സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം; ശൈ​ല​ജ​യ്ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം; ലീ​ഗ് നേ​താ​വി​നെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ വ്യാ​ജ പ്ര​ചാര​ണ​ത്തി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വി​നെ​തി​രെ കേ​സ്. ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ന്യൂ ​മാ​ഹി പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​സ്ല​മി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ​ശൈ​ല​ജ​യ്ക്കെ​തി​രാ​യ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. മു​സ്‌​ലീ​ങ്ങ​ൾ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞ​താ​യാ​ണ് ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ വീ​ഡി​യോ​യി​ലു​ള്ള​ത്. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ കെ.​കെ. ശൈ​ല​ജ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​റി​വോ​ടെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.  യു​ഡി​എ​ഫും അ​വ​രു​ടെ മീ​ഡി​യ വി​ഭാ​ഗ​വും വ്യാ​ജ പ്ര​ചാ​ര​ണം വ​ഴി തേ​ജോ​വ​ധം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി കെ.​കെ. ശൈ​ല​ജ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ത​നി​ക്കെ​തി​രേ വ്യാ​ജ വീ​ഡി​യോ ക്ലി​പ്പു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. അ​തി​ന് യു​ഡി​എ​ഫി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​യു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന് ഇ​ന്ന് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ‘എ​ന്‍റെ വ​ട​ക​ര…

Read More

ഉ​യ​ർ​ന്ന താ​പ​നി​ല സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ക​ൽ​താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്നേ​ക്കും. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും പ​ക​ൽ താ​പ​നി​ല ഉ​യ​രാ​നാ​ണു സാ​ധ്യ​ത. ഇ​വി​ട​ങ്ങ​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടി​നൊ​പ്പം അ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

ഇ​രു​ച​ക്ര​വാ​ഹ​ന ​യാ​ത്ര​ക്കാ​ര്‍​ക്കു മു​ന്ന​റി​യി​പ്പ് കു​ട​ ‘പാ​ര​ച്യൂ​ട്ട്’ ആകും.. സൂ​ക്ഷി​ക്കു​ക

കോ​ഴി​ക്കോ​ട്: അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ഓ​ടു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട നി​വ​ര്‍​ത്തി ഉ​പ​യോ​ഗി​ച്ചാ​ല്‍ ‘പാ​ര​ച്യൂ​ട്ട് എ​ഫ​ക്ട്’ മൂ​ലം അ​പ​ക​ടം സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന​ത്. ‘പ​ല​യി​ട​ങ്ങ​ളി​ലും വേ​ന​ല്‍​മ​ഴ പെ​യ്യു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ മ​ഴ​ക്കോ​ട്ടി​ന് പ​ക​രം കു​ട പി​ടി​ക്കു​ന്ന രം​ഗ​ങ്ങ​ൾ റോ​ഡി​ല്‍ കാ​ണു​ന്നു​ണ്ട്. ഓ​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലി​രു​ന്നു കു​ട നി​വ​ര്‍​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് (അ​ത് ഓ​ടി​ക്കു​ന്ന​യാ​ളാ​യാ​ലും പി​റ​കി​ലി​രി​ക്കു​ന്ന​യാ​ളാ​യാ​ലും) പാ​ര​ച്യൂ​ട്ട് എ​ഫ​ക്ട് മൂ​ലം അ​പ​ക​ടം സൃ​ഷ്ടി​ച്ചേ​ക്കാം എ​ന്ന കാ​ര്യം ഞ​ങ്ങ​ള്‍ ഒ​ന്നു​കൂ​ടി ഓ​ര്‍​മിപ്പി​ക്കു​ക​യാ​ണ്’-പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

Read More

കു​തി​ച്ചു​യ​ർ​ന്ന്; പ​വ​ന് 54,000 രൂ​പ ക​ട​ന്ന് സ്വ​ര്‍​ണ​വി​ല

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ഭീ​തി ത​ല്‍​ക്കാ​ലം ഒ​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,795 രൂ​പ​യും പ​വ​ന് 54,360 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2387 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.53 ലു​മാ​ണ്. ഏ​പ്രി​ല്‍ 12 ലെ ​റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് തി​രു​ത്തി​യ​ത്. സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന തു​ട​രു​ക​യാ​ണ്. ഇ​റാ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധ​ഭീ​തി ത​ല്‍​ക്കാ​ലം ഒ​ഴി​ഞ്ഞി​ട്ടും സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. ഇ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ പ​ണി​ക്കൂ​ലി​യും ജി​എ​സ്ടി​യും അ​ട​ക്കം 59000 രൂ​പ ന​ല്‍​ക​ണം.

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ര​വി​ൽ ഇ​ള​കി ഇ​ട​തും വ​ല​തും; മോ​ദി​യോ​ടു ചൊ​ടി​ച്ച് പി​ണ​റാ​യി

തൃ­​ശൂ​ര്‍: കേ­​ര­​ള­​ത്തോ­​ട് ബി­​ജെ­​പി­​ക്ക് വി­​ദ്വേ­​ഷ­​പ­​ര​മാ­​യ സ­​മീ­​പ­​ന­​മാ­​ണെ​ന്നു മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. കേ­​ര​ള­​ത്തെ ത­​ക​ർ​ക്കു­​ക എ­​ന്ന നി­​ല­​പാ­​ടാ­​ണ് സ­​ഹ​ക­​ര­​ണ മേ­​ഖ­​ല­​യോ­​ട് ബി​ജെ­​പി കാ­​ണി­​ക്കു­​ന്ന­​തെ­​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​ക​ൾ എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​മ​ർ​ശ​ന​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി. കേ­​ര­​ള­​ത്തി­​ലെ സ­​ഹ​ക­​ര­​ണ മേ­​ഖ​ല ജ­​ന­​ങ്ങ­​ളു­​ടെ വി­​ശ്വാ­​സ­​മാ​ര്‍­​ജി­​ച്ചി­​ട്ടു​ണ്ട്. ഇ­​തു­​വ­​രെ­​യു­​ള്ള കാ­​ര്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ചാ​ല്‍ ന​ല്ല രീ­​തി­​യി­​ലാ­​ണ് സ­​ഹ​ക­​ര­​ണ മേ­​ഖ​ല­​യെ സം­​ര­​ക്ഷി­​ച്ച് പോ­​രു­​ന്ന​ത്. ചി­​ല വ്യ­​ക്തി­​ക​ള്‍ വ­​ഴി­​തെ​റ്റി­​യ നി­​ല­​പാ­​ട് സ്വീ­​ക­​രി­​ച്ചി­​ട്ടു­​ണ്ട്. അ­​ഴി­​മ­​തി​ക്കാ­​രോ­​ട് സ​ര്‍­​ക്കാ​ര്‍ ഒ­​രു വി­​ട്ടു­​വീ­​ഴ്­​ച​യും ചെ­​യ്­​തി­​ട്ടി​ല്ല. കു­​റ്റ­​ക്കാ​ര്‍­​ക്കെ­​തി­​രേ ശ­​ക്ത​മാ­​യ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കും. ക­​രു­​വ­​ന്നൂ­​രി​ലും സ​ര്‍­​ക്കാ­​രി­​ന് ഇ­​തേ നി­​ല­​പാ­​ടാ­​നു­​ള്ള​ത്. ക­​രു­​വ­​ന്നൂ­​രി­​ലെ നി­​ക്ഷേ­​പ­​ക​ര്‍­​ക്ക് 117 കോ​ടി­​യോ­​ളം രൂ­​പ തി­​രി­​കെ ന​ല്‍­​കി­​യി­​ട്ടു​ണ്ട്. ഇ­​നി​യും ആ­​വ­​ശ്യ­​പ്പെ­​ടു­​ന്ന­​വ​ര്‍­​ക്ക് നി­​ക്ഷേ­​പം തി­​രി­​ച്ചു ന​ല്‍­​കാ​ന്‍ ബാ­​ങ്ക് ത­​യാ­​റാ​ണ്. ത­​ങ്ങ​ള്‍ പ­​റ​ഞ്ഞ­​ത് ക­​ള്ള​മ​ല്ല. ക­​ള്ളം പ​റ­​ഞ്ഞ് ത­​നി­​ക്ക് ശീ­​ല­​മി­​ല്ലെ­​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു. ബി­​ജെ­​പി­​യു­​ടെ എ­​ത്ര​യോ അ­​ഴി­​മ­​തി­​യു­​ടെ ക­​ഥ­​ക­​ളാ­​ണ്…

Read More

ക​ള്ളി എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ മേ​ൽ​വി​ലാ​സം; ക​ള്ളി​യു​ടെ അ​ച്ഛ​ന്‍ എ​ന്ന മേ​ല്‍ വി​ലാ​സ​വും പേ​റി​യാ​ണ് ര​ണ്ട് മാ​സം മു​ൻ​പ് അ​ച്ഛ​ന്‍ മ​രണപ്പെട്ടത്; കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രൊ​ന്നും ഇ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ കൂ​ട്ടു​ന്നി​ല്ല; കെ. വിദ്യ

കാ​സ​ർ​ഗോ​ഡ്: വ്യാ​ജ തി​രി​ച്ച​റി​യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലെ പ്ര​തി കെ.​ വി​ദ്യ ക​ഴി​ഞ്ഞ ദി​വ​സം​ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. ക​ള്ളി​യു​ടെ അ​ച്ഛ​ന്‍ എ​ന്ന മേ​ല്‍ വി​ലാ​സ​വും പേ​റി​യാ​ണ് ര​ണ്ട് മാ​സം മു​ൻ​പ് ത​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ചു​പോ​യ​തെ​ന്ന് വി​ദ്യ പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി ക​ള്ളി​യു​ടെ അ​മ്മ, അ​നി​യ​ത്തി എ​ന്നീ മേ​ല്‍ വി​ലാ​സ​വും​കൊ​ണ്ട് എ​ന്ത് ചെ​യ്യ​ണം, എ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത ജീ​വി​ത​ത്തി​ന്‍റെ ചു​ക്കാ​നും പി​ടി​ച്ചാ​ണ് ത​ന്‍റെ വീ​ട്ടു​കാ​രു​ടെ പോ​ക്കെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വി​കാ​ര​ഭ​രി​ത​മാ​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് വി​ദ്യ പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​ള്ളി എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ മേ​ൽ​വി​ലാ​സം. ക​ള്ളി​യു​ടെ അ​ച്ഛ​ൻ എ​ന്ന മേ​ൽ വി​ലാ​സ​വും​കൊ​ണ്ട് ആ​ണ് 2 മാ​സം മു​മ്പ് അ​ച്ഛ​ൻ മ​രി​ച്ചു​പോ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​ൻ എ​ന്‍റെ ക​യ്യി​ൽ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ ക​ണ്ട​തി​ൽ വെ​ച്ച് ഏ​റ്റ​വും സെ​ൻ​സി​റ്റീ​വ് ആ​യ പു​രു​ഷ​ൻ…

Read More

മൈ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധി​ക്കു​ന്നു; ജോ​സ് .കെ. ​മാ​ണി​യു​ടെ ആ​കെ​യു​ള്ള ജോ​ലി ഇ​പ്പോ​ൾ മൈ​ക്ക് ന​ന്നാ​ക്ക​ൽ ആ​ണ്; മൈ​ക്ക് ന​ന്നാ​ക്കാ​ത്ത ബി​നോ​യ്‌ വി​ശ്വ​ത്തി​നാ​ണോ ജോ​സി​നാ​ണോ സീ​റ്റ് ല​ഭി​ക്കു​ക; രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ധാ​ന​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും മ​റു​പ​ടി പ​റ​യു​ന്ന​തി​ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തി​നു തൊ​ട്ട് മു​ൻ​പ് മൈ​ക്ക് പ​ണി മു​ട​ക്കി. അ​തി​നെ പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല. മൈ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധി​ക്കു​ന്നു. ഇ​ന്ന് തൃ​ശൂ​രും പ്ര​തി​ഷേ​ധി​ച്ചു. ഇ​തൊ​രു പ്ര​തി​ഭാ​സ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ക​ളി​യാ​ക്കി. ചി​ല​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ മൈ​ക്ക് ഒ​ടി​ച്ചി​ടും. ജോ​സ് .കെ. ​മാ​ണി​യു​ടെ ആ​കെ​യു​ള്ള ജോ​ലി ഇ​പ്പോ​ൾ മൈ​ക്ക് ന​ന്നാ​ക്ക​ൽ ആ​ണ്. അ​താ​ണ് എ​ൽ​ഡി​എ​ഫി​ൽ ആ​കെ ല​ഭി​ക്കു​ന്ന പാ​രി​തോ​ഷി​ക​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ബു​ദ്ധി തോ​ന്ന​ട്ടെ. ഇ​നി​യു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് സി​പി​ഐ കേ​ര​ളാ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാ സീ​റ്റ് ത​ർ​ക്ക​മാ​ണെ​ന്നും മൈ​ക്ക് ന​ന്നാ​ക്കാ​ത്ത ബി​നോ​യ്‌ വി​ശ്വ​ത്തി​നാ​ണോ ജോ​സി​നാ​ണോ സീ​റ്റ് ല​ഭി​ക്കു​ക​യെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

Read More

മൈക്കിന് മുഖ്യനോട് എന്തിത്ര രോക്ഷം; വാർത്താ സമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്; മാധ്യമങ്ങൾക്ക് ഒരു വാർത്ത ആയല്ലോയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും മ​റു​പ​ടി പ​റ​യു​ന്ന​തി​ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് പ​ണി​മു​ട​ക്കി മൈ​ക്ക്. മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു തു​ട​ങ്ങി കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് മൈ​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ രോ​ക്ഷാ​കു​ല​നാ​കാ​തെ സ​മാ​ധാ​ന​ത്തോ​ടെ മൈ​ക്കി​ന് മു​ന്നി​ൽ തു​ട​ർ​ന്ന മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ഒ​രു വ​ർ​ത്ത​യാ​യ​ല്ലോ എ​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചു. മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ എ​ത്തി മൈ​ക്ക് ന​ന്നാ​ക്കി​യ​തി​ന് ശേ​ഷം അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​നം തു​ട​ർ​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​തി​നി​ട​യ്ക്ക് മൈ​ക്ക് കേ​ടു​വ​ന്ന സം​വ​ത്തി​ൽ മൈ​ക്ക് ഓ​പ​റേ​റ്റ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ഈ ​മാ​സം മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു തു​ട​ങ്ങു​ന്പോ​ൾ മൈ​ക്ക് പ​ണി കൊ​ടു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും മൈ​ക്കും ത​മ്മി​ലു​ള്ള പോ​ര് വീ​ണ്ടും ക​ന​ക്കാ​ൻ ഇ​ന്ന​ത്തെ വാ​ർ​ത്താ സ​മ്മേ​ള​നം കാ​ര​ണ​മാ​കു​മോ എ​ന്ന് ക​ണ്ട​റി​യാം.

Read More

മൂ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ച ബി​​​ജെ​​​പി എ​​​ന്തു​​​കൊ​​​ണ്ട് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ തൊ​​​ടു​​​ന്നി​​​ല്ല; രാഹുൽ ഗാന്ധി

കോ​​​ഴി​​​ക്കോ​​​ട്: ബി​​​ജെ​​​പി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ മൂ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ച ബി​​​ജെ​​​പി എ​​​ന്തു​​​കൊ​​​ണ്ട് കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ തൊ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​പ്പു​​​റ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ഹാ​​​റാ​​​ലി​​​യി​​​ൽ പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേഹം. ബി​​​ജെ​​​പി​​​യു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളെ, ഇ​​​ന്ത്യ​​​യെ വി​​​ഭ​​​ജി​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പോ​​​രാ​​​ടു​​​ന്ന ത​​​ന്നെ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ചോ​​​ദി​​​ച്ചു. “”എ​​​ന്നെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മേ​​​യു​​​ള്ളൂ. പ​​​ക്ഷെ ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​തി​​​രേ അദ്ദേ​​​ഹം ഇ​​​ട​​​യ്ക്ക് എ​​​ന്തെ​​​ങ്കി​​​ലും പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ഞാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യാ​​​ണ്- രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ബി​​​ജെ​​​പി​​​യു​​​ടെ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ എ​​​തി​​​ർ​​​ത്ത​​​തി​​​നാ​​​ണ് ബി​​​ജെ​​​പി എ​​​ന്നെ ലോ​​​ക്സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. ബി​​​ജെ​​​പി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​ന് അ​​​വ​​​ർ സി​​​ബി​​​ഐ, ഇ​​​ഡി തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ​​​ക്കൊ​​​ണ്ട് വേ​​​ട്ട​​​യാ​​​ടി​​​യാ​​​ണ് പ്ര​​​തി​​​കാ​​​രം ചെ​​​യ്ത​​​തെ​​​ന്നും രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. 40 മി​​​നി​​​റ്റ് നീ​​​ണ്ട പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ല​​​ക്‌ടറ​​​ൽ ബോ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​യെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി…

Read More

പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ചീ​ങ്ക​ണി ആ­​ക്ര​മ​ണം; പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

വാ​ല്‍​പ്പാ­​റ: പു­​ഴ­​യി​ല്‍ കു­​ളി­​ക്കു­​ന്ന­​തി­​നി​ടെ ചീ​ങ്ക​ണി ആ​ക്ര​മ​ണ​ത്തി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക്ക് പ­​രി​ക്ക്. മാ​നാ​മ്പ​ള്ളി സ്വ​ദേ​ശി അ­​ജ­​യ­​നാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ­​റ്റ ഇ­​യാ​ളെ വാ​ല്‍​പ്പാ​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു­​ള്ള­​ത­​ല്ലെ­​ന്നാ­​ണ് വി­​വ​രം.  കോ​യ​ന്പ​ത്തൂ​ർ വാ​ല്‍​പ്പാ­​റ പ​വ​ര്‍ ഹൗ​സി​ന് സ​മീ​പം പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം­​ഭ​വം. ആ​ദ്യ­​മാ​യാ​ണ് വാ​ല്‍​പ്പാ​റ​യി​ല്‍ ചീ​ങ്ക​ണി​യു​ടെ ആ​ക്ര​മ​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി­​ച്ചു. പു​ഴ​യി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ­​ധി­​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.  

Read More