കാ​ൺ​പു​ർ ഐ​ഐ​ടി​യി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

കാ​ൺ​പു​ർ: കാ​ൺ​പു​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലെ പി​എ​ച്ച്‌​ഡി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ർ​ത്ത് സ​യ​ൻ​സ​സ് വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​യാ​യ കാ​ൺ​പു​ർ സ​നി​ഗ​വ​ൻ സ്വ​ദേ​ശി​നി​യാ​യ പ്ര​ഗ​തി ഖ​ര്യ (28) ആ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. 2012 ഡി​സം​ബ​റി​ലാ​ണ് ഗ​വേ​ഷ​ണ​ത്തി​നാ​യി പ്ര​ഗ​തി ഐ​ഐ​ടി​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഐ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇ​ന്ത്യ-​ആ​സി​യ​ൻ വ്യാ​പാ​ര ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ധാ​ര​ണ: എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കണം

ഡ​ൽ​ഹി: ഇ​ന്ത്യ-​ആ​സി​യ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ ധാ​ര​ണ. ലാ​വോ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്ത ഇ​ന്ത്യ-​ആ​സി​യാ​ന്‍ ഉ​ച്ച​കോ​ടി​യി​ലാ​ണു ധാ​ര​ണ. 2009 ല്‍ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ ഒ​പ്പു​വ​ച്ച ഇ​ന്ത്യ ആ​സി​യ​ൻ ക​രാ​ർ കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. പാ​മോ​ലി​ൻ, തോ​ട്ടം വി​ള​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്കു​ന്ന​തി​ന് എ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​സി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ക​രാ​ർ പ്ര​കാ​രം ന​ൽ​കു​ന്ന ഇ​ള​വ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും തു​ട​ങ്ങി​യി​രു​ന്നു. എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉ​ച്ച​കോ​ടി​ക്കു ശേ​ഷം പു​റ​ത്തു വ​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന പ​റ​യു​ന്നു. ഇ​ന്നു കി​ഴ​ക്ക​നേ​ഷ്യ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ന​രേ​ന്ദ്ര മോ​ദി മ​ട​ങ്ങും.

Read More

പ​ഞ്ചാ​ബി​ൽ 13 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ പി​ടി​കൂ​ടി: അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു

ത​ര​ൺ ത​ര​ൺ: പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ബോ​ർ​ഡ​ർ ജി​ല്ല​യി​ൽ 13 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ പി​ടി​കൂ​ടി. ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്എ​ഫ്) ആ​ണ് ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നൗ​ഷേ​ര ധ​ല്ല ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റു കു​പ്പി ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്, മേ​ഖ​ല​യി​ൽ സൈ​ന്യം വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി. മേ​ഖ​ല​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

‘രാ​ജ​സ്ഥാ​നി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നു, മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും സം​സ്ഥാ​ന ഭ​ര​ണം നി​യ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ല’: സ​ച്ചി​ൻ പൈ​ല​റ്റ്

ജ​യ്പു​ർ: ബ​ജ​ൻ ലാ​ൽ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം രാ​ജ​സ്ഥാ​നി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ്. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും സം​സ്ഥാ​ന ഭ​ര​ണം നി​യ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ല. അ​വ​ർ​ക്കു സ്വ​ത​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. എ​ല്ലാ മേ​ഖ​ല​യി​ലും സം​സ്ഥാ​നം പി​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്‌​ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റാ​തെ ബി​ജെ​പി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും സ​ച്ചി​ൻ കു​റ്റ​പ്പെ​ടു​ത്തി. ചി​ല മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച​താ​യി അ​റി​ഞ്ഞു, എ​ന്നാ​ൽ അ​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​വ​ർ നി​ല​വി​ൽ മ​ന്ത്രി​മാ​ർ ആ​ണോ എ​ന്നും പോ​ലും അ​റി​യി​ല്ല. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്കു കു​റ​ച്ച് കാ​ലം കൊ​ണ്ടു ത​ന്നെ ബി​ജെ​പി​യു​ടെ ഭ​ര​ണം മ​ടു​ത്തു​വെ​ന്നും സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് എ​ല്ലാ​യി​ട​ത്തും വി​ജ​യി​ക്കു​മെ​ന്നും സ​ച്ചി​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Read More

ഐ​പി​എ​സു​കാ​രെ ആ​ര്‍​എ​സ്എ​സി​ല്‍ എ​ത്തി​ക്കു​ന്ന ട്രെ​യി​നിം​ഗ് ക്യാ​മ്പാ​യി കേ​ര​ളം മാറി: പി.​വി. അ​ന്‍​വ​ര്‍

കോ​ഴി​ക്കോ​ട്: ഐ​പി​എ​സ് ഓ​ഫീ​സ​ര്‍​മാ​രെ ആ​ര്‍​എ​സ്എ​സി​ല്‍ എ​ത്തി​ക്കു​ന്ന ട്രെ​യി​നിം​ഗ് ക്യാ​മ്പാ​യി കേ​ര​ളം മാ​റി​യെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ. എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റാ​ണ് ഇ​തി​ന്‍റെ ക​ണ്ണി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​ന്‍ ഡി​ജി​പി ആ​ര്‍. ​ശ്രീ​ലേ​ഖ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ജി​ത്കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് നേ​താ​വാ​ണ്. മു​തി​ര്‍​ന്ന ഐ​പി​എ​സു​കാ​രെ ബി​ജെ​പി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​മാണ്. മ​റ്റു​ള്ള​വ​ര്‍ ഒ​ളി​ഞ്ഞു​നി​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മ്പോ​ള്‍ എ​ഡി​ജി​പി പ​ര​സ്യ​മാ​യി ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്ന് അൻവർ ആരോപിച്ചു. പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടുപ്പി​ല്‍ ബി​ജെ​പി-​സി​പി​എം ധാ​ര​ണ​യു​ണ്ട്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സി​പി​എ​മ്മി​ല്‍നി​ന്ന് അ​ക​ന്നു​ക​ഴി​ഞ്ഞു. ഈ ​സ​ഹാ​ച​ര്യ​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ സ​ജീ​വ​മ​യി ഇ​ട​പെ​ടും. സ്ഥാ​ന​ര്‍​ഥി​യെ നി​ര്‍​ത്ത​ണോ മ​റ്റു​ള്ള​വ​രെ പി​ന്തു​ണ​യ്ക്ക​ണോ എ​ന്ന കാ​ര്യം അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കും. ജ​ന​ങ്ങ​ള്‍​ക്ക് യോ​ജി​ക്കാ​വു​ന്ന ആ​ശ​യ​ത്തോ​ടു കൂടിയു​ള്ള സം​വി​ധാ​നം അ​വ​ര്‍​ക്കു​മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കും. നേ​താ​ക്ക​ള​ല്ല വ​ലു​ത്, ജ​ന​ങ്ങ​ളാ​ണ്. ജ​ന​ങ്ങ​ളാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക. ഒ​രു പാ​ര്‍​ട്ടി​യി​ലെ​യും നേ​താ​ക്ക​ളു​ടെ പി​ന്നാ​ലെ…

Read More

നാ​ടി​നെ ന​ടു​ക്കി​യ ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്ക് ഇ​ന്ന് ര​ണ്ടാ​ണ്ട്; വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ 15 ന് ​ആ​രം​ഭി​ക്കും

കൊ​ച്ചി: കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ന് ഇ​ന്ന് ര​ണ്ടാ​ണ്ട്. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കും. സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ വി.​എ​ന്‍. അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പു​തു​താ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ നി​യ​മ വി​ദ്യാ​ര്‍​ഥി​നി വ​ധ​ക്കേ​സി​ലും കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലും സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ എ​ന്‍.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ലും പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ക​ഴി​ഞ്ഞ വ​ര്‍​ഷം നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ട​ത്താ​യി കേ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം അ​തി​ല്‍ നി​ന്ന് മാ​റി​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് അ​ടു​ത്തി​ടെ വി.​എ​ന്‍. അ​നി​ല്‍​കു​മാ​റി​നെ നി​യ​മി​ച്ച​ത്. എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി ന​ഗ​റി​ലെ മു​ന്‍ ഇ​ട​മ​ല​യാ​ര്‍ കോ​ട​തി​യാ​യ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തി​നാ​ല്‍ കേ​സി​ല്‍ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി(52), ര​ണ്ടാം​പ്ര​തി ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​ന്‍ ഭ​ഗ​വ​ല്‍​സി​ങ്(70) എ​ന്നി​വ​ര്‍ വി​യ്യൂ​ര്‍ അ​തി​സു​ര​ക്ഷാ ജ​യി​ലി​ലാ​ണു​ള്ള​ത്. മൂ​ന്നാം​പ്ര​തി​യും ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ ഭാ​ര്യ​യു​മാ​യ ലൈ​ല(58) വി​യ്യൂ​ര്‍ വ​നി​താ ജ​യി​ലി​ലു​മാ​ണ്.…

Read More

പാ​മ്പ് പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ബാ​ല​ൻ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു: പാ​മ്പാ​ട്ടി​ക്ക് പ​ത്തു വ​ർ​ഷം ത​ട​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ പാ​മ്പ് പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ബാ​ല​ൻ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​മ്പാ​ട്ടി​ക്കു പ​ത്തു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. ഭാ​ഗ​ൽ​പു​ർ കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. 2011 ഓ​ഗ​സ്റ്റ് 24ന് ​ഭാ​ഗ​ൽ​പു​രി​ലെ പീ​ർ​പെ​യി​ന്‍റി ബ​സാ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​തി​ന​ഞ്ച് വ​യ​സു​ണ്ടാ​യി​രു​ന്ന ദി​വാ​ക​ർ കു​മാ​റാ​ണു മ​രി​ച്ച​ത്. പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ ബാ​ല​ന്‍റെ ക​ഴു​ത്തി​ൽ പാ​മ്പി​നെ ചു​റ്റി​യി​ട്ട​ശേ​ഷം പാ​മ്പാ​ട്ടി മു​ഹ​മ്മ​ദ് ഷം​സു​ലി​ൻ മ​കു​ടി ഊ​തി​യ​പ്പോ​ൾ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ല​തു​കൈ​യി​ൽ ക​ടി​യേ​റ്റു ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണ ബാ​ല​നെ ര​ക്ഷി​ക്കാ​ൻ പാ​മ്പാ​ട്ടി ചി​ല മ​ന്ത്ര​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Read More

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ വ​ഖ​ഫ് ബോ​ർ​ഡ് നീ​ക്കം; ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി എം.​ടി. ര​മേ​ശ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ വ​ഖ​ഫ് ബോ​ർ​ഡ് തെ​റ്റാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് ഭ​ര​ണ-പ്ര​തി​പ​ക്ഷ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. ത​ർ​ക്ക​ഭൂ​മി​യാ​ണെ​ന്ന് പ​റ​യു​ന്ന കോ​ർ​പ​റേ​ഷ​ന്‍റെ കി​ഴ​ക്കേ ന​ട​ക്കാ​വി​ലെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളും അ​ങ്ക​ണ​വാ​ടി​യും നി​ല​നി​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അ​ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​വ​കാ​ശ വാ​ദ​ത്തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും ഇ​ല്ലാ​ത്ത​പ​ക്ഷം ബി​ജെ​പി നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു. വ​ഖ​ഫ് ബി​ല്ലി​ന്‍റെ പാ​ർ​ല​മെ​ന്‍റി​ലെ പ​രി​ശോ​ധ​നാ ക​മ്മി​റ്റി​യം​ഗ​വും ബി​ജെ​പി കേ​ര​ള സ​ഹ​പ്ര​ഭാ​രി​യു​മാ​യ അ​പ​രാ​ജി​ത സാ​രം​ഗി എം​പി​യെ സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് ഈ ​വി​ഷ​യം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.കി​ഴ​ക്കേ ന​ട​ക്കാ​വി​ലെ 35 സെ​ന്‍റ് ഭൂ​മി​ക്കാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നി​കു​തി അ​ട​ച്ചു​വ​രു​ന്ന ഭൂ​മി സം​ര​ക്ഷി​ക്കേ​ണ്ട കോ​ർ​പ​റേ​ഷ​ൻ ത​ന്നെ ഭൂ​മി വി​ട്ടു ന​ൽ​കാ​ൻ ത​യാ​റാ​യ​തു​പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്.ഈ ​വി​ഷ​യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​പ​ക്ഷ​വും…

Read More

വ​യ​നാ​ട് ദു​ര​ന്തം: നി​വേ​ദ​നം ന​ൽ​കി​യി​ട്ടും സ​ഹാ​യം ന​ൽ​കി​യി​ല്ല; കേ​ന്ദ്ര​ത്തോ​ട് പ്ര​തി​ഷേ​ധം അ​റി​യി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര സ​ഹാ​യ​ത്തി​നാ​യി നി​വേ​ദ​നം ന​ൽ​കി​യി​ട്ടും സ​ഹാ​യം ന​ൽ​കാ​ത്ത​തി​ൽ സം​സ്ഥാ​നം പ്ര​തി​ഷേ​ധം അ​റി​യി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് സ​ഹാ​യം ന​ൽ​കാ​ത്ത​ത് എ​ന്തെ​ന്ന് കോ​ട​തി വ​രെ ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സ് ഈ ​മാ​സം 18ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ൽ 1202 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. വ​യ​നാ​ട് ദു​ര​ന്തം സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​ണ്. പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കേ​ന്ദ്ര സ​ഹാ​യം ല​ഭി​ച്ചി​ല്ല. ഉ​രു​ൾ​പൊ​ട്ട​ൽ മു​ന്ന​റി​യി​പ്പ് സം​ബ​ന്ധി​ച്ച് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യി​ൽ നി​ന്ന് പ​ഠ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പു​ക​ളോ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ റ​ഡാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​ന് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​വും പ്ര​തി​ഷേ​ധ​വും അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ‍​ർ​ത്തു. വ​യ​നാ​ട്ടി​ൽ വീ​ണ്ടും തെ​ര​ച്ചി​ലി​ന് സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണ്.…

Read More

ഗ​വ​ര്‍​ണ​ർ​ക്കു പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല: താ​ന്‍ എ​ന്തി​നാ​ണ് ആ ​പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ത​ന്നെ ആ​ലോ​ചി​ക്ക​ട്ടെ​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി. ഗോ​വി​ന്ദ​ൻ. മ​ല​പ്പു​റം പ​രാ​മ​ർ​ശ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ട്ടും അ​നാ​വ​ശ്യ​മാ​യി ഗ​വ​ർ​ണ​ർ രം​ഗ​ത്തെ​ത്തി. ഗ​വ​ർ​ണ​റു​ടേ​ത് വി​ല​കു​റ​ഞ്ഞ സ​മീ​പ​ന​മാ​ന്നെ​ന്നും പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​ത് ആ​ണെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഗ​വ​ര്‍​ണ​ര്‍ ചോ​ദി​ച്ച എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും മ​ല​പ്പു​റം പ്ര​യോ​ഗ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഗ​വ​ര്‍​ണ​റു​ടേ​ത് വെ​ല്ലു​വി​ളി​യാ​യി കാ​ണു​ന്നി​ല്ല. ഇ​തി​ലും വ​ലി​യ വെ​ല്ലു​വി​ളി ഗ​വ​ര്‍​ണ​ര്‍ നേ​ര​ത്തെ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ന്‍ എ​ന്തി​നാ​ണ് ആ ​പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന​ത് എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ത​ന്നെ ആ​ലോ​ചി​ക്ക​ട്ടെ എ​ന്നും ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ആ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More