വേ​ലി​ത​ന്നെ വി​ള​വ് തി​ന്നു​മ്പോ​ൾ… പോ​ലീ​സ് യൂ​ണി​ഫോം ത​ട്ടി​പ്പ്; എ​സ്എ​പി ട്രെ​യി​നി അ​റ​സ്റ്റി​ൽ; ന​ഷ്ട​മാ​യ​ത് 7 ല​ക്ഷ​ത്തോ​ളം രൂ​പ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​ഫോം ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പോ​ലീ​സ് ട്രെ​യി​നി​ക​ളി​ല്‍ നി​ന്നും ഏ​ഴ് ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ ത​ട്ടി​യെടുത്ത പോ​ലീ​സ് ട്രെ​യി​നി​യെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ്എ​പി ട്രെ​യി​നി​യാ​യ ശം​ഭു കൃ​ഷ്ണ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ട്രെ​യി​നി​ക​ളാ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ പോ​ലീ​സ് യൂ​ണി​ഫോം ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ 25 ല്‍​പ​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യൂ​ണി​ഫോം കി​ട്ടാ​തെ വ​ന്ന​തോ​ടെ ട്രെ​യി​നി​ക​ള്‍ ഇ​യാ​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ട്രെ​യി​നി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ശം​ഭു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment