ഔറംഗബാദ് : കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബിഹാറിലെ ഔറംഗബാദിൽ നാല് പേർ കൊല്ലപ്പെട്ടു. നബിനഗറിൽ തിങ്കളാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ജാർഖണ്ഡ് സ്വദേശികളാണ്. കാറിലെത്തിയ ചെറുപ്പക്കാർ പ്രദേശത്തെ ഒരു കടയുടെ മുൻപിൽ വാഹനം പാർക്ക് ചെയ്തു. പ്രകോപിതനായ കടയുടമ തന്റെ കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കാർ യാത്രികരോട് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. കുപിതരായ കാർ യാത്രികരിൽ ഒരാൾ തോക്കെടുത്ത് കടയുടമയെ വെടിവച്ചു കൊന്നു. സംഭവം കണ്ടുനിന്ന പ്രദേശവാസികൾ കാർ യാത്രികരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു എന്ന് ഔറംഗബാദ് ഡിഎസ്പി മുഹമ്മദ് അമാനുള്ള ഖാൻ പറഞ്ഞു. വ്യത്യസ്ത സമുദായങ്ങളിലുള്ളവർ തമ്മിലാണ് സംഘർഷമുണ്ടായത്, എന്നാൽ സംഭവത്തിൽ വർഗീയ കോണുകൾ ഇല്ലെന്നും മുൻ കരുതലിന്റെ ഭാഗമായി സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഡിഎസ്പി കൂട്ടിച്ചേർത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ജാർഖണ്ഡിലെ പലമാവു…
Read MoreCategory: Loud Speaker
കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി: കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍
മലപ്പുറം: പെരുമ്പടപ്പ് പട്ടേരിക്കുന്നില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു. രണ്ടര വയസുള്ള കുഞ്ഞു മരിച്ചു. വന്നേരി സ്വദേശിനി പേരോട്ടയില്‍ ഹസീനയും രണ്ടര വയസുള്ള മകളുമാണു പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ വീണത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇവരെ കിണറ്റില്‍നിന്നു കയറ്റി പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹസീന അതീവഗുരുതരാവസ്ഥയിലാണ്. ഇന്നു രാവിലെയാണ് സംഭവം. ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുഞ്ഞിനെയുംകൊണ്ട് ഹഹീന കിണറ്റില്‍ ചാടിയെന്നാണു പ്രാഥമിക നിഗമനം. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ബി. ശ്രീദേവി വിട വാങ്ങി
കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ. ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നടക്കും. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച എഴുത്തുകാരിയാണ്. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജീവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിവയാണ് പ്രധാന കൃതികൾ. സാഹിത്യ അക്കാദമി അവാര്‍ഡ്, കുങ്കുമം അവാര്‍ഡ്, നാലപ്പാടന് നാരായണ മേനോന് അവാര്‍ഡ്, വി.ടി അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Read Moreഎൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സ, പേഷ്യന്റ് വെല്‍ഫെയര്‍ ആന്‍ഡ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് തുടങ്ങിയ നാല് പ്രധാനപ്പെട്ട സംവിധാനങ്ങള്‍ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സംവിധാനങ്ങൾ ആർസിസിയുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സ്ഥാപനത്തെ ആശ്രയിക്കുന്നവര്‍ക്ക് വലിയ അളവില്‍ ആശ്വാസം പകരുന്നതിനു സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ അഭൂതപൂർവമായ വളർച്ചയാണ് കഴിഞ്ഞ ഏഴുവർഷങ്ങൾക്കുള്ളിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ജനകീയവും വിപുലവുമായ സൗകര്യങ്ങളുള്ള പൊതുജനാരോഗ്യ മേഖലയാണ് കേരളത്തിന്റെ കരുത്ത്. കാന്‍സര്‍ ചികിത്സാ രംഗത്ത് രാജ്യത്തിനാകെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) നാല് പ്രധാനപ്പെട്ട സംവിധാനങ്ങള്‍ ഇന്ന് നാടിന് സമർപ്പിച്ചു.…
Read Moreഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാര ശ്രേണികളിൽ ഇരിക്കുന്നവരല്ല: ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ; കെ. എസ്. ചിത്രയ്ക്ക് പിന്തുണയുമായി ജി. വേണുഗോപാൽ
രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് കെ. എസ്. ചിത്രയുടെ പ്രസ്താവന വിവാദമായതോടെ പിന്തുണയുമായി പ്രമുഖ ഗായകൻ ജി. വേണുഗോപാൽ. രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും നാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് കത്തിക്കണമെന്നും പറയുന്ന ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. വലിയ വിമർശനമാണ് ഇതിനു പിന്നാലെ ചിത്ര നേരിട്ടത്. ഇതിനെ തുടർന്നാണ് വേണുഗോപാൽ ചിത്രയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. വേണുഗോപാലിന്റെ വാക്കുകൾ… ‘ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായി കെ.എസ്. ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായി ഒരു വീഡിയോ വന്നത് സമൂഹ മാധ്യമങ്ങളിൽ കാണാനിടയായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ. തുടർന്ന് ആ മഹാഗായികയെ, ആരും സ്നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രാവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ…
Read Moreഅയൽവാസിയുടേയും ഭാര്യയുടേയും നിരന്തര ഭീഷണി: യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയുടെ ഭാര്യയുടെ അറസ്റ്റ് ഉടൻ
ഇടുക്കി: വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പ്രമോദ് വര്‍ഗീസിന്റെ ഭാര്യയേയും ഉടൻ അറസ്റ്റ് ചെയ്യും. ജൂലൈ ഒന്നിനാണ് വീട്ടമ്മയായ ശ്രീദേവിയെ (34) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. മക്കളുമായി യുവതി ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുന്ന ദിവസം ഉച്ചയ്ക്ക് മക്കളെ ഡാൻസ് ക്ലാസിൽ ആക്കിയ ശേഷം വണ്ടിപ്പെരിയാറിലുള്ള സ്വന്തം വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. അയ്യപ്പന് കോവില്‍ സ്വദേശിയും ശ്രീദേവിയുടെ സുഹൃത്തുമായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനം മൂലമാണ് താൻ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കാണിച്ച് ആത്മഹത്യ കുറിപ്പ് പോലീസ് യുവതിയുടെ ബാഗിൽ നിന്നും കണ്ടെത്തി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെ ശ്രീദേവിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശ്രീദേവിയുടെ ഫോണ്‍ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കുടുംബ വീട്ടില്‍…
Read Moreനിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; അഡ്വ. പി.ജി. മനുവിനായി ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിന് പിന്നാലെ ഒളിവില്‍ തുടരുന്ന ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിനായി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയമായിരുന്നു ഹൈക്കോടതി അനുവദിച്ചത്. പത്തു ദിവസത്തിനുള്ളില്‍ കീഴടങ്ങിയാല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വൈകാതെ പരിഗണിക്കണമെന്നുമായിരുന്നു ജസ്റ്റീസ് പി. ഗോപിനാഥ് ഉത്തരവിട്ടത്. റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണു മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു. റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണു മനുവിനെതിരെ കേസെടുത്തത്. ഓഫീസിലേക്ക് വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ യുവതിയുടെ…
Read Moreവായിൽ മണ്ണെണ്ണ നിറച്ച് തീയിലേക്ക് തുപ്പി: ഫയർ ഡാൻസിനിടെ യുവാവിനു പൊള്ളലേറ്റു
മലപ്പുറം∙ നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിനു പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പരിക്കേറ്റത്. വായിൽ മണ്ണെണ്ണ നിറച്ച് കൈയിൽ ഉയർത്തി പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയാണ് അപകടം. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായി പൊള്ളലേറ്റു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ വേഗം തന്നെ തീ അണക്കുകയും യുവാവിനെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയും ചെയ്തു. നിലമ്പൂർ നഗരസഭയും നിലമ്പൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്. 10 വരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പോലീസ് അനുവദിച്ച സമയം. എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്. ഫയർ ഡാൻസുമായി ബന്ധപ്പെട്ട പരിപാടികൾ നേരത്തേ നിശ്ചയിച്ചിട്ടില്ലെന്നും, യുവാവ് അപ്രതീക്ഷിതമായി അവതരിപ്പിച്ച പരിപാടിയാണ് ഇതെന്നും ആരോപണം ഉയരുന്നു.
Read More‘അധികാരത്തിന്റെ രുചി അറിഞ്ഞവരാണു സിംഹാസനത്തില്‍ ഇരിക്കുന്നത്, സിംഹാസനം ഒഴിയൂ ജനങ്ങള്‍ വരുന്നുണ്ട്’: രൂക്ഷ വിമർശനവുമായി എം. മുകുന്ദൻ
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്നാലെ അധികാരവിമര്‍ശനം നടത്തി എഴുത്തുകാരന് എം. മുകുന്ദനും. അധികാരത്തിന്റെ രുചി അറിഞ്ഞവരാണു സിംഹാസനത്തില്‍ ഇരിക്കുന്നതെന്നും സിംഹാസനങ്ങള്ക്കല്ല, ജനങ്ങള്‍ക്കാണു വിലയെന്നു തിരിച്ചറിയണമെന്നും എം. മുകുന്ദൻ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിംഹാസനത്തിനാണ് ഏറ്റവും വലിയ വിലയെന്നു ധരിക്കുന്നുവരുണ്ട് നാട്ടില്‍. സിംഹാസനങ്ങള്ക്കല്ല, ജനങ്ങള്‍ക്കാണു വില. സിംഹാസനത്തിലേക്കുള്ള യാത്ര പലപ്പോഴും ദുര്‍ഘടം നിറഞ്ഞതാണ്. ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ച് കഷ്ടപ്പെട്ട് ചോരചിന്തിയാണു സിംഹാസനത്തിലെത്തുന്നത്. ഒരിക്കല്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ നടന്നുവന്ന വഴികളെല്ലാം മറന്നുപോകുന്ന കാഴ്ചയാണ് എല്ലായിടത്തും. ജനങ്ങള്‍ വരുന്നതു കണ്ടില്ലെങ്കില്‍ സിംഹാസനത്തിലിരിക്കുന്നവരെ അവര്‍ പിഴുതെറിയും. കിരീടങ്ങള്‍ വാഴുന്ന കാലത്താണു നാം ജീവിക്കുന്നത്. കിരീടത്തെക്കാള്‍ വലുതാണ് ഒരുതുള്ളി മനുഷ്യരക്തത്തിന്റെ വിലയെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ കിരീടമാണ് കൂടുതല്‍ ശക്തിയാര്‍ജിച്ചുവരുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. ജനാധിപത്യരാജ്യത്ത് കിരീടം തെറിപ്പിക്കാന്‍ കഴിയുന്നവരാണ് നാമെന്നു കാണിക്കണം.വോട്ട്…
Read Moreമുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ചതു വ്യക്തിപൂജയല്ല; എം.ടി പറഞ്ഞ വിമർശനത്തിൽ തിരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ കത്തുന്ന സൂര്യനെപ്പോലെയാണെന്ന തന്റെ പരാമർശം വ്യക്തിപൂജയല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ ആരെയും വ്യക്തി പൂജ നടത്തിയിട്ടില്ല. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം. വാചകങ്ങളെ അടർത്തിയെടുത്തു വ്യാഖ്യാനിച്ചതിലുണ്ടായ പിഴവാണിത്. വീണ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതു കൊണ്ടാണ് അന്വേഷണം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് എക്സാ ലോജിക്കിനെതിരേയുള്ള അന്വേഷണം. ഞങ്ങൾക്കൊന്നും ബേജാറാകാൻ ഇല്ലാത്തതിനാൽ അന്വേഷണത്തെ ഭയക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ നടക്കുന്ന അന്വേഷണത്തിൽ പാർട്ടി പ്രതിക്കൂട്ടിലാകാനില്ല. തങ്ങൾക്കെതിരേ അന്വേഷണം വരുമ്പോൾ കോണ്‍ഗ്രസ് എതിർക്കുകയും മറ്റുള്ളവർക്കെതിരേ വരുമ്പോൾ ഇതിനെ സ്വാഗതം ചെയ്യുന്ന ഇരട്ടത്താപ്പു സമീപനമാണു കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. എം.ടി യുടെ വിമർശനം കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ചെയ്തികളോടുമുള്ള വിമർശനത്തിന്റെ ഭാഗം. എം.ടി പറഞ്ഞ വിമർശനത്തിൽ തിരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി നടത്തുന്ന സമരം നാളെ…
Read More