അ​സ​ഭ്യ​പ്രഭാഷകനു നാ​ലു ല​ക്ഷം; ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ടി​ന് 2,400; വി.​ടി. ബ​ൽ​റാം​

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് റോ​ട്ട​റി ക്ല​ബ് സൈ​ബ​ര്‍ സി​റ്റി കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ അ​സ​ഭ്യം നി​റ​ഞ്ഞ പ്ര​സം​ഗം ന​ട​ത്തി​യ​തി​നാ​ല്‍ ശ്രോ​താ​ക്ക​ള്‍ ഓ​ടി​ച്ചു​വി​ട്ട ബി​സി​ന​സ് മോ​ട്ടി​വേ​റ്റ​ര്‍ അ​നി​ല്‍ രാ​ധ​കൃ​ഷ്ണ​ന് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ ക്ലാ​സി​ന് ഫീ​സ് നാ​ലു​ല​ക്ഷം രൂ​പ​യും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ താ​മ​സ സൗ​സ​ക​ര്യ​വും. അ​തേ​സ​മ​യം, മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ടി​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തി​ന് കേ​വ​ലം 2400 രൂ​പ മാ​ത്രം. കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ വി.​ടി. ബ​ല്‍​റാം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട പോ​സ്റ്റ് വൈ​റ​ലാ​യി. ല​ക്ഷ​ങ്ങ​ള്‍ പ്ര​തി​ഫ​ലം കൈ​പ്പ​റ്റി അ​നി​ല്‍ ബാ​ല​ച​ന്ദ്ര​ന്‍ ന​ട​ത്തി​യ അ​സ​ഭ്യ വ​ര്‍​ഷ​ത്തെ, ത​നി​ക്ക് കൃ​ത്യ​മാ​യി വ​ണ്ടി​ക്കൂ​ലി പോ​ലും ന​ല്‍​കാ​തെ അ​പ​മാ​നി​ച്ചു​വെ​ന്നു​ള്ള ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ടി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് വി.​ടി. ബ​ല്‍​റാം ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. അ​നി​ല്‍ ബാ​ല​ച​ന്ദ്ര​നെ പോ​ലെ​യു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ ഭാ​വി എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ബ​ല്‍​റാം പ​ങ്കു​വ​ച്ച​ത്. എ​ര​ഞ്ഞി​പ്പാ​ല​ത്ത കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ ക​ഴി​ഞ്ഞ​ശ​നി​യാ​ഴ്ച…

Read More

കെ​എ​സ്‌​യു ക്യാ​മ്പി​ലെ സം​ഘ​ർ​ഷം: നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്; പ്ര​സി​ഡ​ന്‍റിനോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ ഡാ​മി​ലെ കെ​എ​സ്‌​യു ക്യാ​മ്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ കെ​എ​സ് യു ​സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും കെ​പി​സി​സി നേ​തൃ​ത്വ​ത്തേ​യോ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ക്യാ​ന്പ് ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​താ​ണ് അ​ച്ച​ട​ക്കം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നും ജം​ബോ ക​മ്മ​റ്റി​ക​ളി​ൽ പ​ല​ർ​ക്കും കീ​ഴ് ഘ​ട​ക​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​രാ​മ​ർ​ശി​ക്കു​ന്നു. കൂ​ടാ​തെ കെ​എ​സ്‌​യു​വി​ൽ അ​ടി​മു​ടി ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും. ര​ണ്ടു ദി​വ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. 25നാ​യി​രു​ന്നു സം​ഭ​വം. നെ​യ്യാ​ർ ഡാ​മി​ലെ രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ഠ​ന​ശി​ബി​ര​ത്തി​നി​ടെ​യാ​ണ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഗ്രൂ​പ്പ് തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക്യാ​മ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ…

Read More

ബാർ കോഴ വിവാദം: ഓഫീസിനു വേണ്ടി പണം പിരിക്കാൻ തീരുമാനിച്ചത് മാസങ്ങൾക്കു മുന്പേ?

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ട​നയ്​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം വാ​ങ്ങാ​നാ​ണ് ര​ണ്ട​ര ല​ക്ഷം പി​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തെ​ന്ന ബാ​റു​ട​മ​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്നു​. മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വി​ന് ര​ണ്ട​ര​ല​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത് വി​വാ​ദ​മാ​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് പ​ണം പി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ബാ​റു​ട​മ​ക​ളു​ടെ സം​സ്ഥാ​ന നേ​താ​വ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ വാ​ട്സാപ് ഗ്രൂ​പ്പി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ന്ന സ്ക്രീ​ൻ ഷോ​ട്ടി​ൽ കെ​ട്ടി​ടം ഫ​ണ്ടി​ലേ​ക്ക് ന​ൽ​കേ​ണ്ട​ത് ഒ​രു​ല​ക്ഷ​മാ​ണെ​ന്ന് കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. ഇ​പ്പോ​ൾ മ​ദ്യ​ന​യ​ത്തി​ൽ ഇ​ള​വി​നു വേ​ണ്ടി ര​ണ്ട​ര​ല​ക്ഷം പി​രി​ക്ക​ണ​മെ​ന്ന ഓ​ഡി​യോ പു​റ​ത്തു വ​ന്ന​പ്പോ​ൾ അ​ത് കെ​ട്ടി​ടം വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് ത​ല​യൂ​രാ​ൻ ബാ​റു​ട​മ​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളി​ൽനി​ന്ന് വാ​യ്പ​യാ​യാ​ണ് തു​ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത്. ഓ​ഡി​യോ​യി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ല്ലാം അം​ഗ​ങ്ങ​ളോ​ടു​മാ​ണ്. ഓ​ഡി​യോ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യം പ​റ​യു​ന്ന​തേ ഇ​ല്ല. കെ​ട്ടി​ട​ത്തി​നാ​യി…

Read More

പ​ശ്ചി​മ​ബം​ഗാ​ളി​ൽ റി​മാ​ൽ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു; മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ റി​മാ​ൽ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഇ​ന്ന​ലെ രാ​ത്രി ക​ര​തൊ​ട്ടു. 110 മു​ത​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്. തീ​ര​ദേ​ശ​ജി​ല്ല​യാ​യ സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ള്‍ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ക​ട​പു​ഴ​കി വീ​ണു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നു മു​ന്നോ​ടി​യാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണു പെ​യ്ത​ത്. നാ​ളെ വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നും ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നോ​ർ​ത്ത്- സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ൽ​ക്ക​ത്ത, ഹൗ​റ, നാ​ദി​യ, വെ​സ്റ്റ് മി​ഡ്നാ​പ്പു​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, റി​മാ​ൽ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​താ​യി കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

മ​ൺ​സൂ​ൺ മ​ഴ​യി​ലു​ണ്ടാ​യ ദു​രി​തം; ഹി​മാ​ച​ൽ സ​ർ​ക്കാ​രി​ന് സ​ഹാ​യം ന​ൽ​കാ​ൻ മോ​ദി ത​യാ​റാ​യി​ല്ല; രാഹുൽ ഗാന്ധി

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റാ​ലി​ക​ളി​ൽ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു​വെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഹി​മാ​ച​ൽ സ​ർ​ക്കാ​ർ അ​ധി​ക​കാ​ല​മു​ണ്ടാ​കി​ല്ലെ​ന്ന് വെ​ള്ളി​യാ​ഴ്ച​ത്തെ റാ​ലി​യി​ൽ മോ​ദി പ്ര​സം​ഗി​ച്ച​താ​ണ് രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മ​ൺ​സൂ​ൺ മ​ഴ​യി​ലു​ണ്ടാ​യ ദു​രി​തം നേ​രി​ടാ​ൻ ഹി​മാ​ച​ൽ സ​ർ​ക്കാ​രി​ന് സ​ഹാ​യം ന​ൽ​കാ​ൻ മോ​ദി ത​യാ​റാ​യി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 22 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ 16 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണു മോ​ദി എ​ഴു​ത്തി​ത്ത​ള്ളി​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും അ​ദാ​നി​ക്കു കൈ​മാ​റി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Read More

ലൈം​ഗി​ക​മാ​യി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു, വീ​ഡി​യോ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​പ​ദ്ര​വി​ച്ചു; ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് മ​ധ്യ​വ​യ​സ്ക​നെ പ​തി​ന​ഞ്ചു​കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും, വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ളെ പ​തി​ന​ഞ്ച്കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലാ​ണ് സം​ഭ​വം. നി​ര​ന്ത​ര​മാ​യി ത​ന്നെ പീ​ഡി​പ്പി​ച്ച 50കാ​ര​നെ​യാ​ണ് പ​തി​ന​ഞ്ചു​കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ ത​ല​യി​ലും ക​ഴു​ത്തി​ലു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ട്ടി മൃ​ത​ദേ​ഹം വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം​വി​ട്ടു. പി​ന്നീ​ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് 50കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ 15 കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച പ്ര​തി​യാ​യ ആ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.  കു​ട്ടി​യെ ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് 50കാ​ര​ൻ ആ​ദ്യ​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​നും തു​ട​ങ്ങി. സം​ഭ​വ​ദി​വ​സ​വും ഇ​യാ​ൾ കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വി​ളി​ച്ച് വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി തി​രി​ച്ച്…

Read More

അ​ടു​ക്കും ചി​ട്ട​യോ​ടും ന​ട​ന്ന ക്യാ​മ്പാ​യി​രു​ന്നു; പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം; പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും; അ​ലോ​ഷ്യ​സ് സേ​വ്യ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന കെ​എ​സ്‌​യു മേ​ഖ​ലാ ക്യാ​ന്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി ന​ട​ന്ന ക്യാ​മ്പാ​യി​രു​ന്നു അ​ത്. പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ലോ​ഷ്യ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​പി​സി​സി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കും. ക്യാ​മ്പി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ പു​റ​ത്ത് ച​ർ​ച്ച ആ​കു​ന്ന​തി​നു കാ​ര​ണ​ക്കാർ ആയവർക്കെതിരേ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന കെ​എ​സ്‌​യു മേ​ഖ​ലാ ക്യാ​ന്പി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക്യാ​മ്പി​ൽ രാ​ത്രി ഡി​ജെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ ഇ​രു ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് അ​ടി ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഞാ​യ​ർ പ​ക​ൽ ര​ണ്ടി​ന് ക്യാ​മ്പ് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത് ക്യാ​മ്പി​നു​ള്ളി​ലേ​ക്ക് മ​ദ്യം എ​ത്തി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഘ​ർ​ഷ​ത്തി​ന്‍റെ…

Read More

കോ​ട്ട​യ​ത്ത് അ​രും​കൊ​ല; ഭാ​ര്യ​യ്ക്ക് അ​വി​ഹി​ത ബ​ന്ധമെന്ന് സം​ശ​യി​ച്ച് ബ​ന്ധു​വാ​യ യു​വാ​വി​നെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

കോ​ട്ട​യം: വ​ട​വാ​തൂ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ചെ​ങ്ങ​ളം സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്. പ്ര​തി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി അ​ജീ​ഷ് ഒ​ളി​വി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത് പ്ര​തി​യു​ടെ ബ​ന്ധു​വാ​ണ് . ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യ്ക്കാ​ണ് സം​ഭ​വം. ര​ഞ്ജി​ത്തി​ന് പ്ര​തി​യു​ടെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ര​ഞ്ജി​ത്തി​ന്‍റെ സു​ഹൃ​ത്ത് റി​ജോ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രും ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്ന വ​ഴി​യാ​ണ് അ​ജീ​ഷ് ആ​ക്ര​മി​ച്ച​ത്. നേ​ര​ത്തെ അ​ജീ​ഷി​ന് എ​തി​രേ ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ശ​യ രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

‘തെ​ക്ക​ൻ ക്യാ​മ്പി​ന് ശേ​ഷം വ​ട​ക്ക​ൻ ക്യാ​മ്പ് ന​ട​ത്താ​ൻ പോ​കു​ന്ന പ്ര​മു​ഖ അ​ധ്യ​ക്ഷ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്ത് വി​ട്ടു’: പ​രി​ഹാ​സ​വു​മാ​യി പി. ​എം ആ​ർ​ഷോ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ല്‍ ന​ട​ക്കു​ന്ന കെ​എ​സ്‌​യു മേ​ഖ​ലാ ക്യാ​മ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി ​എം ആ​ർ​ഷോ. തെ​ക്ക​ൻ മേ​ഖ​ല ക്യാ​മ്പി​ന് ശേ​ഷം വ​ട​ക്ക​ൻ മേ​ഖ​ല ക്യാ​മ്പ് ന​ട​ത്താ​ൻ പോ​കു​ന്ന പ്ര​മു​ഖ സം​ഘ​ട​നാ അ​ധ്യ​ക്ഷ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്ത് വി​ട്ടു എ​ന്ന കു​റി​പ്പോ​ടെ ധീം ​ത​രി​കി​ട തോം ​എ​ന്ന ചി​ത്ര​ത്തി​ൽ അ​ടി​കൊ​ണ്ട് ദേ​ഹം മു​ഴു​വ​ൻ പ്ലാ​സ്റ്റ​റി​ട്ട് പോ​കു​ന്ന ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ആ​ർ​ഷോ​യു​ടെ പ​രി​ഹാ​സം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന കെ​എ​സ്‌​യു മേ​ഖ​ലാ ക്യാ​ന്പി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക്യാ​മ്പി​ൽ രാ​ത്രി ഡി​ജെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ ഇ​രു ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് അ​ടി ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഞാ​യ​ർ പ​ക​ൽ ര​ണ്ടി​ന് ക്യാ​മ്പ് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത് ക്യാ​മ്പി​നു​ള്ളി​ലേ​ക്ക് മ​ദ്യം എ​ത്തി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ്…

Read More

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്നും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നാ​ളെ​യും ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Read More