കാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണണു റിലീസ് ചെയ്തത്.ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണു നായകൻ. നായിക ജിനു സെലിൻ. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമിച്ച് എസ്. എസ്. ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം.പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ. ആന്റോ എൽ. രാജ്, സിനു സെലിൻ, ധന്യ എൻ. ജെ., ജലത ഭാസ്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. മന്ദാരമേ… എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയതു ദേവ് സംഗീത്. ഓർക്കസ്ട്രേഷൻ എബിൻ എസ് വിൻസെന്റ്.…
Read MoreCategory: Movies
തൊടുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ലെന്ന് നിത്യ മേനോൻ
ആരാധകരെപ്പോലെ ഹേറ്റേഴ്സുമുള്ള തെന്നിന്ത്യൻ നടിയാണു നിത്യമേനോൻ. മാസങ്ങൾക്കുമുമ്പു കാതലിക്ക നേരമില്ലെ എന്ന സിനിമയുടെ ഒരു ഇവന്റിൽ നടി ഒരാൾക്കു ഹസ്തദാനത്തിനു വിസമ്മതിച്ചതു വിമർശിക്കപ്പെട്ടിരുന്നു. ഇതേ പരിപാടിയിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുന്നുണ്ട്. ആളുകളെ സ്ഥാനം നോക്കി നിത്യ വേർതിരിവോടെ കാണുന്നു എന്ന വിമർശനം വന്നു. പുതിയ ഒരഭിമുഖത്തിൽ ഇതേക്കുറിച്ചു സംസാരിക്കുകയാണു നിത്യ. “ആളുകൾ നല്ലതാണോ മോശമാണോ എന്നു ഞാൻ ജഡ്ജ് ചെയ്യാറില്ല. എനർജികൾ എനിക്കു ഫീൽ ചെയ്യാം. അതുകൊണ്ടാണു ഞാൻ ആളുകളുമായി ഫിസിക്കലായി അധികം ഇന്ററാക്ട് ചെയ്യാത്തത്. കെട്ടിപ്പിടിക്കലും കൈ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്. കാരണം, ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണ്. ഷൂട്ടിംഗിൽ ഒരുപാടു പേരുണ്ടാകും. ചില സമയത്ത് എല്ലാവരുമായും ഇന്ററാക്ട് ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കും. എനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്നു തോന്നിയാൽ അതിനർഥം ആ വ്യക്തി മോശമാണെന്നല്ല. എനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ…
Read More‘ഡോൺ’ സംവിധായകൻ ചന്ദ്ര ബാരറ്റ് അന്തരിച്ചു
1978ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ‘ഡോണി’ന്റെ സംവിധായകൻ ചന്ദ്ര ബാരറ്റ് (86)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. ശ്വാസകോശരോഗത്തിന് മുംബൈ ഗുരുനാനാക് ആശുപത്രിയിൽ 11 വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. പ്രമുഖ സംവിധായകൻ മനോജ് കുമാറിനൊപ്പം സഹ സംവിധായകനായി വെള്ളിത്തിരയിലെത്തിയ ബാരറ്റ് 1989ൽ ആശ്രിത എന്ന ബംഗാളി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ ഇരട്ടനായകവേഷത്തിലെത്തി, സീനത് അമൻ, പ്രാൺ എന്നിവർ വേഷമിട്ട, സലിം ജാവേദ് തിരക്കഥയെഴുതി നരിമാൻ ഇറാനി നിർമിച്ച ബിഗ് ബജറ്റ് ചിത്രം ‘ഡോൺ’ ബോളിവുഡ് കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ചു. ഡോൺ കോ പകട്നാ നാ മുഷ്കിൽ ഹീ നഹീ നാമുൻകിൻ ഹേ (ഡോണിനെ പിടികൂടുന്നത് ശ്രമകരമെന്നല്ല, കഴിയില്ല) എന്ന പ്രശസ്തമായ ഡയലോഗും പിന്നണിസംഗീതവും ആക്ഷൻ രംഗങ്ങളും ഡോണിനെ മെഗാഹിറ്റാക്കി. പ്യാർ ഭരാ ദിൽ എന്നീ ചിത്രത്തിനുശേഷം ഹോങ്കോംഗ് വാലി സ്ക്രിപ്റ്റ്,…
Read Moreപ്രിയങ്ക ചോപ്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമുണ്ട്: എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്; മാധവൻ
പ്രിയങ്ക ചോപ്ര അത്ര ചെറിയ പുള്ളിയൊന്നുമല്ല എന്ന് മാധവൻ. ഹോളിവുഡില്‍ പോയാണ് അവള് ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള് ഒരു ആക്ഷന്‍ ഹീറോയിന് ആണെന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇന്ത്യയിലെ പകുതി നായികമാരും അവളെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും. പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെക്കുറിച്ചോര്ക്കുമ്പോള് എനിക്ക് അഭിമാനമുണ്ട്. -മാധവന്
Read Moreമകനെ പ്രമോട്ട് ചെയ്യാത്ത ആളാണ് മമ്മൂട്ടി: മണിയൻ പിള്ള രാജു
ഇതു പബ്ലിക് അറിയാൻവേണ്ടി പറയുകയാണ്. ഇത്രയും വലിയ നടനാണു മമ്മൂട്ടി. പക്ഷേ, ഇത്രയും നാളായി ദുൽഖർ സൽമാനെ വച്ച് ഒരു പടം എടുക്കൂ എന്ന് ആദ്ദേഹം ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് മണിയൻപിള്ള രാജു. തന്റെ മകനൊപ്പം സിനിമയിൽ അഭിനയിക്കാൻ മെഗാസ്റ്റാർ ആഗ്രഹിക്കാത്തത്, ദുൽഖർ സ്വന്തം നിലയ്ക്കു വളർന്നു വരണം എന്ന അതിയായ നിർബന്ധം ഉള്ളതുകൊണ്ടാണ്. തന്റെ മകനുവേണ്ടി എവിടെയും ശിപാർശ നടത്താനോ, അയാളെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒന്നിച്ചൊരു സിനിമ ചെയ്യാനോ മമ്മൂട്ടി തയാറല്ല. ആരെങ്കിലും വന്ന്, ഒരു നല്ല കഥയുണ്ട്, ഉഗ്രൻ സബ്ജക്ട് ആണ്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിച്ചാൽ നന്നാവും എന്നു പറഞ്ഞാൽ, ‘ഇല്ല, അതിന്റെ ആവശ്യമില്ല. ഞാൻ തനിച്ച് അഭിനയിച്ചോളാം, അവനും തനിയെ അഭിനയിക്കട്ടെ,’ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. എത്ര പേർ ശ്രമിച്ചെന്നറിയാമോ? മമ്മൂട്ടി തന്റെ മകനെ എവിടെയും റെക്കമെൻഡ് ചെയ്യാറേയില്ല.…
Read Moreഓടും കുതിര ചാടും കുതിര സെക്കന്‍ഡ് ലുക്ക് പോസ്റ്റർ
ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര ഓഗസ്റ്റ് 29നു പ്രദർശനത്തിനെത്തും. ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങള്‍. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ് നിര്‍വഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്കു ജസ്റ്റിന്…
Read Moreകരിയറിലെ കഠിനമേറിയ ഗാനം, എന്റെ സർവവും നൽകി: ‘മോണിക്ക’ഗാനത്തെക്കുറിച്ച് പൂജ ഹെഗ്ഡെ
തന്റെ കരിയറിലെ ഏറ്റവും കഠിനമേറിയ ഗാനങ്ങളിൽ ഒന്നായിരുന്നു ‘മോണിക്ക…’ എന്ന് തെന്നിന്ത്യൻ താരസുന്ദരി പൂജ ഹെഗ്ഡെ. തന്റെ സർവവും ആ പാട്ടിനു നൽകിയിട്ടുണ്ടെന്നും തിയറ്ററുകളിൽ പാട്ട് വിജയമാകുമെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. കൂടെ ഡാൻസ് കളിച്ച നർത്തകർക്കും പൂജ നന്ദി അറിയിച്ചു. ‘മോണിക്ക…’ ഗാനത്തിന്റെ ബിടിഎസ് വിഡിയോയ്ക്ക് ഒപ്പമാണ് വികാരഭരിതമായ കുറിപ്പ് താരം പങ്കുവച്ചത്. പൂജ ഹെഗ്ഡെയുടെ കുറിപ്പ്… മോണിക്കയോടു നിങ്ങൾ കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമേറിയതും ശാരീരിക അധ്വാനമുള്ളതുമായ ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക. കഠിനമായ ചൂട്, ഹ്യുമിഡിറ്റി, പൊടി, ചടുലമായ ചുവടുകൾ (പ്രത്യേകിച്ച് ലിഗമെന്റിനു പരിക്കേറ്റതിനുശേഷമുള്ള ആദ്യ ഹെക്ടിക് ഷൂട്ട്), എന്നിവയെല്ലാം മറികടന്ന് മോണിക്കയെ ഗ്ലാമറസായും ആയാസരഹിതമായും കാണിക്കുക എന്നതു വെല്ലുവിളിയായിരുന്നു. മോണിക്കയ്ക്കു ഞാൻ എന്റെ സർവവും നൽകി. തിയറ്ററുകളിൽ ഇതൊരു തരംഗമായിരിക്കുമെന്നു ഞാൻ ഉറപ്പുനൽകുന്നു. ഈ ടാസ്കിൽ എനിക്കൊപ്പം…
Read More‘അമ്മ’ തെരഞ്ഞെടുപ്പിന് നടപടികള്‍ തുടങ്ങി; വോട്ടെടുപ്പ് ഓഗസ്റ്റ് 15ന്
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങി. സ്ഥാനാര്‍ഥി പത്രികാവിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് അടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15 ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം സ്ത്രീ സംവരണമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ മനോജ്ചന്ദ്രനാണ് വരണാധികാരി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും ലാല്‍ അതില്‍നിന്ന് പിന്മാറുകയായിരുന്നു.…
Read Moreനടി ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് നടി സൈബര്‍ പോലീസിനും മെറ്റയ്ക്കും പരാതി നല്‍കിയിരുന്നു. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടെയ്ല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിച്ചത്. ബന്ധപ്പെടാനായി ഫോണ്‍ നമ്പറും നല്‍കിയിരുന്നു. വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യുആര്‍ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ്…
Read Moreമലയാളമല്ലാത്ത ഭാഷകളിൽ കംഫർട്ടല്ല: ദിലീഷ് പോത്തന്
മലയാളമല്ലാത്ത ഭാഷകളിലൊന്നും അത്ര കംഫര്‍ട്ട് ആയ ആളല്ല താനെന്ന് ദിലീഷ് പോത്തൻ. സംസാരിക്കുമ്പോള്‍ പോലും പ്രയാസമാണ്. അതുകൊണ്ട് അനുരാഗ് കശ്യപിനോടു സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഷയുടെ ഒരു ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍ അദ്ദേഹത്തോടു കുറച്ചേ സംസാരിച്ചിട്ടുള്ളു എന്നതാണു റിയാലിറ്റി. ഞാന്‍ പൊതുവേ മലയാളമല്ലാത്ത സിനിമകള്‍ വളരെ കുറച്ചുകാണുന്ന ആളാണ്. പിന്നെ റൈഫിള്‍ ക്ലബിലേക്കു വരുമ്പോള്‍ അതിന്റെ റൈറ്റേഴ്സിനെയും ഡയറക്ടറിനെയും ഉറച്ചു വിശ്വസിച്ചു എന്നതാണ്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരും ആ ടീമിലില്ലായിരുന്നു. ആ പ്രൊജക്റ്റില്‍ നമ്മള്‍ക്ക് ആദ്യം മുതലേ ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു. കഥാപാത്രങ്ങളും മനോഹരമായിരുന്നു എന്ന് ദിലീഷ് പോത്തന് പറഞ്ഞു.
Read More