മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിനെ ആക്രമിച്ച് മാലയും പണവും ഫോണും തട്ടിയെടുത്തു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മധുര റെയിൽവേ ജംഗ്ഷനിലേക്ക് കടക്കുന്നതിനായി സിഗ്നൽ കാത്ത് ട്രെയിൻ കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്.
Read MoreCategory: Loud Speaker
‘മോദി ഓരോ റാലി നടത്തുമ്പോഴും എന്റെ ഭൂരിപക്ഷം 10,000 വീതം കൂടും’; മഹുവ മൊയ്ത്ര
കോൽക്കത്ത: ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽനിന്നു വിജയിക്കുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തന്നെ തോൽപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ രണ്ടുതവണ വന്നു റാലി നടത്തി. ഇത് അപൂർവമാണ്. ഓരോ തവണ മോദി റാലി നടത്തുമ്പോഴും തന്റെ ഭൂരിപക്ഷം 10,000 വോട്ടു വീതം കൂടുമെന്നും മഹുവ പറഞ്ഞു. ബ്രിജ് ഭൂഷണെ ഒഴിവാക്കാൻ തയാറാവാത്ത പാർട്ടിയാണ് സന്ദേശ് ഖലിയിൽ തൃണമൂലിനെതിരേ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് സിപിഎം സഖ്യം തനിക്കെതിരേ മത്സരിക്കുന്നതിൽ പ്രശ്നമില്ലെന്നും മഹുവ മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Moreപതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി. പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമിക്കുന്ന ഉത്ന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് ലൈസൻസിംഗ് ബോഡി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അറിയിച്ചത്. ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം, രാംദേവും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കും. പത്രങ്ങളിൽ മാപ്പപേക്ഷ “പ്രധാനമായി” പ്രദർശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
Read More‘ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചയാളുമായി മോദി വേദി പങ്കിട്ടു’; പ്രിയങ്ക ഗാന്ധി
ബംഗളൂരു: ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക ഹസൻ ലോക്സഭാ മണ്ഡലം ജെഡിഎസ് സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരേയും കേന്ദ്രസർക്കാരിനെതിരേയും ആഞ്ഞടിച്ചു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ആളാണ് പ്രജ്വൽ എന്നു പ്രിയങ്ക ആരോപിച്ചു. അയാളുമായി വേദി പങ്കിട്ട് അയാൾക്കു വേണ്ടി വോട്ട് ചോദിച്ച ആളാണ് നരേന്ദ്ര മോദി. പ്രജ്വലിന്റെ കാര്യത്തിൽ മോദിയും അമിത് ഷായും നിശബ്ദരായി തുടരുന്നതെന്തുകൊണ്ടെന്നും പ്രിയങ്ക ചോദിച്ചു. കുറച്ച് ദിവസം മുൻപേ താൻ കുട്ടികളെ കാണാൻ മൂന്നു ദിവസം മാറി നിന്നപ്പോൾ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന് ആരോപിച്ചവരാണ് മോദിയും അമിത് ഷായും. അവരുടെ മൂക്കിന് താഴെനിന്ന് പ്രജ്വലിനെപ്പോലെ ഒരു കുറ്റവാളി ഓടിരക്ഷപ്പെട്ടിട്ടും ഇവർ അറിഞ്ഞില്ലേ? പ്രജ്വൽ രാജ്യം വിട്ടത് കേന്ദ്രസർക്കാരിന്റെ അറിവോടെ അല്ലെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പ്രിയങ്ക ചോദിച്ചു. അതേസമയം. വിദേശത്തേക്കു കടന്ന പ്രജ്വൽ രേവണ്ണയോടു…
Read Moreഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വൻ ആയുധശേഖരം പിടിച്ചു; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: നാഗാലാൻഡിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നു മോൺ ജില്ലയിൽ അസം റൈഫിൾസ് നടത്തിയ പരിശോധനയിലാണു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു. പിടിച്ചെടുത്തവയിൽ സാറ്റലൈറ്റ് ഫോണും ഉൾപ്പെടുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ നാഗാലാൻഡ് പോലീസിന് കൈമാറി. രണ്ടു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് ആക്രമണം നടത്താൻ ചില സംഘങ്ങൾ ആയുധങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു, അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു; ഹരീഷ് പേരടി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റേയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി എന്ന് ഹരീഷ് പറഞ്ഞു. മേയർ ചെയ്ത പ്രവർത്തി ഗുണ്ടായിസമായി പോയെന്നും അദ്ദേഹം വിമർശിച്ചു. കുടുംബം പോറ്റാൻ വേണ്ടി ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു,അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയപ്പെട്ട ആര്യാ. നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ. പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി. ഞാനൊക്കെ…
Read Moreഭോപ്പാൽ എയർപോർട്ടിൽ ബോംബ് ഭീഷണി; സുരക്ഷാ നടപടികൾ ശക്തമാക്കി
ഭോപ്പാൽ: മധ്യപ്രദേശിലെ രാജാഭോജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശത്തെത്തുടർന്നു പോലീസ് പരിശോധന നടത്തി. ഇ മെയിലിലാണു ഭീഷണി ലഭിച്ചതെന്ന് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാൽ കുമാർ ശർമ നൽകിയ പരാതിയിൽ പറയുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എയർപോർട്ടിൽ എത്തിയിരുന്നു. അതിനിടെ ഗോവയിലെ ദബോലിം വിമാനത്താവളത്തിനും ബോംബുവച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കി.
Read Moreസിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുൻപിൽ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനിൽ’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? വി. ടി. ബൽറാം
പാലക്കാട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി. ടി. ബൽറാം. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനു കെഎസ്ആർടിസി ബസ് സൈഡ് നൽകാത്തതിന്റെ പേരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും മേയറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മേയർക്കെതിരേ രൂക്ഷ വിമർശനവുമായി ബൽറാം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ, അതും സീബ്ര ലൈനിൽ മനപൂർവം കാർ പാർക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം. പാളയത്ത് ബസ്…
Read More‘സംശയമെന്ത്, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കെഎസ്ആർടിസി ബസ് മേയർ സഞ്ചരിച്ച കാറിന് സൈഡ് നല്‍കാതെ ഓടിച്ചെന്നും ബസിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് മേയർ ആര്യ രാജേന്ദ്രനും കുടുംബവും രംഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദമായതോടെ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി സിനിമാ താരം ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്നാണ് ജോയ് മാത്യു കുറിച്ചത്. ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ…
Read Moreയുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു
പട്ന: ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ നാലുപേരെ കിഷൻഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രിജ്ലാൽ സിംഗ് (30), ഷയാമു സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്. 30കാരിക്കുനേരേയാണ് അതിക്രമമുണ്ടായത്. കിഷൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടിൽനിന്നു ശനിയാഴ്ചയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീടു ചോളത്തോട്ടത്തിൽ യുവതിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. യുവതി വീട്ടിലെത്തിയാണു പീഡനവിവരം പുറത്തുപറഞ്ഞത്. പിടിയിലായ പ്രതികൾ ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികളാണെന്നും അവർ നാടോടികളെപ്പോലെയാണ് ജീവിക്കുന്നതെന്നും പോലീസ് പറഞ്ഞു.
Read More