ബംഗളൂരു: റായ്ച്ചൂരിലെ സിരിവാരയിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ട് അപമാനിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റവാളികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്തിന് സമീപത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read MoreCategory: Loud Speaker
സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം വന്നിട്ടില്ല: ഇനി ഒരിക്കലും വരികയുമില്ല; ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി∙ കേരള സാഹിത്യ അക്കാദമിക്കെതിരേ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ ലഭിച്ച പ്രതിഫലത്തിനെതിരേയാണ് അദ്ദേഹത്തിന്റെ വിമർശനം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ജനുവരി മുപ്പതാം തീയതിയാണ് കേരള ജനത തനിക്ക് നൽകുന്ന വില എന്താണെന്ന് മനസിലായതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. മിമിക്രിക്കും പാട്ടിനുമാക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസിലാക്കിത്തന്നതിനു നന്ദി എന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താൻ വന്നിട്ടില്ലെന്നും ഇനി ഒരിക്കലും വരികയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസിലായത് ഇക്കഴിഞ്ഞ…
Read More“ഉയർന്ന മാർക്കല്ല ജീവിതത്തിലെ വലിയ കാര്യം”; കുട്ടികളിൽ അമിത സമ്മർദം ചെലുത്താതിരുന്നാൽ അവർ മികച്ചതു നൽകുമെന്ന് കോടതി
ന്യൂഡൽഹി: ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നതല്ല ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമെന്ന് ഡൽഹി ഹൈക്കടതി. ഡൽഹി ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിൽ അടുത്തിടെയുണ്ടായ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് കോടതി ഇടപെൽ. വിദ്യാർഥികളിൽ കൗൺസിലിംഗ് നടത്തണമെന്നും യുവമനസുകളെ മനസിലാക്കി കൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുട്ടികളിൽ അമിത സമ്മർദം ചെലുത്താതിരുന്നാൽ അവർക്കു മികച്ചതു നൽകൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഐഐടി-ഡൽഹിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടു വിദ്യാർഥികൾ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ ആശങ്ക ഉന്നയിച്ചത്. നേരത്തെ, ഈ സ്ഥാപനത്തിൽ നടക്കുന്ന “ജാതി അധിഷ്ഠിത അതിക്രമങ്ങൾ” സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിഷ്പക്ഷ അന്വേഷണം നടത്താനും വിദ്യാർഥികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.
Read Moreചാക്കിൽ ആരും കയറിയില്ല! ചംപയ് സോറൻ മുഖ്യമന്ത്രി
ന്യൂഡൽഹി: ജാർഖണ്ഡിൽ എംഎൽഎമാരെ ചാക്കിട്ടു പിടിച്ചുള്ള അട്ടിമറിനീക്കങ്ങൾ ഫലം കാണാതെ വന്നതോടെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ചംപയ് സോറൻ മുഖ്യമന്ത്രിക്കസേരയിൽ. ജാർഖണ്ഡ് രാജ്ഭവനിലെ ദർബാർ ഹാളിൽ ഇന്ന് ഉച്ചയ്ക്കു നടക്കുന്ന ചടങ്ങിൽ ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യും. ഒരു ദിവസത്തിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ ഇന്നലെ അർധരാത്രിയാണു ചംപയ് സോറനെ ഗവർണർ സി.പി. രാധാകൃഷ്ണൻ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. 81 അംഗ നിയമസഭയിൽ 43 പേരുടെ ഭൂരിപക്ഷമുണ്ടെന്നു ഗവർണറെ നേരിൽ കണ്ട് ചംപയ് സോറൻ അറിയിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ക്ഷണം ലഭിച്ചിരുന്നില്ല. അതിനിടെ എംഎംഎല്‍എമാരെ റാഞ്ചാനുള്ള ബിജെപി നീക്കങ്ങൾ ഒരു ഭാഗത്തു തകൃതിയായി നടന്നു. ബിജെപിയുടെ ഓപ്പറേഷൻ താമര ഭയന്ന് ഇന്നലെ രാത്രി എട്ടരയോടെ 43 എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റാൻ ശ്രമം നടന്നിരുന്നു. ബസിലും ടെന്പോ ട്രാവലറിലുമായി എംഎൽഎമാരെ റാഞ്ചി വിമാനത്താവളത്തിലെത്തിച്ചു. രണ്ടു വിമാനങ്ങളും…
Read Moreയുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; അഡ്വ. ബി.എ. ആളൂരിന്റെ മൊഴി രേഖപ്പെടുത്തും
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ ബി.എ. ആളൂരിന്റെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് അഡ്വ. ആളൂരിനെതിരേ കേസ് എടുത്തത്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായി എറണാകുളം സെന്‍ട്രല്‍ എസിപി വി.കെ. രാജു പറഞ്ഞു. പരാതിക്കാരി ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്. ജനുവരി 31 ന് അഡ്വ. ആളൂരിന്റെ കൊച്ചിയിലെ ഓഫീസില്‍ വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. കേസിന്റെ കാര്യം സംസാരിക്കാന്‍ ഓഫീസിന്റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം. തന്റെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫീസ് ആളൂര്‍ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ സഹകരിച്ചാല്‍ മതിയെന്നും ഫീസ് വേണ്ടെന്നു പറഞ്ഞതായും പരാതിയുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി കേസുമായി…
Read Moreഎപിപി അനീഷ്യയുടെ ആത്മഹത്യ: നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച്
കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടുമെന്ന് സൂചന. അസ്വാഭാവിക മരണത്തിന് മാത്രമാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്. ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുക. ആരോപണ വിധേയരിൽനിന്ന് അന്വേഷണ സംഘം ഇതുവരെ മൊഴി എടുത്തിട്ടുമില്ല. ഇവർ സസ്പെൻഷനിലായ സ്ഥിതിക്ക് മൊഴിയെടുപ്പിന് തടസങ്ങൾ ഇല്ല. എന്നാൽ ചോദ്യം ചെയ്യേണ്ടി വന്നാൽ അതിന്റെ നിയമവശം കൂടി ക്രൈംബ്രാഞ്ചിന് പരിശോധിക്കേണ്ടിവരും. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടാകും ക്രൈംബ്രാഞ്ച് രണ്ടാം ഘട്ട അന്വേഷണത്തിലേക്ക് കടക്കുക. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസ് അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാം കൃഷ്ണ എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി…
Read Moreമുഖ്യമന്ത്രി രാജിവെക്കണം: സഭയിൽ വരാതെ ഒളിച്ചോടി; വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സഭയിൽ വരാതെ ഒളിച്ചോടിയെന്നും ഇന്ന് നിയമസഭയിൽ പോലും വന്നില്ലെന്നും സതീശൻ പരിഹസിച്ചു. രണ്ട് ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കന്പനിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയത്. മകളുടെ ഭാഗം പറയാൻ അവസരം നൽകിയില്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാൽ വീണയുടെ ഭാഗം പറയാൻ കേന്ദ്ര ഏജൻസി സമയം നൽകിയിട്ടും രേഖകൾ ഹാജരാക്കിയില്ലെന്ന് സതീശൻ ആരോപിച്ചു. സഭയിൽ കള്ളം പറയുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാൻ ഇന്ന് ഭരണപക്ഷം അനുവദിക്കാതെ ബഹളവും തടസവും ഉണ്ടാക്കി. ഇന്നത്തെ സഭാ നടപടികൾ തടസപ്പെടുത്തിയത് ഭരണപക്ഷമാണ്. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങളോടൊപ്പം പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreശേഷം നേരിൽ: മുഖാമുഖവുമായി മുഖ്യമന്ത്രി ജില്ലകളിലേക്ക്: ഇത്തവണ കാണുന്നത് പൗരപ്രമുഖരെയല്ല, സാധാരണക്കാരെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ വീണ്ടും ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജില്ലകളിലേക്കു പോകുന്നു. നവകേരള സദസിൽ പൗര പ്രമുഖരുമായാണു മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചിരുന്നതെങ്കിൽ ഇത്തവണ സാധാരണക്കാരുമായി മുഖാമുഖം പരിപാടി നടത്താനാണ് തീരുമാനം. ഈ മാസം 18 മുതൽ മാർച്ച് മൂന്നു വരെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മുഖാമുഖം പരിപാടിയുമായി ജില്ലകളിലെത്തും. ജില്ലകളിലെ വിദ്യാർഥി- യുവജന-വനിത- സാംസ്കാരിക- ആദിവാസി- ദളിത്- ഭിന്നശേഷി- വയോജന പ്രതിനിധികളുമായി മുഖാമുഖം നടത്തും. കൂടാതെ പെൻഷൻകാരുടെ സംഘടനാ പ്രതിനിധികൾ, തൊഴിലാളി- കർഷക- റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരുമായി സംവാദം നടത്തും. ഒരു ദിവസം ഒരു ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കും. രാവിലെ പ്രാതലോടെയാകും തുടങ്ങുക. ഒരു ജില്ലയിൽ എത്ര പരിപാടി വേണമെന്ന കാര്യത്തിൽ പിന്നീടാകും തീരുമാനിക്കുക. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന…
Read Moreതോൽക്കാൻ മനസില്ലാതെ ജീവിതത്തെ പ്രേമിച്ച പ്രേമ… 8-ാം വയസില്‍ ഗുരുതര പൊള്ളൽ: പഠിച്ച് അതേ ആശുപത്രിയിൽ ഡോക്ടറായി; രാജ്യം പത്മശ്രീ നൽകി ആദരിച്ചു
എട്ടാം വയസിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മുഖത്ത് ഗുരുതരമായി പൊളളലേറ്റ വ്യക്തി കാലങ്ങൾ കടന്നപ്പോൾ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടിയിരിക്കുന്നു. കേൾക്കുന്പോൾ സിനിമാ കഥ പോലെ തോന്നുന്നുണ്ടെങ്കിൽ തെറ്റി. ഇത് ഡോ. പ്രേമ ധന്‍രാജിന്റെ ജീവിത കഥയാണ്. എട്ടുവയസുള്ളപ്പോൾ ചായ ഉണ്ടാക്കുന്നതിന് അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും പ്രേമയുടെ മുഖം പൂർണമായും മാറി. പലരും പേടിച്ച് മുഖം തിരിച്ചു. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിലേക്ക് തിരികെയെത്തിയ ആ എട്ട് വയസുകാരി ഇന്ന് താൻ രോഗിയായി കിടന്ന അതേ ആശുപത്രിയിലെതന്നെ ഡോക്ടറാണ്. പൊള്ളലേറ്റവരെ ശുശ്രൂഷിക്കാനായി പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉപരിപഠനവും നടത്തി. അതിജീവനത്തെയും സേവനത്തെയും മാനിച്ച് 72-കാരിയായ പ്രേമയ്ക്ക് രാജ്യം ഇത്തവണ പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. ബംഗളൂരു ആസ്ഥാനമായി…
Read Moreമധുരിക്കും ഓർമകളേ…‘പഴയ പാഠ പുസ്തകങ്ങള്‍ ഇനി വിരൽ തുമ്പിൽ’; 1896 മുതലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്തു: വി. ശിവൻകുട്ടി
പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… ‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More