പഴശിരാജയുടെ ഷൂട്ട് വളരെ കഷ്ടമായിരുന്നു. കുതിരയായിരുന്നു ഏറ്റവും വലിയ പണി തന്നതെന്ന് സുരേഷ് കൃഷ്ണ. ആ സിനിമയില്‍ ഏറ്റവും ഇംപോര്‍ട്ടന്റായ സീനായിരുന്നു മമ്മൂക്ക കടല്‍തീരത്ത് നില്ക്കുമ്പോള് എന്റെയും ശരത് കുമാറിന്റെയും കഥാപാത്രങ്ങൾ കുതിരപ്പുറത്തു വന്നു ദേഷ്യപ്പെടുന്നത്. ആദ്യം ശരത് കുമാര്‍ സംസാരിക്കും. അതിന്റെ പകുതിയാകുമ്പോള്‍ ഞാന്‍ വേഗത്തില്‍ വന്നിറങ്ങി ശരത് കുമാറിനു കുതിര സവാരി അറിയാമെങ്കിലും അദ്ദേഹത്തിന്റെ കുതിര പറഞ്ഞ സ്പോട്ടില്‍ നിന്നില്ല. ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി. ഇതൊക്കെ ഞാന്‍ കണ്ടുനില്ക്കുകയാണ്. എനിക്കാണെങ്കില്‍ ടെന്‍ഷനായി. ഈ കുതിരയെ നടത്തിക്കൊണ്ടു വന്നാലോ എന്ന് ഹരിഹരന് സാറിനോടു ചോദിച്ചു. എന്റെ സജഷന്‍ അദ്ദേഹം തള്ളിക്കളഞ്ഞു.മമ്മൂക്ക പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമെന്നു വിചാരിച്ച് അദ്ദേഹത്തോടു സംസാരിച്ചു. മമ്മൂക്ക എന്നെ മാറ്റിനിര്‍ത്തിയിട്ട് ‘ഈ വേഷം ചെയ്യാന്‍ പുറത്ത് 300 പേർ വെയിറ്റിംഗാണ്. ഈ അവസരം കളയേണ്ടെങ്കില് നീ കുതിരയോടിക്കാന്‍ പഠിക്ക്. മര്യാദയ്ക്കു…
Read MoreCategory: Movies
കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ചിത്രീകരണം പൂർത്തിയായി
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കൈയൊപ്പ് ചാർത്തിപുതിയൊരു സിനിമ കാഴ്ചവയ്ക്കുന്നു. ‘കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ’എന്നു പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം കരുന്നാഗപ്പള്ളിയിൽ പൂർത്തിയായി. 59 വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണു ചിത്രത്തിന്റെ അമരക്കാരൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണു ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി മുരുകൻ അജാസ് നായകനായി അഭിനയിക്കുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. ഗാനരചന -വയലാർ ശരത്ചന്ദ്രവർമ, ശ്രീകുമാർ ഇടപ്പോൺ, സംഗീതം – അജയ് രവി, ആലാപനം-സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല,…
Read Moreരവീണ ടണ്ടന്റെ 70 കോടിയുടെ ബംഗ്ലാവ്
മുംബൈ ബാന്ദ്രയിലെ തിരക്കേറിയ ജീവിതത്തിൽ നിന്നു മാറി കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രവീണ ടണ്ടന്റെ നീലയ എന്ന ബംഗ്ലാവ് അതിമനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. രവീണ, ഭർത്താവ് അനിൽ തഡാനി, മക്കളായ റാഷ, രൺബീർ എന്നിവരാണ് ഈ വീട്ടിലെ താമസക്കാർ. പലതരം ആർക്കിടെക്ചറൽ ശൈലികളുടെ ഒരു മിക്സാണ് ഈ വീട്ടിൽ കാണാനാവുക. മൊറോക്കൻ, ഫ്രഞ്ച്, യൂറോപ്യൻ, ദക്ഷിണേന്ത്യൻ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീടിന്റെ അകവും പുറവും ഒരുക്കിയിരിക്കുന്നത്. നീലയ എന്ന വാക്കിന്റെ അർഥം നീല വാസസ്ഥലം എന്നാണ്. 70 കോടി രൂപ ചെലവഴിച്ചാണ് കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ വീടൊരുക്കിയത്. വീടിനകത്ത് നന്തി, ഗണേശൻ, ശിവൻ, പാർവതി എന്നിവരുടെ കൽപ്രതിമകൾ വാസ്തുശാസ്ത്ര പ്രകാരം ഒരുക്കിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, പ്രവേശന കവാടത്തിലെ നന്തി ശിൽപത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രനഗരത്തിൽ നിന്നാണ് ഇതു കൊണ്ടുവന്നതെന്നാണു…
Read Moreഹോട്ടൽ പണയത്തിൽ, വീട് വിറ്റു; സാരിയുടെ പകിട്ടേയുള്ളു; പട്ടിണിയെന്ന് ഷീലു എബ്രഹാം
ഹോട്ടൽ പണയംവച്ച് ഇനിയും സിനിമയിൽ അഭിനയിക്കുമെന്നു നടി ഷീലു ഏബ്രഹാം. ഇനി രണ്ടു ഹോട്ടലുകൾ കൂടി പണയം വയ്ക്കാനുണ്ട്. അതിനാൽ, രണ്ടു സിനിമകൂടി പ്രതീക്ഷിക്കാം. സിനിമയ്ക്കു വേണ്ടി മുന്നേ താമസിച്ചിരുന്ന വീട് വിറ്റു. ഇപ്പോൾ വാടക വീട്ടിലാണു താമസം. കടക്കെണിയിൽ പെടുന്നതിനുമുമ്പ് എടുത്തുവച്ച പടമാണ് ‘രവീന്ദ്രാ നീ എവിടെ?’. ഇപ്പോൾ ദാരിദ്ര്യമാണ്. രണ്ടു സിനിമയാണു പൊട്ടിയത്. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണിപ്പോൾ. ഇതും പൊട്ടുകയാണെങ്കിൽ അന്നമെല്ലാം മുട്ടും. പട്ടുസാരിയുടെ പകിട്ടു മാത്രമേയു കഞ്ഞി കുടിച്ചു കിടക്കുന്ന പാട് ഞങ്ങൾക്കറിയാം. -ഷീലു ഏബ്രഹാം
Read Moreപുഷ്പ ഫെയിം ഗായിക മലയാളത്തില്പാടുന്നു
പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയിലെ ‘ഉ ആണ്ടവാ മാവാ… ഉ ഊ ആണ്ടവാ മാവാ…’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന് ആദ്യമായി മലയാളത്തില്‍ പാടുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി. നിര്‍മിച്ച് സുജിത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന്‍ ത്രില്ലറിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ്. മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്സ് പ്രഭു ഉള്‍പ്പെടെ മികച്ച ആക്ഷന്‍ കോറിയോഗ്രഫര്മാര് ചിത്രത്തിന്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടര്‍- ശ്രീകുമാര്‍ വാസുദേവ്.ഗാനരചന- ഡസ്റ്റണ് അല്‍ഫോണ്‍സ്, കോ പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യുഎസ്), കാമറ- ശിവന് എസ്. സംഗീത്, പ്രൊഡക്ഷന്‍ കണ്ട്രോളര്-…
Read Moreട്യൂഷനെടുത്തും തയ്ച്ചും സ്വന്തം കാര്യങ്ങൾ നോക്കി; ഇന്നും രണ്ടുവട്ടം ആലോചിക്കുന്നത് ആ ഒറ്റക്കാര്യത്തിലെന്ന് അനുമോൾ
‘ആര്യനാട് ചേരപ്പള്ളിയാണു ഞാൻ ജനിച്ചു വളർന്ന നാട്. സീരിയലിൽ സജീവമായപ്പോഴാണു നഗരത്തിലേക്കു കൂടുതലായി യാത്ര ചെയ്യുന്നതു പോലും. അന്നൊക്കെ തിരുവനന്തപുരം സിറ്റിയിൽ വാടകയ്ക്കെങ്കിലും ഒരു വീടുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. ആ പ്രാർഥനകൾക്കു പദ്മനാഭസ്വാമി തന്ന മറുപടിയാണു ദേവാമൃതം എന്ന ഈ വീട്. ഞാനും ചേച്ചി അഖിലയും ചേർന്നു വച്ച വീടാണ്. വീടിനു പുറമേ കുറച്ചു വസ്തുവും വാങ്ങി. ആര്യനാടുള്ള വീട് ഞങ്ങൾക്കേറെ പ്രിയപ്പെട്ടതാണ്. അച്ഛനും അമ്മയ്ക്കുമുള്ള സമ്മാനമായി അതു ഞാൻ പുതുക്കിപ്പണിതു. സ്കൂളിൽ പഠിക്കുമ്പോഴേ ഞാനും ചേച്ചിയും ട്യൂഷൻ എടുക്കുമായിരുന്നു. അന്‍പതോ നൂറോ രൂപയാണു ഫീസ് ആയി കിട്ടുക. ഞങ്ങളുടെ ആവശ്യങ്ങൾ അതുകൊണ്ടു നടക്കും. മിച്ചം അമ്മയെ ഏൽപ്പിക്കും. പണം ചെലവാക്കുന്നതിനുമുന്പ് ഇന്നും രണ്ടുവട്ടം ആലോചിക്കും. സീരിയലിൽ അഭിനയിച്ചു തുടങ്ങുന്ന കാലത്തും ട്യൂഷനെടുത്തിരുന്നു. സ്റ്റേജ് ഷോകളും സീരിയലുമൊക്കെ ചെയ്യുമ്പോൾ നല്ല ഡ്രസ് വേണം. അന്ന് സ്പോൺസർമാരൊന്നുമില്ല. തുണി എടുത്തു…
Read Moreപൂജയെ കൊണ്ടുവന്നത് അഞ്ച് കോടി കൊടുത്ത്; പൂജയെ സൈഡാക്കി നിറഞ്ഞാടി സൗബിൻ
മലയാളത്തിന്റെ പ്രിയതാരമാണു സൗബിൻ ഷാഹിർ. സംവിധാന സഹായിയായും ജൂണിയർ ആർട്ടിസ്റ്റായും ഏറെക്കാലം സിനിമയുടെ അണിയറയിൽ നിശബ്ദനായി നിന്ന സൗബിന്റെ മുഖം പ്രേക്ഷകർക്കു സുപരിചിതമായതു പ്രേമത്തിലൂടെയാണ്. പിന്നീട് ഒട്ടനവധി സിനിമകളില്‍ താരമായി മാറിയ സൗബിൻ, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധനേടി. നിലവിൽ രജനീകാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണു താരം. കൂലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണു സൗബിൻ എത്തുന്നത്. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന കൂലിയിലെ മോണിക്ക സോംഗിലൂടെ സൗബിൻ ഇപ്പോൾ ട്രെൻഡിംഗിലാണ്. കഴിഞ്ഞ ദിവസമായിരുന്നു പൂജ ഹെഗ്ഡെയുടെ മോണിക്ക ഗാനം റിലീസ് ചെയ്തത്. അതിനുമുന്‍പു വന്ന പ്രമോയിൽ സൗബിന്റെ ഡാൻസ് ഉണ്ടെന്നു വ്യക്തമായിരുന്നുവെങ്കിലും ഗാനം പുറത്തുവന്നതോടെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണു നടൻ കാഴ്ചവച്ചതെന്നു വ്യക്തമായി. പക്കാ എനർജെറ്റിക്കായി സൗബിൻ നിറഞ്ഞാടിയപ്പോൾ, പൂജ ഹെഗ്ഡെ വരെ സൈഡായിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. മലയാളി എന്ന നിലയിൽ…
Read Moreഎട്ട് മാറ്റങ്ങൾ; ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി
കൊച്ചി: എട്ട് മാറ്റങ്ങളോടെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചെന്നും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റിയിട്ടുണ്ട്. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകിയെന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം…
Read More‘റം എടുത്തതില്‍ കരിക്കൊഴിച്ചിട്ട്’… ജിമ്മിൽ ചുവട് വച്ച് ഗായത്രി അരുൺ
നടി ഗായത്രി അരുൺ ജിമ്മിൽ കാര്‍ഡിയോ ചെയ്തുതുടങ്ങിയതാണ്. പക്ഷേ,അവസാനിച്ചതു ഡാന്‍സിൽ. കാര്‍ഡിയോ എക്സർ സൈസ് ചെയ്യുന്നതിനിടയില്‍ സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഗായത്രി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചു. വെട്ടം സിനിമയിലെ ‘മക്കസായി മക്കസായി…’ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്നു ചുവടുവയ്ക്കുന്നത്. കാര്‍ഡിയോ ചെയ്തു തുടങ്ങിയതാണ് പക്ഷേ, അവസാനിച്ചതു ഡാന്സിലാണ് എന്ന അടിക്കുറിപ്പോടെയാണു താരം വീഡിയോ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്തതാണെന്നും ഗായത്രി വ്യക്തമാക്കി. പെര്‍ഫെക്ട് ടൈമിംഗ് ആണ് ഡാന്സിനെന്നാണ് ആരാധകര്‍ കുറിക്കുന്നത്. നിരവധി പേർ ഗായത്രിയുടെ നൃത്തച്ചുവടുകൾക്കു ലൈക്കും കമന്റുമായെത്തുന്നുണ്ട്. സിനിമ, സീരിയല്‍ അഭിനയത്തിനൊപ്പം പ്രോഗ്രാം അവതരണവും പുസ്തകമെഴുത്തുമെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന താരമാണു ഗായത്രി അരുണ്‍. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സ്വന്തമായി ബിസിനസും ചെയ്യുന്നുണ്ട്. (വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
Read Moreഒടുവില്‍ അത് എന്നിലേക്കെത്തി; ധീരനിലെ ടൈറ്റിൽ റോൾ ചെയ്തതിനെക്കുറിച്ച് രാജേഷ് മാധവൻ
ധീരനിലെ ടൈറ്റില്‍ റോളിലേക്ക് മറ്റ് ആളുകളെയും അവര്‍ പരിഗണിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ഒടുവില്‍ അത് എന്നിലേക്ക് എത്തുകയായിരുന്നു. ടൈറ്റില്‍ ക്യാരക്ടര്‍ ആണെന്നു കേട്ടപ്പോള്‍ ഒന്ന് മടിച്ചുനിന്നിരുന്നു. എന്നാല്‍, നിര്‍മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഈ വേഷം രാജേഷ് ചെയ്താല്‍ നന്നാകുമെന്നു പറഞ്ഞു. ആ ധൈര്യത്തിലാണ് ആ റോള്‍ ഏറ്റെടുത്തത്. സംവിധായകന് ദേവദത്ത് ഷാജി ആദ്യമായി പ്രവര്‍ത്തിച്ച സിനിമയില്‍ ഞാനുമുണ്ടായിരുന്നു. ആ ബന്ധം ഞങ്ങള്‍തമ്മില്‍ ഉണ്ടായിരുന്നു. ദേവന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം മുതല്‍ ഞാന്‍ കാണുന്നുണ്ട്. അതും വേഷം ഏറ്റെടുക്കാന്‍ കാരണമായി. കുമ്പളങ്ങി നൈറ്റ്സിന്റെ പ്രൊഡക്ഷന്‍ സമയത്താണു ദേവദത്തിനെ പരിചയപ്പെടുന്നത്. എനിക്കറിയാവുന്ന ദേവദത്ത് ചെറുതായിരുന്നു, കുറച്ച് കുട്ടിത്തമൊക്കെയുള്ള ആളായിരുന്നു. സ്വതന്ത്രസംവിധായകനാകുന്ന സമയമാവുമ്പോഴേക്കും ദേവദത്ത് ഏറെ പക്വത നേടിയിട്ടുണ്ട്. പല കാര്യങ്ങളെയും നോക്കിക്കാണുന്ന രീതി മാറിയിട്ടുണ്ട്. ഒരു സംവിധായകനു വേണ്ട എല്ലാ ഗുണങ്ങളും ഒത്തുവന്നിട്ടുണ്ട് എന്നാണു തോന്നുന്നത്. –…
Read More