ലോ​ക്ക​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലെ 780 പോ​ലീ​സു​കാ​ര്‍​ക്ക് ത​മി​ഴ്‌​നാ​ട്ടി​ലും തെ​ര​ഞ്ഞ​ടു​പ്പ് ഡ്യൂ​ട്ടി; ജോ​ലി ഭാ​ര​ത്താ​ല്‍ ന​ട്ടം​തി​രി​ഞ്ഞ് പോ​ലീ​സു​കാർ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ജോ​ലി ഭാ​ര​ത്താ​ല്‍ ന​ട്ടം തി​രി​യു​ന്ന സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി ത​മി​ഴ്‌​നാ​ട് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ലോ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ 780 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഏ​പ്രി​ല്‍ 19ന് ​ന​ട​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡ്യൂ​ട്ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്യൂ​ട്ടി​ക്കാ​യി നാ​ളെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം സി​റ്റി, തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍, കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം റൂ​റ​ല്‍, തൃ​ശൂ​ര്‍ സി​റ്റി, തൃ​ശൂ​ര്‍ റൂ​റ​ല്‍, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ക്ക​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മേ​ല്‍​പ്പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ ലോ​ക്ക​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നാ​യി മു​പ്പ​ത് എ​സ്‌​ഐ/​എ​എ​സ്‌​ഐ​മാ​രും, 75 വീ​തം സീ​നി​യ​ര്‍ സി​പി​ഒ/ സി​പി​ഒ​മാ​രും ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി പോ​ക​ണം. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബ​റ്റാ​ലി​യ​നു​ക​ളി​ല്‍ നി​ന്നാ​യി പ​ത്തു ക​മ്പ​നി പോ​ലീ​സു​കാ​രാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി…

Read More

മാ​സ​പ്പ​ടി കേ​സ് ; സി​എം​ആ​ര്‍​എ​ല്‍ എം​ഡി ഒ​ഴി​കെ​യു​ള്ള മൂ​ന്നു പേ​ര്‍ ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ല്‍ സി​എം​ആ​ര്‍​എ​ല്‍ എം​ഡി ഒ​ഴി​കെ​യു​ള്ള മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​ന്‍റെ മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. ക​മ്പ​നി ചീ​ഫ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. സു​രേ​ഷ് കു​മാ​ര്‍, മാ​നേ​ജ​ര്‍ എ​ന്‍.​സി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, സീ​നി​യ​ര്‍ ഐ​ടി ഓ​ഫീ​സ​ര്‍ അ​ഞ്ജു റേ​ച്ച​ല്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന് രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത എ​ത്തി​യി​ല്ല. ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സ​ലോ​ജി​ക് ക​മ്പ​നി​യും ത​മ്മി​ല്‍ ഉ​ണ്ടാ​ക്കി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും പ​ണം കൈ​മാ​റി​യ ഇ​ന്‍​വോ​യ്‌​സു​ക​ളും ലെ​ഡ്ജ​ര്‍ അ​ക്കൗ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​മ്പോ​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ല്‍ നി​ന്നു​ള്ള ഇ​ഡി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന് രാ​വി​ലെ…

Read More

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രാ​യ പ​രാ​മ​ർ​ശം; ശ​ശി ത​രൂ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ലാ​ണ് താ​ക്കീ​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ണം ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ആ​രോ​പ​ണം. തീ​ര​ദേ​ശ മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ണം ന​ൽ​കു​ന്ന​തെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് ത​രൂ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ബി​ജെ​പി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ഈ ​ആ​രോ​പ​ണ​ത്തി​നു​ള്ള തെ​ളി​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​ൻ ത​രൂ​രി​ന് നോ​ട്ടീ​സ​യ​ച്ചു. താ​ൻ മ​റ്റു​ള്ള​വ​ർ പ​റ​ഞ്ഞു​കേ​ട്ട കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ത​രൂ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യ​രു​തെ​ന്നും ഇ​നി ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് തെ ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ബി​ജെ​പി സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ലീ​ഗ​ൽ സെ​ൽ ക​ൺ​വീ​ന​ർ…

Read More

സൂ​ക്ഷി​ക്ക​ണം ചൂ​ടി​നെ; വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് ന​ൽ​കി കാ​ലാ​വ​സ്ഥ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് ന​ൽ​കി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ഏ​പ്രി​ൽ 17 വ​രെ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കൊ​ല്ലം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട, കാ​സ​ർ​കോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും (സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ടു മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ) ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. 17,18 എ​ന്നീ തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഇ​ടി​മി​ന്ന​ൽ…

Read More

വിഷു ആഘോഷിക്കാൻ അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു

ആ​ല​പ്പു​ഴ: ഏ​ഴ് വ​യ​സു​കാ​രി കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു. ആ​ല​പ്പു​ഴ നെ​ടു​മു​ടി ക​ള​രി​പ​റ​മ്പി​ൽ തീ​ർ​ഥ​യാ​ണ് മ​രി​ച്ച​ത്. വി​ഷു ആ​ഘോ​ഷി​ക്കാ​ൻ അ​മ്മ​യോ​ടോ​പ്പം ബ​ന്ധു വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു തീ​ർ​ഥ. രാ​വി​ലെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ അ​മ്മ​യും തോ​ട്ടി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കു​ട്ടി​യെ ക​ര​ക്കെ​ത്തി​ച്ച ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ​ക്കും നേ​രെ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​സ​മ​യ​ത്ത് അം​ബേ​ദ്‌​ക​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് വ​ലി​യ പ്ര​സ​ക്തി​യുണ്ട്; പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണ് രാ​ജ്യം. അം​ബേ​ദ്ക​ർ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്‍റെ പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​വി​ധ്യ​ങ്ങ​ളാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ​ക്കും നേ​രെ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​സ​മ​യ​ത്ത് അം​ബേ​ദ്‌​ക​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​ർ​ഗീ​യ ശ​ക്തി​ക​ൾ മ​ത​ത്തി​ന്‍റേ​യും വം​ശീ​യ​ത​യു​ടെ​യും പേ​രു​പ​റ​ഞ്ഞു നാ​ടി​നെ ധ്രു​വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്രം പ്ര​ച​രി​പ്പി​ക്കാ​നാ​യി അ​വ​ർ ക​യ്യൂ​ക്കും രാ​ഷ്ട്രീ​യാ​ധി​കാ​ര​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സാ​മൂ​ഹി​ക നീ​തി​യി​ലും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​നാ​യി നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തി​യ സ​മ​ര​പോ​രാ​ളി​യാ​യി​രു​ന്നു ഡോ. ​ബി​ആ​ർ അം​ബേ​ദ്‌​ക​ർ. ജാ​തി വ്യ​വ​സ്ഥ​ക്കെ​തി​രെ​യും ജാ​തീ​യ​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​ദ്ദേ​ഹ​മെ​ടു​ത്ത ഉ​റ​ച്ച നി​ല​പാ​ട് ഇ​പ്പോ​ഴും വ​ലി​യ പ്ര​ചോ​ദ​നം ന​ൽ​കു​ന്നു. രാ​ജ്യ​ത്ത്…

Read More

‘വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്‍റെ വിഷുവായി മാറും’; ഷാഫി പറമ്പിൽ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ദ്യ​ത്തെ വി​ഷു സ്നേ​ഹ​ത്തി​ന്‍റെ വി​ഷു​വാ​യി മാ​റു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ. വി​ഷു എ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ആ​ദ്യം ഓ​ർ​മ​യി​ലെ​ത്തു​ന്ന​ത് കു​ട്ടി​കാ​ല​ത്തെ വി​ഷു ദി​ന​ത്തി​ലെ ക​ളി​ക​ളാ​ണ്. കോ​ള​ജ് കാ​ല​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ൾ യാ​ത്ര​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​രു​ന്നു. വി​ഷു കൈ​നീ​ട്ടം കി​ട്ടി​ത്തു​ട​ങ്ങി​യ​ത് പാ​ല​ക്കാ​ട് എ​ത്തി​യ​തു​മു​ത​ലാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞു. വ​ട​ക​ര​യി​ലെ ആ​ദ്യ​ത്തെ വി​ഷു​വാ​ണ് ഇ​ത്. അ​തി​നാ​ൽ ത​ന്നെ സ്നേ​ഹ​ത്തി​ന്‍റെ വി​ഷു​വാ​യി ഈ ​ദി​വ​സം മാ​റും. വി​ഷു ദി​ന​ത്തി​ൽ കു​റ​ച്ച് സ്ഥ​ല​ങ്ങ​ളി​ൽ പോ​കും. ആ​ളു​ക​ളെ കാ​ണും. ഭ​ക്ഷ​ണ​വും കൈ​നീ​ട്ട​വും വ​ട​ക​ര​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വ​ട​ക​ര​യി​ൽ രാ​ഷ്ട്രീ​യ​പ്പോ​ര് ക​ന​ക്കു​ക​യാ​ണ്. വ​ട​ക​ര​യി​ൽ 10 പേ​രാ​ണ് ആ​കെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലും സി​പി​എം സ്ഥാ​നാ​ർ​ഥി കെ. ​കെ. ശൈ​ല​ജ​യും ത​മ്മി​ലാ​ണ് ശ​ക്ത​മാ​യ പോ​രാ​ട്ടം. ആ​കെ നാ​ല് ശൈ​ല​ജ, മൂ​ന്ന് ഷാ​ഫി എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്ത് പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. കെ. ​കെ…

Read More

അ​തി​ജീ​വി​ത​യു​ടെ ആശങ്ക കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​; പിന്തുണയുമായി ഉ​​​മാ തോ​​​മ​​​സ്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​യ്​​​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ. അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ ആ​​​ശ​​​ങ്ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​യാ​​​ണ്. കോ​​​ട​​​തി ക​​​സ്റ്റ​​​ഡി​​​യി​​​ല്‍നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മെ​​​മ്മ​​​റി കാ​​​ര്‍​ഡ് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത് മ്ലേ​​​ച്ഛ​​​മാ​​​ണ്. കു​​​റ്റ​​​ക്കാ​​​രാ​​​യ​​​വ​​​രെ മാ​​​റ്റി​​​നി​​​ര്‍​ത്തി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണം. ഉ​​​ന്ന​​​ത നീ​​​തി​​​പീ​​​ഠ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ ഈ ​​​കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ഉ​​​മാ തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Read More

രാ­​മേ­​ശ്വ­​രം ക­​ഫേ സ്‌­​ഫോ­​ട­​നം; മു­​ഖ്യ സൂ­​ത്ര­​ധാ­​ര​ന്‍ അ­​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ­​ഹ­; പ്ര​തി​യു​ടെ ര​ക്ഷ​പെ​ട​ൽ കൃ​ത്യ​മാ​യ റൂ​ട്ട്മാ​പ്പി​ലൂ​ടെ

ബം­​ഗ­​ളൂ​രു: രാ­​മേ­​ശ്വ­​രം ക­​ഫേ സ്‌­​ഫോ­​ട­​ന­​ത്തി­​ലെ മു­​ഖ്യ സൂ­​ത്ര­​ധാ­​ര​ന്‍ അ­​റ­​സ്­​റ്റി​ലാ­​യ അ­​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ­​ഹ­​യെ­​ന്ന് എ​ന്‍­​ഐ­​എ. സ്‌­​ഫോ­​ട­​ന­​ത്തി­​ന് മു­​മ്പ് ഒ­​രാ­​ഴ്­​ച­​യോ­​ളം താ­​ഹ രാ­​മേ­​ശ്വ­​രം ക­​ഫേ­​യി​ല്‍ സ്ഥി­​ര​മാ­​യി എ­​ത്തി സ്ഥി­​തി­​ഗ­​തി­​ക​ള്‍ നി­​രീ­​ക്ഷി­​ച്ചി­​രു​ന്നു. മു​സ​വീ​ര്‍ ഹു​സൈ​ന്‍ ഷാ​ജി​ഹ് ആ​ണ് ക​ഫേ​യി​ല്‍ ബോം​ബ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ താ­​ഹ­​യു­​ടെ നി​ര്‍­​ദേ­​ശ​പ്ര­​കാ­​രം ത­​യാ­​റാ​ക്കി­​യ റൂ­​ട്ട്­​മാ­​പ്പി​ലൂ​ടെ­­​യാ­​ണ് ഇ­​യാ​ള്‍ സ്‌­​ഫോ­​ട­​ന­​ത്തി­​ന് പി­​ന്നാ­​ലെ ര­​ക്ഷ­​പ്പെ­​ട്ട​ത്. അ​ന്വേ­​ഷ­​ണ­​സം​ഘ­​ത്തെ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​ത്തി­​ലാ­​ക്കാ​ന്‍ പ­​ല ബ­​സു­​ക​ള്‍ മാ­​റി­​ക്ക­​യ­​റി­​യാ­​ണ് ഇ​രു​വ​രുംസം­​സ്ഥാ­​നം വി­​ട്ട­​തെ​ന്നും എ​ന്‍­​ഐ­​എ വ്യ­​ക്ത­​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ശി​വ​മോ​ഗ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ​ഹ​യും മു​സ​വീ​ര്‍ ഹു​സൈ​ന്‍ ഷാ​ജി​ഹും എ​ൻ​ഐ​എ​യു​ടെ പി​ടി​യി​ലാ​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ വ്യാ​ജ​പേ​രു​ക​ളി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ­​രെ ബം­​ഗ­​ളൂ­​രു­​വി­​ലെ എ​ന്‍­​ഐ­​യു­​ടെ ര­​ഹ­​സ്യ­​കേ­​ന്ദ്ര­​ത്തി​ല്‍ എ­​ത്തി​ച്ചു. മാ​ർ​ച്ച് ഒ​ന്നി​ന് ബം​ഗ​ളൂ​രു ബ്രൂ​ക്ഫീ​ല്‍​ഡി​ലെ ക​ഫെ​യി​ലു​ണ്ടാ​യ ര​ണ്ടു സ്‌​ഫോ​ട​ന​ങ്ങ​ളി​ലാ​യി 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഫെ​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ശേ​ഷം ബോം​ബ്…

Read More

അഭിമാനിക്കാം… ആരോഗ്യ കേരളം, സുന്ദര കേരളം; ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണാ ജോർജ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ 7272 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ 4526 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്നും വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ 7272 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ 4526 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന മു​ഴു​വ​ന്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന…

Read More