അ​മ​രാ​വ​തി വി​കസ​ന​ത്തി​ന് 10 കോ​ടി ന​ൽ​കി‌ റാ​മോ​ജി​യു​ടെ കു​ടും​ബം; ഒ​രു റോ​ഡി​ന് റാ​മോ​ജി റാ​വു മാ​ർ​ഗ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വി​ജ​യ​വാ​ഡ: റാ​മോ​ജി ഫി​ലിം സി​റ്റി സ്ഥാ​പ​ക​നും മാ​ധ്യ​മ മേ​ധാ​വി​യു​മാ​യ അ​ന്ത​രി​ച്ച സി.​എ​ച്ച്. റാ​മോ​ജി റാ​വു​വി​ന്‍റെ കു​ടും​ബം അ​മ​രാ​വ​തി ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് 10 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി. വി​ജ​യ​വാ​ഡ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നു കു​ടും​ബം ചെ​ക്ക് കൈ​മാ​റി. അ​മ​രാ​വ​തി​യി​ൽ ഒ​രു റോ​ഡി​ന് റാ​മോ​ജി റാ​വു മാ​ർ​ഗ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. റാ​മോ​ജി റാ​വു ഒ​രു വ്യ​ക്തി​യാ​യി​രു​ന്നി​ല്ല, ഒ​രു സ്ഥാ​പ​ന​മാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞു. തെ​ലു​ങ്ക് സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നു​മു​ള്ള അ​ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് അ​മ​രാ​വ​തി​യി​ൽ രാ​മോ​ജി വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്ന പേ​രി​ൽ ഒ​രു കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്നും അ​വി​ടെ മി​ക​ച്ച പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റാ​വു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും നി​ര​വ​ധി മ​ന്ത്രി​മാ​രും തെ​ലു​ങ്ക് സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.‌

Read More

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത കാ​റ്റ്, മ​ഴ; വി​മാ​ന​ത്താ​വ​ള​മേ​ല്‍​ക്കൂ​ര വീ​ണ് ഒ​രു മ​ര​ണം; അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ

ന്യൂ​ഡ​ൽ​ഹി: അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വി​റ​ച്ച് രാ​ജ്യ​ത​ല​സ്ഥാ​നം. ഇ​ന്ന​ലെ ആ​രം​ഭി​ച്ച മ​ഴ ഇ​ന്നു രാ​വി​ലെ​യും തു​ട​രു​ക​യാ​ണ്. മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ടാ​ക്സി ഡ്രൈ​വ​ർ ആ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഡി​പ്പാ​ര്‍​ച്ച​ര്‍ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തോ​ടെ തൂ​ണു​ക​ള്‍ മ​റി​ഞ്ഞ് ടാ​ക്‌​സി കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ പ​ല​യി​ട​ങ്ങ​ളും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ അ​ടു​ത്ത ഏ​ഴു ദി​വ​സ​ത്തേ​ക്ക് മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ…

Read More

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില ഗുരുതരം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് 13 വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ഗേ​ഷ് ബാ​ബു-​ധ​ന്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദ​ക്ഷി​ണ​യാ​ണ് മ​രി​ച്ച​ത്. ദക്ഷിണ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ ​മാ​സം 12നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

Read More

‘അ​വ​യ​വ​മാ​റ്റ രം​ഗ​ത്തെ കൊ​ടി​യ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​നാ​യി പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് ഒ​രു അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി​യെ​ന്ന ജ​ന​കീ​യ ല​ക്ഷ്യം യാ​ഥാ​ർ​ഥ്യമാ​കുന്നു’: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: അ​വ​യ​വ​മാ​റ്റ രം​ഗ​ത്തെ കൊ​ടി​യ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​നാ​യി ന​മ്മു​ടെ പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് ഒ​രു അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി​യെ​ന്ന ജ​ന​കീ​യ ല​ക്ഷ്യം യാ​ഥാ​ർ​ഥ്യമാ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ര്‍​ഗ​ന്‍ ആ​ൻ​ഡ് ടി​ഷ്യു ട്രാ​ന്‍​സ്പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഈ ​ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ക എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… അ​വ​യ​വ​മാ​റ്റ രം​ഗ​ത്തെ കൊ​ടി​യ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​നാ​യി ന​മ്മു​ടെ പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് ഒ​രു അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി​യെ​ന്ന ജ​ന​കീ​യ ല​ക്ഷ്യം യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണ്. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ര്‍​ഗ​ന്‍ ആ​ൻ​ഡ് ടി​ഷ്യു ട്രാ​ന്‍​സ്പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഈ ​ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ക. ഹൈ​റ്റ്സാ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി. ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച 558.68 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കി​ഫ്ബി ഫ​ണ്ട് വി​നി​യോ​ഗി​ച്ച്…

Read More

മൂന്ന് വയസുള്ള കുഞ്ഞിന്‍റെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മുത്തച്ഛന്‍റെ ക്രൂരത

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല​യി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് അ​മ്മ​യു​ടെ ര​ണ്ടാ​ന​ച്ഛ​ൻ തി​ള​ച്ച ചാ​യ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​മാ​സം 24നാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി വി​ജ​യ​കു​മാ​ര്‍ എ​ന്ന ഉ​ത്ത​മ​നെ​തി​രെ​യാ​ണ് മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി 324, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് 75 തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. കു​ഞ്ഞി​നെ അ​മ്മു​മ്മ​യു​ടെ പ​ക്ക​ലേ​ൽ​പ്പി​ച്ചാ​ണ് മാ​താ​പി​താ​ക്ക​ൾ​ ജോ​ലി​ക്ക് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ മു​ത്ത​ച്ഛ​ന്‍ കു​ട്ടി​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഇ​യാ​ൾ തി​ള​ച്ച ചാ​യ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും ഇ​വ​ർ ത​യാ​റാ​യി​ല്ല. സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​ക‍ൃ​ത​ർ ചൈ​ൽ​ഡ്…

Read More

‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന് പ​റ​യു​ന്ന ബി​ജെ​പി​ക്ക് ‘ഒ​രു രാ​ജ്യം ഒ​രു പ​രീ​ക്ഷ’ പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത ക​ഴി​വി​ല്ലാ​യ്മ​യെ ലാ​ത്തികൊ​ണ്ടു ഒ​തു​ക്കാ​നാ​കി​ല്ല; രാഹുൽ മാങ്കൂട്ടത്തിൽ

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച​തി​ൽ പ്ര​തി​ക​രി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍. ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന് പ​റ​യു​ന്ന ബി​ജെ​പി​ക്ക് ‘ഒ​രു രാ​ജ്യം ഒ​രു പ​രീ​ക്ഷ’ പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത ക​ഴി​വി​ല്ലാ​യ്മ​യെ ലാ​ത്തി കൊ​ണ്ടു ഒ​തു​ക്കാ​നാ​കി​ല്ല​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. നീ​റ്റ് ക്ര​മ​ക്കേ​ട്, അ​ഗ്നി​വീ​ർ അ​വ​സാ​നി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ജ​ന്ത​ർ​മ​ന്ത​റി​ൽ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു പോ​കാ​ൻ ശ്ര​മി​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി. ​വി. ശ്രീ​നി​വാ​സ​ന​യെ​യും രാ​ഹു​ലി​നേ​യും പോ​ലീ​സ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ല്ലി​ച്ച​ത​ച്ച് പോ​ലീ​സ്

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പോ​ലീ​സി​ന്‍റെ ലാ​ത്തി​ചാ​ര്‍​ജ്ജ്. സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ജ​ന്ത​ർ​മ​ന്ത​റി​ൽ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു പോ​കാ​ൻ ശ്ര​മി​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി. ​വി. ശ്രീ​നി​വാ​സ​ന​യെ​യും രാ​ഹു​ലി​നേ​യും പോ​ലീ​സ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നീ​റ്റ് ക്ര​മ​ക്കേ​ട്, അ​ഗ്നി​വീ​ർ അ​വ​സാ​നി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

Read More

ന്യൂ​ന​മ​ർ​ദ​പാ​ത്തി​യും പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും; സം​സ്ഥാ​ന​ത്ത്  മ​ഴ തു​ട​രു​ന്നു; വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​കും; മൂ​ന്ന് ജി​ല്ല​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ഷ്ട്ര തീ​രം മു​ത​ല്‍ മ​ധ്യ കേ​ര​ള തീ​രം വ​രെ സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ര്‍​ദ്ദ പാ​ത്തി​യും കേ​ര​ള തീ​ര​ത്തു പ​ടി​ഞ്ഞാ​റ​ന്‍/ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് ശ​ക്ത​മാ​യ​തും കാ​ര​ണം സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ ശ​ക്ത​മാ​കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്. വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ആ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കും. ഇ​ന്ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ , കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​കേ​ര​ള – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ലും, ക​ര്‍​ണാ​ട​ക തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45…

Read More

ക്വാ​റി ഉ​ട​മ​ ദീപുവിന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ് ; പി​ടി​യി​ലാ​യ അ​ന്പി​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഏ​ഴ​ര ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു

പാ​റ​ശാ​ല: ക​ളി​യി​ക്ക​വി​ള​യി​ൽ ക്വാ​റി ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ആ​സൂ​ത്രി​ത​കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള അ​ന്പി​ളി​യു​ടെ വീ​ട്ടി​ൽ നി​ന്നും ഏ​ഴ​ര ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പാ​ട് മു​ല്ല​മ്പ​ള്ളി ഹൗ​സി​ൽ എ​സ് ദീ​പു (46 ) നെ ​കാ​റി​നു​ള്ളി​ൽ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ടും കു​റ്റ​വാ​ളി​യാ​യ സ​ജി​കു​മാ​ർ എ​ന്ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന ചൂ​ഴാ​റ്റു​കോ​ട്ട അ​മ്പി​ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി മൊ​ഴി ന​ൽ​കി​യെ​ങ്കി​ലും ഒ​ടു​വി​ൽ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് സ​മ്മ​തി​ക്കു​ക​യും പ​ണ​ത്തെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല തെ​ളി​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് കാ​റി​ൽ​നി​ന്നും ഇ​റ​ങ്ങി മു​ട​ന്തി മു​ട​ന്തി ന​ട​ന്ന​തെ​ന്നും ബ​സി​ൽ ക​യ​റി ക​ളി​യി​ക്കാ​വി​ള​യി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും മൊ​ഴി ന​ൽ​കി​യി​രു​ന്നു.എ​ന്നാ​ൽ അ​മ്പി​ളി​യു​ടെ ഭാ​ര്യ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ​ണം വീ​ട്ടി​ലു​ണ്ട​ന്ന് മൊ​ഴി​ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന…

Read More

കൊ​ല​പാ​ത​ക​ക്കേ​സി​ൽ ന​ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് അ​ന്വേ​ഷ​ണം; തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​ണി​ഞ്ഞൊ​രു​ങ്ങി സു​ന്ദ​രി​യാ​യി ന​ടി; മേ​ക്ക​പ്പി​ടാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ പോ​ലീ​സു​കാ​രി​ക്ക്  എ​ട്ടി​ന്‍റെ പ​ണി

ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ ന​ടി പ​വി​ത്ര ഗൗ​ഡ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മേ​ക്ക​പ്പ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ​നി​താ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. ന​ടി​യെ കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​വ​രു​ടെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം മ​ട​ങ്ങു​മ്പോ​ള്‍ പ​വി​ത്ര ലി​പ്സ്റ്റി​ക്കും മേ​ക്ക​പ്പും പു​ര​ട്ടി പു​ഞ്ചി​രി​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ടു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ​വി​ത്ര ഗൗ​ഡ ഒ​രു കു​റ്റ​ബോ​ധ​വും കാ​ണി​ക്കാ​ത്ത​ത് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. പ്ര​തി​യാ​യ ഒ​രാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത് വ​ന്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ഡി​സി​പി (വെ​സ്റ്റ്) ഓ​ഫീ​സി​ല്‍ നി​ന്ന് എ​സ്‌​ഐ​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. ചി​ത്ര​ദു​ര്‍​ഗ സ്വ​ദേ​ശി​യാ​യ രേ​ണു​ക​സ്വാ​മി​യെ (33) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം ദ​ര്‍​ശ​ന്‍ തു​ഗു​ദീ​പ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ എ​ന്നി​വ​രും മ​റ്റ് 15 പേ​രു​മാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

Read More