തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ലോട്ടറി നറുക്കെടുത്തു. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജന്റ്. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും.രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾVA 205272VB 429992VC 523085VD 154182VE 565485VG 654490 മൂന്നാം സമ്മാനം 10 ലക്ഷം രൂപ ആറ് പേർക്ക് ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ VA 160472VB 125395VC 736469VD 367949VE 171235VG 553837 നാലാം സമ്മാനം 5 ലക്ഷം VA 444237VB 504534VC 200791VD 137919VE 255939VG 300513 ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5000 രൂപയിലും…
Read MoreCategory: Loud Speaker
പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത്; വേഷം മാറ്റിയാല്‍ തുല്യതയുണ്ടാകില്ല; പി. കെ ഫിറോസ്
മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഫിറോസ് ആരോപിച്ചു. പെണ്‍കുട്ടികള്‍ വേഷം മാറ്റിയാല്‍ തുല്യതയുണ്ടാകില്ല. ജെൻഡർ ന്യൂട്രാലിറ്റിയല്ല തുല്യതയാണ് വേണ്ടത്. ജെൻഡർ ന്യൂട്രാലിറ്റിയില്‍ കണ്ഫ്യുഷനാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത്. തുണിക്കടയില്‍ പോലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വിഭാഗമാണ്. പിന്നെന്തിനാണ് സ്കൂളില്‍ പാന്റും ഷര്‍ട്ടുമെന്നും ഫിറോസ് ചോദിച്ചു. മലബാറിലെ വിദ്യാര്‍ഥികളോട് ഇടതുപക്ഷ സര്‍ക്കാരിന് അയിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreമഴക്കാലം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടക്കാലം; മഴക്കാലത്ത് തേഞ്ഞ ടയറുകളുമായുള്ള വാഹനയാത്ര അപകടകരം
പൊൻകുന്നം: മഴക്കാല ഡ്രൈവിംഗിലെ അശ്രദ്ധമൂലം അപകടങ്ങൾ വർധിക്കുന്നു.മഴയിൽ റോഡിൽ ബ്രേക്ക് ചെയ്ത് തെന്നിമറിഞ്ഞാണ് കൂടുതൽ അപകടങ്ങളും. മഴക്കാലത്ത് തേഞ്ഞ ടയറുകളുമായുള്ള വാഹനങ്ങളുടെ ഓട്ടവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ദേശീയപാതയും സംസ്ഥാനപാതയും വളവുകളും ഇറക്കങ്ങളും ഏറെയുള്ള റോഡാണ്. അശ്രദ്ധമായ ഓവർടേക്കിംഗിനിടെ അപ്രതീക്ഷിതമായി ചെയ്യേണ്ടിവരുന്ന ബ്രേക്കിംഗ് മൂലം വാഹനങ്ങൾ തെന്നിമറിയുന്ന അപകടങ്ങളാണ് അടുത്തിടെയുണ്ടായവയെല്ലാം. മഴയിൽ കനത്ത മൂടൽമഞ്ഞിന് സമാനമായ അവസ്ഥയാണ് കിഴക്കൻമേഖലയിലെ വഴികളിൽ. ഈ സമയം ലൈറ്റ് തെളിച്ചില്ലെങ്കിൽ വാഹനങ്ങൾ ദൃശ്യമല്ല. പാലാ – പൊൻകുന്നം റോഡിൽ വഴിയോരക്കച്ചവടക്കാരുടെ ബാഹുല്യവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വഴിയോരം കയ്യേറി കടകൾകെട്ടി കച്ചവടം നടത്തുന്നതുമൂലം റോഡ് ഇടുങ്ങുകയാണ്. ദേശീയപാതയിലും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലും അപകടങ്ങൾ ഏറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം – തേനി ദേശീയപാതയിലും പാലാ – പൊൻകുന്നം, പൊൻകുന്നം – മണിമല റോഡിലുമായി പത്തിലേറെ അപകടങ്ങളുണ്ടായി. എല്ലാം ചെറിയ അപകടങ്ങളായിരുന്നു എന്നതുമാത്രമാണ് ആശ്വാസം.…
Read Moreജൂൺ നാലിന് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകും; ബിജെപിക്ക് ഇരുന്നൂറ് സീറ്റുകൾ പോലും നേടാനാകില്ലെന്ന് ശശിതരൂർ എംപി
ഷിംല: ജൂൺ നാലിന് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുന്നൂറ് സീറ്റുകൾ പോലും നേടാനാകില്ലെന്ന് ശശിതരൂർ എംപി. ബിജെപി നാനൂറ് സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ ഇരുന്നൂറ് സീറ്റുപോലും നേടാൻ കഴിയില്ല. ഇന്ത്യാ സഖ്യം മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തിലേറുമെന്ന് അദ്ദേഹം ഷിംലയിൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ശേഷം കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. വിഷയത്തിൽ പാർലമെന്റിൽ തുറന്ന ചർച്ച ഉണ്ടാകണമെന്നും തരൂർ പറഞ്ഞു.
Read Moreസംസ്ഥാനത്ത് പെരുമഴ; കൊച്ചിയിൽ മേഘവിസ്ഫോടനം; കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ . പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മേഘവിസ്ഫോടനമുണ്ടായതായി സംശയമുണ്ട്. ഒന്നരമണിക്കൂറിനിടെ നഗരത്തില്‍ പെയ്തത് 98 മി.മീറ്റർ മഴയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കൊച്ചി നഗരം വെള്ളക്കെട്ടിലായത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്ത് അടക്കം പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിന്റെ വിവിധ ഇടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ആലുവ ഇടക്കാളി റോഡിലും സഹോദരന്…
Read Moreലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ ഡോക്ടര്‍ മരിച്ചു; ശരണിതയുടെ കൈയിൽ ചാർജർ കുടുങ്ങിയ നിലയിലായിരുന്നു
ചെന്നൈ: ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ചെന്നൈയിലെ കില്‍പോക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയ ശരണിത ഹോസ്റ്റല്‍ മുറിയില്‍ വച്ച് ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഭര്‍ത്താവ് പല തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ മുറിയിലെത്തി നോക്കിയപ്പോള്‍ ചാര്‍ജര്‍ കൈയില്‍ പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണ് ഭര്‍ത്താവ്. ഇവര്‍ക്ക് അഞ്ച് വയസുള്ള കുട്ടിയുണ്ട്.
Read Moreഅധികാരമേൽക്കുമ്പോൾ 29 ബാറുണ്ടായിരുന്നിടത്ത് ഇപ്പോൾ 920 മേൽ ബാറുകൾ; തലമുറകളെ സർവനാശത്തിലേക്കു തള്ളിവിടുന്ന പിണറായി സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്ന് സുധീരൻ
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങളിൽ സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ . അതോടൊപ്പം യുഡിഎഫ് ആവശ്യപ്പെട്ടതുപോലെ ജുഡീഷൽ അന്വേഷണവും നടത്തുന്നത് സർക്കാരിന്റെ അകത്തളങ്ങളിൽ നടന്ന കള്ളക്കളികൾ സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിന് പ്രയോജനപ്പെടും. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചു കൊണ്ടു വരാൻ സഹായകമായ നയം കൊണ്ടു വരുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ശേഷം മദ്യശാലകൾ വ്യാപകമാക്കിയതിലൂടെ പിണറായി സർക്കാർ ജനവഞ്ചനയാണു നടത്തിയത്. പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920നുമേൽ കവിഞ്ഞിരിക്കുന്നു. ബെവ്കോയുടെയും കണ്‍സ്യുമർഫെഡിന്റെയും 306 ഔട്ട്ലെറ്റുകൾക്ക് പുറമെയാണിത്. മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനായി നിരവധി ആലോചനകളും യോഗങ്ങളും നടത്തിയിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പോലും നടത്തിയില്ലെന്നു പറയുന്ന എക്സൈസ്, ടൂറിസം മന്ത്രിമാരുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കേരളീയ സമൂഹത്തെയും തലമുറകളെയും സർവനാശത്തിലേക്കു തള്ളിവിടുന്ന പിണറായി…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ധ്യാനം; വിവേകാന്ദ പാറയിൽ ധ്യാനമിരിക്കാൻ നരേന്ദ്ര മോദി കന്യാകുമാരിയിലേക്ക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തും. വിവേകാനന്ദ പാറയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ധ്യാനത്തിനായാണ് മോദി എത്തുന്നത്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകും. ജൂൺ ഒന്നിന് മടങ്ങുമെന്നാണ് വിവരം. എന്നാൽ ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും വിവേകാനന്ദ പാറയിൽ മോദി തുടരുമെന്നും പോലീസ് പറഞ്ഞു. 2019 ലും തെരഞ്ഞെടുപ്പിനിടെ കേദാർനാഥ് ഗുഹയിൽ നരേന്ദ്ര മോദി ധ്യാനമിരുന്നിരുന്നു.
Read Moreമഴ കനക്കുന്നു: നാല് ദിവസം കൂടി മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി മഴ തുടരും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത നാല് ദിവസും കോട്ടയം, തൃശൂർ ജില്ലകളിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടായിരിക്കും. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More‘ലോകം കണ്ട എക്കാലത്തേയും മാസ് ലീഡറാണ് ജവഹര്‍ലാല്‍ നെഹ്റു, സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ അദ്ദേഹം നിലകൊണ്ടു’ : വി ടി ബൽറാം
പാലക്കാട്: ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ നെഹ്റു നിലകൊണ്ടു എന്ന് ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തന്റെ കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. റൂസ്വെൽറ്റിനോ ചർച്ചിലിനോ സ്റ്റാലിനോ മാവോയ്ക്കോ സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറം ലോകത്തെ എല്ലാ വൻകരകളിലുമുള്ള സാധാരണ മനുഷ്യർ അത്ഭുതത്തോടെയും ആരാധനയോടെയും അദ്ദേഹത്തെ ഉറ്റുനോക്കി. മുഴുപ്പട്ടിണിക്കാരുടേയും നിരക്ഷരരുടേയുമായ ഒരു നാടിന്റെ പ്രതിനിധിയായിട്ടുപോലും അദ്ദേഹം കടന്നുചെന്ന വിദേശ നഗരങ്ങളിലൊക്കെ ലണ്ടനിലും വാഷിംഗ്ടൺ ഡിസിയിലും പീക്കിംഗിലും കെയ്റോയിലും പാരീസിലും മോസ്ക്കോവിലുമൊക്കെ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ…
Read More