ന്യൂ​ഡ​ൽ​ഹി-​ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് ജ​നു​വ​രി​യി​ൽ; ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ൽ​വേ പാ​ല​ത്തി​ലൂ​ടെ യാ​ത്ര

കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര ടൂ​റി​സ്റ്റു​ക​ൾ​ക്ക് കൂ​ടി സ്വാ​ഗ​ത​മോ​തി ന്യൂ​ഡ​ൽ​ഹി-ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ.ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ൽ​വേ പാ​ല​ത്തി​ലൂ​ടെ ആ​യി​രി​ക്കും ഈ ​ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ക. 2025 ജ​നു​വ​രി മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​മ്മു ക​ശ്മീ​രി​ലെ ചെ​നാ​ബ് ന​ദി​ക്ക് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​താ​ണ് ഉ​യ​രം കൂ​ടി​യ പാ​ലം. ജ​മ്മു-​ബ​രാ​മു​ള്ള റെ​യി​ൽ​വേ ലൈ​നി​ന്‍റെ ഭാ​ഗ​മാ​ണി​ത്.1315 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ ദൈ​ർ​ഘ്യം. ന​ദി​യു​ടെ നി​ര​പ്പി​ൽ നി​ന്ന് 359 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​ത് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ൽ​വേ പാ​ലം എ​ന്ന​തി​ലു​പ​രി ന​ദി​യു​ടെ നി​ര​പ്പി​ൽ നി​ന്നു​ള്ള ഉ​യ​രം ക​ണ​ക്കാ​ക്കു​മ്പോ​ൾ ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ പാ​ലം കൂ​ടി​യാ​ണി​ത്. ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ലെ കാ​ഴ്ച​ക​ളും ചെ​നാ​ബ് ന​ദി​യി​ലെ കാ​ഴ്ച​ക​ളും ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ യാ​ത്ര​യി​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യ​ട​ക്കം ഏ​റെ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 11 ഏ​സി ത്രീ…

Read More

ദ​ളി​ത​ർ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം മേ​ൽ​ജാ​തി​ക്കാ​ർ നീ​ക്കി: മാ​ണ്ഡ്യ​യി​ൽ വ​ൻ സം​ഘ​ർ​ഷം

മാ​ണ്ഡ്യ(​ക​ർ​ണാ​ട​ക): മാ​ണ്ഡ്യ​യി​ൽ ഹ​ന​കെ​രെ ഗ്രാ​മ​ത്തി​ലെ കാ​ല​ഭൈ​ര​വേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ ദ​ളി​ത​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വ​ൻ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം മേ​ല്‍​ജാ​തി​ക്കാ​ര്‍ നീ​ക്കം ചെ​യ്തു. ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നു ജി​ല്ലാ അ​ധി​കാ​രി​ക​ള്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. മേ​ല്‍​ജാ​തി​ക്കാ​രാ​യ ഗൗ​ഡ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണു സം​ഘ​ർ​ഷ​ത്തി​നു പി​ന്നി​ൽ. സ്ഥ​ല​ത്ത് പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യ ക്ഷേ​ത്രം മൂ​ന്നു വ​ര്‍​ഷം മു​മ്പാ​ണു പു​തു​ക്കി​പ്പ​ണി​ത​ത്. അ​ടു​ത്തി​ടെ ക്ഷേ​ത്രം സം​സ്ഥാ​ന റീ​ലി​ജി​യ​സ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത​ര്‍ രം​ഗ​ത്തെ​ത്തു​ക​യും അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്. മേ​ല്‍​ജാ​തി​ക്കാ​രു​ടെ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ച് ഞാ​യ​റാ​ഴ്ച പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ ദ​ളി​ത് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ മേ​ല്‍​ജാ​തി​ക്കാ​ര്‍ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ക്ലാ​സി​ൽ സം​സാ​രി​ച്ച വിദ്യാർഥി​ക​ളു​ടെ വാ​യി​ൽ അ​ധ്യാ​പി​ക ടേ​പ് ഒ​ട്ടി​ച്ചു; ര​ക്തം വാ​ർ​ന്നും ശ്വാ​സ ത​ട​സം നേ​രി​ട്ടും കു​ട്ടി​ക​ൾ

ചെ​ന്നൈ: ത​ഞ്ചാ​വൂ​രി​ൽ ക്ലാ​സി​ൽ സം​സാ​രി​ച്ച​തി​ന് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​യി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ടേ​പ് ഒ​ട്ടി​ച്ചു. ഒ​രു പെ​ൺ​കു​ട്ടി അ​ട​ക്കം അ​ഞ്ച് കു​ട്ടി​ക​ളു​ടെ വാ​യി​ലാ​ണു ടേ​പ് ഒ​ട്ടി​ച്ച​ത്. ഒ​റ​ത്ത​നാ​ടി​ന​ടു​ത്ത് അ​യ്യ​മ്പ​ട്ടി​യി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലാ​ണു സം​ഭ​വം. പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ പു​നി​ത കു​ട്ടി​ക​ളു​ടെ വാ​യി​ൽ ടേ​പ് ഒ​ട്ടി​ച്ച് നാ​ലു മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യെ​ന്നും ഒ​രു കു​ട്ടി​യു​ടെ വാ​യി​ൽ​നി​ന്നു ര​ക്തം വ​ന്നെ​ന്നു​മാ​ണു പ​രാ​തി. ചി​ല കു​ട്ടി​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ്കൂ​ളി​ലെ മ​റ്റൊ​രു അ​ധ്യാ​പി​ക മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്താ​യ​ത്. ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

18 വ​ര്‍​ഷ​ത്തി​നു​ശേ​ഷം മ​ക​നെ ക​ണ്ടു; ഒ​രു​മി​ച്ചു ചാ​യ കു​ടി​ച്ചു, മോ​ച​ന ഉ​ത്ത​ര​വ് കാ​ത്ത് ഫാ​ത്തി​മ; 17ന് ​നി​ര്‍​ണാ​യ​ക വി​ധി

കോ​ഴി​ക്കോ​ട്: 18 വ​ര്‍​ഷത്തിനുശേ​ഷം മ​ക​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ല്‍ ഫാ​ത്തി​മ. സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​ണ് റ​ഹീ​മി​ന്‍റെ ഉ​മ്മ ഫാ​ത്തി​മ. ന​വം​ബ​ര്‍ 17ന് ​മോ​ച​ന ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ റി​യാ​ദി​ല്‍ തു​ട​രാ​നാ​ണ് നി​ല​വി​ല്‍ ഉ​മ്മ​യും ബ​ന്ധു​ക്ക​ളും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെ നാ​ളു​ക​ള്‍​ക്കു ശേ​ഷം മ​ക​നെ ക​ണ്ടു​വെ​ന്നും ഒ​ന്നി​ച്ചു ചാ​യ കു​ടി​ച്ചെ​ന്നും ഫാ​ത്തി​മ പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ കാ​ണാ​ൻ വി​സ​മ്മ​തി​ച്ച റ​ഹീം പി​ന്നീ​ട് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍ തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ക​ന്‍ ഏ​റെ​ വി​കാ​ര​ഭ​രി​ത​നാ​യി​രു​ന്നു​വെ​ന്നും ഫാ​ത്തി​മ പ്ര​തി​ക​രി​ച്ചു. റി​യാ​ദി​ലെ ജ​യി​ലി​ലെ​ത്തി​യാ​ണ് ഉ​മ്മ​യും സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ഉ​ൾ​പ്പെ​ട്ട സം​ഘം റ​ഹീ​മി​നെ ക​ണ്ട​ത്. ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം തി​രി​ച്ച് റി​യാ​ദി​ലെ​ത്തി​യ ഫാ​ത്തി​മ റി​യാ​ദ് അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്ക്കാ​ൻ ജ​യി​ലി​ൽ എ​ത്തി​യാ​ണ് റ​ഹീ​മി​നെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും റ​ഹീ​മി​ന്‍റെ…

Read More

ഐ​എ​എ​സ് ചേ​രി​പ്പോ​ര്: ന​ട​പ​ടി മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കും; എ​ൻ. പ്ര​ശാ​ന്തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​തി​രേ ഫെ​യ്സ് ബു​ക്ക്‌ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ കൃ​ഷി വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത. ന​ട​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കും.കീ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വും ക​രി​യ​റും ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളാ​ണ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​ന്‍റേ​ത് എ​ന്നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ വി​മ​ർ​ശ​നം. എ​സ് സി-​എ​സ് ടി ​വ​കു​പ്പി​ൽ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ പു​റ​ത്തുവി​ട്ട​തി​നു പി​ന്നി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് ആ​ണെ​ന്നാ​ണ് പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ വ​ന്ന ഒ​രു ക​മ​ന്‍റി​ന് മ​റു​പ​ടി​യാ​യി മാ​ട​ന്പ​പ​ള്ളി​യി​ലെ യ​ഥാ​ർ​ഥ മ​നോ​രോ​ഗി ജ​യ​തി​ല​ക് ആ​ണെ​ന്നും പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശാ​ന്തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണു വീ​ണ്ടും ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി പ്ര​ശാ​ന്ത് രം​ഗ​ത്തെത്തി​യ​ത്. സ​ർ​വീ​സ് ച​ട്ടം ലം​ഘി​ച്ച് മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ തു​ട​ർ​ച്ച​യാ​യി ക​ടു​ത്ത വി​മ​ർ​ശ​നം ന​ട​ത്തി​യ കൃ​ഷി വ​കു​പ്പ്…

Read More

ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ടു​ന്നു;  വ്യാ​ജ ഇ ​മെ​യി​ലു​ക​ൾ​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്ന​റി​യി​പ്പ്

കൊ​ല്ലം: രാ​ജ്യ​ത്തെ ത​ന്ത്രപ്ര​ധാ​ന​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഫി​ഷിം​ഗ് ഇ മെ​യി​ലു​ക​ൾ​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക് സെ​ന്‍ററിന്‍റെ മു​ന്ന​റി​യി​പ്പ്. സ​ർ​ക്കാ​ർ സെ​ർ​വ​റു​ക​ളി​ലേ​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റി അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ക്കം കൈ​വ​ശ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഹാ​ക്ക​ർ​മാ​രു​ടെ ല​ക്ഷ്യം. രാ​ജ്യ​സു​ര​ക്ഷ​യെ അ​ട​ക്കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ൻ​ഐ​സി​യു​ടെ സൈ​ബ​ർ ആ​ൻഡ്് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഗ്രൂ​പ്പ് ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ അ​ട​ക്കം ഹാ​ക്ക​ർ​മാ​രു​ടെ മ​റ​വി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് അ​വ​ർ. അ​പ​ഹ​രി​ക്ക​പ്പെ​ട്ട ഇ​മെ​യി​ൽ ഐ​ഡി​ക​ളി​ൽ നി​ന്നാ​യി​രി​ക്കും ഹാ​ക്ക​ർ​മാ​ർ മെ​സേ​ജു​ക​ളും ക​ത്തു​ക​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് അ​യ​ക്കു​ക. എ​ൻ​ഐ​സി​യു​ടെ വെ​ബ്സൈ​റ്റി​ലെ സൈ​ൻ ഇ​ൻ പേ​ജു​ക​ളെ അ​തേ​പ​ടി അ​നു​ക​രി​ക്കു​ന്ന മെ​യി​ലു​ക​ളാ​ണ് ഹാ​ക്ക​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഹാ​ക്ക​ർ​മാ​രു​ടെ യു​ആ​ർ​എ​ല്ലി​ലേ​ക്കാ​യി​രി​ക്കും (യൂ​ണി​ഫോം റി​സോ​ഴ്സ് ലൊ​ക്കേ​റ്റ​ർ) സ്വീ​ക​ർ​ത്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഇമെ​യി​ലു​ക​ൾ ല​ഭി​ച്ചാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും എ​ൻ​ഐ​സി​യു​ടെ…

Read More

പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം; ര​ണ്ട് അ​ധ്യാ​പ​ക​ർ അ​റ​സ്റ്റി​ൽ

കാ​ണ്‍​പു​ർ: നീ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ അ​റ​സ്റ്റി​ൽ. 17 വ​യ​സു​കാ​രി​യെ​യാ​ണ് ല​ഹ​രി​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച​ത്. കാ​ൺ​പു​രി​ലെ കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ർ​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​രി​ലൊ​രാ​ളാ​യ സ​ഹി​ൽ സി​ദ്ദി​ഖി ത​ന്നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചെ​ന്നും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യ​പ്പോ​ൾ മ​യ​ക്ക​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നീ​യം ത​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ന്നും ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും മ​റ്റൊ​രു അ​ധ്യാ​പ​ക​നാ​യ വി​കാ​സ് പ​ർ​വാ​ളും പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

ബാ​ബ സി​ദ്ദി​ഖി വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​ടി​യി​ൽ; കേ​സി​ലെ മൂ​ന്നു​പ്ര​തി​ക​ളും ഇ​തോ​ടെ പി​ടി​യി​ലാ​യി

ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി ശി​വ​കു​മാ​റി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ചി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ബാ​ബ സി​ദ്ദി​ഖി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തു മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ നേ​പ്പാ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​പി സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ​യും (എ​സ്‌​ടി​എ​ഫ്) മും​ബൈ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബാ​ബ സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ മൂ​ന്നു പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ശി​വ​കു​മാ​ർ സ​മ്മ​തി​ച്ചു. ഒ​ക്‌​ടോ​ബ​ർ 12നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Read More

‘കോ​ഴി​ക്കോ​ട് ‘ക​ള​ക്ട​ർ ബ്രോ’ ​ആ​യി​രി​ക്കെ ഫ​ണ്ട് വ​ക മാ​റ്റി കാ​ർ വാ​ങ്ങി’: എ​ൻ. പ്ര​ശാ​ന്തി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി എം. ​ഗോ​പ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ. പ്ര​ശാ​ന്തി​നെ​തി​രെ വീ​ണ്ടും ആ​രോ​പ​ണം. കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി​രി​ക്കെ എ​ൻ. പ്ര​ശാ​ന്ത് ഫ​ണ്ട് മാ​റ്റി കാ​ര്‍ വാ​ങ്ങി​യെ​ന്നും ഇ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. മു​ൻ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ഗോ​പ​കു​മാ​റാ​ണ് പ്ര​ശാ​ന്തി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഗോ​പ​കു​മാ​റി​ന്‍റെ വി​മ​ർ​ശ​നം. ആ​ഴ​ക്ക​ട​ൽ യാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ടു​പ്പി​ന്‍റെ ത​ലേ​ന്നോ മ​റ്റോ സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ക്കാ​തെ 5000 കോ​ടി രൂ​പ​യു​ടെ ധാ​ര​ണാ പ​ത്രം ഒ​പ്പു വെ​ച്ച ഐ‌​എ​എ​സ് ന​ന്മ മ​ര​മാ​ണ് പ്ര​ശാ​ന്ത് ബ്രോ ​എ​ന്ന ക​ഥാ​പാ​ത്ര​മെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. എ​ൻ. പ്ര​ശാ​ന്ത് കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി​രി​ക്കെ പു​ഴ സം​ര​ക്ഷ​ണ​ത്തി​നോ മ​റ്റോ ഉ​ള്ള ഫ​ണ്ട് എ​ടു​ത്ത് കാ​ര്‍ വാ​ങ്ങി. ധ​ന​കാ​ര്യ നോ​ണ്‍ ടെ​ക്നി​ക്ക​ൽ പ​രി​ശോ​ധ​ന വി​ഭാ​ഗം ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് എ​ഴു​തു​ക​യും ചെ​യ്തു. അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട്…

Read More

ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; യു​വാ​വി​നെ ന​ഗ്ന​നാ​ക്കി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ചു;​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ചു; സം​ഭ​വം കൊ​ല്ല​ത്ത്

കൊ​ല്ലം: യു​വാ​വി​നെ ന​ഗ്ന​നാ​ക്കി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ചു. ഇ​ട​മ​ൺ സ്വ​ദേ​ശി നി​ഷാ​ദി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. തെ​ന്മ​ല ഇ​ട​മ​ണ്ണി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ സു​ജി​ത്ത്, രാ​ജീ​വ്, സി​ബി​ൻ, അ​രു​ൺ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വ്യ​ക്തി​വി​രോ​ധ​മാ​ണ് പ്ര​ശ്ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ തെ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു

Read More