തിരുവനന്തപുരം: ഇ.പി.ജയരാജൻ പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി.സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടു കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി.ജയരാജനെ പാലക്കാട് എത്തിച്ചിട്ടു പ്രയോജനമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. സരിനിനെ പറ്റി ഇപി പറഞ്ഞത് യാഥാർഥ്യം മാത്രമാണ്. സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്. ഇപി ഇക്കാര്യം തുറന്നുപറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്- വി.ഡി.സതീശൻ പറഞ്ഞു. ഇ.പി.ജയരാജനന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം കാരണമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read MoreCategory: Loud Speaker
ഇപിയെ തത്കാലം വിശ്വാസം! വിശദീകരണം തേടും; വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു ദിവസമായ ഇന്നലെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കം എന്ന പേരിൽ പുറത്തുവന്ന വിവരങ്ങൾ ഉയർത്തിയ വിവാദത്തിൽ നിലവിൽ ഇപിയുടെ പ്രതികരണങ്ങൾ വിശ്വാസത്തിലെടുത്താണ് സിപിഎം മുന്നോട്ടു പോകുന്നതെങ്കിലും വിഷയത്തിൽ ഇ.പി. ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ജയരാജനൊപ്പം നിൽക്കുന്നു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ആളുകള്‍ പുസ്തകം എഴുതുന്നതിനും രചന നടത്തുന്നതിനുമൊന്നും പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എം.വി. ഗോവിന്ദൻ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്ന് ജയരാജന് തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നിങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയ്ക്ക് ഞങ്ങള്‍ എന്തിനാണ് ഉത്തരം പറയുന്നതെന്നും മാധ്യമങ്ങളോടു ചോദിച്ചിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന…
Read Moreശബരിമല തീര്‍ഥാടനം: സുരക്ഷയ്ക്കായി പോലീസ് സേനയുടെ വിന്യാസം അഞ്ചു ഘട്ടങ്ങളിലായി; സന്നിധാനത്തെ കണ്ട്രോള് റൂമും വ്യാഴം മുതൽ പ്രവര്‍ത്തനസജ്ജം
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികള്‍ക്കായുള്ള പോലീസ് സേനയുടെ ആദ്യസംഘം നാളെ ചുമതലയേല്‍ക്കും. സന്നിധാനത്തെ കണ്ട്രോള് റൂമും നാളെ പ്രവര്‍ത്തനസജ്ജമാകും. ഓരോ കമ്പനി ആര്‍എഎഫ്, എന്‍ഡിആര്‍ എഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം, പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യം സംഘം നാളെ ഉച്ചയ്ക്ക് ചുമതലയേല്‍ക്കും. മണ്ഡലകാലത്ത് മൂന്ന് ഘട്ടങ്ങളും മകരവിളക്കു കാലത്ത് രണ്ടുഘട്ടങ്ങളുമായാണ് പോലീസ് വിന്യാസം. ഓരോഘട്ടത്തിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്പെഷല്‍ ഓഫീസര്‍മാരായി സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ചുമതലയിലുണ്ടാകും. ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷല്‍ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പി കെ.ഇ.ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ്ഒ ആയി സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്പി ടി. ഫെറാഷും നിലയ്ക്കലില്‍ പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്പി എസ്.സുരേഷ് കുമാറും (സീനിയര്‍) നിയമിതാരായിട്ടുണ്ട്. ശബരിമല താത്കാലിക പോലീസ് സ്റ്റേഷനുകള്‍ ഇന്നു…
Read Moreസ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു: കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം
കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 343 ജില്ലകളില്‍ മാത്രമായിരുന്നു ഹാള്‍മാര്‍ക് നിര്‍ബന്ധം. എന്നാല്‍, 20 ജില്ലകളില്‍ കൂടി പുതുതായി ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ വന്നതോടുകൂടി 363 ജില്ലകളില്‍ സ്വര്‍ണത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. കേരളം മാത്രമാണ് സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം. 2021ല്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച് യുഐഡി നിലവില്‍ വരുമ്പോള്‍ 276 ജില്ലകളില്‍ മാത്രമായിരുന്നു നിര്‍ബന്ധം ഉണ്ടായിരുന്നത്. ഇപ്പോഴും രാജ്യത്തെ പകുതി ജില്ലകളില്‍ പോലും ഹാള്‍മാര്‍ക്ക് നിര്‍ബന്ധം അല്ല. ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വര്‍ണാഭരണം വില്‍ക്കുന്നതിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ല. അവിടെ ഏത് പരിശുദ്ധിയിലുള്ള ആഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് മുദ്ര ചെയ്യാതെ വില്ക്കാന് കഴിയും. ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ 34,647 ജ്വല്ലറികള്‍ മാത്രമായിരുന്നു ലൈസന്‍സ് എടുത്തിരുന്നത്. ഇപ്പോള്‍ രണ്ട് ലക്ഷത്തോളം ജ്വല്ലറികള്‍ക്ക് ലൈസന്‍സുണ്ട്. 2023 ഒക്ടോബറിലെ കണക്കനുസരിച്ച് 1, 81,590 ജ്വല്ലറികളാണ് ലൈസന്‍സ്…
Read Moreതാൻ പുസ്തകം എഴുതി കഴിഞ്ഞില്ല,നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ; ആത്മകഥ പ്രസാധനം മാറ്റിവച്ചെന്ന് ഡിസി ബുക്സ്
കണ്ണൂർ: തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് പുറത്തു വന്ന കാര്യങ്ങളെല്ലാം ഇ.പി. ജയരാജൻ നിഷേധിച്ചു. താൻ പുസ്തകം എഴുത്തികഴിഞ്ഞിട്ടില്ലെന്നും പേരോ കവർചിത്രമോ തീരുമാനിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പുറത്തു വിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് താൻ ഡിസി ബുക്സുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഡിസിയും മാതൃഭൂമിയും താത്പര്യം അറിയിച്ചിരുന്നു. ഇപ്പോഴും പുസ്തകം എഴുത്തുപുരയിലാണ്. എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. ഇപ്പോൾ പുറത്തു പറയുന്ന കാര്യങ്ങളൊന്നും തന്നെ താൻ എഴുതിയിട്ടില്ല. ബോധപൂർവമായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ. ഇതിനെതിരേ താൻ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആത്മകഥ പ്രസാധനംമാറ്റിവച്ചെന്ന് ഡിസി ബുക്സ്കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്താവുകയും വിവാദമാകുകയും…
Read More‘ബുൾഡോസർ രാജ് വേണ്ട’; പ്രതികളുടെ വീട് പൊളിക്കരുതെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: ‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read Moreപിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ: ഇ. പി ഒന്നുകൊണ്ടും ഭയക്കേണ്ടെ, പറഞ്ഞതിൽ ഉറച്ചുനിൽക്കണം; പിന്തുണ അറിയിച്ച് കെ. സുരേന്ദ്രൻ
തൃശൂർ: ഇ. പി. ജയരാജനെ പുകഴ്ത്തിയും പിന്തുണ അറിയിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുന്നു എന്നതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ഇ. പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവദേക്കർ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇപിക്കെതിരേ മാത്രം നടപടിയെടുത്തത്. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി. ഇപിയേയും തോമസ് ഐസക്കിനെയും എം.എ.ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Moreജി20 ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക്; നൈജീരിയയും ഗയാനയും സന്ദര്‍ശിക്കും
ന്യൂഡൽഹി: ബ്രസീലിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. റിയോ ഡ ഷനേറയിലാണ് ജി-20 ഉച്ചകോടി നടക്കുക. 16, 17 തീയതികളിൽ മോദി നൈജീരിയ സന്ദർശിക്കും. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുന്റെ ക്ഷണപ്രകാരമാണു സന്ദർശനം. 17 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നവംബർ 19, 20, 21 തീയതികളിൽ മോദി ഗയാന സന്ദർശിക്കും. 1968നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
Read Moreസംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാര്‍: നിയമനം ആലപ്പുഴ കലക്ടറേറ്റില്‍; ചരിത്രത്തില്‍ ഇടംപിടിച്ച് സിജി
ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ എന്ന നേട്ടം സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ. സിജി. ‘ചെത്തി’യെന്ന തീരഗ്രാമത്തിൽനിന്ന് 2000ൽ ജിവി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനിപ്പുറം അങ്ങനെ വീണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇനി ആലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാർ എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. ‘വിരമിക്കാൻ 6 മാസം കൂടിയേയുള്ളൂ. നന്നായി പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോൾ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണ്’ -സിജി പറഞ്ഞു. ഭാരോദ്വഹനത്തിൽ 1996, 1997, 1998 വർഷങ്ങളിൽ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ മത്സരത്തിലും സ്വർണമെഡൽ നേടി. 2005 സെപ്തംബർ ഏഴിന് സ്പോർട്സ്…
Read Moreഹോട്ടൽ ഉടമയെ വിരട്ടി 2 കോടി തട്ടാൻ ശ്രമം; ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ; മനീഷയുടെ രണ്ടുഫോണുകൾ പിടിച്ചെടുത്ത് പോലീസ്
ഗുരുഗ്രാം (ഹരിയാന): ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം തലവൻ കൗശൽ ചൗധരിയുടെ ഭാര്യ മനീഷ (35) യാണ് അറസ്റ്റിലായത്. കൗശൽ ചൗധരി-അമിത ദാഗർ സംഘത്തിലെ “ലോഡി ഡോൺ’ ആണ് മനീഷ. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകണമെന്നും അല്ലെങ്കിൽ ഹോട്ടലിനുനേരേ വെടിയുതിർക്കുമെന്നും ഹോട്ടൽ ഉടമയെ വധിക്കുമെന്നും ഇവർ ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റിലായ മനീഷയുടെ പക്കൽനിന്നു രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.
Read More