രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക എന്ന ഗാനം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഈ സ്പെഷല്‍ ഗാനത്തിനുശേഷം പൂജ ഹെഗ്ഡെയ്ക്കും മേലെ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന് ഷാഹിറാണ്. കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. സൗബിന്റെ ഡാന്‍സ് കണ്ട് തമിഴരും മലയാളികളും ഒരുപോലെ അദ്ഭുതപ്പെട്ടു. മലയാളത്തിലെ ചില സിനിമാപ്പാട്ടുകളില്‍ സൗബിന് നേരത്തെ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പക്കാ ഡാന്‍സ് നമ്പര്‍ ഇതുവരെ വന്നിട്ടില്ല. പൂജയെ സൈഡാക്കുന്ന പെര്‍ഫോമന്‍സാണു സൗബിന് പാട്ടില്‍ നടത്തിയത് എന്നുവരെ വീഡിയോയ്ക്കു താഴെ കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ സൗബിന്റെ ഡാന്‍സിനെക്കുറിച്ചു പൂജ തന്നെ സംസാരിച്ചിരിക്കുകയാണ്. വ്യത്യസ്തമായ ഡാന്‍സിംഗ് രീതിയാണു സൗബിന്റേതെന്നു പൂജ പറയുന്നു. മോണിക്ക പാട്ടിന്റെ ബിടിഎസ് വീഡിയോയിലാണു പൂജ സൗബിനെ പ്രശംസിക്കുന്നത്. ‘വേറിട്ട ശൈലിയാണു സൗബിന്റേത്. അദ്ദേഹത്തെപ്പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിനു മാത്രമേ സാധിക്കുകയുള്ളു. വളരെ സ്വീറ്റാണ് സൗബിന്. അദ്ദേഹത്തോടൊപ്പം വര്‍ക്ക്…
Read MoreCategory: Movies
കുറേ ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത്; മാസങ്ങളുടെ പ്രണയം, അലിൻ ജോസ് പെരേര വിവാഹിതനായി; വൈറലായി ചിത്രങ്ങൾ
സിനിമ റിവ്യുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഇപ്പോഴിതാ അലിൻ വിവാഹിതനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ശ്രീലക്ഷ്മിയാണ് വധു. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽവച്ചാണ് വിവാഹം നടന്നത്. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രണയം ആരംഭിച്ചതെങ്ങനെയെന്ന് വധു ശ്രീലക്ഷ്മി പറഞ്ഞു. ‘അലിൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമുക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. ഞാനും പോയിട്ട് സംസാരിച്ചു. പുള്ളി പറഞ്ഞു, എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്. തനിക്ക് കല്യാണം കഴിക്കാൻ താത്പര്യമുണ്ടോ? എന്ന് ചോദിച്ചു. അപ്പോൾ ഞാനൊന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടിൽ ചെന്നു, കുറേ നേരം ഇരുന്ന് ആലോചിച്ചു. എന്നിട്ട് എടുത്ത തീരുമാനമാണ് ഇതെന്ന് ശ്രീലക്ഷ്മി…
Read Moreവിവാഹം എന്ന ആശയം എന്നെ ഭയപ്പെടുത്തുന്നു; അമ്മയാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ശ്രുതി ഹാസൻ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരമാണു ശ്രുതി ഹാസന്. അഭിനയത്തിനു പുറമേ ഗായിക എന്ന നിലയിലും താരം പ്രശസ്തി നേടിയിട്ടുണ്ട്. ഉലകനായകൻ കമൽഹാസന്റെ മകൾ എന്ന ലോബലിലാണ് സിനിമയിലെത്തിയതെങ്കിലും അവിടെ സ്വന്തം കഴിവിലൂടെ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണു ശ്രുതി. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുളള തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണു നടി. യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയ്ക്കു നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. “വിവാഹം എന്ന ആശയം എന്നെ ഭയപ്പെടുത്തുന്നു. അതു പറയുന്നതില്‍ എനിക്ക് ഒരു ഭയവുമില്ല. എന്നെ ഞാനെന്ന വ്യക്തിയാക്കാന് എന്റെ ജീവിതത്തില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു കടലാസില്‍ അത് ഒട്ടിക്കുക എന്ന ആശയം എനിക്കു ഭയാനകമായി തോന്നുന്നു. പക്ഷേ, ഞാന്‍ പ്രതിബദ്ധതയിലും ആത്മാര്‍ഥതയിലും വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു. എനിക്കതു സ്വന്തമായി ചെയ്യാന്‍ കഴിയും. എനിക്ക് ഒരു കടലാസുകഷണം ആവശ്യമില്ല-ശ്രുതി പറഞ്ഞു. ഞാന്‍ നിലവില്‍…
Read Moreചിന്നപ്പൊണ്ണ് പെരിസായിടുമേ; പതിനെട്ടാം വയസിൽ മോഹന്റെ ഭാര്യയായ കഥ പറഞ്ഞ് സുജാത
ഒരിക്കൽ ചെമ്പൈ സ്വാമി മോഹന്റെ അമ്മയോടു പറഞ്ഞത്രേ, ‘ദാസ് കൂടെ പാട്റ അന്ത സുജാതാവെ മോഹനുക്ക് പാക്കലാമേ…’ (ദാസിനൊപ്പം പാടുന്ന സുജാതയെ മോഹനു വേണ്ടി നോക്കാം) എന്ന്. അതുകേട്ട് അമ്മ ഞെട്ടി. ‘അവ റൊമ്പ ചിന്ന പൊണ്ണായിടിച്ച് സ്വാമീ…’ (അവൾ തീരെ ചെറിയ കുട്ടിയല്ലേ സ്വാമീ) എന്നു പറഞ്ഞപ്പോൾ ‘ചിന്ന പൊണ്ണ് പെരിസായിടുമേ…’ (ചെറിയ കുട്ടി വലുതായിക്കോളുമല്ലോ) എന്നു പറഞ്ഞു സ്വാമി ചിരിച്ചത്രേ. പാലക്കാട്ടെ സംഗീത പരിപാടികളുടെ സംഘാടകനാണു മോഹന്റെ അച്ഛൻ അഡ്വ. ഉണ്ണി നായർ. ദാസേട്ടൻ പാലക്കാടു ചെല്ലുമ്പോൾ മോഹന്റെ വീട്ടിലാണു താമസിക്കുക. അപ്പോൾ എനിക്കു ചില സ്പെഷൽ സമ്മാനങ്ങളൊക്കെ അമ്മ കരുതി വയ്ക്കും. പട്ടുപാവാടയും ദൈവങ്ങളുടെ വിഗ്രഹങ്ങളുമൊക്കെയാണത്. അങ്ങനെ ചിന്നപൊണ്ണു വലുതായെന്നു തോന്നിയ സമയത്താകണം, അവർ ഞങ്ങളുടെ ജാതകം നോക്കി. സായ് ബാബയുടെ വലിയ ഭക്തരാണു മോഹന്റെ കുടുംബം. ബാബയോടു വിവാഹക്കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ…
Read Moreഞങ്ങൾ രണ്ടും ചേരുമ്പോൾ പുട്ടും കടലയും പോലെ പെർഫക്ട് ബ്ലെൻഡ്
ഭർത്താവ് ശ്രീനി തരുന്ന പിന്തുണയാണു നിങ്ങളിന്നു കാണുന്ന പേളി. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും ശ്രീനി അതിനൊപ്പം നിൽക്കും. ഒന്നിലും എന്നെ പിന്നോട്ടു വലിക്കാറില്ല. ജീവിതത്തിലും കരിയറിലും ഞങ്ങൾ നാലു പേരും ലൈഫ് ലോംഗ് ടീംവർക്കിലാണ്. പുറമേ കാണാത്ത ഒരുപാടു കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ അണിയറയിൽ സംഭവിക്കുന്നുണ്ട്. ഷോയെക്കുറിച്ചുള്ള പ്രാഥമിക ചർച്ച മുതൽ എല്ലാത്തിലും ഞങ്ങൾ ഒരുമിച്ചാണ്. ജോലിയിലും ജീവിതത്തിലും ക്രിയേറ്റീവ് വശമാണ് ഞാൻ നോക്കുന്നത്. പ്രാക്ടിക്കൽ വശം കൈകാര്യം ചെയ്യാൻ ശ്രീനിയാണു ബെസ്റ്റ്. ഞങ്ങൾ രണ്ടും ചേരുമ്പോൾ പുട്ടും കടലയും പോലെ പെർഫക്ട് ബ്ലെൻഡ് കിട്ടും. -പേളി മാണി
Read Moreജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള 17ന്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം 17ന് ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മാസ് ത്രില്ലിംഗ് ട്രെയിലറാണു റിലീസായത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. സുരേഷ്ഗോപിയുടെ 253 മത് ചിത്രമായാണു ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എത്തുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ…
Read Moreക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനിൽ അഭിനയിച്ചിരിക്കുന്നത് നരേൻ അല്ല: വെളിപ്പെടുത്തലുകളുമായി ലാൽ ജോസ്
ക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനുണ്ടല്ലോ. അതില്‍ അഭിനയിച്ചതു നരേന് അല്ലന്ന് ലാൽ ജോസ്. നരേനെ ഉപയോഗിച്ചു ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, അങ്ങനെ ചെയ്യാതിരുന്നതിനു കാരണമുണ്ട്. നരേനെ അവിടെ കൊണ്ടുവന്നാല്‍ ആ സീന്‍ കാണുന്ന ആളുകള്‍ക്കു പെട്ടെന്നു കാര്യം മനസിലാകും. അതുകൊണ്ട് നരേന്റെ ഫ്രെയിമും ഹെയര്‍ സ്റ്റൈലുമുള്ള ഒരാളെയാണ് അവിടെ കൊണ്ടുവന്നത്. അവിടെ അയാളുടെ നിഴല്‍ മാത്രമാണു കാണിക്കുന്നത്. നരേന് ആകാം, അല്ലാതെയുമാവാം എന്ന കണ്ഫ്യൂഷന് അവിടെ ഉണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ സിനിമ അപ്പോള്‍ തന്നെ പൊളിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. സസ്പെന്‍സ് പൊളിഞ്ഞു പോകില്ലേ. അതുകൊണ്ടാണു നരേനുപകരം മറ്റൊരാളെ വെച്ച് ആ സീന്‍ ചെയ്തതെന്ന് ലാല്‍ ജോസ് പറഞ്ഞു. ക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനിൽ അഭിനയിച്ചിരിക്കുന്നത് നരേൻ അല്ല: വെളിപ്പെടുത്തലുകളുമായി ലാൽ ജോസ്
Read Moreമോഹൻലാലിന്റെ കൂടെ അഭിനയിക്കണം: ശിൽപ ഷെട്ടി
മലയാളസിനിമയുടെ വലിയ ആരാധികയാണു താനെന്നു ബോളിവുഡ് താരം ശില്പ ഷെട്ടി. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഫാസില്‍ സംവിധാനംചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ആണ് തന്റെ എക്കാലത്തേയും പ്രിയപ്പെട്ട മലയാള ചിത്രമെന്നും ശില്പ ഷെട്ടി പറഞ്ഞു. ‘ഹിന്ദിക്കുപുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍നിന്ന് ഏതാനും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഭയം കാരണം ഞാന്‍ യെസ് പറഞ്ഞിരുന്നില്ല. എനിക്കു മലയാളം ചിത്രങ്ങള്‍ ഇഷ്ടമാണ്. വികാരങ്ങളെ മലയാള ചിത്രങ്ങള്‍ കൈകാര്യംചെയ്യുന്ന രീതി കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിച്ചാല്‍ എന്റെ വേഷത്തോടു നീതി പുലര്‍ത്താന്‍ കഴിയുമെന്ന് എനിക്കൊരിക്കലും ഉറപ്പുണ്ടായിരുന്നില്ല. നോക്കാം, ചിലപ്പോള്‍ എന്നെങ്കിലും ഞാന്‍ ഒരു മലയാളം ചിത്രത്തില്‍ അഭിനയിച്ചേക്കും’- ഒരു കന്നഡ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനായി കൊച്ചിയിലെത്തിയ ശില്പ ഷെട്ടി പറഞ്ഞു. മലയാളത്തില്‍ ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താത്പര്യമെന്ന ചോദ്യത്തിന്,…
Read Moreഅഭ്രകാവ്യങ്ങൾ ബാക്കി; ‘അഭിനയ സരസ്വതി’ക്കു വിട… പുരുഷാധിപത്യം നിലനിന്നിരുന്ന കാലഘട്ടത്തില്‍ താരപദവിയെ പുനര്‍നിര്‍വചിച്ച കരുത്തുറ്റ വനിത
ബി. സരോജ ദേവി വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വെള്ളിത്തിരയിലെ അഭ്രകാവ്യയുഗം. ദക്ഷിണേന്ത്യന്‍ സിനിമകളുടെ സുവര്‍ണ കാലഘട്ടത്തെ രൂപപ്പെടുത്തിയ മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ആ മഹാനടി 87ാം വയസിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ചലച്ചിത്രലോകത്തെ കനകതാരമായിരുന്ന സരോജാ ദേവി സൗന്ദര്യകൊണ്ടും അഭിനയമികവുകൊണ്ടും എന്നും വ്യത്യസ്തയായിരുന്നു. വിവിധ ഭാഷകളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച അപൂര്‍വം നടിമാരില്‍ ഒരാള്‍. സംവിധായകര്‍ പോലും ബഹുമാനിച്ച അതുല്യനടി! നാലു പതിറ്റാണ്ടിലേറെ നീണ്ട സമൃദ്ധമായ കരിയറില്‍, സരോജ ദേവി തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യയിലെ കുടുംബപ്രേക്ഷകര്‍ അവരെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. പ്രാദേശിക സിനിമയുടെയും അവിഭാജ്യഘടകമായി മാറുകയും പിന്നീട് പാന്‍-ഇന്ത്യന്‍ താരമായി മാറുകയും ചെയ്ത അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു അവര്‍. എംജിആറിനൊപ്പം 26 ചിത്രങ്ങൾഇന്ത്യന് സിനിമയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം സരോജ ദേവി വെള്ളിത്തിര പങ്കുവച്ചിട്ടുണ്ട്. തലൈവര്‍ എംജിആറിനൊപ്പം 26 ചിത്രങ്ങളിലാണ് അവര്‍…
Read Moreറിയലിസ്റ്റിക് ഫയർബ്രാൻഡ് ഡേവിഡ്: ജെഎസ്കെ-യുടെ വിശേഷങ്ങളുമായി സംവിധായകന് പ്രവീണ്‍ നാരായണന്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള-ജെഎസ്കെ 17 നു തിയറ്ററുകളിലെത്തും. പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ. സുരേഷ്ഗോപിയുടെ 253ാമതു തിയറ്റര്‍ റിലീസ്. ഫാമിലിയും കോര്ട്ട്റൂമും കുറച്ചു ത്രില്ലിംഗ് സന്ദര്‍ഭങ്ങളും ചെറിയ ആക്്ഷന്‍ സീക്വന്‍സുകളുമുള്ള കംപ്ലീറ്റ് പാക്കേജ്.“രണ്ടരമണിക്കൂര്‍ പടത്തില്‍ ഒന്നേകാല്‍ മണിക്കൂറിനടുത്തു കോടതിക്കു പുറത്താണ്.കുടുംബ പ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. സുരേഷേട്ടന്റെ കാലം തിരിച്ചുവരികയാണ്. പഴയ സുരേഷേട്ടന്റെ ഒരു സിനിമ. അതാണു ജെഎസ്കെ.’-പ്രവീണ്‍ നാരായണന് രാഷ്ട്ര ദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്.. കുട്ടിക്കാലത്ത് സിനിമ തന്നെയായിരുന്നു മോഹം. ഐബി ഉദ്യോഗസ്ഥനായിരുന്നു അച്ഛന് നാരായണന് നായര്‍. അമ്മ രത്നമ്മ മലയാളം ടീച്ചറും. സിനിമ കരിയറാക്കാനുള്ള ഇഷ്ടം വീട്ടിൽ പറയാൻ പോലുമായില്ല. പിന്നീടു മനോരമയില്‍ ജോലിയായി മുംബൈയ്ക്കുപോയി. സഹോദരീഭര്‍ത്താവ് വിദേശത്ത് ഓയില്‍ കന്പനിയിലായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടി ഞാനും…
Read More