‘അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ രു​​​​ചി അ​​​​റി​​​​ഞ്ഞ​​​​വ​​​​രാ​​​ണു സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ല്‍ ഇ​​​​രി​​​​ക്കു​​​​ന്ന​​​​ത്, സിംഹാസനം ഒഴിയൂ ജനങ്ങള്‍ വരുന്നുണ്ട്‌’: രൂക്ഷ വിമർശനവുമായി എം. മുകുന്ദൻ

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്നാലെ അധികാരവിമര്‍ശനം നടത്തി എഴുത്തുകാരന്‍ എം. മുകുന്ദനും. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ രു​​​​ചി അ​​​​റി​​​​ഞ്ഞ​​​​വ​​​​രാ​​​ണു സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ല്‍ ഇ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സിം​​​​ഹാ​​​​സ​​​​ന​​​​ങ്ങ​​​​ള്‍​ക്ക​​​​ല്ല, ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​ണു വി​​​​ല​​​​യെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്നും എം. മുകുന്ദൻ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​നാ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ല​​​​യെ​​​​ന്നു ധ​​​​രി​​​​ക്കു​​​​ന്നു​​​​വ​​​​രു​​​​ണ്ട് നാ​​​​ട്ടി​​​​ല്‍. സിം​​​​ഹാ​​​​സ​​​​ന​​​​ങ്ങ​​​​ള്‍​ക്ക​​​​ല്ല, ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​ണു വി​​​​ല. സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര പ​​​​ല​​​​പ്പോ​​​​ഴും ദു​​​​ര്‍​ഘ​​​​ടം നി​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. ഊ​​​​ണും ഉ​​​​റ​​​​ക്ക​​​​വു​​​​മി​​​​ല്ലാ​​​​തെ അ​​​​ധ്വാ​​​​നി​​​​ച്ച് ക​​​​ഷ്ട​​​​പ്പെ​​​​ട്ട് ചോ​​​​ര​​​​ചി​​​​ന്തി​​​​യാ​​​​ണു സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ‌

ഒ​​​​രി​​​​ക്ക​​​​ല്‍ അ​​​​വി​​​​ടെ ഇ​​​​രി​​​​പ്പു​​​​റ​​​​പ്പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ ന​​​​ട​​​​ന്നുവ​​​​ന്ന വ​​​​ഴി​​​​ക​​​​ളെ​​​​ല്ലാം മ​​​​റ​​​​ന്നു​​​​പോ​​​​കു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും. ജ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ന്ന​​​​തു ക​​​​ണ്ടി​​​​ല്ലെ​​​​ങ്കി​​​​ല്‍ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ അ​​​​വ​​​​ര്‍ പി​​​​ഴു​​​​തെ​​​​റി​​​​യും. കി​​​​രീ​​​​ട​​​​ങ്ങ​​​​ള്‍ വാ​​​​ഴു​​​​ന്ന കാ​​​​ല​​​​ത്താ​​​​ണു നാം ​​​​ജീ​​​​വി​​​​ക്കു​​​​ന്ന​​​​ത്. കി​​​​രീ​​​​ട​​​​ത്തെ​​​​ക്കാ​​​​ള്‍ വ​​​​ലു​​​​താ​​​​ണ് ഒ​​​​രു​​​​തു​​​​ള്ളി മ​​​​നു​​​​ഷ്യ​​​ര​​​​ക്ത​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യെ​​​​ന്നു നാം ​​​​തി​​​​രി​​​​ച്ച​​​​റി​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്.

ദൗ​​​​ര്‍​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ല്‍ കി​​​​രീ​​​​ട​​​​മാ​​​​ണ് കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​യാ​​​​ര്‍​ജി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത്. ചോ​​​​ര​​​​യു​​​​ടെ പ്രാ​​​​ധാ​​​​ന്യം കു​​​​റ​​​​ഞ്ഞുവ​​​​രു​​​​ന്നു. ജ​​​​നാ​​​​ധി​​​​പ​​​​ത്യരാ​​​​ജ്യ​​​​ത്ത് കി​​​​രീ​​​​ടം തെ​​​​റി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രാ​​​​ണ് നാ​​​​മെ​​​​ന്നു കാ​​​​ണി​​​​ക്ക​​​​ണം.വോ​​​​ട്ട് ചെ​​​​യ്തു​​​​കൊ​​​​ണ്ട് ചോ​​​​ര​​​​യു​​​​ടെ പ്ര​​​​ധാ​​​​ന്യം അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും കി​​​​രീ​​​​ടം അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​ണെ​​​​ന്ന് സ്ഥാ​​​​പി​​​​ക്ക​​​​ണമെന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

എം​​ടി​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി ത​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തെ ചേ​​​​ര്‍​ത്തു​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ വ​​​​യ്ക്കാ​​​​മെ​​​​ന്ന് എം. ​​​​മു​​​​കു​​​​ന്ദ​​​​ന്‍ പ​​​​റ​​​​ഞ്ഞു.​ ഏ​​​​തൊ​​​​രു വ്യ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലും വി​​​​മ​​​​ര്‍​ശ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. പ്ര​​​​ത്യേ​​​​കി​​​​ച്ചും, ജ​​​​നാ​​​​ധി​​​​പ​​​​ത്യ വ്യ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ല്‍.​

പ​​​​ല​​​​ര്‍​ക്കും അ​​​​തി​​​​നോ​​​​ടു സ​​​​ഹി​​​​ഷ്ണു​​​​ത​​​​യി​​​​ല്ല.​​​​വി​​​​മ​​​​ര്‍​ശി​​​​ക്കാ​​​​ന്‍ മ​​​​ടി​​​​ക്കു​​​​ന്ന​​​​ത് അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ്. വി​​​​മ​​​​ര്‍​ശ​​​​ന​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ മാ​​​​ത്ര​​​​മേ ജ​​​​നാ​​​​ധി​​​​പ​​​​ത്യം വ​​​​ള​​​​രു​​​​ക​​​​യു​​​​ള്ളൂ. വി​​​​മ​​​​ര്‍​ശി​​​​ക്കാ​​​​ന്‍ എ​​​​ഴു​​​​ത്തു​​​​കാ​​​​ര്‍പോ​​​​ലും മ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​​​ര്‍​ഭ​​​​യം വി​​​​മ​​​​ര്‍​ശി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ലു​​​​മെ​​​​ല്ലാം ഉ​​​​ണ്ടാ​​​​വ​​​​ണം. ഏ​​​​തു പാ​​​​ര്‍​ട്ടി​​​​യാ​​​​യാ​​​​ലും വ്യ​​​​ക്തി​​​​പൂ​​​​ജ വേ​​​​ണ്ട. നേ​​​​തൃ​​​​പൂ​​​​ജ​​​​ക​​​​ള്‍ വി​​​​ശ്വ​​​​സി​​​​ക്കേ​​​​ണ്ടെ​​​​ന്നാ​​​​ണ് ഇ.​​​എം.​​​എ​​​​സ്. പ​​​​റ​​​​ഞ്ഞ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ളും അ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment