന് താഴേക്ക് വരാൻ ശ്രമിക്കുന്പോൾ ബാലൻസ് നഷ്ടപ്പെട്ട് തറയിലേക്കു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
Read Moreനെറ്റ് വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കാൻ മൊബൈൽ കമ്പനികൾക്കു നിർദേശം നൽകി ട്രായ്
കൊല്ലം: നെറ്റ് വർക്ക് കവറേജ് മാപ്പുകൾ നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്ന് രാജ്യത്തെ മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് നിർദേശം. ഇതിന് ഓപ്പറേറ്റർമാർക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മാപ്പുകൾ ഏപ്രിൽ ഒന്നിന് മുമ്പ് പൂർണമായും പ്രസിദ്ധീകരിക്കണം എന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ബിഎസ്എൻഎൽ, വിഐ, റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി ഈ രംഗത്തെ എല്ലാ ഓപ്പറേറ്റർമാർക്കും നിർദേശം ബാധകമാണ്.സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതു വഴി ട്രായ് ലക്ഷ്യമിടുന്നത്. ഈ മെച്ചപ്പെടുത്തൽ ഉപയോക്കാക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്നതിൽ പ്രയോജനവും ചെയ്യുമെന്നാണ് വിലയിരുത്തൽ. എല്ലാ ടെലികോം കമ്പനികളും അവരുടെ വെബ്സൈറ്റുകളിൽ നിർബന്ധമായും അവരുടെ നെറ്റ് വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കണം. കമ്പനികൾ തങ്ങളുടെ രണ്ട് – ജി, മൂന്ന് – ജി, നാല്- ജി, അഞ്ച് – ജി കവറേജുകൾ വിശദമായി പ്രതിപാദിക്കുന്ന ഭൂമിശാസ്ത്രപരമായ…
Read More“പടയുടെ നടുവിൽ പടനായകൻ’; പിണറായി വിജയന് ഇടതുസംഘടനയുടെ ‘വാഴ്ത്തുപാട്ട് ’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പടനായകനെന്ന് പ്രകീർത്തിച്ച് ഇടത് സർവീസ് സംഘടനയുടെ നേതൃത്വത്തിൽ ഗാനത്തിന്റെ റിഹേഴ്സൽ. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഇടത് സർവീസ് സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ ചടങ്ങിൽ നാളെ ഗാനം ആലപിക്കും. നൂറ് വനിതകളാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഗാനം ആലപിക്കുന്നത്. റിഹേഴ്സൽ പുരോഗമിക്കുകയാണ്. ധനകാര്യവകുപ്പിലെ ജീവനക്കാരൻ ചിത്രസേനനാണ് ഗാനരചന . സംഗീതം നിയമവകുപ്പ് ജീവനക്കാരൻ വിമലാണ്. “സമരധീര സാരഥി പിണറായി വിജയന്, പടയുടെ നടുവില്‍ പടനായകന്’ എന്ന വരികളോടെയാണു തുടങ്ങുന്ന പാട്ടിൽ ‘ഫീനിക്സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നും പുകഴ്ത്തുന്നു. മൂന്ന് വർഷം മുൻപ് പാറശാലയിൽ നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി തിരുവാതിര അവതരിപ്പിച്ചത്. കാരണഭൂതൻ എന്ന പ്രയോഗം പിന്നീട് പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും വിമർശനത്തിനും ഇടയാക്കിയിരുന്നു. വ്യക്തികളെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനം പാടില്ലെന്ന നിലപാടാണ് പാർട്ടി നേരത്തെ…
Read More