കാസർഗോഡ്: സിപിഎമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തെ ചന്ദ്രക്കലയും നക്ഷത്രവുമായി ചേർത്തുവച്ച് കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണനു വേണ്ടി ഇറക്കിയ ഈദുൽ ഫിത്തർ ആശംസാ കാർഡ് വിവാദമായി. വിവാദത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മതചിഹ്നം ഉപയോഗിച്ചതിന്റെ പേരിൽ അയോഗ്യത പോലും വരാനിടയുണ്ടെന്ന നിയമോപദേശം ലഭിച്ചതോടെ കാർഡിന്റെ വിതരണം നിർത്തിവച്ചു. എന്നാൽ, മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം വിതരണം നടന്നുകഴിഞ്ഞതിനാൽ കാർഡിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണി നേതാക്കളുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നു യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കാസർഗോഡ് മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെ പേരിലാണ് കാർഡുകൾ അച്ചടിച്ചതെന്ന് ഇവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 25,000 കാർഡുകളാണ് അച്ചടിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അരിവാളിനൊപ്പം ചന്ദ്രക്കല വന്നത് കാർഡ് ഡിസൈൻ ചെയ്ത് അച്ചടിച്ച വേളയിലുണ്ടായ പിഴവാണെന്നും അത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിതരണം…
Read MoreCategory: Loud Speaker
മകൻ അനിൽ ആന്റണി തോൽക്കണം; എന്റെ മതം കോണ്‍ഗ്രസാണ്; കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്, മഹാനദിയാണ്; ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും പുതിയ നീർച്ചാലുകൾ പൊട്ടിയൊഴുകിക്കൊണ്ടിരിക്കും; എ.കെ. ആന്റണി
തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു. “എന്റെ മതം കോണ്‍ഗ്രസാണ്. കെഎസ്യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതായിരുന്നു എന്റെ നിലപാട്. കുടുംബത്തിൽ രാഷ്ട്രീയം പറയാറില്ല. ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് ഞാൻ പ്രചാരണത്തിനു പോകാത്തത്. 2019ൽ കിട്ടിയത്ര വോട്ട് ബിജെപിക്ക് ഇത്തവണ കേരളത്തിൽ ഒരിടത്തും ലഭിക്കില്ല. കട്ടായം വേണമെങ്കിൽ എഴുതിവച്ചോ. ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.” -ആന്റണി പറഞ്ഞു. എ.കെ. ആന്റണിയുടെ മകനെക്കൂടാതെ ലീഡർ കെ. കരുണാകരന്റെ മകളും ബിജെപിയുടെ ഭാഗമായല്ലോ എന്ന ചോദ്യത്തിന്, മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്, അത്തരം ഭാഷ എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല. കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്,…
Read Moreചൂട്… ചൂട്… സർവത്ര; വൈദ്യുതി ഉപയോഗത്തിൽ വീണ്ടും റിക്കാർഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ ഓരോ ദിവസവും വൈദ്യുതി ഉപയോഗം റിക്കാർഡ് തിരുത്തി കുതിക്കുന്നു. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപയോഗം 110.10 ദശലക്ഷം യൂണിറ്റായി ഉയർന്നു സർവകാല റിക്കാർഡിലെത്തി. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി 108.22 ദശലക്ഷം യൂണിറ്റെന്ന റിക്കാർഡാണു തിങ്കളാഴ്ച മറികടന്നത്. തിങ്കളാഴ്ച വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും സർവകാല റിക്കാർഡിലെത്തി. 5487 മെഗാവാട്ടായിരുന്നു തിങ്കളാഴ്ചത്തെ പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത. 5412 മെഗാവാട്ട് ആയിരുന്നു ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത.
Read Moreസംസ്ഥാനത്ത് 12 വരെ ചൂട് കൂടും; 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത; പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 12 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36ഡിഗ്രി സെൽഷ്യസ് വരെയും ഈ ദിവസങ്ങളില്‍ താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം,…
Read Moreഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചാരണം: സംസ്ഥാനത്ത് 12 കേസുകൾ
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചരണം നടത്തിയന്റെ പേരിൽ സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം തുടരുന്നുണ്ട്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം. സൈബർഹെഡ്ക്വാർട്ടേഴ്സ് 9497942700തിരുവനന്തപുരം സിറ്റി – 9497942701തിരുവനന്തപുരം റൂറൽ –…
Read Moreമാവോയിസ്റ്റ് കബനി ദളത്തിൽ പൊട്ടിത്തെറി; വിക്രം ഗൗഡയ്ക്ക് പിന്നാലെ ജിഷയും പോയി
ഇരിട്ടി: മലയാളിയായ സി.പി. മൊയ്തീൻ നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കബനി ദളത്തിൽ പൊട്ടിത്തെറി. വിക്രംഗൗഡയ്ക്ക് പിന്നാലെ കബനി ദളത്തിലെ സജീവ പ്രവർത്തകയായ മാവോയിസ്റ്റ് ജിഷയും കർണാടക മാവോയിസ്റ്റ് ഗ്രൂപ്പിലേക്ക് ചേക്കേറിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. വിക്രംഗൗഡ രൂപീകരിച്ച കബനിദളം-രണ്ടിലാണ് ജിഷയുടെ പ്രവർത്തനം, മാർച്ച് 23 നും ഏപ്രിൽ നാലിനും ദക്ഷിണ കർണാടകയിലെ സുബ്രഹ്മണ്യപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിൽ ജിഷയും ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 23ന് എത്തിയ നാലംഗസംഘത്തിൽ വിക്രം ഗൗഡ, രവീന്ദ്രൻ, ലത എന്നിവർക്ക് ഒപ്പമായിരുന്നു ജിഷ എത്തിയത്. ഏപ്രിൽ നാലിന് എത്തിയ സംഘത്തിലെ ആറുപേരിൽ 23ന് എത്തിയ നാലുപേർക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.കേരളത്തിലെ വനമേഖലയിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗങ്ങൾ തന്നെയാണോ ഇവരെന്ന അന്വേഷണത്തിലാണ് പോലീസ്. വിക്രം ഗൗഡയുടെ നേതൃത്വത്തിൽ കർണാടകയിൽ “കബനി ദളം -2′ ഗ്രൂപ്പായി ഇവർ…
Read Moreഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരേ വധശ്രമം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു 18 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ രണ്ടു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു കഠിനതടവും പിഴയും. പള്ളിപ്പുറം കടേപ്പറമ്പ് വീട്ടില്‍ വിപിന്‍, പള്ളിപ്പുറം കടേപ്പറമ്പ് വീട്ടില്‍ പ്രജീഷ് എന്നിവര്‍ക്കു നേരേയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വിപിനും പ്രജീഷിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രജീഷിന്റെ കൈവിരലുകള്‍ അറ്റുപോയിരുന്നതായും അക്രമം തടയാനെത്തിയ വാലേഴത്തുവെളി തങ്കപ്പനും പരിക്കേറ്റതായുമായിരുന്നു കേസ്. കേസിലെ ഒന്നാംപ്രതി പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാര്‍ഡ് വാലേഴത്ത് വെളിവീട്ടില്‍ പ്രജേഷ് (32), നാലാം പ്രതി വാലേഴത്തുവെളി വീട്ടില്‍ അഖില്‍ (23) എന്നിവരെയാണ് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ബെവീനാനാഥ് വിവിധ വകുപ്പുകളിലായി 18 വര്‍ഷം തടവിനും 61,000 വീതം പിഴയും ശിക്ഷവിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷവും ഏഴുമാസവും കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. രണ്ടും മൂന്നും പ്രതികളായ മായിത്തറ സ്വദേശികളായി ബാബു, കുഞ്ഞുമോന് എന്നിവരെ മതിയായ തെളിവില്ലാത്തതിനാല്‍…
Read Moreചെന്നൈയിൽ ട്രെയിനിൽനിന്നു നാലു കോടി പിടിച്ച സംഭവം: ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നു പോലീസ്
ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽനിന്നു നാലു കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് തിരുന്നൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പോലീസ് കണ്ടെത്തി. സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. പണം കൊടുത്തുവിട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് വിശദമാക്കി. ജയശങ്കർ, ആസൈതമ്പി എന്നിവർ പണം നൽകിയെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. ഇവർ ഒളിവിലെന്ന് താംബരം പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.…
Read Moreപാനൂരില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവര്ത്തകന് ‘സന്നദ്ധ പ്രവര്ത്തകന്’; സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ; എം.വി. ഗോവിന്ദന്
കൊച്ചി: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടായ സംഭവത്തില്‍ സന്നദ്ധ പ്രവര്‍ത്തകനാണ് പിടിയിലായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂവെന്നും അദേഹം വ്യക്തമാക്കി. സ്ഫോടനത്തില്‍ പിടികൂടിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് സാമൂഹ്യ പ്രവര്‍ത്തകനാണ്. അതിന്റെ ഭാഗമായാണ് ഇയാള്‍ അപകടസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതാണ്. ഇക്കാര്യം പരിശോധിക്കണമെന്നും ഗോവിന്ദന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലാണ്. സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ്. കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല. കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്,. ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര് ക്ഷമിക്കുകയാണ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ബോംബ് നിര്‍മാണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെയാണ് സിപിഎം…
Read Moreപതിനാല് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂജാരിയുമായ 58കാരൻ അറസ്റ്റിൽ
മംഗളൂരു: കർണാടക കാർക്കളയിൽ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റിൽ. ബോല ഗ്രാമത്തിലെ ബരാബൈലു ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിലിയൂർ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പോലീസ് പറഞ്ഞു. 2023 ജൂൺ 5 നും 2024 ഏപ്രിൽ 3 നും ഇടയിൽ ഇയാൾ വിദ്യാർഥികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, ഒരു വിദ്യാർഥിയുടെ സഹോദരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ഫോട്ടോകൾ അയച്ച് ശല്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികൾ ഉണ്ടായിരുന്നു. തുടർന്ന് ഗ്രാമീണർ ഇയാൾക്ക് താക്കീത് നൽകി. എന്നാൽ പീഡനം തുടർന്നതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ…
Read More