തിരുവനന്തപുരം: പിതാവിന് മക്കള്‍ സമാധിയൊരുക്കിയ സംഭവത്തില്‍ കല്ലറ തത്കാലം തുറക്കേണ്ടെന്ന് തീരുമാനം.നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ കല്ലറ തത്കാലം തുറക്കേണ്ടെന്ന് തീരുമാനം. സമാധി തുറക്കാൻ പോലീസ് സംഘം എത്തിയതിനു പിന്നാലെ സംഘർഷമുണ്ടായ സാഹചര്യത്തിൽ, ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു വിലയിരുത്തിയാണ് നടപടി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കളക്ടർ സബ് കളക്ടര്‍ ആല്‍ഫ്രഡ് അറിയിച്ചു. നേരത്തെ, സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന് സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.
Read MoreCategory: Loud Speaker
പത്തനംതിട്ട പീഡനക്കേസ്; പ്രതിപ്പട്ടിക ചുരുങ്ങിയേക്കും; വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റെന്ന് പോലീസ്
പത്തനംതിട്ട: വിദ്യാര്‍ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ കേസുകളെടുത്ത് പോലീസ്. വ്യത്യസ്ത സാഹചര്യങ്ങളിലും സ്ഥലങ്ങളിലുമായാണ് തുടര്‍ച്ചയായ രണ്ടുവര്‍ഷം പീഡനങ്ങള്‍ അരങ്ങേറിയിരിക്കുന്നതെന്നതിനാല് കേസുകളും വൈവിധ്യമാണ്. പ്രതികളില്‍ നല്ലൊരു പങ്കും യുവാക്കളാണ്. മൊഴിപ്രകാരം 62 പേരുകള്‍ കുട്ടികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവ വിശദമായ പരിശോധിച്ചാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു. നവവരന് മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികളും തൊഴിലാളികളും എല്ലാം അടങ്ങുന്ന പ്രതിപ്പട്ടിക നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.പത്തനംതിട്ട, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇരു സ്റ്റേഷനുകളിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്. ഇലവുംതിട്ടയില്‍ ഇന്നലെ ഒമ്പത് എഫ്ഐആറുകള്‍ കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ പത്തനംതിട്ട സ്റ്റേഷനില്‍ പുതുതായി ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു, ഇതോടെ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലായി 22 പ്രേര് പിടിയിലായിട്ടുണ്ട്, ഇവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഇലവുംതിട്ടയില്‍ ആറു…
Read Moreനിലന്പൂരിൽ മത്സരിക്കില്ല; താൻ രാജിവച്ചത് മമത ബാനർജിയുടെ നിർദേശമനുസരിച്ച്; യുഡിഎഫിന് നിരുപാധിക പിന്തുണ’
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചത് പോരാട്ടത്തിന്റെ അടുത്തഘട്ടമായിട്ടാണെന്ന് പി.വി. അൻവർ. പിണറായിസത്തിനെതിരsയാണ് തന്റെ പോരാട്ടമെന്നും അതിന് പിന്തുണ നൽകിയ പൊതുസമൂഹത്തിന് നന്ദിയെന്നും അൻവർ പറഞ്ഞു. താൻ രാജിവച്ചത് മമത ബാനർജിയുടെ നിർദേശമനുസരിച്ചാണ്. രാജി വച്ച് പോരാട്ടത്തിനിറങ്ങാൻ മമത ആവശ്യപ്പെട്ടു. മമത ബാനർജിയെ വീഡിയോ കോണ്‍ഫറൻസിലൂടെ കണ്ടു. കേരളത്തിലെ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. പാർലമെന്റിൽ വിഷയം ഉന്നയിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും അൻവർ വ്യക്തമാക്കി. മലയോര മേഖലയിലെ ജനങ്ങൾക്കായി പോരാട്ടം തുടരും . രാജിവച്ചത് അയോഗ്യത ഒഴിവാക്കാനാണ്. ശനിയാഴ്ച തന്നെ ഇ-മെയിലുടെ രാജി നൽകി. ഒരുപാട് പാപഭാരങ്ങൾ ചുമന്നയാളാണ് താനെന്നും പി.വി.അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ താൻ ഉന്നയിച്ച അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദേശപ്രകാരമായിരുന്നു. ഈ കാര്യത്തിൽ പ്രതിപക്ഷ നേതാവിനോടും കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും അൻവർ…
Read Moreഎലിവിഷം ചേര്‍ത്ത ബീഫ് നല്‍കിയെന്ന ആരോപണം: കഴിച്ചത് പഴങ്ങളെന്ന് സുഹൃത്തുക്കള്‍; ദുരൂഹത തുടരുന്നു
കോഴിക്കോട്: മദ്യപിക്കുന്നതിനിടയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് അവശനായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന ആറുപേരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മദ്യത്തിനൊപ്പം പഴങ്ങളാണു കഴിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടില്ല. ഇതോടെയാണ് ദുരൂഹത ഉയര്‍ന്നത്. കേസ് അന്വേഷിക്കുന്ന വടകര പോലീസ് ഭക്ഷണാവശിഷ്ടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ അന്വേഷണം എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് സംഘം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുഹൃത്ത് നല്കിയ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ചതായി വടകര വൈക്കിലിശേരി കുറിഞ്ഞാലിയോട് പോത്തുകണ്ടിമീത്തല്‍ നിധീഷ് പോലീസില്‍ പരാതി നല്‍കിയത്. സുഹൃത്ത് മുള്ളന്‍മഠത്തില്‍ മഹേഷിനെതിരേയാണ് പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നിധീഷിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മദ്യപിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് അവസാനമായി എത്തിയത് നിധീഷ് ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം സുഹൃത്തുക്കള്‍…
Read Moreനമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനം: വി. ഡി. സതീശൻ
പത്തനംതിട്ട: മനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ ഇക്കാര്യം അറിഞ്ഞില്ല എന്നത് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreഅറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ: മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിനിമാ താരം ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും. സൈബർ ഇടങ്ങളിൽ തനിക്കെതിരേ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നു എന്ന് ആരോപിച്ച് എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. രാഹുൽ ഈശ്വറിന്റെ നേതൃത്യത്തിൽ സംഘടിത സൈബർ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് ഹണിയെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. താരത്തിന്റെ വസ്ത്രധാരമത്തെ ഉൾപ്പെടെ രാഹുൽ വിമർശിച്ചിരുന്നു.
Read Moreസിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം നാളെ സമാപിക്കും: പിണറായിയെ പുകഴ്ത്തി, ഇപിയെ വിമർശിച്ച് സംഘടനാചർച്ച
ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പുകഴ്ത്തിയ പ്രതിനിധികൾ മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ രൂക്ഷ വിമർശനം ഉയർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം ഇ.പി. ജയരാജൻ വാർത്താ സമ്മേളനം നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച പാർട്ടി പക്ഷേ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചായ സത്ക്കാരത്തിൽ പങ്കെടുത്ത ഇ.പി.ജയരാജനെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ വോട്ട് ചോർച്ചയും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഗൗരവമായി കാണണം. ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി വേണമെന്നും പ്രതിനിധികൾ സംഘടനാ…
Read Moreബോചെയുടെ ജാമ്യനീക്കം തടയാന്‍ പോലീസ്; ഹണിറോസിന്റെ മൊഴി വീണ്ടുമെടുക്കും
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യനീക്കം തടയാന്‍ കടുത്ത നടപടികളുമായി പോലീസ്. നിലവില്‍ റിമാന്‍ഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള്‍ ശക്തമാക്കുന്നത്. ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്ശങ്ങള്കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ പലരോടും ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതിന് യുട്യൂബ് ചാനലുകളില്പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിര്‍ക്കാനാണ് പോലീസിന്റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാല്‍ എഫ്ഐആര്‍ ഇട്ട് വേഗത്തില്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്കിയ കേസുമായി ബന്ധപ്പെട്ട്…
Read Moreകുടുംബവഴക്ക്: ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു
ന്യൂഡൽഹി: കുടുംബവഴക്കിനെത്തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്നു വീടുവിട്ട യുവതി ഭർത്താവു ജീവനൊടുക്കിയ വാർത്തയറിഞ്ഞയുടൻ തൂങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ലോണി റൗണ്ട് എബൗട്ടിനടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ആണ് യുവതി തൂങ്ങിമരിച്ചത്. ഗാസിയാബാദിലെ ലോനി ബോർഡർ ഏരിയയിൽ താമസിച്ചിരുന്ന വിജയ് പ്രതാപ് ചൗഹാൻ (32), ഭാര്യ ശിവാനി (28) എന്നിവരാണു മരിച്ചത്. ദമ്പതികൾക്ക് ഒരു വയസുള്ള പെൺകുഞ്ഞുണ്ട്. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ശിവാനി വീടുവിട്ട് വടക്കുകിഴക്കൻ ഡൽഹിയിലേക്കു പോകുകയായിരുന്നു. ദന്പതികൾ തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചറിഞ്ഞ ബന്ധു വീട്ടിലെത്തിയപ്പോൾ വിജയ്യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ്യുടെ അമ്മായി ഉടൻ തന്നെ സംഭവം ശിവാനിയെ അറിയിച്ചു. വാർത്ത അറിഞ്ഞയുടൻ വൈദ്യുതിത്തൂണിൽ ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ആംആദ്മി എംഎൽഎ മരിച്ചു: അന്വേഷണം ആരംഭിച്ച് പോലീസ്
ലുധിയാന: പഞ്ചാബിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് ആംആദ്മി എംഎൽഎ മരിച്ചു. ലുധിയാന എംഎൽഎ ഗുർപ്രീത് ഗോഗിയാണു മരിച്ചത്. ഇന്നലെ അർധരാത്രി വീടിനുള്ളിൽവച്ചാണ് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ തോക്കിൽനിന്നു വെടിയേറ്റതാണെന്നാണു കുടുംബാംഗങ്ങൾ പറഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022 ൽ ആണ് ഗുർപ്രീത് ഗോഗി എഎപിയിൽ ചേർന്നത്.
Read More