ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ ഭാര്യ സുനിത കേജരിവാളിന് ജയിൽ അധികൃതർ അനുമതി നൽകിയില്ല. ആഴ്ചയിൽ രണ്ട് തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂ. സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായതായും ജയിൽ അധികൃതർ അറിയിച്ചു. അതേസമയം എഎപി നേതാവും മന്ത്രിയുമായ അതീഷിക്കു കേജരിവാളിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12.30ന് അവർ കേജരിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കും.
Read MoreCategory: Loud Speaker
കളിച്ചത് തീക്കളി; വടകര മൂന്നാം സീറ്റാക്കി മാറ്റി; മുസ്ലിം ലീഗിനെതിരേ ജലീൽ
കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിട്ടെന്ന ആരോപണവുമായി കെ.ടി. ജലീൽ. ആരംഭംതൊട്ടേ സ്ഥാനാര്‍ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ അമിതാവേശം കാണിച്ചു. നോമ്പും പെരുന്നാളും പെരുന്നാൾ നമസ്കാരവും വെള്ളിയാഴ്ച ജുമുഅയും തെരഞ്ഞെടുപ്പു കമ്പോളത്തിൽ നല്ല വിൽപ്പനച്ചരക്കാക്കി യുഡിഎഫ് മാറ്റിയെന്നും ജലീൽ ആരോപിച്ചു. തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് വർഗീയ വത്കരിക്കാൻ ശ്രമിച്ചു. വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണെന്നും ജലീൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ വിമർശനം. ലീഗും കോൺഗ്രസിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ജനാധിപത്യ ഉത്സവത്തെ ഒരുതരം “മതോത്സവ’മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയിൽ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികൾ പ്രതിഫലം പറ്റിയ ഇവന്റ് മാനേജ്മെന്റ് ടീമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയില്ല. അവർ ചോദിച്ച വടകര സീറ്റിൽ ലീഗിനുകൂടി സമ്മതനായ…
Read Moreകെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല; യാത്രക്കാരിൽനിന്നു വിവരങ്ങൾ തേടി ഗതാഗതമന്ത്രി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ ബസിലെ യാത്രക്കാരിൽനിന്നു ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ട് വിവരങ്ങൾ തേടിയതായി അറിയുന്നു. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക് 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടി സിയിൽനിന്നു റിസർവേഷൻ ചാർട്ട് വരുത്തിയാണ് മന്ത്രി യാത്രക്കാരുമായി ബന്ധപ്പെട്ടത്. ഡ്രൈവറെ പ്രകോപിച്ചത് കാർ യാത്രക്കാരാണെന്ന് ബസ് യാത്രക്കാർ അറിയിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല.കുറ്റാരോപിതരിൽനിന്നോ പരാതിക്കാരിൽനിന്നോ വിവരങ്ങൾ തേടാതെ ബസ് യാത്രക്കാരിൽനിന്നും മന്ത്രി യാഥാർഥ്യം മനസിലാക്കാൻ ശ്രമിച്ചത് കെഎസ്ആർടി സി ജീവനക്കാർക്കും പുതിയ അനുഭവം ആയി. യാത്ര പൂർത്തിയാക്കാൻ കഴിയാത്തതിന്റെ പരാതിയും യാത്രക്കാർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാർ ബസിനു മുന്നിൽ കുറകേയിട്ടു കാറിൽനിന്ന് ഇറങ്ങി മേയർ ആര്യ രാജേന്ദ്രനും…
Read Moreമിഷൻ പരാജയപ്പെട്ടതിൽ ഞാൻ ഏറെ പ്രയാസപ്പെട്ടു; നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇപിയെ കണ്ടെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ഇ.പി.ജയരാജന് എന്നെ പരിചയപ്പെടുത്തുന്നത് ദല്ലാൾ നന്ദകുമാറാണെന്നും നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇപിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും തൃശൂർ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭാ സുരേന്ദ്രൻ ഒരു മാധ്യമത്തിനു നൽകിയ അഭമുഖത്തിൽ പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടറിസ്ഥാനം ലഭിക്കാത്തതിൽ ദുഃഖവും അമർഷവുമുള്ള ഇപി പാർട്ടി വിടാനും ബിജെപിയിൽ ചേരാനും താത്പര്യം പ്രകടിപ്പിച്ചതായി നന്ദകുമാർ സൂചിപ്പിച്ചു. ബിജെപിയിൽ തനിക്ക് എട്ടു സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരുന്ന സമയത്താണ് നന്ദകുമാർ വരുന്നത്. നന്ദകുമാർ ഇ.പി.ജയരാജനുമായി ദീർഘനേരം സംസാരിക്കുന്നത് സ്പീക്കർഫോണിലിട്ട് തന്നെ കേൾപ്പിച്ചുവെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ശോഭ വെറും കേരളനേതാവ് മാത്രമല്ലേ, ഡൽഹിയിൽ പോവുന്ന വിവരം ചോരുമോ എന്നു ജയരാജൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ യോഗി ആദിത്യനാഥ്, അമിത് ഷാ, ജെ.പി. നഡ്ഢ തുടങ്ങിയവരോടൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രം…
Read Moreപക്ഷിപ്പനിബാധ: കുമരങ്കരിയിൽ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി; ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുകോഴികളെയും കൊന്നു
ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ 20-ാംവാര്‍ഡില്‍പ്പെട്ട കുമരങ്കരിയില്‍ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി. ജില്ലാകളക്ടര്‍ വി.വിഗ്നേശ്വരിയുടെ ജാഗ്രതാനിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്, വെറ്ററിനറി, റവന്യു, പോലീസ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട ദ്രുതകര്‍മസേനയാണ് താറാവുകളെ കൊന്നൊടുക്കി കുഴിച്ചുമൂടിയത്. ഇന്നലെ രാവിലെ ആരംഭിച്ച ദൗത്യം വൈകുന്നേരത്തോടെയാണ് പൂര്‍ത്തീകരിച്ചത്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഈ ഭാഗത്തെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ വളര്‍ത്തിയിരുന്ന താറാവുകളെയും കോഴികളെയും കൊന്നിട്ടുണ്ട്.പക്ഷിപ്പനി ബാധിച്ച പക്ഷികളെ സംസ്കരിച്ച സ്ഥലമായതിനാല്‍ ആളുകളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചതായുള്ള ബോര്‍ഡുകളും ആരോഗ്യവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ ഓടേറ്റി തെക്ക് പാടശേഖരത്തില്‍ കൊയ്ത്തിനുശേഷം നെടുമുടി സ്വദേശിയായ ആള് തീറ്റുന്നതിനായി എത്തിച്ച 45 ദിവസം പ്രായമെത്തിയ പതിനാലായിരത്തോളം താറാവുകള്‍ക്കാണ് പക്ഷിപ്പനി ബാധിച്ചത്. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 18മുതലാണ് താറാവുകള്‍ ചത്തുവീണത്. ഹെല്‍ത്ത്, വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി…
Read Moreഅച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറിയത് മേയറും സംഘവും; പതിനഞ്ചോളം യാത്രക്കാരെ ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നു; കെഎസ്ആർടിസി ഡ്രൈവർ
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും മേയർ സഞ്ചരിച്ച കാറാണ് ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തതെന്ന് യദു പറഞ്ഞു. തന്നോട് മോശമായി സംസാരിച്ചപ്പോഴാണ് താനും തിരിച്ചുപറഞ്ഞത്. മേയറാണ് അതെന്ന് അപ്പോഴും അറിയില്ലായിരുന്നു. താൻ മേയറോട് ഒന്നും പറഞ്ഞില്ല. കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചത്. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഒരു തെറ്റും താൻ ചെയ്തിട്ടില്ലന്ന് യദു പറഞ്ഞു. അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു. പാളയത്ത് യാത്രക്കാരെ ഇറക്കി മുന്നോട്ടു പോയപ്പോഴാണ് ബസിനെ മറികടന്ന് കാർ കുറുകെ നിർത്തിയത്. രണ്ട് യുവാക്കൾ ഇറങ്ങിവന്ന് ‘അച്ഛന്റെ വകയാണോ റോഡ്’ എന്ന്…
Read Moreഭർതൃ സഹോദരൻ പീഡിപ്പിച്ചു; വിവരമറിഞ്ഞെത്തിയ ഭർത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു
മുസാഫർനഗർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഭർത്താവ് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിന്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇതറിഞ്ഞ ഭർത്താവ് യുവതിയുമായി വാക്ക് തർക്കം ഉണ്ടാക്കി. വഴക്ക് മൂർശ്ചിച്ച സമയത്ത് ഇയാൾ ഷാൾ കഴുത്തിൽ കുരുക്കി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നു യുവതി സമൂഹ മാധ്യങ്ങളിൽ കുറിച്ചു. ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് തന്നെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും യുവതി ആരോപിച്ചു.
Read Moreമഞ്ഞുനിറയുന്ന ഊട്ടികാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക്; നഗരം ഗതാഗതക്കുരുക്കിൽ; മേയ് ഒന്നുമുതൽ 31 വരെ ഗതാഗത നിയന്ത്രണം
കോയന്പത്തൂർ: നീലഗിരി ജില്ലയിൽ വേനൽ കടുത്താലും സഞ്ചാരികളുടെ തിരക്കിനു കുറവില്ല. അതിനാൽ എല്ലാ റോഡുകളിലും ഊട്ടി നഗരത്തിലും കനത്ത ഗതാഗതക്കുരുക്കാണ്. വാഹനത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസും വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. അവശ്യസേവനങ്ങളൊഴികെ മേയ് ഒന്നുമുതൽ 31 വരെ ഊട്ടി നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ഗൂഡല്ലൂരിൽനിന്ന് ഊട്ടിയിലെത്തുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും മാക്സിക്യാബ് വാഹനങ്ങളും എച്ച്ബിഎഫ് കോൾപ്സ് റോഡിനു സമീപത്തു പാർക്ക് ചെയ്യാം. വിനോദസഞ്ചാരികളുടെ സൗകര്യപ്രകാരം പ്രത്യേക ബസുകൾ സർവീസ് നടത്തും. ഊട്ടി ബോട്ട് ഹൗസ്, കർണാടക പാർക്ക് എന്നിവിടങ്ങളിൽനിന്നു വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഫിംഗർപോസ്റ്റിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കന്തൽ ട്രയാംഗിൾ വഴി ബോട്ട് ഹൗസ് റോഡിലേക്കും കർണാടക പാർക്ക് റോഡിലേക്കും എത്താം. കൂനൂരിൽനിന്ന് ഊട്ടിയിലേക്കു വരുന്ന സർക്കാർ ബസ് ഒഴികെ എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും ആവിൻ പാർക്കിംഗ് സ്ഥലത്തു നിർത്തി അവിടെനിന്ന് ടൂറിസ്റ്റുകൾക്കു…
Read Moreപിതാവിനെ കഷണങ്ങളായാണു ഞാൻ ഏറ്റുവാങ്ങിയത്; ജനങ്ങളോട് ഇത്രയും നുണപറയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി മോദിയെന്ന് പ്രിയങ്ക ഗാന്ധി
അഹമ്മദാബാദ്: അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ കെട്ടുതാലി വരെ പൊട്ടിച്ചെടുക്കുമെന്നും മക്കളുടെ സ്വത്തുക്കൾ ഏറ്റെടുത്ത് മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നുമൊക്കെയുള്ള കോൺഗ്രസിനെതിരായ ആരോപണങ്ങളിൽ മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. തന്റെ പിതാവും മുത്തശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ, ജനങ്ങളോട് ഇതുപോലെ നുണ പറയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും ഗുജറാത്തിലെ വൽസാദിൽ കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവെ പ്രിയങ്ക ചൂണ്ടിക്കാട്ടി. “എന്റെ കുടുംബത്തിൽനിന്നുള്ളവരെ മാത്രമല്ല, നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി അവരിൽ ഒരാളായിരുന്നു. രാജ്യത്തിനുവേണ്ടി അവർ ജീവൻ ത്യജിച്ചു. എന്റെ പിതാവ് രാജീവ്ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. കഷണങ്ങളായാണ് ഞാൻ അദ്ദേഹത്തെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും രാജ്യത്തിനുവേണ്ടിയാണ് ജീവൻ നൽകിയത്. മൻമോഹൻസിംഗ് രാജ്യത്ത് സാന്പത്തികവിപ്ലവം കൊണ്ടുവന്നു. കോൺഗ്രസ് പാർട്ടിയിൽനിന്ന് അല്ലാതെ നോക്കിയാൽ അടൽ ബിഹാരി വാജ്പേയിയും പ്രധാനമന്ത്രിയായിരുന്നു. കുറഞ്ഞപക്ഷം അദ്ദേഹം സംസ്കാരമുള്ള നേതാവായിരുന്നു”. പ്രിയങ്ക പറഞ്ഞു.
Read More“കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ”; പിണറായിയെ പരിഹസിച്ച് സതീശൻ
കൊച്ചി: “കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ” എന്ന ഈരടിയാണ് ഇ.പി. ജയരാജനോടു പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നന്ദകുമാറുമായി ജയരാജനു ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇതു നാടകമാണ്. ഇ.പി. ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ ജയരാജന് കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണു മുഖ്യമന്ത്രി ന്യായീകരിച്ചത്. ഞാനും എത്രയോ വട്ടം അദ്ദേഹത്തെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്നു വ്യക്തമാക്കണം. ലാവ്ലിന്, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ഇ.പി. ജയരാജന് ജാവദേക്കറുമായി സംസാരിച്ചത്?…
Read More