ന്യൂഡൽഹി: ഇന്ത്യയിലെ നാൽപ്പതു വയസില്‍ താഴെയുള്ളവരില്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനങ്ങൾ. ഡല്‍ഹി ആസ്ഥാനമായുള്ള കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്റെ സമീപകാല പഠനമനുസരിച്ച്, ഇന്ത്യയിലെ ഇപ്പോഴത്തെ കാന്‍സര്‍ കേസുകളില്‍ 20 ശതമാനവും 40 വയസിനു താഴെയുള്ളവരിലാണ്. ഇതിൽ 60 ശതമാനവും പുരുഷന്മാരാണ്. 40 ശതമാനം സ്ത്രീകളും. യുവജനങ്ങളിൽ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ കൂടാൻ പ്രധാന കാരണം ജീവിതശൈലിയും ഭക്ഷണരീതികളുമാണെന്നാണു കണ്ടെത്തൽ. സംസ്കരിച്ച ഭക്ഷണങ്ങള്‍, പുകയില, മദ്യം എന്നിവയുടെ അമിതമായ ഉപയോഗം, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, സമ്മര്‍ദം എന്നിവ കാൻസറിനെ ക്ഷണിച്ചുവരുത്തുന്നു. മറ്റൊരു നിര്‍ണായകഘടകം പരിസ്ഥിതി മലിനീകരണമാണ്. രാജ്യത്തെ വൻ നഗരങ്ങൾ മാത്രമല്ല, ചെറുനഗരങ്ങളും നാട്ടിൻപ്പുറങ്ങളും വൻതോതിലുള്ള മലിനീകരണപ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. ശുദ്ധവായു, ജലം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കു മുന്‍ഗണന നല്‍കണം. കൂടാതെ, കൃത്യസമയത്ത് രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.…
Read MoreCategory: Loud Speaker
മൂന്നാം മോദി സർക്കാരിന്റെ ആദ്യ 15 ദിനം; പത്ത് ആക്ഷേപങ്ങൾ നിരത്തി രാഹുൽ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ 15 ദിവസം രാജ്യത്തു സംഭവിച്ച ആക്ഷേപകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. പത്തു കാര്യങ്ങളാണു പ്രതിപക്ഷനേതൃസ്ഥാനം വഹിക്കുന്ന രാഹുൽ ഉന്നയിച്ചത്. രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നു മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ല. മാനസികമായി പ്രതിരോധത്തിലായ മോദി, സർക്കാരിനെ സംരക്ഷിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ ട്രെയിൻ അപകടം, കാഷ്മീരിലെ ഭീകരാക്രമണങ്ങൾ, ട്രെയിനുകളിലെ യാത്രക്കാരുടെ ദുരവസ്ഥ, നീറ്റ് അഴിമതി, നീറ്റ് പിജി പരീക്ഷ റദ്ദാക്കൽ, യുജിസി നെറ്റ് ചോദ്യ പേപ്പർ ചോർച്ച, വിലക്കയറ്റം, കാട്ടുതീ, ജല പ്രതിസന്ധി, ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തെ നേരിടാനുള്ള ക്രമീകരണങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങൾ എന്നിവയാണ് രാഹുൽ സർക്കാരിനെതിരേ അക്കമിട്ടു നിരത്തിയത്.
Read Moreമറക്കാൻ സാധിക്കാത്ത അമിതാധികാരപ്രയോഗം; അടിയന്തരാവസ്ഥ അരനൂറ്റാണ്ടിലേക്ക്, ആ ഇരുണ്ട നാളുകൾ ഓർത്തെടുത്ത് രാജ്യം
ന്യൂഡൽഹി: അരനൂറ്റാണ്ടിലേക്കു കടക്കുന്ന ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ ഓർത്തെടുത്ത് രാജ്യം. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും ഇരുട്ടിലാഴ്ത്തി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂൺ 25നായിരുന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്നുള്ള ഇന്ദിരയുടെ വിജയം റദ്ദാക്കി 1975 ജൂൺ 12നു ജസ്റ്റീസ് ജഗ്മോഹൻലാൽ സിൻഹ പുറപ്പെടുവിച്ച വിധിയെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. ആയിരക്കണക്കിനുപേർ വിചാരണ കൂടാതെ ജയിലലടയ്ക്കപ്പെട്ടു. പത്രങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തി. 1977 മാർച്ച് 23നാണ് അടിയന്തരാവസ്ഥ അവസാനിച്ചത്.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി; സിപിഎം യോഗങ്ങളിൽ മുഖ്യ ഇര ഇ.പി. ജയരാജൻ; പിണറായിക്കും എ.കെ. ബാലനും രൂക്ഷവിമർശനം
കോഴിക്കോട്: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ സിപിഎമ്മില്‍ പടയൊരുക്കം. തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പ്രധാന ടാര്‍ജെറ്റ് ഇ.പി. ജയരാജനാണ്. മുഖ്യമന്ത്രിക്കെന്നപോലെ ജയരാജനെതിരേയും അതിരൂക്ഷമായ വിമര്‍ശനമാണ് ജില്ലാ കമ്മിറ്റികളില്‍ ഉയരുന്നത്. എ.കെ. ബാലന്റെ പ്രസ്താവനകള്‍ക്കെതിരേയും രോഷം ശക്തമാണ്. ഇ.പി. ജയരാജന്റെ ബിജെപി ബന്ധമാണ് പ്രധാനമായും വിമര്‍ശനത്തിനു കാരണമായിട്ടുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇതില്‍ ശക്തമായ എതിര്‍പ്പിനു വഴിവച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവന്നതു തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായതായി വിവിധ ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നു. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ ബന്ധവും എതിര്‍പ്പിനു ഇടയാക്കി. ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി എ.കെ. ബാലനെയും വെറുതെവിട്ടിട്ടില്ല. സിപിഎം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി…
Read Moreസ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎമ്മില്‍ നിന്ന് സഹായം ലഭിച്ചു; വെളിപ്പെടുത്തലുമായി പാർട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്
കണ്ണൂർ: സിപിഐഎം നേതൃത്വത്തിനെതിരേ വെളിപ്പെടുത്തലുമായി പാർട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്. പാര്‍ട്ടിയില്‍ നിന്ന് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സഹായം ലഭിച്ചെന്നാണ് മനു തോമസിന്റെ വെളിപ്പെടുത്തൽ. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു മനു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് തനിക്ക് മനസ് മടുത്തത് കൊണ്ടാണെന്നും ഇയാൾ പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി നിലപാട് എടുത്തെങ്കിലും അത് വളരെ വൈകിപ്പോയെന്നും അപ്പോഴേക്കും പാര്‍ട്ടിയെ വിഴുങ്ങാന്‍ മാത്രം അവര്‍ വളര്ന്നുകഴിഞ്ഞിരുന്നെന്നും ഇതിനെതിരെ പ്രതികരിച്ച തങ്ങള്‍ ബലിയാടുകളാക്കപ്പെട്ടുവെന്ന് മനു ആരോപിച്ചു. അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്കൊക്കെ ഒരുഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാകുമല്ലോ അവരങ്ങനെ നിന്നതെന്നും മനു വ്യക്തമാക്കി. അതേസമയം, ഡിവൈഎഫ്ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിരുന്ന ചുറുചുറുക്കുള്ള യുവ നേതാവായിരുന്നു മനു തോമസ്.…
Read Moreഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത ” സുസജ്ജരായ ” പോലീസ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോംബ് മാന്തിയെടുക്കുന്നത്; ജോയ് മാത്യു
കൊച്ചി: ബോംബ് ശേഖരത്തിൽ നിന്നും പണമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞ് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. തേങ്ങ കുഴിച്ചിട്ടാൽ തെങ്ങുണ്ടാകും. എന്നാൽ ബോംബ് കുഴിച്ചിട്ടാൽ എന്ത് തേങ്ങയാണ് കിട്ടുന്നതെന്ന് കഴിഞ്ഞ ദിവസം മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ആക്രി പെറുക്കിയിരുന്ന ഒരു അയൽ സംസ്ഥാന സാധു പയ്യൻ താൻ തപ്പിയെടുത്തത് സ്റ്റീൽ ബോംബ് ആണെന്നതറിയാതിരുന്നത് കൊണ്ട് അവന് നഷ്ടപ്പെട്ടത് അവന്റെ ഇരു കൈപ്പത്തികളുമായിരുന്നു എന്ന് ജോയ് മാത്യു കുറിച്ചു. ഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത ” സുസജ്ജരായ “നമ്മുടെ പോലീസ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോംബ് മാന്തിയെടുക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബോംബ് ശേഖരത്തിൽ നിന്നും പണമുണ്ടാക്കാനുള്ള വഴികൾ. തേങ്ങ കുഴിച്ചിട്ടാൽ തെങ്ങുണ്ടാകും. എന്നാൽ ബോംബ് കുഴിച്ചിട്ടാൽ എന്ത് തേങ്ങയാണ് കിട്ടുന്നതെന്ന് കഴിഞ്ഞ…
Read Moreപ്ലസ് വൺ സീറ്റ് വിഷയത്തിൽ കരിങ്കൊടിയുമായി കെഎസ്യു; വിദ്യാഭ്യാസ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സുരക്ഷ വർധിപ്പിച്ച് സർക്കാർ. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ഒ. ആർ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കെഎസ്യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിന് മുന്നിൽ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുകയായിരുന്നു. മന്ത്രിയുടെ കാറിൽ കെട്ടിയ കരിങ്കൊടി മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. അൽപസമയത്തിനു ശേഷം പ്രവർത്തകർ തന്നെ രണ്ടുവശത്തേക്ക് സ്വയം മാറി നിന്നതിനാലാണ് മന്ത്രിയ്ക്ക് കടന്നുപോകാനായത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് ശിവൻകുട്ടി അതിനു ശേഷം പ്രതികരിച്ചത്.
Read Moreഎല്ലാം കോംപ്ലിമെന്റായി… സ്വർഗത്തിലെത്തി അരമണിക്കൂർ ചർച്ച; ഞങ്ങൾ തമ്മിൽ സഹോദര ബന്ധം; ചെന്നിത്തലയുടെ വിഷമം മാറ്റാൻ വീട്ടിലെത്തി ചർച്ച നടത്തി വി.ഡി. സതീശൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ വീട്ടിലെത്തി ചർച്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞങ്ങളൊക്കെ തമ്മിൽ സഹോദര ബന്ധവും ഹൃദയ ബന്ധവുമാണുള്ളത്. ഒരു അഭിപ്രായ വ്യത്യാസവും നേതാക്കൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നാണു കെപിസിസി തീരുമാനം. ഇന്നലെ രമേശിന്റെ വഴുതക്കാട്ടെ വസതിയായ സർഗത്തിലെത്തിയ വി.ഡി. സതീശൻ ഒപ്പമിരുന്നു പ്രഭാത ഭക്ഷണവും കഴിച്ചാണു മടങ്ങിയത്. ഇരുവരും തമ്മിൽ അര മണിക്കൂറോളം ചർച്ച നടത്തി. യുഡിഎഫ് യോഗവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിഷമം ഉണ്ടായെന്ന വാർത്ത കണ്ടിരുന്നതായും അദ്ദേഹത്തിന്റെ വീട്ടിൽ പോയി പ്രഭാത ഭക്ഷണവും കഴിച്ചാണു വന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ല. സിപിഎം പോലെയല്ല കോണ്‍ഗ്രസ്. ഞാൻ ഏതെങ്കിലും ഒരു കാര്യം പറഞ്ഞാൽ എല്ലാവരും ചേർന്നു കൈയടിക്കില്ല. ചർച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനം എടുക്കുകയാണു പതിവെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച…
Read Moreആലുവ – ആലങ്ങാട് റോഡ് സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമായി; നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കും; കടലാസിൽ മാത്രമുണ്ടായിരുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ ഇടപെടലോടെ നിർമാണഘട്ടത്തിലേക്ക് കടക്കുന്നു; പി. രാജീവ്
കൊച്ചി: ആലുവ – ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് അറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ദീർഘകാലം കടലാസിൽ മാത്രമുണ്ടായിരുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലോടെ നിർമ്മാണഘട്ടത്തിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള സാമൂഹ്യാഘാത പഠനം നേരത്തെ പൂർത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. സർക്കാർ തയ്യാറാക്കിയ പദ്ധതിയും അലൈൻമെന്റും അംഗീകരിക്കുന്നതായി പൊതു തെളിവെടുപ്പിൽ പങ്കെടുത്തവർ അഭിപ്രായമറിയിച്ചിരുന്നു. റോഡ് വികസനമെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യക്കുന്നതിന് വേണ്ടി അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആലുവ – ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ദീർഘകാലം കടലാസിൽ…
Read Moreഇടിച്ചിട്ട വാഹനം നിർത്താതെ പോയാൽ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രനിയമം നടപ്പാക്കാൻ കേരളത്തിനു കർശന നിർദേശവുമായി കേന്ദ്രഗതാഗത വകുപ്പ്
കണ്ണൂർ: വാഹനമിടിച്ച് മരണം സംഭവിക്കുന്നവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള കേന്ദ്രനിയമം നടപ്പാക്കാൻ കേരളത്തിനു കർശന നിർദേശവുമായി കേന്ദ്രഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങളും സർക്കുലറായി നല്കി. ഇടിച്ച വാഹനം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരിച്ചയാൾക്കു രണ്ടുലക്ഷവും ഗുരുതര പരിക്കേറ്റയാൾക്ക് 50,000 രൂപയും നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 2022 ഏപ്രിൽ ഒന്നിനു നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും ജില്ലാതലങ്ങളിൽ കമ്മിറ്റി രൂപവത്കരിക്കാത്തതിനാൽ കേരളത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലായിരുന്നു. ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണറായി ജില്ലാ കളക്ടർ, ക്ലെയിം എൻക്വയറി ഓഫീസറായി തഹസിൽദാർ, ജില്ലാ പോലീസ് മേധാവി, ചീഫ് മെഡിക്കൽ ഓഫീസർ, ആർടിഒ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധി, ജനറൽ ഇൻഷ്വറൻസ് കൗൺസിൽ നോമിനേറ്റ് ചെയ്യുന്ന പ്രതിനിധി തുടങ്ങിയവരെ ഉൾപ്പെടുത്തിവേണം ജില്ലാ കമ്മിറ്റി രൂപവത്കരിക്കാൻ. ഈ കമ്മിറ്റി രൂപവത്കരിച്ചാൽ മാത്രമേ ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണറായി ജില്ലാ കളക്ടർക്കും ക്ലെയിം എൻക്വയറി ഓഫീസറായി…
Read More