പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷാ​വി​ധി നാ​ളെ: ​പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ൾ

കൊ​ച്ചി: കേ​ര​ള മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല​ച്ച പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ കു​റ്റ​വാ​ളി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി നാ​ളെ. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കു​മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം നേ​താ​വും ഉ​ദു​മ മു​ന്‍ എം ​എ​ല്‍ എ​യു​മാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, ഉ​ദു​മ സി​പി എം ​മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ണി​ക​ണ്ഠ​ന്‍ ഉ​ള്‍​പ്പ​ടെ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​ന്ന് മു​ത​ല്‍ എ​ട്ടു വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞു. 10 പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി. 20 മാ​സ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് സി​ബി​ഐ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നാം പ്ര​തി എ. ​പീ​താം​ബ​ര​ന്‍ ഉ​ള്‍​പ്പ​ടെ 10 പ്ര​തി​ക​ള്‍​ക്കെ​തി​രേ​യാ​ണ് കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ല്‍, ക​ലാ​പം സൃ​ഷ്ടി​ക്ക​ല്‍, ത​ട​ഞ്ഞു​വ​യ്ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​പ​ര്യ​ന്തം മു​ത​ല്‍ വ​ധ​ശി​ക്ഷ…

Read More

ബം​ഗ​ളൂ​രു​വി​ൽ ആ​ഡം​ബ​ര ബൈ​ക്ക് ഷോ​റൂ​മു​ക​ളി​ൽ തീ​പി​ടി​ത്തം: അ​മ്പ​തോ​ളം ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ഹാ​ദേ​വ​പു​ര​യി​ലെ ര​ണ്ട് ആ​ഡം​ബ​ര ബൈ​ക്ക് ഷോ​റൂ​മു​ക​ളി​ൽ വ​ൻ തീ​പി​ടി​ത്തം. വൈ​റ്റ് ഫീ​ൽ​ഡ് റോ​ഡി​ലു​ള്ള കാ​മ​ധേ​നു ലേ ​ഔ​ട്ടി​ലെ യ​മ​ഹ ബൈ​ക്ക് ഷോ​റൂ​മി​ലും ട്ര​യം​ഫ് എ​ന്ന വാ​ഹ​ന​ഷോ​റൂ​മി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​മ്പ​തോ​ളം ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​ണ് ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. യ​മ​ഹ ഷോ​റൂ​മി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വി​ടെ​നി​ന്ന് തീ ​തൊ​ട്ട​ടു​ത്ത ട്ര​യം​ഫ് ഷോ​റൂ​മി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റെ​ടു​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Read More

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി കി​ണ​റ്റി​ൽ ചാ​ടി​യ യു​വാ​വും ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ  നാ​ലു പേ​രും മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു കി​ണ​റ്റി​ലേ​ക്കു ചാ​ടി​യ യു​വാ​വും, ഇ​യാ​ളെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലി​റ​ങ്ങി​യ നാ​ലു​പേ​രും മ​രി​ച്ചു. ഹ​സാ​രി​ബാ​ഗി​ലെ ചാ​ർ​ഹി​യി​ലാ​ണ് സം​ഭ​വം. സു​ന്ദ​ർ ക​ർ​മാ​ലി (27) ആ​ണ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​യാ​ളെ ര​ക്ഷി​ക്കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ലു പേ​ർ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ​ത്. എ​ല്ലാ​വ​രും മ​രി​ച്ചു. രാ​ഹു​ൽ ക​ർ​മാ​ലി, വി​ന​യ് ക​ർ​മാ​ലി, പ​ങ്ക​ജ് ക​ർ​മാ​ലി, സു​ര​ജ് ബു​ൽ​യാ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു.

Read More

കു​ഴ​ൽ​ക്കി​ണ​റി​ൽ 10 ദി​വ​സം കു​ടു​ങ്ങി​യ ബാ​ലി​ക മ​രി​ച്ചു: അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നാ​സ്ഥ​യാ​ണു കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ വൈ​കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ

ന്യൂ​ഡ​ല്‍​ഹി: പ​ത്തു ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ​ക്കി​ണ​റി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്ത മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. കോ​ട്പു​ത്‌​ലി​യി​ലെ കി​രാ​ത്പു​ര ഗ്രാ​മ​ത്തി​ലെ ബ​ദി​യാ​ലി കി ​ധ​നി​യി​ൽ 700 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലാ​ണ് ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ടു​ങ്ങി​യ​ത്. ഡി​സം​ബ​ര്‍ 23നാ​ണ് കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നും ജ​യ്പു​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തെ​ടു​ക്കും മു​ന്പേ കു​ട്ടി മ​രി​ച്ചി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നാ​സ്ഥ​യാ​ണു കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ വൈ​കി​യ​തെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

Read More

ചൈ​ന​യു​ടെ ഭീ​മ​ൻ അ​ണ​ക്കെ​ട്ട്: ബ്ര​ഹ്മ​പു​ത്ര വ​ര​ളു​മെ​ന്ന് ആ​ശ​ങ്ക; ന​ദി​യെ ആ​ശ്ര​യി​ക്കു​ന്ന മു​ഴു​വ​ൻ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും ദു​ർ​ബ​ല​മാ​ക്കാ​നും ഇ​ട​വ​രു​ത്തും; ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ഗു​വാ​ഹ​ത്തി: ബ്ര​ഹ്മ​പു​ത്ര​യി​ൽ മെ​ഗാ ഡാം ​നി​ർ​മി​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​ദ്ധ​തി ന​ദി വ​ര​ളാ​നും ന​ദി​യെ ആ​ശ്ര​യി​ക്കു​ന്ന മു​ഴു​വ​ൻ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും ദു​ർ​ബ​ല​മാ​ക്കാ​നും ഇ​ട​വ​രു​ത്തു​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഇ​ന്ത്യ ഇ​തി​ന​കം​ത​ന്നെ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക ചൈ​ന​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്ര​ഹ്മ​പു​ത്ര​യു​ടെ ചൈ​നീ​സ് നാ​മ​മാ​യ യാ​ർ​ലും​ഗ് സാം​ഗ്പോ ന​ദി​യി​ൽ 60,000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​ത അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ആ​ഴ്ച ചൈ​നീ​സ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി‍​യി​രു​ന്നു. കി​ഴ​ക്ക​ൻ ടി​ബ​റ്റി​ലെ ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ ചൈ​ന പ​ദ്ധ​തി​യി​ടു​ന്ന​ത്. ബ്ര​ഹ്മ​പു​ത്ര അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലേ​ക്ക് ഒ​ഴു​കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. അ​രു​ണാ​ച​ൽ മു​ഖ്യ​മ​ന്ത്രി പേ​മ ഖ​ണ്ഡു​വും ഈ ​വി​ഷ​യം കേ​ന്ദ്ര​ത്തോ​ട് ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ശ​ർ​മ, അ​ണ​ക്കെ​ട്ടി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ അ​വ​ർ​ക്കു താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​കു​മെ​ന്നും പ​റ​ഞ്ഞു.

Read More

എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം ഉ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളെ വി​ദ്യാ​ർ​ഥി കൊ​ല​പ്പെ​ടു​ത്തി

നാ​ഗ്പു​ർ: പ​രീ​ക്ഷ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തോ​റ്റ​പ്പോ​ൾ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം ഉ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളെ 25 കാ​ര​നാ​യ വി​ദ്യാ​ർ​ഥി കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ലാ​ണു സം​ഭ​വം. ലീ​ലാ​ധ​ർ ദ​ഖോ​ലെ (55), ഭാ​ര്യ അ​രു​ണ ദ​ഖോ​ലെ (50) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഡി​സം​ബ​ർ 26 നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ഇ​ന്ന​ലെ ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഉ​ത്ക​ർ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​ക​ളി​ൽ മ​ക​ൻ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വേ​റെ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കാ​നും മ​റ്റൊ​രു കോ​ള​ജി​ലേ​ക്ക് മാ​റാ​നും മാ​താ​പി​താ​ക്ക​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഉ​ത്ക​ർ​ഷ് ആ​ദ്യം അ​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലു​ക​യും പി​ന്നീ​ട് അ​ച്ഛ​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​വി​വ​രം അ​റി​യു​ന്ന​തി​നു മു​ൻ​പേ സ​ഹോ​ദ​രി​യെ പ്ര​തി ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് മാ​താ​പി​താ​ക്ക​ൾ ഒ​രു ധ്യാ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​വി​ടെ മൊ​ബൈ​ൽ…

Read More

പു​തു​വ​ർ​ഷ​രാ​ത്രി വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് അ​പ​ക​ട​ങ്ങ​ളി​ലാ​യാ​ണ് ആ​റു മ​ര​ണം; മ​രി​ച്ച​വ​രി​ൽ പു​തു​വ​ര്‍​ഷാ​ഘോ​ഷം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​രും

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടു​ക്കി കു​ട്ടി​ക്കാ​ന​ത്ത് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു പോ​യ സം​ഘ​ത്തി​ന്‍റെ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ആ​നി​ത്തോ​ട്ടം സ്വ​ദേ​ശി ഫൈ​സ​ല്‍ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്നു പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി കു​ട്ടി​ക്കാ​ന​ത്തെ​ത്തി​യ യു​വാ​ക്ക​ളു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​ഹ​നം നി​ര്‍​ത്തി സു​ഹൃ​ത്തു​ക്ക​ള്‍ പു​റ​ത്തി​റ​ങ്ങി​യ സ​മ​യം വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വു​മാ​യി കാ​ര്‍ കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ ടീം ​എ​മ​ര്‍​ജ​ന്‍​സി, ടീം ​ന​ന്മ​ക്കൂ​ട്ടം എ​ന്നി​വ​രു​ടെ സം​യു​ക്ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് 350 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍​നി​ന്നു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ബ​സ് മ​റി​ഞ്ഞ് അ​യ്യ​പ്പ​ഭ​ക്ത​ൻ മ​രി​ച്ചുക​ണ​മ​ല (കോ​ട്ട​യം): ശ​ബ​രി​മ​ല പാ​ത​യി​ലെ അ​തീ​വ അ​പ​ക​ട​മേ​ഖ​ല​യാ​യ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലെ അ​ട്ടി​വ​ള​വി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി വ​ന്ന ബ​സ് മ​റി​ഞ്ഞ് ഡ്രൈ​വ​ർ തെ​ലു​ങ്കാ​ന സ്വ​ദേ​ശി രാ​ജു മ​രി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു തീ​ർ​ഥാ​ട​ക​ർ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ബ​സ് ക്രാ​ഷ്…

Read More

“ബി​ജെ​പി ബം​ഗാ​ളി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സ്ത്രീ​ക​ളോ​ട് നീ​തി​കേ​ട്‌ കാ​ട്ടി​യ മ​മ​ത​യെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു

കോ​ൽ​ക്ക​ത്ത: സ​ന്ദേ​ശ്ഖാ​ലി​യി​ലെ സ്ത്രീ​ക​ളോ​ട് നീ​തി​കേ​ട്‌ കാ​ട്ടി​യ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ 2026ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. ക​ഴി​ഞ്ഞ ദി​വ​സം മ​മ​ത ബാ​ന​ർ​ജി സ​ന്ദേ​ശ്ഖാ​ലി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കി വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് അ​വി​ടെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് മ​മ​ത പ​റ​ഞ്ഞു. ഇ​തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​മ​ത​യെ ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്നു സു​വേ​ന്ദു അ​ധി​കാ​രി ആ​ണ​യി​ട്ട് പ​റ​ഞ്ഞ​ത്.തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ സ്ത്രീ​ക​ൾ​ക്കു​നേ​രെ വ്യാ​ജ കേ​സു​ക​ൾ രേ​ഖ​പ്പ​ടു​ത്തു​ക​യാ​ണെ​ന്നും മ​മ​ത​യു​ടെ സ​ന്ദ​ർ​ശ​നം ദു​രു​ദ്ദേ​ശ​ങ്ങ​ൾ​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും സു​വേ​ന്ദു പ​റ​ഞ്ഞു. സ​ന്ദേ​ശ്ഖാ​ലി​യി​ലെ അ​മ്മ​മാ​ർ​ക്കും പെ​ങ്ങ​മ്മാ​ർ​ക്കും നേ​രെ മ​മ​ത വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ത്തി​യ​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി തൃ​ണ​മൂ​ലി​ൽ​നി​ന്നു സ​ന്ദേ​ശ്ഖാ​ലി പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും സു​വേ​ന്ദു കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പ്ര​തീ​ക്ഷ​യു​ടെ വാ​ര്‍​ത്ത; അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​നെ ബം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ്ര​തീ​ക്ഷ​യു​ടെ വാ​ര്‍​ത്ത. അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ കാ​ണാ​താ​യ മലയാളി സൈ​നി​ക​നെ ബം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്നു വീ​ട്ടി​ലെ​ത്തും. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ ക​ണ്ടം​കു​ള​ങ്ങ​ര ചെ​റി​യ​കാ​രം​വ​ള്ളി വി​ഷ്ണു (30) വി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ബം​ഗ​ളൂ​രു മെ​ജ​സ്റ്റി​ക് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം നാ​ട്ടി​ല്‍നി​ന്ന് മാ​റി​നി​ല്‍​ക്കേ​ണ്ടി​വ​ന്ന​താ​ണെ​ന്ന് വി​ഷ്ണു പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​മാ​സം വി​ഷ്ണു​വി​ന്‍റെ വി​വാ​ഹം ന​ട​ക്കേ​ണ്ട​താ​ണ്. പൂ​നെ ആ​ര്‍​മി സ്‌​പോ​ര്‍​ട്സ് ഇ​ന്‍​സ്റ്റി​റ്റ്യൂട്ടി​ലാ​ണ് ബോ​ക്‌​സിം​ഗ് താ​രം​കൂ​ടി​യാ​യ വി​ഷ്ണു ജോ​ലി ചെ​യ്യു​ന്ന​ത്. ഡി​സം​ബ​ര്‍ 17ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്കു​വ​രി​ക​യാ​ണെ​ന്ന് 16ന് ​അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. 17ന് ​ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​താ​യി വാ​ട്‌​സാ​പ്പ് സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, രാ​ത്രി​യാ​യി​ട്ടും വി​ഷ്ണു​വി​ന്‍റെ വി​വ​രെ​മാ​ന്നും ല​ഭി​ച്ചി​ല്ല. വീ​ട്ടു​കാ​ര്‍ ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍റെ…

Read More

ഐ​ടി ക​ന്പ​നി​യു​ടെ കാ​ന്പ​സി​ല്‍ പു​ലി;  ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി

മൈ​സൂ​രു: പ്ര​മു​ഖ ഐ​ടി ക​ന്പ​നി​യാ​യ ഇ​ന്‍​ഫോ​സി​സി​ന്‍റെ മൈ​സൂ​രു കാ​ന്പ​സി​ല്‍ പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ 350 ഏ​ക്ക​റോ​ളം വ​രു​ന്ന ഇ​ൻ​ഫോ​സി​സ് കാ​ന്പ​സി​ൽ പു​ലി​യെ ക​ണ്ട​ത്. കാ​ന്പ​സി​ലെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്ന് പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ച്ചു. ഇ​തോ​ടെ കാ​ന്പ​സി​നു​ള്ളി​ലും പു​റ​ത്തു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് കാ​ന്പ​സി​ലെ ഐ​ടി വി​ഭാ​ഗം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ത​ത്കാ​ല​ത്തേ​ക്ക് ഇ​ന്നു​കൂ​ടി വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നാ​ണു നി​ർ​ദേ​ശം. കാ​ന്പ​സി​നു​ള്ളി​ലെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ 50 അം​ഗ സം​ഘം സ്ഥ​ല​ത്തെ​ത്തി പു​ലി​യെ പി​ടി​ക്കാ​നാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. പു​ലി​യു​ടെ നീ​ക്ക​ങ്ങ​ള്‍ അ​റി​യാ​ൻ ഡ്രോ​ണ്‍ കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. സം​ര​ക്ഷി​ത വ​ന​ത്തി​നോ​ടു ചേ​ര്‍​ന്നാ​ണ് ഇ​ൻ ഫോ​സി​സ് കാ​ന്പ​സ്. ഇ​വി​ടെ‍ 15,000ല്‍​പ്പ​രം ജീ​വ​ന​ക്കാ​രു​ണ്ട്. 2011ലും ​ഇ​വി​ടെ പു​ലി​യി​റ​ങ്ങി പ​രി​ഭ്രാ​ന്തി സൃ​ഷ്‌​ടി​ച്ചി​രു​ന്നു.

Read More