കാസർകോട്∙ നാലു മാസം മുൻപ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. രാംപണ്ണ ഷെട്ടി, ഭവാനി ദമ്പതികളുടെ മകൻ കെ.വിവേക് ഷെട്ടി (37) ആണ് മരിച്ചത്. കടയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നെല്ലിക്കുന്ന് ഓവർബ്രഡ്ജിന് സമീപത്തെ ബേക്കറിക്കുള്ളിൽ ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം. തൊട്ടടുത്തെ കടയിൽ കൊടുത്തിരുന്ന താക്കോൽ വാങ്ങി രാവിലെ വിവേക് ബേക്കറി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. വിവേകിന്റെ വീട്ടുകാർ കടയിൽ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലു മാസം മുൻപ് ഇയാൾക്ക് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഭാര്യ : ആരതി. മകൻ: ആൽവി. സഹോദരങ്ങൾ: പുനീത് ഷെട്ടി, വിദ്യ.
Read MoreCategory: Loud Speaker
അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിലേക്ക് ഒഴുകിയെത്തുന്നത് കോടികൾ, കണക്കുകൾ പുറത്ത്
അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ് ശേഷം അയോധ്യയിലേക്ക് ഭക്തരുടെ ഒഴുക്കാണ്. ദിവസവും രാമനെകണ്ട് തൊഴുതു മടങ്ങാൻ പല ദേശത്തു നിന്നും നിരവധി ആളുകളാണ് എത്തുന്നത്. ഇപ്പോഴിതാ അയോധ്യയിൽ നിന്നുള്ള പുതിയ വാർത്തയാണ് പുറത്തു വരുന്നത്. ജനുവരി 22നായിരുന്നു രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. 23 മുതൽ ഭക്തർക്കായി ക്ഷേത്രം തുറന്നു കൊടുത്തു. അന്നു മുതലുള്ള സംഭാവന വരവിന്റെ കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത അറിയിച്ചു. ഭണ്ഡാരത്തിലേക്ക് ഭക്തർ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചതാകട്ടെ മൂന്നര കോടി രൂപയും. ക്ഷേത്രത്തിലെ സന്ദർശന സമയത്തിനു ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ദിവസവും…
Read Moreരാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ്; അതിനെ മഹത്വവത്കരിക്കുന്നത് അതിലും വലിയ നന്ദികേടാണ്; ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി അധ്യാപികയ്ക്കെതിരേ മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി പ്രഫസർക്കെതിരേ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അധ്യാപികയുടെ നടപടി അപലപനീയവും അപമാനകരവുമാണെന്ന് മന്ത്രി പ്രതികരിച്ചു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ്. അതിനെ മഹത്വവത്കരിക്കുന്നത് അതിലും വലിയ നന്ദികേടാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ. ബിന്ദു വ്യക്തമാക്കി. കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനാണ് നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടത്. ഹിന്ദു മഹാസഭാ പ്രവര്ത്തകന് നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ ഒരാൾ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന് പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ എന്ന് കമന്റ് ഇട്ടത്. അതേസമയം, അധ്യാപിക…
Read Moreആ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല; ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചെന്ന് സച്ചിദാനന്ദൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനായി ശ്രീകുമാരൻ തമ്പി എഴുതിയ കേരള ഗാനം കമ്മിറ്റി നിരാകരിച്ചതായി കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ. ഹരി നാരായണന്റെ പാട്ടാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാട്ടിന് ബിജിപാൽ സംഗീതം നൽകും. തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചതായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നു. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയും ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ടാണ് ഗാനം എഴുതി നൽകിയതെന്നും തുടർന്ന് അക്കാദമിയിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലന്ന് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നു എന്ന് ചാനലുകളിൽ പരസ്യം നൽകി തന്നെ അപമാനിച്ചെന്നും ഇതിനു സാംസ്കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടിരുന്നു. സാഹിത്യ അക്കാദമിക്കെതിരെ…
Read Moreഎംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ ബിജെപി ശ്രമം; തെളിവുതേടി ക്രൈംബ്രാഞ്ച് കേജരിവാളിന്റെ വസതിയിൽ
ന്യൂഡൽഹി: 25 കോടി നൽകി എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് തെളിവുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗിക വസതിയിൽ. രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ക്രൈംബ്രാഞ്ച് സംഘം കേജ്രിവാളിന്റെ വസതിയിൽ തുടരുകയാണ്. നേരത്തെ, തെളിവുകൾ ആവശ്യപ്പെട്ടുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് അരവിന്ദ് കേജ്രിവാളിനു കൈമാറിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തീവ്രശ്രമം നടത്തുകയാണെന്നും ഏഴ് ആംആദ്മി എംഎല്‍എമാർക്ക് ബിജെപിയില്‍ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ ആരോപണം. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
Read Moreഎന്നെ നന്നായി നോക്കിയില്ല, ഭക്ഷണം നൽകിയില്ല: അമ്മയെ തലയ്ക്കടിച്ചു കൊന്നു; പ്രായപൂർത്തിയാകാത്ത മകൻ പോലീസ് പിടിയിൽ
ബംഗളൂരു: അമ്മയെ ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്ന പ്രായപൂർത്തിയാകാത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കെആർ പുരത്താണ് സംഭവം. 40കാരിയായ നേത്രയാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. ഡിപ്ലോമ വിദ്യാർഥിയായ മകൻ രാവിലെ കോളജിലേക്ക് പോകുന്നതിനിടെ അമ്മയുമായി വഴക്കുണ്ടായി. വഴക്കിനിടെ പ്രകോപിതനായ മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. പോലീസിന് നൽകിയ മൊഴിയിൽ അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്നും മകൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം മകൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവദിവസം അമ്മയും മകനും തമ്മിൽ വഴക്കുണ്ടാവുകയും, തന്നെ വഴക്ക് പറഞ്ഞതിന് അമ്മയെ മകൻ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ ഉണ്ടായ തർക്കത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ 17 കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകൾ ജോർജ്ജിയയിൽ മെഡിക്കൽ…
Read Moreഎന്‍ഡിപിഎസ് കേസുകളുടെ തുടരന്വേഷണത്തിന് കാലതാമസം; അന്വേഷണത്തിന് പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ വേണമെന്ന് ആവശ്യം’
കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാട് കേസുകള്‍ (എന്‍ഡിപിഎസ് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്‍ഡിപിഎസ് ആക്ട് പ്രകാരം 2023 നവംബര്‍ വരെ സംസ്ഥാനത്ത് 28,304 ലഹരിമരുന്ന് ഇടപാട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ 26,619 കേസുകളും 2021 ല്‍ 5,695 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ എന്‍ഡിപിഎസ് കേസുകല്‍ രജിസ്റ്റര്‍ ചെയ്യുന്നത് എറണാകുളത്താണ്. കഴിഞ്ഞ വര്‍ഷം 1,359 എന്‍ഡിപിഎസ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1959 ഗ്രാം എംഡിഎംഎയും 326.53 കിലോ കഞ്ചാവും 283.66 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. 1551 പേരെ നിയമത്തിനു മുന്നിലെത്തിക്കാനും എറണാകുളം സിറ്റി, റൂറല്‍ പോലീസിനു കഴിഞ്ഞു. ഇന്‍ഫോപാര്‍ക്ക്, ചേരാനല്ലൂര്‍, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍,…
Read Moreഅരിയും മുളകും തെലങ്കാനയിൽ നിന്നെത്തും; വില സംബന്ധിച്ച അന്തിമതീരുമാനം ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: അരിയും മുളകും കുറഞ്ഞ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ അരി വിലയുടെ വര്‍ധനവ് ഇതുവഴി തടയാൻ സാധിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വില സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അരിയുടേയും മുളകിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreഎസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്തു വരും; മുഖ്യമന്ത്രിയുടെ ഉറക്കം നഷ്ടപ്പെട്ടു; ചിലർ അകത്താകുമെന്ന് പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കന്പനിക്കെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും ചിലർ അകത്താകുമെന്നും പി.സി. ജോർജ്. തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി.ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ മകൻ ഷോണ്‍ ജോർജ് കാരണമാണ് എസ്എഫ്ഐഒ അന്വേഷണം നടത്താൻ ഇടയായത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകളുടെയും ഉറക്കം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോർജ്
Read Moreഎൽ.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്. ‘എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’എന്ന് മോദി എക്സില്‍ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and…
Read More