ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ട്; ദി കേരള സ്റ്റോറി എ​സ്എ​ൻ​ഡി​പി കു​ടും​ബ​യോ​ഗ​ങ്ങ​ളിലും വ​നി​താ സം​ഘ​ങ്ങ​ളി​ലും പ്രദർശിപ്പിക്കും; സംഗീത വിശ്വനാഥൻ

ഇ​ടു​ക്കി: വി​വാ​ദ സി​നി​മ ദി ​കേ​ര​ള സ്റ്റോ​റി എ​സ്എ​ൻ​ഡി​പി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ഇ​ടു​ക്കി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ. ല​വ് ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​വി​ഷ​യം എ​സ്എ​ൻ​ഡി​പി ച​ർ​ച്ച ചെ​യ്തി​ട്ടു​ള്ള​താ​ണ്. എ​സ്എ​ൻ​ഡി​പി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും വ​നി​താ സം​ഘ​ങ്ങ​ളി​ലും ‘ദി ​കേ​ര​ള സ്റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം കേ​ന്ദ്ര വ​നി​താ സം​ഘം സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സി​നി​മ പ്ര​ദ​ർ​ശി​പ്പിക്കുന്ന​തി​നെ പി​ന്തു​ണ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​നും എ​ൻ​ഡി​എ​യു​ടെ വ​യ​നാ​ട് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദി ​കേ​ര​ള സ്റ്റോ​റി യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ൽ ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ന്ന​തി​ന് തെ​ളി​വു​ണ്ടെ​ന്നും, ഇ​ന്ന് കേ​ര​ള​ത്തി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തും നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പൂ​ജ​യി​ലൂ​ടെ പ​രി​ഹാ​രം; ഭ​ർ​ത്താ​വി​ന്‍റെ മ​ദ്യ​പാ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ വ്യാ​ജ സി​ദ്ധ​ൻ പീ​ഡി​പ്പി​ച്ചു

തൃ​ശൂ​ർ: പൂ​ജ​ക​ളി​ലൂ​ടെ ഭ​ർ​ത്താ​വി​ന്‍റെ മ​ദ്യ​പാ​നം മാ​റ്റി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഭാ​ര്യ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വ്യാ​ജ സി​ദ്ധ​ന് 22 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. പെ​രി​ങ്ങ​ണ്ടൂ​ർ പൂ​ന്തു​ട്ടി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് സ്വാ​മി എ​ന്ന സ​ന്തോ​ഷ് കേ​ശ​വ​നെ​യാ​ണ്(34) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. വീ​ട്ട​മ്മ​യു​ടെ മോ​ശ സാ​ഹ​ച​ര്യ​വും അ​ന്ധ​വി​ശ്വാ​സ​വും മു​ത​ലെ​ടു​ത്ത് നി​ര​ന്ത​ര​മാ​യി പീ​ഡ​നം ന​ട​ത്തി​യ കേ​സി​ലാ​ണ് വ്യാ​ജ സി​ദ്ധ​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവിന്‍റെ മദ്യപാനം നിർത്താനായിട്ട് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകൾ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൂജയ്ക്ക് വേണ്ടി എന്നുപറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് വീട്ടിലേക്ക് യുവതിയെ ഇയാൾ ക്ഷണിച്ചു. പിന്നാലെ വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയ പ്രതി പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി…

Read More

ബോം​ബ് സ്ഫോ​ട​ന​ക്കേ​സ് സി​പി​എ​മ്മി​നൊ​പ്പം ചേ​ർ​ന്ന് പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ന്നു; ഡി​​​വൈ​​​എ​​​ഫ്ഐ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​ണോ​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം;​​​ രാ​ഹു​ൽ മാ​ങ്കൂ​ട്ടത്തിൽ

ത​​​ല​​​ശേ​​​രി: പാ​​​നൂ​​​ർ സ്ഫോ​​​ട​​​ന​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നെ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്നും യൂ​​​ണിഫോം​​​ഡ് തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്ക​​​ൽ സേ​​​ന​​​യാ​​​യി പോ​​​ലീ​​​സ് മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും യൂ​​​ത്ത് കോ​​​ൺ ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​ത്തി​​ലും യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. ഫി​​​റോ​​​സും. ഡി​​​വൈ​​​എ​​​ഫ്ഐ സി​​​പി​​​എ​​​മ്മി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​ണോ​​​യെ​​​ന്ന് അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു. പാ​​​നൂ​​​രി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ന്ന സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലും ഫി​​​റോ​​​സും. ബോം​​​ബ് സ്ഫോ​​​ട​​​ന​​​ക്കേ​​​സ് സി​​​പി​​​എ​​​മ്മി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ലീ​​​സ്. കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഒ​​​രു ത​​​ര​​​ത്തി​​​ലും നീ​​​തി​​​യു​​​ക്ത​​​മാ​​​യി​​​രി​​​ക്കി​​​ല്ല. ആ​​​ര് കു​​​പ്പി​​​ച്ചി​​​ല്ല് വാ​​​ങ്ങി, ആ​​​ര് മു​​​ള്ളാ​​​ണി വാ​​​ങ്ങി എ​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന​​​പ്പു​​​റം എ​​​വി​​​ടേ​​​ക്കാ​​​ണി​​​തി​​​ന്‍റെ സ​​​പ്ലൈ​​​യെ​​​ന്നോ, ആ​​​ർ​​​ക്കു വേ​​​ണ്ടി​​​യാ​​​ണെ​​​ന്നോ വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ഡി​​​വൈ​​​എ​​​ഫ്ഐ സി​​​പി​​​എ​​​മ്മി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യ​​​ല്ലെ​​​ന്ന് എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞ​​​ത് ശ​​​രി​​​യാ​​ണ്. ​ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​ണോ എ​​​ന്ന് പ​​​ല​​​പ്പോ​​​ഴും തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​ഷ​​​യത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; സാ​ക്ഷി​മൊ​ഴി​ക​ളു​ടെ പ​ക​ര്‍​പ്പ് അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​ക​ണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മെ​മ്മ​റി കാ​ര്‍​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലെ സാ​ക്ഷി​മൊ​ഴി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ് അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് കെ. ​ബാ​ബു പ​രി​ഗ​ണി​ച്ച​ത്. സെ​ഷ​ന്‍​സ് ജ​ഡ്ജി​യു​ടെ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ലെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും അ​തി​ജീ​വി​ത​യ്ക്കു​വേ​ണ്ടി ഹാ​ജ​രാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. ഗൗ​ര​വ് അ​ഗ​ര്‍​വാ​ള്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ന്‍​കാ​മ​റ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദ​മു​ന്ന​യി​ച്ചു. മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി നേ​ര​ത്തേ തീ​ര്‍​പ്പാ​ക്കി​യ​തി​നാ​ല്‍ പു​തി​യ ഉ​പ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക​യും എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സെ​ഷ​ന്‍​സ് ജ​ഡ്ജി…

Read More

വി​വാ​ദ​മാ​യ​പ്പോ​ൾ എ​ല്ലാം വി​ഴു​ങ്ങി; സു​രേ​ഷ് ഗോ​പി​യെ പി​ന്തു​ണ​ച്ച് വെ​ട്ടി​ലാ​യി തൃ​ശൂ​ർ മേ​യ​ർ

തൃ​ശൂ​ര്‍: സു​രേ​ഷ് ഗോ​പി​യെ മി​ടു​ക്ക​നെ​ന്ന് അ​ഭി​ന​ന്ദി​ച്ചു വെ​ട്ടി​ലാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്. സം​ഭ​വം കോ​ൺ​ഗ്ര​സ് ഏ​റ്റു​പി​ടി​ച്ചു വി​വാ​ദ​മാ​ക്കു​ക​യും ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ മ​ല​ക്കം​മ​റി​ഞ്ഞ് മേ​യ​റു​ടെ തി​രു​ത്ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി വോ​ട്ടു തേ​ടി മേ​യ​റു​ടെ ചേം​ബ​റി​ലെ​ത്തി​യ​പ്പോ​ൾ, കോ​ര്‍​പ​റേ​ഷ​നു പ്ര​ഖ്യാ​പി​ച്ച പ​ണം മു​ഴു​വ​ന്‍ ന​ല്‍​കി​യ​യാ​ൾ എ​ന്നു​പ​റ​ഞ്ഞാ​യി​രു​ന്നു മേ​യ​റു​ടെ പു​ക​ഴ്ത്ത​ല്‍. ‘എം​പി​യാ​കു​ക എ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​ര്‍​ക്കും പ​റ്റു​ന്ന സം​ഭ​വ​മ​ല്ല. അ​തി​നു കു​റേ ഗു​ണ​ങ്ങ​ള്‍ വേ​ണം. ജ​ന​മ​ന​സി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ല​ണം. ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്ക​ണം. അ​വ​രു​ടെ കൂ​ടെ നി​ല്‍​ക്ക​ണം. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണം. അ​ങ്ങ​നെ​യു​ള്ള​വ​രെ ആ​ണ​ല്ലോ ന​മ്മ​ള്‍ പൊ​തു​വേ തെ​ര​ഞ്ഞെ​ടു​ത്തു വി​ടു​ന്ന​ത്. ഇ​തെ​ല്ലാം സു​രേ​ഷ് ഗോ​പി​ക്കു​ണ്ട് എ​ന്ന​തു കാ​ല​ങ്ങ​ളാ​യി നാം ​ക​ണ്ടു​വ​രു​ന്ന​താ​ണ്. അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ന്‍ യോ​ഗ്യ​നാ​ണ്’ -മേ​യ​ർ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച് ഇ​ട​തു​പി​ന്തു​ണ​യോ​ടെ മേ​യ​റാ​യ എം.​കെ. വ​ർ​ഗീ​സി​ന്‍റെ പ്ര​സ്താ​വ​ന ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍​പ്ര​തി​ഷേ​ധ​മു​ണ്ടാ​ക്കി. സി​പി​എം…

Read More

ആശ്വാസപ്പെയ്ത്ത്; സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ഴ പെ​​​യ്തു; കൂ​​​ടു​​​ത​​​ൽ വേ​​​ന​​​ൽമ​​​ഴ ല​​​ഭി​​​ച്ച​​​ത് മാവേലിക്കരയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ടു​​​ത്ത വേ​​​ന​​​ൽച്ചൂ​​​ടി​​​ന് ആ​​​ശ്വാസ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ഴ പെ​​​യ്തു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ വേ​​​ന​​​ൽമ​​​ഴ ല​​​ഭി​​​ച്ച​​​ത് ഒ​​​ൻ​​​പ​​​ത് സെ​​​ന്‍റിമീ​​​റ്റ​​​ർ. കു​​​മ​​​ര​​​കം (കോ​​​ട്ട​​​യം) ആ​​​റ് സെ​​​ന്‍റി​​​മീ​​​റ്റ​​​ർ, കു​​​രു​​​ടാ​​​മ​​​ണ്ണി​​​ൽ (പ​​​ത്ത​​​നം​​​തി​​​ട്ട) അ​​​ഞ്ച് സെ​​​ന്‍റി​​​മീ​​​റ്റ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്, ആ​​​ര്യ​​​ങ്കാ​​​വ് (കൊ​​​ല്ലം), കോ​​​ന്നി (പ​​​ത്ത​​​നം​​​തി​​​ട്ട), മ​​​ങ്കൊ​​​ന്പ് (ആ​​​ല​​​പ്പു​​​ഴ), വെ​​​ള്ളാ​​​യ​​​ണി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വീ​​​ത​​​വും മ​​​ഴ പെ​​​യ്തു. മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഒ​​​റ്റ​​​പ്പ​​​ട്ട ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ഴ ല​​​ഭി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മാ​​​വ​​​ധി താ​​​പ​​​നി​​​ല​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മി​​​ല്ല. കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ചൂ​​​ട് സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. ആ​​​ല​​​പ്പു​​​ഴ, മ​​​ല​​​പ്പു​​​റം, കോ​​​ട്ട​​​യം, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ചൂ​​​ട് സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന താ​​​പ​​​നി​​​ല 39.8 സെ​​​ൽ​​​ഷസ് പാ​​​ല​​​ക്കാ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Read More

പൊ​ന്നും വി​ല: പ​വ​ന് 53,760 രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല; വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,720 രൂ​പ​യും പ​വ​ന് 53,760 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2383 ഡോ​ള​റും, ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.38 ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​ക്ക് ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 75 ല​ക്ഷം രൂ​പ​യാ​യി. 2004ല്‍ ​ഒ​രു കി​ലോ​ഗ്രാ​മി​ന് 7.5 ല​ക്ഷം രൂ​പ​യാ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ള്‍ 75 ല​ക്ഷം രൂ​പ​യാ​യി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല 2340 ക​ട​ന്ന് 2387 ഡോ​ള​ര്‍ പു​തി​യ ഉ​യ​രം രേ​ഖ​പ്പെ​ടു​ത്തി. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഇ​ന്ന് 58,500 രൂ​പ​യ്ക്ക് അ​ടു​ത്ത് ന​ല്‍​ക​ണം. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 5620 രൂ​പ​യാ​യി. വെ​ള്ളി വി​ല​യും ഉ​യ​രു​ക​യാ​ണ്. മി​ഡി​ല്‍ ഈ​സ്റ്റി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ സ്വ​ര്‍​ണ​ത്തി​നാ​യു​ള്ള സ​മീ​പ​കാ​ല അ​പ്പീ​ല്‍ ശ​ക്ത​മാ​ണ്. വ​ര്‍​ധി​ച്ചു​വ​രു​ന്ന ഭൗ​മ​രാ​ഷ്ട്രീ​യ പി​രി​മു​റു​ക്ക​ങ്ങ​ള്‍…

Read More

ചൂ​ടി​നൊ​പ്പം വി​ല‍​യും ഉ​യ​രു​ന്നു! പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞു, വി​ഷു വ​രു​ന്നു… താ​ഴെ​യി​റ​ങ്ങാ​തെ കോ​ഴി വി​ല

വ​ട​ക​ര: സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞി​ട്ടും താ​ഴെ ഇ​റ​ങ്ങാ​തെ കോ​ഴി ഇ​റ​ച്ചി വി​ല. ഒ​രു കി​ലോ കോ​ഴി ഇ​റ​ച്ചി​ക്ക് 260 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം 200 ല്‍ ​താ​ഴെ​യാ​യി​രു​ന്നു വി​ല. പെ​ട്ടെ​ന്നാ​ണ് ഇ​ത്ര​യേ​റെ വ​ര്‍​ധി​ച്ച​ത്. ഒ​രാ​ഴ്ച​ക്കി​ടെ മാ​ത്രം 60 രൂ​പ കൂ​ടി. ചൂ​ട് കാ​ര​ണം സം​സ്ഥാ​ന​ത്ത് ഇ​റ​ച്ചി​ക്കോ​ഴി ഉ​ല്‍​പാ​ദ​ന​വും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള വ​ര​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് വി​ല കു​തി​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വി​ഷു പ്ര​മാ​ണി​ച്ച് വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഫാ​മു​ക​ള്‍ കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും വി​ല വ​ര്‍​ധ​ന സാ​ധാ​ര​ണ​ക്കാ​രെ​യും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളെ​യും വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. അ​സ​ഹ്യ​മാ​യ ചൂ​ടാ​ണ് വി​ല്ല​നെ​ന്നാ​ണ് കോ​ഴി​വ്യാ​പാ​ര രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന കോ​ഴി​ക​ളി​ല്‍ ചൂ​ട് കാ​ര​ണം പ​ല​തും ച​ത്തു​പോ​വു​ന്ന സ്ഥി​തി. ഇ​ത് ക്ഷാ​മ​ത്തി​നും വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ട​യാ​ക്കു​ന്ന​താ​യാ​ണ് വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന​ത്ത് ബ്രോ​യി​ല​ര്‍ കോ​ഴി​യു​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു മു​ത​ലെ​ടു​ത്താ​ണ്…

Read More

ഇ​ത് ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ത​ന്‍റെ അ​വ​സാ​ന​ത്തെ മ​ത്സ​രം: ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ത് ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ത​ന്‍റെ അ​വ​സാ​ന​ത്തെ മ​ത്സ​ര​മാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ശ​ശി ത​രൂ​ർ. എ​ന്നാ​ൽ രാ​ഷ്​ട്രീ​യം താ​ൻ നി​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ പ​ല സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്ക് വ​രും. അ​തി​ലെ​ല്ലാം പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രേ താ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കേ​ട്ട കാ​ര്യ​ങ്ങ​ൾ പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ൽ മ​ത്സ​രം എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫും ത​മ്മി​ലാ​ണ്. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ല. മ​ണി​പ്പു​ർ വി​ഷ​യ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം അ​സ്വ​സ്ഥ​രാ​ണെ​ന്നും ശ​ശി​ത​രൂ​ർ പ​റ​ഞ്ഞു. ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ തെ​റ്റാ​യ വി​ധ​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കു​ന്നു​ണ്ട്. അ​താ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ മ​ക​നെ പോ​ലെ ക​ണ്ട് പ്രോ​ത്സാ​ഹി​പ്പി​ച്ച നേ​താ​വാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യെ​ന്നും…

Read More

വ​സ്ത്ര​വും ചെ​രി​പ്പും ക​ൽ​പ്പ​ട​വി​ൽ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ 13 വ​യ​സു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

പ​ട്ടാ​മ്പി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ നിന്ന് പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. അ​ൻ​വ​ർ റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ൽ അ​മീ​നെ​യാ​ണ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ അ​ൽ അ​മീ​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും കു​ട്ടിയ്​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വെ​ള്ളാ​ളൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ലെ ക​ൽ​പ്പ​ട​വി​ൽ നി​ന്നും കു​ട്ടി​യു​ടെ ചെ​രി​പ്പും വ​സ്ത്ര​വും  ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പ​ട്ടാ​മ്പി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം രാ​ത്രി 11 മ​ണി​യോ​ടെ കു​ള​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

Read More