ഒരു കൊടുക്കൽ വാങ്ങൽ ബന്ധം; സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ക​മ്മീഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും; അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുകാർക്കു വിദ്യാർഥികൾ കൈമാറും

കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ ത​ട്ടി​പ്പുന​ട​ത്താ​ന്‍ ക​മ്മീഷ​ന്‍ വ്യ​വ​സ്ഥയി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ജീ​വ​മാ​യി ഇ​ടപെ​ടു​ന്ന​താ​യി സൈ​ബ​ര്‍ പോ​ലീ​സ് ക​ണ്ടെ​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേശി​യി​ല്‍ നി​ന്ന് 60.70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കു വെ​ളി​ച്ച​ത്തു​വ​രുന്ന​ത്.

മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, അ​ന്‍​ഷാ​ദ് മോ​യി​ക്ക​ല്‍, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി പി. ​റം​ഷീ​ല്‍ എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം സൈ​ബ​ര്‍​ക്രൈം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ത​ട്ടി​പ്പു​സം​ഘ​ത്തി​ല്‍ വ​ന്‍ ക​മ്മീഷ​ന്‍ വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വ​ന്‍​തു​ക ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​

ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വി​ദേ​ശ ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ന്‍ ഇ​ന്‍​വെ​സ്റ്റ​മെ​ന്‍റ് വ​ഴി വ​ന്‍ നി​ക്ഷേ​പം ന​ട​ത്താ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേസി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ര്‍ അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളുടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ര്‍ പ​ണം പി​ന്‍​വ​ലി​ച്ച് ത​ട്ടി​പ്പു​കാ​ര്‍​ക്കു ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​യ​തി​നാ​ല്‍ ആ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

സ​മാ​ന ത​ട്ടി​പ്പി​ല്‍ ജി​ല്ല​യി​ല്‍ നേ​രെ​ത്ത​യും അ​റ​സ്റ്റ് ന​ട​ന്നി​രു​ന്നു. വ്യാ​ജ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് വെ​ബ്‌​സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സം​വി​ധാ​നം വ​ഴി ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ലൂ​ടെ കൂ​ടു​ത​ല്‍ ലാ​ഭം വാ​ഗ്ദാ​നം െച​യ്ത് 48 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related posts

Leave a Comment