എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം എൻഡിഎ സ്ഥാനാർഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ വേദനയില്ലന്ന് മേജർ രവി. പാർട്ടി തീരുമാനംഎന്തുതന്നെ ആയാലും ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ബിജെപിക്ക് മികച്ച വിജയം ലഭിക്കുമെന്നും സംസ്ഥാനത്ത് ഏഴ് സീറ്റ് പിടിച്ചെടുക്കുമെന്നും മേജർ രവി കൂട്ടിച്ചേർത്തു. സ്ഥാനാർഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് സ്ഥാനാർഥി പട്ടികയിൽ മേജർരവി പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഡോ. കെ. എസ്. രാധാകൃഷ്ണനെ തെരഞ്ഞെടുക്കുകയായിരുന്നു.
Read MoreCategory: Loud Speaker
മരണമില്ലാത്ത ഓർമകൾ; കൃഷ്ണ ചന്ദ്ര ഇനി ഇവരിലൂടെ ജീവിക്കും; മസ്തിഷ്ക മരണം സംഭവിച്ച സിആർപിഎഫ് ജവാന്റെ അവയവങ്ങൾ ദാനം ചെയ്തു
ഭുവനേശ്വർ: ഒഡീഷയിൽ മസ്തിഷ്ക മരണം സംഭവിച്ച സിആർപിഎഫ് ജവാന്റെ അവയവങ്ങൾ ദാനം ചെയ്തു. സിആർപിഎഫിൽ ഹവിൽദാറായി സേവനമനുഷ്ഠിക്കുകയായിരുന്ന കൃഷ്ണ ചന്ദ്ര മഹാഭോയ് ആണ് മരിച്ചത്. വിട്ടുമാറാത്ത വൃക്കരോഗത്താൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം രണ്ട് വർഷത്തോളമായി ഡയാലിസിസിന് വിധേയനായിരുന്നു. മാർച്ച് 20 ന് ഖുർദാ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ മസ്തിഷ്ക മരണത്തിന് ശേഷം, അവയവദാനത്തിന് ഞങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് അനുമതി തേടുകയും അവർ സമ്മതിക്കുകയും ചെയ്തു. തുടർന്ന്, അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.-സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അലീഷ ചൗധരി പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്യുന്നതിന് ഡോക്ടർമാരെ അനുവദിക്കാൻ ആദ്യം കുടുംബം തയാറായിരുന്നില്ല. “എന്നാൽ, എന്റെ അച്ഛൻ തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചുവെന്ന് എന്റെ അമ്മ പറഞ്ഞു. ഇപ്പോൾ, രണ്ട് പേർക്ക് എന്റെ പിതാവിന്റെ അവയവം ഉപയോഗിച്ച് അതിജീവിക്കാൻ കഴിയുമെങ്കിൽ, അതും ഒരു സേവനമായിരിക്കും. അതിനാൽ…
Read Moreപ്രധാനമന്ത്രിയുടെ കോലം കത്തിച്ച് എഎപി പ്രതിഷേധം; കേജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ബിജെപിയും രംഗത്ത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെതിരേ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്നു ഡൽഹിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എഎപി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ബിജെപിയും പ്രതിഷേധത്തിലാണ്. ജയിലിൽനിന്ന് ഭരിക്കാമെന്നു കേജരിവാൾ കരുതേണ്ടെന്നാണ് ബിജെപി പറയുന്നത്. ഇഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം നടത്തിയ അരവിന്ദ് കേജരിവാളിനെതിരേ ലഫ്.ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലാണ് പരാതി നിൽകിയത്. ജലബോർഡുമായി ബന്ധപ്പെട്ട ഉത്തരവാണ് കേജരിവാൾ ഇറക്കിയത്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നിയമലംഘനമാണെന്നും നടപടി ക്രമങ്ങൾക്കു വിരുദ്ധമാണെന്നുമാണു പരാതി. മുഖ്യമന്ത്രിയുടെ ഉത്തരവ് വ്യാജമായി കെട്ടിചമച്ചതാണോ എന്നകാര്യമടക്കം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Read More‘കൈ’ത്താങ്ങായി കൂടെ ഉണ്ടാകണം; മുരളിമന്ദിരത്തിൽ മുരളിയെത്തി അമ്മയുടെ സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി
തൃശൂർ: പൂങ്കുന്നത്തെ മുരളിമന്ദിരത്തിലേക്ക് കെ. മ ുരളീധരനെത്തി. തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിട്ടല്ല; കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായിട്ട്…അമ്മ കല്യാണിക്കുട്ടിയമ്മയുടെ 31-ാം ചരമവാർഷികദിനത്തിൽ മുരളിമന്ദിരത്തിലെ സ്മൃതിമണ്ഡപത്തിൽ ഓർമപ്പൂക്കളർപ്പിച്ചു പ്രാർഥിക്കാൻ. ഇന്നുരാവിലെ മുരളിമന്ദിരത്തിലെത്തിയ മുരളി സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. പിന്നീട് ഓർമകളുറങ്ങുന്ന വീടിനകത്ത് അച്ഛൻ കെ.കരുണാകരന്റെ മുറിയിൽ ചെന്ന് അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിലും ദീപം കൊളുത്തി പ്രാർഥിച്ചു.തൃശൂർ ലോക്സഭമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ മുരളി തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോൾ സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. എൽഡിഎഫ് ബിജെപിക്ക് വോട്ടുമറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിൽ ഏതൊക്കെ ഡീൽ നടന്നാലും കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങൾ യുഡിഎഫിനെ ഏറ്റെടുത്തു കഴിഞ്ഞു. ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് കേരളത്തിൽ അവർ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും…
Read Moreമഹാകാളീശ്വർ ക്ഷേത്രത്തിൽ ആരതിക്കിടെ തീപിടുത്തം; പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു
മധ്യപ്രദേശ്: പൂജയ്ക്കിടെ ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു. ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുലാൽ എറിയുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആയിരക്കണക്കിന് ഭക്തരാണ് അപകടം നടക്കുന്നതിനിടയിൽ ക്ഷേത്രത്തിലുണ്ടായിരുന്നത്. അപ്രതീക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചതെന്ന് ജില്ലാ കളക്ടർ നീരജ് സിംഗ് പറഞ്ഞു. സംഭവത്തിൽ മജിസ്ടീരിയിൽ അന്വേഷണം നടക്കും. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു. #WATCH | Ujjain, Madhya Pradesh | 13 people injured in a fire that broke out in the 'garbhagriha' of Mahakal Temple during bhasma aarti today. Holi celebrations were underway here when…
Read Moreഅരിവാളും ചുറ്റികയും മനുഷ്യനെ കൊല്ലുന്ന മാരകായുധങ്ങൾ; ഈനാംപേച്ചിയോ മരപ്പട്ടിയോ ചിഹ്നമായി തെരഞ്ഞെടുക്കാം; ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: സിപിഎം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് ചെറിയാൻ ഫിലിപ്. അരിവാൾ കർഷക തൊഴിലാളിയുടേയും ചുറ്റിക വ്യവസായ തൊഴിലാളിയുടേയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റേയോ പാലത്തിന്റേയോ സമീപം തലയോട്ടി ചിത്രമുള്ള ബോർഡിനോടൊപ്പം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിപിഎം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നത്. അരിവാൾ കർഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റേയോ പാലത്തിന്റേയോ സമീപം തലയോട്ടി ചിത്രമുള്ള ബോർഡിനോടൊപ്പം മാത്രമാണ്. ദേശീയ കക്ഷി…
Read Moreപൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡലാണ് കെൽട്രോൺ; പി. രാജീവ്
തിരുവനന്തപുരം: പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ ആണ് കെൽട്രോൺ എന്ന് മന്ത്രി പി. രാജീവ്. രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങുംമെന്ന് അദ്ദേഹം പറഞ്ഞു. കെൽട്രോണിന്റെ പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസ വളരെ വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സമീപകാലത്ത് കെൽട്രോൺ പങ്കെടുത്ത മിഷനുകളും നേടിയ അംഗീകാരങ്ങളും മലയാളികൾക്കാകെ അഭിമാനം സമ്മാനിക്കുന്ന കാര്യങ്ങളാണ്. രാജ്യത്തിന്റെ അഭിമാന മിഷനുകളായ ആദിത്യയിലും ചാന്ദ്രയാനിലും ഗഗൻയാനിലും ഭാഗമായിരിക്കുന്നു കെൽട്രോൺ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടിയെടുത്തിരിക്കുന്നു കെൽട്രോൺ. മികവോടെയുള്ള പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസയും മറ്റൊരു അംഗീകാരം…
Read Moreവനം വകുപ്പ് ഓഫീസിൽ 40 ഗ്രോബാഗുകളിലായി കഞ്ചാവ് കൃഷി; റിപ്പോർട്ട് ചെയ്ത ഓഫീസർക്ക് സ്ഥലംമാറ്റം
കോട്ടയം: കഞ്ചാവ് ചെടി വനം വകുപ്പ് ഓഫീസിൽ വളർത്തിയത് റിപ്പോർട്ട് ചെയ്ത റെയ്ഞ്ച് ഓഫിസറെ സ്ഥലം മാറ്റിയതായി പരാതി. സംഭവത്തിൽ എരുമേലി റെയ്ഞ്ച് ഓഫീസർ ബി. ആർ. ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. എരുമേലി പ്ലാച്ചേരി ഡപ്യൂട്ടി വനം വകുപ്പ് ഓഫീസിന്റെ പരിസരങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവർത്തിയതായി തെളിവുകൾ ലഭിച്ചെന്ന് ജയൻ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഈ മാസം 16 ന് പരിശോധന നടത്തുകയും, 21ന് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ടിൽ ഈ ചെടികൾ ഉദ്യോഗസ്ഥർ നട്ടുവളർത്തിയതാണെന്നുള്ള താൽക്കാലിക ജീവനക്കാരന്റെ മൊഴിയും അടങ്ങിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് നൽകി രണ്ട് ദിവസത്തിന് ശേഷം മലപ്പുറത്തേക്ക് ജയനെ സ്ഥലം മാറ്റിയതായി ഉത്തരവ് വന്നു. രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 40 ഗ്രോബാഗുകളിലായി കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. എന്നാൽ പരിശോധന സംഘം…
Read Moreസൂക്ഷിച്ച് ആഘോഷിക്കണെ മക്കളേ… ഇല്ലേൽ ടിസി കിട്ടില്ല: എസ്എസ്എൽസി വിദ്യാർഥികൾക്ക് മുന്നറിയിപ്പ്; ‘സ്കൂൾ സാമഗ്രികൾ തകർത്താൽ ചെലവ് ഈടാക്കിയതിന് ശേഷം മാത്രം ടിസി’
തൃശൂർ: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം വിദ്യാർഥികളുടെ അഘോഷങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രത നടപടികൾ സ്വീകരിച്ചെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ. പല സ്കൂളുകളിലും മുൻ വർഷങ്ങളിൽ ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത്തരം പ്രവർത്തികൾ ചെയ്യുന്ന വിദ്യാർഥികൾക്കെതിരേ കർശന നടപടി ഉണ്ടാവുമെന്നാണ് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിരിക്കുന്നത്. സ്കൂൾ പരിസരത്ത് പോലീസ് സംരക്ഷണവും ഉണ്ടാകുന്നതാണ്. എല്ലാ സ്കൂളുകളിലെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്കൂളില്‍ എത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്ക് പിന്നാലെ സ്കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍ അതിന്റെ നഷ്ടം മുഴുവൻ രക്ഷിതാവിൽ നിന്നും ഈടാക്കിയതിന് ശേഷമേ ടിസി നൽകുവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ വ്യക്തമാക്കി. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതലാണ് ആരംഭിക്കുക. 70…
Read Moreഷാരൂഖ് ഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ രാമകൃഷ്ണന് എന്തിനാണ് അയിത്തം; പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ എടുക്കുന്നില്ല; താര സംഘടന അമ്മയെ വിമർശിച്ച് ഹരീഷ് പേരടി
തൃശൂർ: ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിൽ പൊതുസമൂഹം മുഴുവൻ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടും താര സംഘടനയായ അമ്മയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നൽകുന്നില്ലന്ന് ഹരീഷ് പേരടി. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ എടുക്കുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയിൽ മെമ്പറല്ലാത്ത ഷാറുഖാന് അമ്മയുടെ വേദിയിൽ നൃത്തമാടാമെങ്കിൽ രാമകൃഷ്ണന് എന്തിനാണ് അയിത്തമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും…
Read More