തിരുവനന്തപുരം: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്തെ ഇരുത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ് അലങ്കോലമാക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് ഏറെ മണിക്കൂർ നേരെ ക്യൂ നിൽക്കേണ്ടി വന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇരിക്കാൻ സംവിധാനമില്ലായിരുന്നു. കുടിവെള്ളം പോലും ലഭ്യമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരോട് മാനുഷിക പരിഗണന നൽകാതെ ക്രൂരമായാണ് പെരുമാറിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം ഹൈജാക്ക് ചെയ്തു. ഇരട്ടവോട്ടുകൾ ഇത്തവണയും ലിസ്റ്റിൽ കടന്നു കൂടി. സിപിഎം ജില്ലാ കമ്മിറ്റികൾ ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകിയിരുന്നു. ഒരു ബൂത്തിൽ മിനിമം പത്ത് ഇരട്ട വോട്ട് ചേർക്കണമെന്നായിരുന്നു ടാർഗറ്റെന്നും വേണുഗോപാൽ ആരോപിച്ചു. മൂന്ന് മുതൽ അഞ്ച് ശതമാനം വരെയും സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. പല ബൂത്തുകളിലും…
Read MoreCategory: Loud Speaker
” ബിജെപിയിൽ പോകാൻ എന്റെ അച്ഛൻ കെ. കരുണാകരനല്ല’; 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്തും; പത്മജയ്ക്കെതിരേ ഉണ്ണിത്താൻ
കാസർഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ തനിക്കെതിരേ രൂക്ഷവിമർശനം നടത്തിയ പത്മജാ വേണുഗോപാലിനെതിരേ ആഞ്ഞടിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പത്മജ താനുമായി പരസ്യ സംവാദത്തിന് തയാറായാൽ 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്താമെന്നും പിന്നെ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം ബിജെപിയിൽ ചേരുന്നത് രാജ്മോഹൻ ഉണ്ണിത്താനായിരിക്കുമെന്ന പത്മജയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി തന്റെ അച്ഛൻ കെ.കരുണാകരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. പത്മജയുടെ പൂർവകാല ചരിത്രം പുറത്തുവന്നാൽ കരുണാകരന്റെ ആത്മാവ് പോലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യാനായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നും ബൂത്ത്പിടിത്തം നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിനെങ്കിലും താൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും…
Read Moreകൊടും ചൂട്: ഇന്നും നാളെയും 3 ജില്ലയിൽ ഉഷ്ണതരംഗ സാധ്യത; 12 ജില്ലയിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.…
Read Moreവെറും വിജയനല്ല, ആകാശവാണി വിജയൻ… ഇങ്ങോട്ടു പറയുന്നതു മാത്രം കേൾക്കുക; മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയെന്ന് വി.ഡി. സതീശൻ
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ലോക്സഭാ തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിനെക്കുറിച്ച് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേരളത്തിൽ ഒരു സീറ്റുപോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കേ, തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണോയെന്നു ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേൾക്കുക. ഞാൻ പണ്ട് ‘ആകാശവാണി വിജയൻ’ എന്നു വിളിച്ചത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിൽ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കാണിത്. ഒരു സീറ്റിൽ തെരഞ്ഞെടുപ്പു നടന്ന ത്രിപുരയിലാണ് കൂടുതൽ പോളിംഗ്. 78.53 ശതമാനം. ഏറ്റവും കുറവ് പോളിംഗ് എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലാണ്; 53.71 ശതമാനം. എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും 53.51 ശതമാനാണു പോളിംഗ്. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 സീറ്റുകളിലേക്കായിരുന്നു ഇന്നലെ പോളിംഗ് നടന്നത്.
Read Moreമത്തങ്ങയ്ക്കുള്ളിൽ മയക്കുമരുന്ന്; ട്രക്കിൽ കടത്താൻ ശ്രമിച്ച 3.5 കോടി വിലമതിക്കുന്ന ബ്രൗൺഷുഗർ പിടികൂടി
ഇംഫാൽ: മത്തങ്ങയ്ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. അസം റൈഫിൾസും മണിപ്പുർ പോലീസും ചേർന്നു നടത്തിയ റെയ്ഡിലാണു ട്രക്കിൽ കടത്താൻ ശ്രമിച്ച 3.5 കോടി രൂപ വിലമതിക്കുന്ന ബ്രൗൺഷുഗർ പിടികൂടിയത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിപ്പുരിലെ ഫെർസാൾ ജില്ലയിലെ തിപൈമുഖിൽനിന്ന് അസമിലെ കച്ചാറിലേക്ക് പോവുകയായിരുന്ന ട്രക്ക് സുരക്ഷാസേന തടയുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതി മരിച്ചതിൽ; സംഭവത്തിൽ ദുരൂഹത
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോയമ്പത്തൂർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തില്‍ സംശയങ്ങളും ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട്. ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നുംതന്നെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നില്ല. മരിച്ചത് ഉത്തരേന്ത്യൻ യുവതിയാണെന്ന അഭ്യൂഹങ്ങൾ തുടക്കത്തിൽ പ്രചരിച്ചെങ്കിലും കോയമ്പത്തൂർ സ്വദേശിയായ 24കാരി രേഷ്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നു പിന്നീട് സ്ഥിരീകരിച്ചു. പുലർച്ചെ 1.45ന് വെള്ളക്കുപ്പിയുമായി രേഷ്മ റെയിൽവേ സ്റ്റേഷനിലെ അതീവ സുരക്ഷിതമേഖലയിലേക്ക് നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. വിവാഹിതയാണ് രേഷ്മ. ഒരു മാസം മുമ്പ് അമ്മ മരിച്ചതിന് ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഭർത്താവുമായി പ്രശ്നങ്ങളുമുണ്ടായിരുന്നു.
Read Moreനാടിനെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊല; പ്രതിക്കു തൂക്കുകയറില്‍ ഇളവ്; ഹൈക്കോടതി റദ്ദാക്കിയത് ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷ
കോട്ടയം: കോട്ടയത്തെ നടുക്കിയ കൂട്ടക്കൊലപാതകമാണ് ഒൻപതു വർഷങ്ങൾക്കു മുമ്പ് പാറമ്പുഴയില്‍ സംഭവിച്ചത്. കേസില്‍ കോട്ടയം ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28)എന്നിവരെ മൃഗീയമായി കൊലചെയ്ത ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന്റെ (43) ശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ഇളവു ചെയ്തത്. 2015 മേയ് 16നു രാത്രിയായിരുന്നു കൂട്ടക്കൊല. 17നു പുലര്‍ച്ചെയാണു കൊലപാതക വിവരം പുറംലോകമറിയുന്നത്. വീടിനോടു ചേര്‍ന്നുള്ള തുണിയലക്കു സ്ഥാപനത്തിലാണ് മൂവരെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചുള്ള ക്രൂരതയ്ക്കൊപ്പം വൈദ്യുതാഘാതവും ഏല്‍പ്പിച്ചിരുന്നു. അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദര്‍ കുമാര്‍. പ്രവീണ്‍കുമാറും നരേന്ദറുമായി ജോലി സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിലെ വൈരാഗ്യം തീര്‍ക്കുന്നതിനൊപ്പം മോഷണവുമായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നുമാണു പോലീസ് കണ്ടെത്തിയത്. കൃത്യത്തിനുശേഷം പുലര്‍ച്ചെയോടെ കോട്ടയത്തെത്തി ട്രെയിനില്‍ നാടുവിട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ ഫിറോസാബാദില്‍നിന്നു പിടികൂടുകയായിരുന്നു. പ്രസന്നകുമാരിയുടെ…
Read Moreസിബിഐയുടെ തുടരന്വേഷണം; ജെസ്ന തിരോധാനത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന് പിതാവ് ജയിംസ്
കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ സിബിഐയുടെ തുടര്‍ അന്വേഷണത്തോടെ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ്. ജെസ്നയെ കാണാതായ സാഹചര്യവും മകള്‍ക്ക് ദുര്യോഗം സംഭവിക്കാനിടയായതു സംബന്ധിച്ച സൂചനകളും മേയ് മൂന്നിന് തിരുവനന്തപുരം സിജെഎം കോടതിയെ ധരിപ്പിക്കും. സിബിഐ തുടര്‍ അന്വേഷണത്തിന് തയാറാണെന്നത് തനിക്ക് ആശ്വാസം നല്‍കുന്നതായി ജയിംസ് ജോസഫ് പറഞ്ഞു. ജെസ്നയെ കാണാതായ ദിവസത്തെ യാത്രയെക്കുറിച്ചും അവള് എത്തിച്ചേര്‍ന്ന സ്ഥലത്തെക്കുറിച്ചും അവിടെ എത്താനുള്ള സാഹചര്യത്തെക്കുറിച്ചും കോടതിക്ക് വ്യക്തമായ തെളിവ് നല്‍കാനുണ്ട്. മുന്‍പ് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ സിജെഎം കോടതി അനുഭാവത്തോടെയാണ് വാദങ്ങള്‍ കേട്ടറിഞ്ഞത്. ജെസ്ന ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നുമുള്ള സംശയമാണ് പിതാവിനുള്ളത്. മുണ്ടക്കയത്തിന് സമീപമുള്ള ഒരു പ്രാര്ഥനാകേന്ദ്രത്തെയും ചില വ്യക്തികളെയും കുറിച്ചുള്ള സംശയങ്ങളാണ് കോടതിയെ ധരിപ്പിക്കുന്നത്. പോലീസും സിബിഐയും മുന്‍പ് അന്വേഷണപരിധിയില്‍ കൊണ്ടുവരാതിരുന്ന കാര്യങ്ങള്‍ സ്വകാര്യ അന്വേഷണത്തിലൂടെ കണ്ടെത്തിയതായി ജയിംസ്…
Read Moreപ്രതീക്ഷയോടെ… നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ തുടരുന്നു; രണ്ടുനാള്‍ക്കു ശേഷം ചര്‍ച്ച
കൊച്ചി: മകളുടെ മോചനശ്രമത്തിനായി യെമനിലെത്തിയ നിമിഷപ്രിയയുടെ അമ്മ യെമനില്‍ തുടരുന്നു. യെമനില്‍ രണ്ടു ദിവസം വാരാന്ത്യ അവധിയാണ്. അതിനുശേഷമാകും ചര്‍ച്ചകള്‍ നടക്കുക. എംബസി ഏര്‍പ്പെടുത്തിയ അഭിഭാഷകന് ഇന്നലെ പ്രേമകുമാരിയെയും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമിനെയും കണ്ട് ചര്‍ച്ചകള്‍ നടത്തി. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികളുടെ ആദ്യപടിയായി യെമന്‍ ഗോത്രത്തലവന്മാരുമായി ചര്‍ച്ച നടത്തും. സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും ചര്‍ച്ച നടക്കുക. ഗോത്രത്തലവന്മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. യെമന്‍ പൗരന്റെ കുടുംബത്തെയും വരുംദിവസങ്ങളില്‍ പ്രേമകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ മാപ്പ് നല്കിയാല് മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്മഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ…
Read More