ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം. ആത്മഹത്യയെന്ന് പറഞ്ഞു തള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു. എന്നാൽ, സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നാണ് പ്രത്യേക അന്വേഷണസംഘവും സർക്കാരും ഹൈക്കോടതിയെ അറിയിച്ചത്. തീരുമാനങ്ങളെല്ലാം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്പോഴാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവരുന്നത്. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടാണ് സർക്കാരിനെയും അന്വേഷണസംഘത്തെയും വെട്ടിലാക്കിയിരിക്കുന്നത്. ഇതോടെ, കുടുംബത്തിന് പുറമെ പ്രതിപക്ഷവും ബിജെപിയും നവീൻ ബാബുവിന്റെ മരണത്തിൽ കൊലപാതകസംശയം പ്രകടിപ്പിച്ച് മുന്നോട്ടിറങ്ങിയിരിക്കുകയാണ്. സിപിഎമ്മിൽ തന്നെ വിഭാഗീയത ഉണ്ടാക്കാൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് സാധിച്ചു. ടിപി പോലെ തന്നെ നവീൻ ബാബുവിന്റെ മരണവും കുടത്തിൽ നിന്നു തുറന്നുവിട്ട ഭൂതം…
Read MoreCategory: Loud Speaker
63 കോടി അനുവദിക്കും: കെഎസ്ആർടിസി ബസ് വാങ്ങുമെന്ന് ഉറപ്പായി; 230 ബസുകൾ വാങ്ങാനാണ് തയാറെടുപ്പുകൾ നടത്തുന്നതെന്ന് അധികൃതർ
ചാത്തന്നൂർ: വീണ്ടും ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ശ്രമം വിജയിക്കുന്നു. സംസ്ഥാനതല വർക്കിംഗ് കമ്മിറ്റി കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ 63 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുന്നതിന് അനുവദിക്കാൻ തീരുമാനിച്ചു. പണം കെഎസ്ആർടിസിക്ക് നേരിട്ട് കൈമാറില്ല. വാഹന നിർമാതാക്കൾക്ക് കൈമാറും. 2016ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി ബസുകൾ വാങ്ങുന്നത്. 2016ന് മുമ്പുള്ള പഴഞ്ചൻ ബസുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്. പുതിയ ബസുകൾ വാങ്ങുന്നതോടെ കുറെ പഴഞ്ചൻ ബസുകൾ നിരത്തിൽ നിന്നൊഴിവാക്കാൻ കഴിയും. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ വാങ്ങി നിരത്തിലിറക്കാൻ കെഎസ്ആർടിസി ശ്രമം നടത്തിയിരുന്നു. സർക്കാരിൽ നിന്നു 92 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ടാറ്റ മോട്ടോഴ്സുമായി 200 ബസുകൾ വാങ്ങാൻ കരാറാവുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ പണം…
Read Moreഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, അതിശൈത്യം: വിമാന-ട്രെയിൻ സർവീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഉത്തരേന്ത്യയിലുടനീളം 30ഓളം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ട്രെയിനുകളും വൈകി. ഇന്നു രാവിലെ റൺവേ ദൃശ്യപരത പൂജ്യമായതിനാൽ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. കോൽക്കത്ത വിമാനത്താവളത്തിൽ 25 ഓളം സർവീസുകളെ ബാധിച്ചു. ചണ്ഡീഗഡ്, അമൃത്സർ, ജയ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതുക്കിയ വിമാനവിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈനുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്നലെ വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഉത്തരേന്ത്യയിലാകെ അതിശൈത്യവും അനുഭവപ്പെടുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഇന്നു പുലർച്ചെ 5.30ന് ഡൽഹിയിൽ 10.2 ഡിഗ്രി സെൽഷ്യസ് ആണു താപനില, ഇന്നലെ 9.6 ഡിഗ്രി സെൽഷ്യസായിരുന്നു.
Read Moreതലയ്ക്കു മുകളിൽ ചൈനയുടെ ജലബോംബ്; ആശങ്കയറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ടിബറ്റിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ ചൈന കൂറ്റൻ അണക്കെട്ട് നിർമിക്കുന്നതിൽ പ്രതികരണവുമായി ഇന്ത്യ. അണക്കെട്ട് നിർമാണ പദ്ധതി ചൈന പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. അണക്കെട്ടിന്റെ അടിവാരങ്ങളിലുള്ള സംസ്ഥാനങ്ങൾക്ക് നിർമാണം ഹാനികരമാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിരീക്ഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നിർദിഷ്ട അണക്കെട്ട് അരുണാചൽപ്രദേശിലും ആസാമിലും പ്രതികൂല പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്കയുള്ളതായും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
Read More63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തുടക്കം കുറിച്ച് നാളെ രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി നിളയില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും. തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. 15,000-ത്തില്‍ ഏറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍…
Read Moreപാളത്തിലിരുന്നു പബ്ജി കളിച്ചു: ഗെയിം മൂർശ്ചിച്ചതോടെ ട്രെയിൻ വന്ന ശബ്ദം കേട്ടില്ല; 3 കൗമാരക്കാർ ട്രെയിനിടിച്ചു മരിച്ചു
പട്ന: റെയിൽവേ ട്രാക്കിലിരുന്നു മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്നു കൗമാരക്കാർ ട്രെയിൻ ഇടിച്ചു മരിച്ചു. ബിഹാറിലെ പടിഞ്ഞാറൻ ചന്പാരനിൽ ഇന്നലെയാണു സംഭവം. ഫർഖാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണു മരിച്ചത്. മാൻസ തോലയിലെ റോയൽ സ്കൂളിനു സമീപമാണ് അപകടം. ഇയർഫോൺവച്ചു ഗെയിമിൽ മുഴുകിയ കുട്ടികൾ ട്രെയിൻ വന്നതറിഞ്ഞില്ല. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്നു ഗെയിം കളിക്കുന്നില്ലെന്നു മാതാപിതാക്കൾ ഉറപ്പാക്കണമെന്നു പോലീസ് അഭ്യർഥിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
Read Moreസഹപ്രവർത്തകനുമായി അവിഹിത ബന്ധം: ഭാര്യയെ ഭർത്താവ് അമ്പെയ്തു കൊന്നു
കിയോഞ്ജർ(ഒഡീഷ): വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു യുവാവ് ഭാര്യയെ അന്പെയ്തു കൊലപ്പെടുത്തി. ഒഡീഷയിലെ കിയോഞ്ജറിൽ ഹന്ദിഭംഗയിൽ ദസറ മുണ്ട എന്നയാളാണു ഭാര്യ ചിനി മുണ്ട (35) യെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവരുടെ സഹപ്രവർത്തകനുമായി വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. ജോലിക്കു പോകരുതെന്നു വിലക്കിയില്ലെങ്കിലും ഭാര്യ കൂട്ടാക്കിയില്ലത്രെ. ഇതേച്ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തർക്കത്തെത്തുടർന്നു ദസറ പ്രകോപിതനായി ഭാര്യയുടെ നെഞ്ചിലേക്ക് അമ്പ് എയ്യുകയായിരുന്നു. ഉടൻതന്നെ ദസറയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ചിനിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ദസറ കുറ്റം സമ്മതിച്ചു.
Read Moreവയോധികയെയും മകനെയും കൊന്നശേഷം മൊബൈൽ ഫോൺ പഴ്സ് ടാബ് ആഭരണങ്ങൾ എന്നിവ കവർന്ന് കടന്നുകളഞ്ഞു; കൗമാരക്കാർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ വയോധികയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. താനെയിലെ സെക്ടർ ആറിൽ ഗീത ഭൂഷൺ ജഗ്ഗി (70), മകൻ ജിതേന്ദ്ര (45) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തൊന്‍പത് വയസുകാരായ സഞ്ജയോത് മങ്കേഷ് ഡോഡ്കെ, ശുഭം മഹീന്ദ്ര നാരായണി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ജിതേന്ദ്രയും പ്രതികളും പരിചയക്കാരാണ്. ഡിസംബർ 31ന് രാത്രി പാർട്ടിക്ക് ഇവരെ ജിതേന്ദ്ര വീട്ടിലേക്കു ക്ഷണിച്ചിരുന്നു. മദ്യലഹരിയിൽ ജിതേന്ദ്ര ഇവരോട് ലൈംഗികമായി പെരുമാറിയെന്നും ഇതാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. കൊലയ്ക്കുശേഷം കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ, പഴ്സ്, ടാബ്, ആഭരണങ്ങൾ എന്നിവ കൈക്കലാക്കി ഇരുവരും വീട്ടിൽനിന്ന് ഓടിപ്പോകുകയായിരുന്നു.
Read Moreതണുത്തു വിറച്ച് ഉത്തരേന്ത്യ: കാഷ്മീരിൽ ശീതതരംഗമുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തണുപ്പ് അതികഠിനമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആറു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് നാലു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കാഷ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കാഷ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽനിന്നായി പോലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
Read Moreപെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ: പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ
കൊച്ചി: കേരള മനഃസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി നാളെ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുന്‍ എം എല്‍ എയുമായ കെ.വി. കുഞ്ഞിരാമന്, ഉദുമ സിപി എം മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന് ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി എ. പീതാംബരന് ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരേയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ…
Read More