കണ്ണൂർ: കേരളത്തിൽ ഇതിനകം 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി കേരളാ പോലീസ്. ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശക്തമായ കേസ് അല്ലാത്തതിനാൽ ഇയാൾ പെട്ടെന്ന് ജാമ്യത്തിൽ ഇറങ്ങുന്നതിന് തടയിടുന്നതിന്റെ ഭാഗമായാണ് ആയങ്കിക്കെതിരേ കാപ്പ ചുമത്താൻ നടപടികൾ തുടങ്ങിയത്.
അതിനിടെ ആയങ്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇന്ന് കണ്ണൂർ പോലീസ് അപേക്ഷ നല്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്കുക.23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അർജുൻ കൊടും ക്രിമിനലെന്നാണ് പോലീസ് റിപ്പോർട്ട് .
അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരേ വളhട്ടണം പോലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്.
കണ്ണൂരിന് പുറത്തുള്ള മറ്റു കേസുകളിലും അറസ്റ്റ് ചെയ്യാൻ അതാത് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ നീക്കം തുടങ്ങി. ഇതിനായി കോടതിയിൽ അപേക്ഷ നല്കും. ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പോലീസും കൂത്തുപറന്പ് കോടതിയെ സമീപിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടെത്തുന്നതിന്റെ ഭാഗമായ ചോദ്യം ചെയ്യലിനാണിത്.
കണ്ണൂർ തളാപ്പിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയവെയാണ് അർജുൻ ആയങ്കി ഞായറാഴ്ച പുലർച്ചെ പിടിയിലാകുന്നത്. അർജുനെതിരേ രണ്ട് വധശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും, തട്ടിക്കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2017 അഴിക്കോട്ടെ ഒരു വധശ്രമക്കേസിൽ അർജുനൊപ്പം ശിക്ഷിക്കപ്പെട്ട ഏഴുപേരും സിപിഎം പ്രവർത്തകരായിരുന്നു. കരിപ്പൂർ സ്വർണകടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണത്തിൽ അർജുൻ സ്വർണക്കടത്തുകാരുമായി ഇടപാട് നടത്താൻ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചുവെന്ന് സംശയിക്കുന്നതായി പറഞ്ഞിരുന്നു.
കരിപ്പൂർ എയർപോർട്ട് വഴി 2.33 കിലോഗ്രാം സ്വർണംകടത്താൻ ശ്രമിച്ചെന്ന കേസിൽ 2021 ലാണ് കസ്റ്റംസ് അർജുനെ അറസ്റ്റു ചെയ്തത്. സ്വർണം കൊണ്ടുവന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖിനെ കസ്റ്റംസ് പിടികൂടി. സ്വർണം തിരിച്ചുപിടിക്കാൻ രണ്ട് സംഘങ്ങളുടെ ശ്രമത്തിനിടെ രാമനാട്ടുകരയിൽ അപകടമുണ്ടായി. അതോടെയാണ് സ്വർണക്കടത്ത് സംഘത്തിന്റെ പ്രവർത്തനങ്ങൾ പുറത്തറിയുന്നത്. കസ്റ്റംസ് പറയുന്നത് പ്രകാരം അർജുൻ ആയിരുന്നു “റിസീവർ. യുഎഇയിൽ നിന്ന് ഫ്ലൈറ്റ് കയറിയത് മുതൽ ഷഫീഖിന് ഫോണിലും വാട്സ് ആപ്പിലും നിർദേശങ്ങൾ കൊടുത്തിരുന്നു.
സ്വർണക്കടത്തുകാരിൽനിന്ന് വിവരം കിട്ടാൻ അർജുൻ സ്വന്തം രാഷ്ട്രീയ ബന്ധം ഉപയോഗിച്ചിരുന്നു വെന്നും കസ്റ്റംസ് പറയുന്നു. ഇതുപോലെ 20 തവണയിലേറെ കടത്തിയ സ്വർണം തിരിച്ചുവിട്ടിട്ടുണ്ടാ കാ മെന്നായിരുന്നു കസ്റ്റംസ് നിഗമനം. സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിന്റെ അടിസ്ഥാനത്തിലാണ് അർജുനെതിരേ കേസ് എടുത്തത്.
അതിനിടെ, അർജുന്റെ അടുത്ത സഹായി റമീസ്, 2024ൽ അഴിക്കോട് ബൈക്ക് അപകടത്തിൽ മരിച്ചത് ഏറെ വിവാദമുയർത്തി. കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ ദിവസമായിരുന്നു അപകട മരണം. 2017ൽ കണ്ണൂർ അഴിക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു അർജുൻ.
2024 ഓഗസ്റ്റ് 30 ന് കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി അർജുൻ ആയങ്കിക്കും ഒപ്പമുണ്ടാ യിരുന്ന ഏഴ് സിപിഎം പ്രവർത്തകർക്കും അഞ്ചുവർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.ഏഴു വർഷം നീണ്ട കേസായിരുന്നു ഇത്. പാലക്കാട് മീനാക്ഷി പുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലും അർജുൻ ആയങ്കി പ്രതിയായിരുന്നു.
രാഷ്ട്രീയ ബന്ധമുള്ളവർ ഉൾപ്പെട്ടതിനാൽ കേസ് ഏറെ വിവാദമായി. 2023 മാർച്ച് 26 പുലർച്ചെയാണ് തൃശൂർ പുതുക്കാട് സ്വദേശി സ്വർണ വ്യാപാരിയെ ഒരു സ്വകാര്യ ബസിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.ബസ് തടഞ്ഞുനിർത്തി, ഒരാൾ ബസിൽ കയറി വ്യാപാരിയെ പിടിച്ചു. പിന്നെ തമിഴ്നാട് അതിർത്തിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ച് സ്വർണവും പണവും ഒരു മൊബൈൽ ഫോണും കവർന്നു. സിപിഎം നേതാക്കൾ ഉൾപ്പെടെയായിരുന്നു ഈ കേസിൽ പ്രതികൾ.
കേസിൽ 2023 ജൂലൈയിൽ അർജുനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 125 ദിവസം കസ്റ്റഡിയിൽ കഴി ഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാൽ 2023 നവംബർ 24ന് ഹൈക്കോടതി അർജുന് ജാമ്യം നൽകി. ഗുരുതര കുറ്റമായിട്ടും, പ്രതിയുടെ പോയകാല ചരിത്രം മോശമായിട്ടും യഥാസമയം കുറ്റപത്രം നൽകാത്തതിന് കോടതി പ്രോസിക്യൂഷനെ വിമർശിച്ചിരുന്നു.
ഈ ആഴ്ച തന്നെ കാപ്പ ചുമത്തി റിപ്പോർട്ട് കളക്ടർക്ക് നല്കാനാണ് നീക്കം. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേയ്ക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശ പ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
