ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 816 ബസുകൾ റോഡിലിറക്കാൻ കഴിയാത്ത അവസ്ഥയിൽ വർക്ക് ഷോപ്പുകളിൽ സുഖനിദ്രയിൽ. ഇതിൽ 145 എണ്ണവും (17 ശതമാനം)എഞ്ചിൻ അസംബ്ലി തകരാറിനെത്തുടർന്ന് ഡോക്കിൽ ആയതാണ്. ഇതിന് പുറമെ റേഡിയേറ്റർ, സിലിണ്ടർ ഹെഡ്, ഗ്യാസ്കറ്റ്, വാട്ടർ പമ്പ്, എഞ്ചിൻ ഓവർ ഹീറ്റിംഗ് മുതലായ കാരണങ്ങളാൽ ഡോക്കിൽ ഉള്ള വാഹനങ്ങളുമുണ്ട്. എല്ലാം കൂടി ഏകദേശം 25% ബസുകളാണ് എഞ്ചിൻ സംബന്ധമായ തകരാറുകൾ മൂലം ഡോക്കിൽ ഉള്ളത്. കഴിഞ്ഞ 26നു പുറത്തിറക്കിയ കെഎസ്ആർടിസിയുടെ രേഖയിലാണ് ഈ വിവരങ്ങൾ .ഇവയിൽ പലതും ശരിയായ പ്രിവന്റീവ് മെയ്ന്റനൻസിന്റെ അഭാവം കൊണ്ടുണ്ടായതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എഞ്ചിൻ ഓവർ ഹീറ്റിംഗ് തകരാറുകൾ ഉണ്ടായ ബസുകൾ അധികം താമസിയാതെ എഞ്ചിൻ മാറ്റേണ്ട അവസ്ഥയിലേക്ക് വരുന്നുവെന്നും കാണുന്നുണ്ട്. ഒരു എഞ്ചിൻ റീകണ്ടീഷൻ ചെയ്യുന്നതിന് മാത്രം ശരാശരി ഒരു ലക്ഷം രൂപ ചെലവു വരുന്നുണ്ട്. ഇതിനു പുറമേയാണ് ഇത് മൂലമുണ്ടാകുന്ന…
Read MoreCategory: Loud Speaker
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: കേരളത്തിൽ 349 രൂപ; ഏറ്റവും കൂടുതൽ ഹരിയാനയിലും സിക്കിമിലും
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിപ്പിച്ച വേതനം 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ…
Read Moreകാഷ്മീരിൽനിന്നു സായുധസേനയെ പിൻവലിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ സായുധ സേനയെയും അവർക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരങ്ങളും പിൻവലിക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രഭരണപ്രദേശത്തുനിന്നു സൈന്യത്തെ പിൻവലിക്കാനും ക്രമസമാധാനം ജമ്മു കാഷ്മീർ പോലീസിന് മാത്രമായി വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. സംഘർഷ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനയിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമെന്ന് തോന്നിയാൽ തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരങ്ങൾ നൽകിയിരുന്നു. ഇതു പിൻവലിക്കും. നേരത്തെ ജമ്മു കാഷ്മീർ പോലീസിനെ വിശ്വസിച്ചിരുന്നില്ല, എന്നാൽ ഇന്ന് അവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സെപ്റ്റംബറിന് മുമ്പ് ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കാഷ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു.
Read Moreസിദ്ധാര്‍ഥന്റെ മരണത്തിൽ അന്വേഷണം; സിബിഐക്കുവിടുന്നതിലെ വീഴ്ച ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്നു ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം സിബിഐക്കു വിടുന്നതിലെ വീഴ്ച ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം. തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് സിബിഐക്ക് കത്തുനല്കുന്നതില് കാലതാമസം വരുത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് സര്‍ക്കാറിനെതിരേ രംഗത്ത് എത്തിയതോടെയാണ് സിബിഐക്കു കത്തുനല്കാനുള്ള നടപടിയുണ്ടായത്. വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ മൂന്നു വനിതാ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വന്നതും അതിനുശേഷമാണ്.സിദ്ധാര്‍ഥന്റെ മരണം നടന്നതുമുതല്‍ കേസന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായത്. പ്രതികളെ അറസ്റ്റ്ചെയ്തതുതന്നെ ഏറെ വിവാദത്തിനുശേഷമാണ്. സര്‍ക്കാര്‍ സംവിധാനം പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തിനൊടുവിലാണ് എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനെട്ടു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം നേതാക്കള്‍ അവിടെ എത്തിയതും വിവാദമായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാര്‍ഥന്റെ വീടു സന്ദര്‍ശിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നതും…
Read Moreകസ്റ്റഡിയിലിരുന്നു ഭരണം നടത്തുന്നത് അധികാര ദുർവിനിയോഗം; കേജരിവാളിനെതിരേ ബിജെപി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുന്നതിനെതിരേ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നു ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവർണർക്കാണ് ബിജെപി രേഖാമൂലം പരാതി നല്‍കിയത്. ലഫ്റ്റനന്റ് ഗവർണർ നിയമവശം പരിശോധിച്ചു വരികയാണെന്ന് അറിയുന്നു. കേജരിവാളിനെതിരേ പോലീസിലും ബിജെപി പരാതി നൽകും. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് കേജരിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി. അതിനിടെ സൗജന്യ മരുന്നും പരിശോധനകളും തുടരാനും കേജരിവാൾ നിർദേശം നൽകിയെന്നു മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജരിവാൾ അറസ്റ്റിലായത്. അതിനിടെ കേജരിവാളിനായി തിഹാർ…
Read Moreഒരു കൊടുക്കൽ വാങ്ങൽ ബന്ധം; സൈബര്‍ തട്ടിപ്പിന് കമ്മീഷന് വ്യവസ്ഥയില്‍ വിദ്യാര്‍ഥികളും; അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുകാർക്കു വിദ്യാർഥികൾ കൈമാറും
കോഴിക്കോട്: സൈബര്‍ തട്ടിപ്പുനടത്താന്‍ കമ്മീഷന് വ്യവസ്ഥയില്‍ കോളജ് വിദ്യാര്‍ഥികള്‍ സജീവമായി ഇടപെടുന്നതായി സൈബര്‍ പോലീസ് കണ്ടെൽ. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 60.70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതോടെയാണ് വിദ്യാര്‍ഥികളുടെ പങ്കു വെളിച്ചത്തുവരുന്നത്. മലപ്പുറം വാണിയമ്പലം സ്വദേശികളായ മുഹമ്മദ് അജ്മല്‍, അന്‍ഷാദ് മോയിക്കല്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി പി. റംഷീല്‍ എന്നിവരെയാണു കഴിഞ്ഞ ദിവസം സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുസംഘത്തില്‍ വന്‍ കമ്മീഷന് വ്യവസ്ഥയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വന്‍തുക ഇവര്‍ ഇത്തരത്തില്‍ കൈവശപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദേശ ഇന്സ്റ്റിറ്റ്യൂഷന് ഇന്‍വെസ്റ്റമെന്റ് വഴി വന്‍ നിക്ഷേപം നടത്താമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്. തട്ടിപ്പ് നടത്തുന്നവര്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പിന്നീട് ഇവര്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്കു നല്‍കും. വിദ്യാര്‍ഥികള്‍ ആയതിനാല്‍ ആരും ഇക്കാര്യം…
Read Moreഅൽപമെങ്കിലും മനസാക്ഷി കാണിച്ചു കൂടെ, അതിനുമാത്രം എന്ത് അപരാധമാണ് ഞാൻ ചെയ്തത്… ‘റാം C/O ആനന്ദി’ പിഡിഎഫ് ആക്കി ആളുകള്‍ക്ക് ഫ്രീയായി വിതരണം ചെയ്തു; കുറിപ്പുമായി അഖില്‍. പി. ധര്മ്മജന്
എറണാകുളം: സമീപകാലത്ത് ഒരുപാട് ശ്രദ്ധ നേടിയ പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. പുസ്തകം വാങ്ങുന്നതിനും വായിക്കുന്നതിനും ആളുകളുടെ നെട്ടോട്ടമായിരുന്നു. പല കടകളിലും വിൽപന വേഗത്തിൽ തീർന്നു പോയത് പലരേയും നിരാശരാക്കി. എന്നാൽ ചില വിരുദന്മാരാകട്ടെ പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിച്ചു. ഇപ്പോഴിതാ ഇതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് അഖിൽ .പി. ധർമജൻ. ചിലർ തന്റെ നോവലിന്റെ എല്ലാ ഭാഗവും സ്കാന്‍ ചെയ്ത് പിഡിഎഫ് ആക്കി ആളുകള്‍ക്ക് ഫ്രീയായി വിതരണം ചെയ്യാന്‍ തുടങ്ങി. എങ്ങനെയും പുസ്തകം വില്പന അവസാനിപ്പിക്കുകയും തന്നെ മാനസികമായി തകര്‍ക്കുകയും ചെയ്യുകയാണ് ഇത്തരത്തിൽ ചെയ്യുന്നവരുടെ ലക്ഷ്യമെന്ന് അഖിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ് ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാന്‍.…
Read Moreസംസ്ഥാന അധ്യക്ഷന്‍ വയനാട്ടില്‍; ബിജെപി ദേശീയനേതാക്കള്‍ ചുരം കയറിയെത്തും; കെ. സുരേന്ദ്രൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ച വയനാട്ടിൽ പ്രചാരണത്തിനു ബിജെപിയുടെ ദേശീയ നേതാക്കൾ ചുരം കയറി എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രചാരണത്തിന് കൊഴുപ്പുകൂട്ടാന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കളാണ് എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ ഇടങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ തീരുമാനമായി വരുന്നതേയുള്ളു. കെ. സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ഥി ആക്കിയതിലൂടെ രാഹുല്‍ ഗാന്ധിയുടെ അനായാസ വിജയത്തിനു തടയിടുകയാണു ബിജെപി ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ ഏഴുശതമാനമുള്ള വോട്ട് വിഹിതം ഇരട്ടിയാക്കിയാല്‍ അത് സുരേന്ദ്രവിജയമായി നേതൃത്വം കാണും.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും മത്സര ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായി വയനാട് ഇതിനകം മാറിക്കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോള്‍ സമീപ മണ്ഡലമായ വടകരയിലും കോഴിക്കോട്ടും അതിന്റെ നേട്ടമുണ്ടാകുമെന്ന് ബിജെപി കരുതുന്നു. കെ. സുരേന്ദ്രന്റെ അടുത്ത അനുയായിയായ പ്രഫുല്‍ കൃഷ്ണയാണ് വടകരയില്‍ ബിജെപിയുടെ…
Read Moreഅടിയോടടി… തോമസ് ഐസക്കിന്റെ പ്രചാരണത്തിലെ പോരായ്മകളെച്ചൊല്ലി വാക്പോരും തമ്മിലടിയും
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പത്തനംതിട്ടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ സംസ്ഥാന നേതൃത്വം ഇടപെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുൻ മന്ത്രി തോമസ് ഐസക്കിന്റെ പ്രചാരണത്തിലെ പോരായ്മകളെച്ചൊല്ലിയാണ് ഇന്നലെ രാത്രി നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്പോരും തമ്മിലടിയുമുണ്ടായത്. സംഘർഷത്തിനിടെ മുന്‍ എംഎല്‍എ കൂടിയായ ആറന്മുളയില്‍നിന്നുള്ള സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളി. സംഭവത്തിൽ പ്രതിഷേധിച്ചു പത്മകുമാർ പ്രചാരണച്ചുമതലകള് ഒഴിഞ്ഞു. മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തിലായിരുന്നു സിപിഎമ്മിനു മാനക്കേടായ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനത്തിനായാണ് ഇന്നലെ രാത്രി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നത്. ആറന്മുള മണ്ഡലത്തിന്റെ പ്രചാരണച്ചുമതലയുള്ള മുന്‍ എംഎല്‍എ പദ്മകുമാര്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ചിരുന്നു. ഈ നിലയില്‍ പോയാല്‍ തോമസ് ഐസക് പരാജയപ്പെടുമെന്നും സെക്രട്ടേറിയറ്റിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടെ…
Read Moreതെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിക്ക് തന്റെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നു; പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്; സിദ്ധാർഥന്റെ പിതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പിതാവ്. മുഖ്യമന്ത്രിക്ക് തന്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിദ്ധാർഥന്റെ കുടുംബത്തിന്റെ വാ അടക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി ലഭിച്ചു എന്ന് താൻ തെറ്റിദ്ധരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ കൊലപാതക കേസിൽ ഇപ്പോൾ യാതൊരു തരത്തിലുമുള്ള അന്വേഷണം നടക്കുന്നില്ല. പോലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ഇതുവരെയും തുടങ്ങിയിട്ടില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും പിതാവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്. വന്നപ്പോൾ ഉറപ്പ് കൂടി. ഞങ്ങളെ സഹായിക്കും എന്ന് അദ്ദേഹം വാക്ക് നൽകിയിട്ടുണ്ടെന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു. തത്കാലം മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ ആലോചിക്കുന്നില്ല. അദ്ദേഹം ഉറപ്പു തന്നിട്ടാണ് അന്ന് താൻ വിശ്വസിച്ചത്. അന്വേഷണം വഴിമുട്ടി എന്ന് പരാതി പറഞ്ഞിട്ടും ഭരണപക്ഷത്ത് നിന്ന്…
Read More