ഹ​രി​യാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി; ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഷിം​ല: ഹ​രി​യാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ​ലാ​ൽ ബ​ദോ​ലി​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ക​സൗ​ലി​യി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ചു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണു മോ​ഹ​ൻ​ലാ​ൽ ബ​ദോ​ലി​ക്കും ഗാ​യ​ക​നാ​യ റോ​ക്കി മി​ത്ത​ൽ എ​ന്ന ജ​യ് ഭ​ഗ​വാ​നു​മെ​തി​രേ ഹി​മാ​ച​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ അ​വ​സ​രം ത​രാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ഇ​രു​വ​രും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ യു​വ​തി പ​റ​യു​ന്നു. നി​ർ​ബ​ന്ധി​ച്ചു മ​ദ്യം കു​ടി​പ്പി​ച്ചെ​ന്നും ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നു പു​റ​മെ മ​ർ​ദി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​വ​ർ പ​ക​ർ​ത്തി. സം​ഭ​വം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു. 2023 ജൂ​ലൈ മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

Read More

വി​ഐ​പി​ക​ൾ​ക്കാ​യി ല​ഹ​രി​പാ​ർ​ട്ടി; ന​ടി രാ​ഗി​ണി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി; കേ​സി​ൽ അ​ക​പ്പെ​ട്ട​വ​രി​ൽ മ​ല​യാ​ളി സി​നി​മാ താ​ര​വും

ബം​ഗ​ളൂ​രു: ക​ന്ന​ഡ സി​നി​മാ​രം​ഗ​ത്തെ ല​ഹ​രി​യി​ട​പാ​ടു കേ​സി​ൽ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​ക്കും സു​ഹൃ​ത്തും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​യ പ്ര​ശാ​ന്ത് രം​ഗ​യ്ക്കു​മെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ ഇ​വ​ർ ല​ഹ​രി​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​നോ ല​ഹ​രി​യി​ട​പാ​ടു ന​ട​ത്തി​യ​തി​നോ തെ​ളി​വു ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ന​ട​പ​ടി. വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വി​ഐ​പി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ല​ഹ​രി​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് 2020 സെ​പ്റ്റം​ബ​ർ നാ​ലി​ന് ബം​ഗ​ളൂ​രു കോ​ട്ട​ൺ​പേ​ട്ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്. ഇ​വ​രെ കൂ​ടാ​തെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രാ​യ ബി.​കെ. ര​വി​ശ​ങ്ക​ർ, ലോം ​പ​പ്പ​ർ സാം​ബ, രാ​ഹു​ൽ തോ​ൺ​സെ, മ​ല​യാ​ളി ന​ട​ൻ നി​യാ​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Read More

ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു: സൈ​ക്കോ​ള​ജി​സ്റ്റ് അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സൈ​ക്കോ​ള​ജി​സ്റ്റ് അ​റ​സ്റ്റി​ൽ. ഏ​ക​ദേ​ശം അ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​യാ​ളു​ടെ ക്രൂ​ര​ത​ക​ൾ​ക്ക് ഇ​ര​യാ​യെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. കി​ഴ​ക്ക​ൻ നാ​ഗ്പു​രി​ൽ ക്ലി​നി​ക്കും റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ഗ്രാ​മും ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക്കെ​തി​രേ പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ (അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ) നി​യ​മ​പ്ര​കാ​ര​വും കു​റ്റം ചു​മ​ത്തി​യ​താ​യി ഹ​ഡ്‌​കേ​ശ്വ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു പെ​ൺ​കു​ട്ടി പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്താ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ പ​ല​രും നി​ല​വി​ൽ വി​വാ​ഹി​ത​രാ​ണെ​ന്നും ഇ​വ​ർ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ക​ർ​ണാ​ട​ക​യി​ലെ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് വ​ഖ​ഫ് ബോ​ർ​ഡ്

ബം​ഗ​ളൂ​രു: ശ്രീ​രം​ഗ​പ​ട്ട​ണ​ത്തെ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലും ഭൂ​മി​ക​ളി​ലും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ക​ർ​ണാ​ട​ക വ​ഖ​ഫ് ബോ​ർ​ഡ്. ച​രി​ത്ര​ന​ഗ​ര​മാ​യ ശ്രീ​രം​ഗ​പ​ട്ട​ണം താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​വി​ധ ഭൂ​മി​ക​ൾ, ടി​പ്പു​വി​ന്‍റെ ആ​യു​ധ​പ്പു​ര, ശ്രീ ​ചാ​മ​രാ​ജേ​ന്ദ്ര മെ​മോ​റി​യ​ൽ മ്യൂ​സി​യം, മ​ഹാ​ദേ​വ​പു​ര വി​ല്ലേ​ജി​ലെ ചി​ക്ക​മ്മ ക്ഷേ​ത്രം, ച​ന്ദ​ഗ​ലു ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ എ​ന്നി​വ​യി​ലാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​ത്. ഇ​തി​നു​പു​റ​മെ, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ​എ​സ്ഐ), സം​സ്ഥാ​ന പു​രാ​വ​സ്തു മ്യൂ​സി​യം ഹെ​റി​റ്റേ​ജ് വ​കു​പ്പ് എ​ന്നി​വ​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലും വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​മു​ന്ന​യി​ച്ചു. കി​രം​ഗു​ർ, കെ. ​ഷെ​ട്ടാ​ഹ​ള്ളി വി​ല്ലേ​ജു​ക​ളി​ലെ ക​ർ​ഷ​ക​ഭൂ​മി​യാ​യ 70-ഓ​ളം പ്ലോ​ട്ടു​ക​ൾ ബോ​ർ​ഡി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ഇ​പ്പോ​ഴു​ള്ള വാ​ദം. ഭൂ​മി​യു​ടെ പ​ര​മ്പ​രാ​ഗ​ത അ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യ ആ​ർ​ടി​സി (റെ​ക്കോ​ർ​ഡ് ഓ​ഫ് റൈ​റ്റ്‌​സ്, ടെ​ന​ൻ​സി ആ​ൻ​ഡ്‌ ക്രോ​പ്‌​സ്) യി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ളും ഭൂ​മി​യും ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള​താ​ണെ​ന്നാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കാ​ല​ങ്ങ​ളാ​യി ത​ങ്ങ​ൾ…

Read More

ദ​ളി​ത് കു​ടും​ബ​ത്തെ പ്ര​ലോ​ഭി​പ്പി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി: യു​പി​യി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രെ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. മൗ​ദാ​ഹ മേ​ഖ​ല​യി​ലാ​ണു സം​ഭ​വം. നൂ​റു​ദ്ദീ​ൻ, ഖാ​ലി​ദ്, ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​രു ദ​ളി​ത് കു​ടും​ബ​ത്തെ പ്ര​ലോ​ഭി​പ്പി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് ബ​ജ്‌​റം​ഗ്ദ​ളി​ന്‍റെ മു​ൻ ജി​ല്ലാ ക​ൺ​വീ​ന​ർ ആ​ശി​ഷ് സിം​ഗ് ആ​രോ​പി​ച്ചു.

Read More

15 വ​യ​സുകാരിയുടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു: ബി​ജെ​പി നേ​താ​വ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ബി​ജെ​പി സാ​മ്പ​ത്തി​ക വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ എം.​എ​സ്. ഷാ​യെ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. 15 വ​യ​സു​ള്ള മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ എം.​എ​സ്. ഷാ ​അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യും ഇ​രു​ച​ക്ര വാ​ഹ​നം വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് മ​ക​ളെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ത​ന്‍റെ ഭാ​ര്യ​യ്ക്ക് ഷാ​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നും മ​ക​ളെ പീ​ഡി​പ്പി​ച്ച കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​രാ​തി​യി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധു​ര സൗ​ത്ത് ഓ​ൾ വി​മ​ൻ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Read More

അ​ൻ​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം: സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു കു​ടു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് മു​ന്ന​ണി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം നി​ല​നി​ൽ​ക്കെ വ​രാ​ൻ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൻ​വ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത് അ​ൻ​വ​റി​നു​ത​ന്നെ ഇ​രു​ട്ട​ടി​യാ​യി മാ​റി. കോ​ണ്‍​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തി​നെ മ​റി​ക​ട​ന്ന് യു​ഡി​എ​ഫി​ൽ ഒ​രു റോ​ളും ഇ​ല്ലാ​ത്ത അ​ൻ​വ​ർ ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​താ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നി​ഷ്ട​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് അ​ൻ​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​നു​ത​ന്നെ ത​ട​സ​മു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നു മു​തി​ർ​ന്ന യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്നു. നി​ല​ന്പൂ​രി​ലെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ശേ​ഷം ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ൻ​വ​ർ താ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും യു​ഡി​എ​ഫി​ന് നി​രു​പാ​ധി​ക പി​ന്തു​ണ ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​യെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നും അ​ൻ​വ​ർ നി​ർ​ദേ​ശി​ച്ചു. ഈ ​നി​ർ​ദേ​ശ​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ​യും യു​ഡി​എ​ഫി​ലെ നേ​താ​ക്ക​ളെ​യും ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ യു​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റാ​ൻ പ​ല വ​ഴി​ക​ളും നോ​ക്കി​യി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള…

Read More

സ​മാ​ധി വി​വാ​ദം: ക​ല്ല​റ പൊ​ളി​ക്കലിൽ ഇ​ന്നു തീ​രു​മാ​നം

നെ​യ്യാ​റ്റി​ന്‍​ക​ര : പി​താ​വി​ന് മ​ക്ക​ള്‍ സ​മാ​ധി ഒ​രു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​പം പൊ​ളി​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ​വും പൊ​ളി​ച്ച് നി​ജ​സ്ഥി​തി അ​റി​യ​ണ​മെ​ന്ന ആ​വ​ശ്യ​വും പോ​ലീ​സി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ത​ല​വേ​ദ​ന​യാ​കു​ന്നു. ഇ​ന്ന​ലെ സം​ഘ​ര്‍​ഷ​വ​സ്ഥ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ക്ക​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തിവ​ച്ചെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് സ​ബ് ക​ളക്ട​ര്‍ അ​റി​യി​ച്ചു. ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൂ​ടി ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​വ കൂ​ടി പ​രി​ശോ​ധി​ച്ച് സ​മാ​ധി പൊ​ളി​ക്ക​ൽ, മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്ക​ൽ, പോ​സ്റ്റു​മോ​ര്‍​ട്ടം മു​ത​ലാ​യ​വ​യു​ടെ തീ​യ​തി നി​ശ്ച​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല്ല​റ എ​ന്ന് പൊ​ളി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. അ​തി​യ​ന്നൂ​ർ കാ​വു​വി​ളാ​കം ശ്രീ ​കൈ​ലാ​സ​നാ​ഥ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ഗോ​പ​ന്‍​സ്വാ​മി (78) യെ ​കാ​ണാ​നി​ല്ലെ​ന്ന് അ​യ​ല്‍​വാ​സി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​തേ സ​മ​യം, ഗോ​പ​ന്‍​സ്വാ​മി ജീ​വ​ല്‍​സ​മാ​ധി​യ​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നും പി​താ​വ് നി​ര്‍​ദേ​ശി​ച്ച പൂ​ജാ​വി​ധി​ക​ളെ​ല്ലാം യ​ഥാ​വി​ധി ചെ​യ്ത് സ​മാ​ധി മ​ണ്ഡ​പം പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നു​മാ​ണ് മ​ക്ക​ളു​ടെ വാ​ദം.…

Read More

ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മ​ണ​ൽ ത​രി പോ​ലും പ്ര​ധാ​ന​മാ​ണ്: കോ​ൺ​ഗ്ര​സ് വി​ട്ട​വ​രെ തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ നേ​തൃ​ത്വം മു​ൻ​കൈ എ​ടു​ക്ക​ണം; ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു പോ​യ​വ​രെ സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ നേ​തൃ​ത്വം മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. സം​സ്ഥാ​ന ത​ലം മു​ത​ൽ വാ​ർ​ഡ് ത​ലം വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വു​മു​ള്ള നി​ര​വ​ധി നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പാ​ർ​ട്ടി​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ൻ കെ​പി​സി​സി​യും ഡി​സി​സി ക​ളും ഒ​രു സ​മ​ഗ്ര​പ​രി​പാ​ടി ത​യ്യാ​റാ​ക്ക​ണം. ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മ​ണ​ൽ ത​രി പോ​ലും പ്ര​ധാ​ന​മാ​ണ്. അ​വ​ഗ​ണ​ന​യു​ടെ പേ​രി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വൈ​കാ​രി​ക മാ​ന​സി​ക വി​ക്ഷോ​ഭ​ത്തി​ലാ​ണ് പ​ല​രും കോ​ൺ​ഗ്ര​സ് വി​ട്ട​ത്. 2005 ൽ ​ഡി​ഐ​സി​യി​ൽ ചേ​ർ​ന്ന പ​ല​രും രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സി​പി​എം, ബി​ജെ​പി എ​ന്നി​വ​യി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​വി​ല്ല. കോ​ൺ​ഗ്ര​സ് സം​സ്ക്കാ​ര​മു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി എ​ന്നി​വ​യി​ൽ അ​സ്വ​സ്ഥ​രാ​യ കോ​ൺ​ഗ്ര​സു​കാ​ർ ചേ​ക്കേ​റാ​നു​ള്ള സാ​ധ്യ​ത​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്…

Read More

രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രാ​യ ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി;  പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി; നി​യ​മോ​പ​ദേ​ശം തേ​ടി പോ​ലീ​സ്

കൊ​ച്ചി: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ടി ഹ​ണി റോ​സ് രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രാ​തി​യി​ല്‍ നേ​രി​ട്ട് കേ​സെ​ടു​ക്ക​ണോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. ഇ​തി​നു ശ​ഷ​മാ​കും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ ത​നി​ക്കെ​തി​രേ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ സം​ഘ​ടി​ത ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്നു കാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ടി ഹ​ണി റോ​സ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. രാ​ഹു​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളു​ടെ​യ​ട​ക്കം പ​ക​ര്‍​പ്പു​ക​ളും പ​രാ​തി​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. താ​നും കു​ടും​ബ​വും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം നേ​രി​ടു​ന്ന​തി​ന്‍റെ കാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ള്‍ രാ​ഹു​ല്‍ ഈ​ശ്വ​രാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ട്ട​ശേ​ഷ​മാ​ണ് ന​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ന​ടി ഹ​ണി റോ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചി​രു​ന്നു. താ​നും കു​ടും​ബ​വും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​ക്കാ​ര​ന്‍ രാ​ഹു​ല്‍ ഈ​ശ്വ​റാ​ണ്.…

Read More