ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര: സ​ർ​ഫ​റാ​സ് ഖാ​ന് വീ​ണ്ടും അ​വ​സ​രം; സാ​യ് സു​ദ​ർ​ശ​ൻ പു​റ​ത്ത്

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മും​ബൈ താ​രം സ​ർ​ഫ​റാ​സ് ഖാ​നെ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ക്കി​നെ തു​ട​ർ​ന്ന് സാ​യ് സു​ദ​ർ​ശ​നെ ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ് സ​ർ​ഫ​റാ​സി​ന് വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്.

സാ​യ് സു​ദ​ർ​ശ​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന​തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യാ​ണ് ടീ​മി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് സ​ർ​ഫ​റാ​സ് ഖാ​ൻ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച​ത്. പ​ര​മ്പ​ര​യി​ൽ ആ​റ് ഇ​ന്നി​ങ്സു​ക​ളി​ൽ നി​ന്ന് 171 റ​ൺ​സാ​ണ് താ​രം നേ​ടി​യ​ത്.

ടീം ​പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് സാ​യ് സു​ദ​ർ​ശ​ൻ. നേ​ര​ത്തെ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​യെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബും​റ​യ്ക്കും സു​ദ​ർ​ശ​നും ശാ​രീ​രി​ക​ക്ഷ​മ​ത തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് സെ​ല​ക്ട​ർ​മാ​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment