തോൽക്കാൻ മനസില്ലാതെ ജീവിതത്തെ പ്രേമിച്ച പ്രേമ… 8-ാം വയസില്‍ ഗുരുതര പൊള്ളൽ: പഠിച്ച് അതേ ആശുപത്രിയിൽ ഡോക്ടറായി; രാജ്യം പത്മശ്രീ നൽകി ആദരിച്ചു

എ​ട്ടാം വ​യ​സി​ൽ ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള​ള​ലേ​റ്റ വ്യ​ക്തി കാ​ല​ങ്ങ​ൾ ക​ട​ന്ന​പ്പോ​ൾ പൊ​ള്ള​ലേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റാ​യി പ​ത്മ​ശ്രീ നേ​ടി​യി​രി​ക്കു​ന്നു. കേ​ൾ​ക്കു​ന്പോ​ൾ സി​നി​മാ ക​ഥ പോ​ലെ തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ തെ​റ്റി. ഇ​ത് ഡോ. ​പ്രേ​മ ധ​ന്‍​രാ​ജി​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ്.

എ​ട്ടു​വ​യ​സു​ള്ള​പ്പോ​ൾ ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തി​ന് അ​ടു​ക്ക​ള​യി​ല്‍ ക​യ​റി തീ​പ്പെ​ട്ടി​യു​ര​ച്ച് സ്റ്റൗ ​ക​ത്തി​ച്ച​തും പൊ​ട്ടി​ത്തെ​റി​ച്ചു. ശ​രീ​ര​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​വും പൊ​ള്ള​ലേ​റ്റു. വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​ട്ടേ​റെ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി​യെ​ങ്കി​ലും പ്രേ​മ​യു​ടെ മു​ഖം പൂ​ർ​ണ​മാ​യും മാ​റി. പ​ല​രും പേ​ടി​ച്ച് മു​ഖം തി​രി​ച്ചു. പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ ആ ​എ​ട്ട് വ​യ​സു​കാ​രി ഇ​ന്ന് താ​ൻ രോ​ഗി​യാ​യി കി​ട​ന്ന അ​തേ ആ​ശു​പ​ത്രി​യി​ലെ​ത​ന്നെ ഡോ​ക്ട​റാ​ണ്.

പൊ​ള്ള​ലേ​റ്റ​വ​രെ ശു​ശ്രൂ​ഷി​ക്കാ​നാ​യി പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യി​ല്‍ ഉ​പ​രി​പ​ഠ​ന​വും ന​ട​ത്തി. അ​തി​ജീ​വ​ന​ത്തെ​യും സേ​വ​ന​ത്തെ​യും മാ​നി​ച്ച് 72-കാ​രി​യാ​യ പ്രേ​മ​യ്ക്ക് രാ​ജ്യം ഇ​ത്ത​വ​ണ പ​ദ്മ​ശ്രീ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ‘അ​ഗ്‌​നി​ര​ക്ഷ’ എ​ന്ന സം​ഘ​ട​ന പൊ​ള്ള​ലേ​റ്റ​വ​രെ ചി​കി​ത്തി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചു. കൂ​ടാ​തെ ഇ​തു​വ​രെ 25,000 പേ​ര്‍​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യും ന​ൽ​കി.

Related posts

Leave a Comment