തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവെന്ന് പിണറായി വിജയൻ പറഞ്ഞു. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ സാധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹാനവമി- വിജയദശമി ആശംസകൾ അറിയിച്ചത്. സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങൾ ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്.…
Read MoreCategory: Loud Speaker
രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രം: കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്ന് ശിപാര്‍ശ; സംസ്ഥാനങ്ങള്‍ക്ക് ബാലാവകാശ കമ്മീഷന്റെ കത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നാണ് ശിപാര്‍ശ. മദ്രസകളില്‍ മുസ്ലീം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഇവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.മുസ്ലീം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസയില്‍ നടത്തുന്ന വിദ്യാഭ്യാസത്തിന് പല സംസ്ഥാനങ്ങളും അംഗീകാരം നല്കുന്നു. എന്നാല്‍ ഇത് വിദ്യാഭ്യാസ സംരക്ഷണ നിയമത്തിനെതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതില്‍ മദ്രസകള്‍ തടസമായി നില്‍ക്കുന്നുണ്ട്. മദ്രസാ ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഇത് നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം നിര്‍ദേശത്തിനെതിരേ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എല്‍ജെപി രംഗത്തെത്തി. എന്നാല്‍ വിഷയം പഠിച്ച…
Read Moreവിയറ്റ്നാമിലേക്ക് മനുഷ്യക്കടത്ത്: മൂന്നു പേർ പിടിയിൽ
അടിമാലി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങൻചേരി എസ് എസ് കോട്ടേജ് സജീദ് (36), കൊല്ലം കൊട്ടിയം കമ്പിവിള തെങ്ങുവിള മുഹമ്മദ്ഷാ (23), കൊല്ലം തഴുത്തല ഉമയനെല്ലൂർ പേരയം മുണ്ടന്റഴിക അൻഷാദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഫെബ്രുവരിയിൽ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാൻ(33)നെ വിയറ്റ്നാമിൽ 80000 രൂപ ശമ്പളത്തിൽ ഡിടിപി ഓപ്റേറ്ററായി ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വാങ്ങി വിസിറ്റിംഗ് വീസയിൽ വിയറ്റ്നാമിൽ എത്തിച്ചു. അവിടെ ചൈനാക്കാർക്ക് ഇയാളെ വില്പന നടത്തി. ഇയാളെ ചൈനക്കാർ വിയറ്റ്നാമിൽനിന്ന് കമ്പോഡിയയിൽ എത്തിച്ച ശേഷം ഓൺലൈൻ തട്ടിപ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. അവിടെ സമാന രീതിയിൽ എത്തിയ മറ്റ് മലയാളികളും ഷാജഹാന്റെ ഒപ്പം ഉണ്ടായിരുന്നു. തട്ടിപ്പ് ജോലി ചെയ്യാതിരുന്നതിനാൽ ഇവരെ മുറിയിൽ…
Read Moreപതിറ്റാണ്ടുകൾ പിന്നിട്ടു: ഐഎച്ച്ആർഡി സ്കൂളിനു സ്വന്തം കെട്ടിടമില്ല; 30 വർഷമായി വാടകയ്ക്ക്
മല്ലപ്പള്ളി: ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചിട്ടു പതിറ്റാണ്ടുകളായി. എട്ടു മുതൽ 12 വരെ ക്ലാസുകളിലായി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മല്ലപ്പള്ളി താലൂക്കിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ അനുവദിച്ചത്. പിന്നീട് ഇത് ഹയർ സെക്കൻഡറി സ്കൂളുമായി. ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ട്, 11 ക്ലാസുകളിൽ പ്രവേശനം ലഭിക്കാൻതന്നെ ബുദ്ധിമുട്ടാണ്. പക്ഷേ കാലമേറെ കഴിഞ്ഞിട്ടും സ്കൂളിനു സ്വന്തമായി കെട്ടിടമില്ല എന്നതാണ് പ്രധാന പ്രശ്നം. സ്വന്തം കെട്ടിടം പണിയുന്നതിലേക്ക് മല്ലപ്പള്ളി – കോഴഞ്ചേരി റോഡരികിൽ 1997 ൽ സ്ഥലം വാങ്ങിയതാണ്. മൂന്ന് ഏക്കർ സ്ഥലം ഇതിനായി വാങ്ങി. ഇത് ഐഎച്ച്ആർഡിക്കു കൈമാറിയതിനു പിന്നാലെ 1997 ഓഗസ്റ്റ് 23ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ശിലാസ്ഥാപനവും നടത്തി. ടി.എസ്. ജോണായിരുന്നു എംഎൽഎ. അന്നു സ്ഥാപിച്ച ശിലാഫലകം ഇന്നും കാടുകയറി കിടക്കുന്നു. 70…
Read Moreഎംടിയുടെ വീട്ടില്‍നിന്നു കവര്‍ന്ന ആഭരണത്തില്‍ ഒരുഭാഗം കണ്ടെടുത്തു
കോഴിക്കോട്: വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. അവസാനമായി മോഷ്ടിച്ച ആഭരണങ്ങളാണ് കോഴിക്കോട് കമ്മത്തി ലെയ്നിലെ രണ്ടു ജ്വല്ലറികളില്‍നിന്ന് കണ്ടെത്തിയത്. മറ്റുള്ളവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ അറസ്റ്റിലായ വീട്ടുജോലിക്കാരി ശാന്ത, ബന്ധു പ്രകാശന് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസ് തെളിവെടുപ്പു നടത്തിയത്. നാലു വര്‍ഷം കൊണ്ടാണ് എംടിയുടെ വീട്ടില്‍ നിന്ന് 26 പവന് സ്വര്‍ണാഭരണങ്ങള്‍ ശാന്ത മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കുറച്ചുകുറച്ചായി അലമാരയില്‍നിന്ന് ആഭരണങ്ങള്‍ എടുത്തുമാറ്റുകയായിരുന്നു. ഇതില്‍ മിക്കതും പല ഘട്ടങ്ങളിലായി കമ്മിത്തി ലെയ്നിലെ കടകളില്‍ വിറ്റിട്ടുണ്ട്. പ്രകാശന്റെ സഹായത്തോടെയാണ് വില്പന നടത്തിയത്. കുറേക്കാലം മുമ്പ് വിറ്റതിനാലാണ് അവ കണ്ടെത്താന്‍ കഴിയാതിരുന്നത്. പിടിയിലാകുന്നതിനു മുമ്പു വിറ്റവയാണ് കണ്ടെത്തിയത്. സ്വര്‍ണം വിറ്റുകിട്ടിയ തുക വീട് നവീകരിക്കുന്നതിനും വിവാഹ ആവശ്യത്തിനുമാണ് ചെലവഴിച്ചതെന്ന് പോലീസ്…
Read Moreപഞ്ചാബിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി: അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു
തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ബോർഡർ ജില്ലയിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഹെറോയിൻ കണ്ടെടുത്തത്. അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഷേര ധല്ല ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച ആറു കുപ്പി ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന്, മേഖലയിൽ സൈന്യം വ്യാപക തെരച്ചിൽ നടത്തി. മേഖലയിൽനിന്നു പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Read Moreഡൽഹിയിൽ വീണ്ടും കൊക്കെയ്ൻ വേട്ട: പ്രധാന പ്രതി വിദേശത്തേക്കു കടന്നതായി പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോടികളുടെ കൊക്കെയ്ൻ വേട്ട. തിലക് നഗറിൽനിന്ന് 2,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ പിടികൂടിയത് 7,500 കോടി രൂപയുടെ കൊക്കെയ്ൻ ആണ്. തിലക് നഗറിൽനിന്നു കൊക്കെയ്ൻ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി വിദേശത്തേക്കു കടന്നതായി പോലീസ് പറഞ്ഞു. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പോലീസ് ലഹരി കടത്ത് പിടികൂടുകയായിരുന്നു.
Read Moreകോല്‍ക്കത്തയില്‍ നടത്തുന്നത് വ്യവസ്ഥിതിക്കെതിരായ പോരാട്ടം: യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം; മോക്ഷ
പത്തനംതിട്ട: കോല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടിയുള്ള പോരാട്ടം വ്യവസ്ഥിതിക്കെതിരായുളളതാണെന്നും നീതി കിട്ടുന്നതു വരെ വിശ്രമമില്ലെന്നും നടി മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത കളളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് ബംഗാളില്‍ നിന്നുള്ള മോക്ഷ. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ജൂണിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണ് മോക്ഷ. അഭയയ്ക്ക് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് മോക്ഷ പത്തനംതിട്ട പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിബിഐയുടെ കുറ്റപത്രത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. തങ്ങളുടെ പോരാട്ടം വ്യവസ്ഥിതികള്ക്കെതിരേയാണെന്നും മോക്ഷ പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ ഞങ്ങളുടെ പോരാട്ടത്തെ അവരുടെ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടേത് രാഷ്ട്രീയ പ്രക്ഷോഭമല്ല. ഒരു രാഷ്ട്രീയ…
Read Moreകാൺപുർ ഐഐടിയിൽ വീണ്ടും ആത്മഹത്യ: ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി
കാൺപുർ: കാൺപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിഎച്ച്ഡി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. എർത്ത് സയൻസസ് വിഭാഗത്തിലെ ഗവേഷകയായ കാൺപുർ സനിഗവൻ സ്വദേശിനിയായ പ്രഗതി ഖര്യ (28) ആണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. 2012 ഡിസംബറിലാണ് ഗവേഷണത്തിനായി പ്രഗതി ഐഐടിയിലെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐടിയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreഇന്ത്യ-ആസിയൻ വ്യാപാര കരാര്‍ പുനഃപരിശോധിക്കാൻ ധാരണ: എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കണം
ഡൽഹി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയിലാണു ധാരണ. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പുവച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. ആസിയൻ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ് പുനഃപരിശോധിക്കുന്നതിനുള്ള ചർച്ചകളും തുടങ്ങിയിരുന്നു. എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഉച്ചകോടിക്കു ശേഷം പുറത്തു വന്ന സംയുക്ത പ്രസ്താവന പറയുന്നു. ഇന്നു കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.
Read More