ഓഗസ്റ്റിൽ മഹാഭാരതത്തിന്റെ വർക്കുകൾ ആരംഭിക്കും. നിരവധി പാർട്ടുകളായിട്ടാകും സിനിമ പുറത്തിറങ്ങുക. കാരണം ഈ കഥ ഒറ്റ ഭാഗത്തിൽ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല. ഇത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കഥയാണ്. അതുകൊണ്ടുതന്നെ എനിക്ക് ഈ കഥ പറയേണ്ടതുണ്ട്. ചിത്രത്തിൽ പുതുമുഖങ്ങളായിരിക്കും കൂടുതൽ ഉണ്ടാകുക. അറിയപ്പെടുന്ന താരങ്ങളെ കാസ്റ്റ് ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തിലെ കഥാപാത്രങ്ങളാണു താരങ്ങൾ. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്കു വേണ്ടത്. അതിനായി പൂർണമായും പുതിയ അഭിനേതാക്കളാകും സിനിമയിൽ ഉണ്ടാകുന്നത്. നേരത്തെ മഹാഭാരതത്തോടുകൂടി ആമിർ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. മഹാഭാരതം എന്റെ അവസാന സിനിമ ആയിരിക്കില്ല. -ആമിർ ഖാൻ
Read MoreCategory: Movies
കറക്കം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മോളിവുഡിലേക്കു തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു. അമാനുഷിക സംഭവവികാസങ്ങളും ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് കറക്കം എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിലുള്ളത്.നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക്…
Read Moreനല്ല പേരന്റാകാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു: അജു വര്‍ഗീസ്
നാലു മക്കളുടെ അച്ഛനാണെങ്കിലും നല്ല പേരന്റല്ലന്ന് അജു വര്‍ഗീസ്. നല്ല പേരന്റാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ എനിക്കു കുറ്റബോധമില്ല. അച്ഛനായപ്പോള്‍ മാജിക്കല്ഫീല് ഒന്നുമില്ലായിരുന്നു. ഞാന്‍ ചിന്തിച്ചതു വരാനിരിക്കുന്ന റസ്പോണ്സിബിലിറ്റിയെക്കുറിച്ചാണ്. ഞാന്‍ അവര്‍ക്ക് ഒരിക്കലും പ്രിവിലേജ് കൊടുക്കില്ല. അത് അവർ സ്വന്തമായി നേടേണ്ടതാണ്. അതിനുള്ള സാഹചര്യങ്ങള്‍ കൊടുക്കാം. വിദ്യാഭ്യാസം കൊടുക്കാം, ഷെല്‍ട്ടര്‍ കൊടുക്കാം, ആരോഗ്യകരമായി വളരാനുള്ള സാഹചര്യമൊരുക്കാം. അല്ലാതെ അഞ്ചു പൈസ ഞാന്‍ അവര്‍ക്കായി മുടക്കില്ല. ഒരിക്കലും അവരെ ഞാനായി സിനിമയിലേക്കു കൊണ്ടുവരില്ല. വേണമെങ്കില്‍ അവർ അവരുടേതായ വഴികളില്‍ വരിക. സിനിമയിലേക്കുള്ള വരവൊന്നും ഞാന്‍ തടയില്ല. അവര്‍ക്ക് ഫ്രീഡം ഉണ്ടാകുന്ന കാലത്ത് അവരതു ചൂസ് ചെയ്യട്ടെ എന്ന് അജു വര്‍ഗീസ് പറഞ്ഞു.
Read Moreതീയറ്ററിൽ പോയി അച്ഛനും അമ്മയുമൊക്കെ ഞാൻ അഭിനയിച്ച സിനിമ കണ്ടതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: സാജു നവോദയ
വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ചേട്ടന്റെ വൈഫ് തന്റെ ടെലിവിഷൻ പരിപാടിയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു എന്ന് സാജു നവോദയ. അന്ന് എന്നെകുറിച്ച് പറഞ്ഞപ്പോൾ മിമിക്രിക്കാർ വേണ്ടെന്നാണു പുള്ളി ആദ്യം പറഞ്ഞത്. പക്ഷേ, പിന്നെ ചേച്ചി പിടിച്ചിരുത്തി എന്റെ പരിപാടികൾ ഒക്കെ കാണിച്ചു കൊടുത്തപ്പോഴാണു പുള്ളിക്ക് ഓക്കെ ആയത്. പുള്ളി കണ്ട അന്നത്തെ രൂപവും മറ്റുമൊക്കെ കറക്റ്റായിരുന്നു. കുറച്ച് നമ്മുടെ രൂപത്തിലും ഭാവത്തിലും ഒക്കെയുണ്ടു കാര്യം. എനിക്കു സിനിമയിൽ വന്നതിൽ ഏറ്റവും സന്തോഷമുള്ള കാര്യം വേറെയാണ്. വെള്ളിമൂങ്ങ കാണാൻ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. അവരൊന്നും തിയറ്ററിൽ പോകുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കൃഷിപ്പണിയുമായി നടക്കുന്ന ആളുകളല്ലേ? അച്ഛൻ ഒരു മങ്കി ക്യാപ് ഒക്കെ വച്ചാണു തിയറ്ററിൽ ഇരുന്നത്, എസി ആയതുകൊണ്ട്. സിനിമയിൽ വന്ന് കുറേ സ്ഥലവും മറ്റുമൊക്കെ വാങ്ങുന്നതല്ല കാര്യം. ഇതൊക്കെയാണ് എനിക്കുണ്ടായ സന്തോഷം എന്ന് സാജു നവോദയ പറഞ്ഞു.
Read Moreമലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള 18ന്
കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥ മുസ്ലിം യുവാവിന്റെ കഥയാണു ജഗള എന്ന ചിത്രം പറയുന്നത്. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലവ് എഫ് എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണു ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ മുരളീറാമാണു ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ,സുനിൽ സുഗത, ബിറ്റൊഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയൻ വി. നായർ, വിനായക്, പാർഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ്…
Read Moreകൂര്‍ഗിൽ നിന്നുള്ള ആദ്യ അഭിനേതാവ് താനെന്നു രശ്മിക: വിമർശിച്ച് സോഷ്യൽ മീഡിയ
കര്‍ണാടകയിലെ കൊടവ സമുദായത്തിൽ നിന്നു വെള്ളിത്തിരയിലെത്തിയ ആദ്യത്തെ നടി താനാണെന്ന രശ്മിക മന്ദാനയുടെ അവകാശവാദത്തിനു പിന്നാലെ വിമര്‍ശനം. അങ്ങനെയാണെങ്കിൽ നെരവന്ദ പ്രേമയും ഗുൽഷൻ ദേവയ്യയും ആരാണെന്നു സോഷ്യൽമീഡിയ ചോദിച്ചു. കഴിഞ്ഞ ആഴ്ച മോജോ സ്റ്റോറിയിൽ ബർഖ ദത്തിനു നൽകിയ അഭിമുഖത്തിലാണു രശ്മിക ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്. “എനിക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ വീട്ടിലെ സാഹചര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കാരണം, കൂർഗ് സമൂഹത്തിൽ ആരും ഇതുവരെ സിനിമാ മേഖലയിൽ പ്രവേശിച്ചിട്ടില്ല. ഞങ്ങളുടെ സമൂഹത്തിൽ നിന്ന് ആദ്യമായി ഈ മേഖലയിലേക്കു പ്രവേശിച്ചതു ഞാനാണെന്നു കരുതുന്നു. ആളുകൾ അങ്ങേയറ്റം വിവേചനബുദ്ധിയുള്ളവരായിരുന്നു”- രശ്മിക പറയുന്നു. 1990 കളിലും 2000 ങ്ങളുടെ തുടക്കത്തിലും തിളങ്ങിയിരുന്ന പ്രശസ്ത കന്നഡ നടി നെരവന്ദ പ്രേമയോടു രശ്മികയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെ: “ എനിക്ക് എന്താണു പറയാനുള്ളത്? കൊടവ സമൂഹത്തിനു സത്യം അറിയാം. ഇതേക്കുറിച്ചു നിങ്ങൾ അവരോടു…
Read Moreഭര്‍ത്താവ് വിഗ്നേഷ് ശിവനെ നയന്‍താര വിമർശിച്ചോ?
തമിഴ് സിനിമയിലെ സൂപ്പർതാരം നയൻതാര ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനെ വിമർശിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റിടുകയും പിന്നീടതു ഡിലീറ്റാക്കുകയും ചെയ് തു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം തമിഴ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഈ പോസ്റ്റുകൾ പൂർണമായും വ്യാജമാണെന്നാണ് ഫാക്ട് ചെക്കുകള്‍ വ്യക്തമാക്കുന്നത്. നയൻതാര തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിഗ്നേഷിനെ വിമർശിക്കുന്ന ഒരു പോസ്റ്റ് പങ്കുവച്ചുവെന്നും അത് ഉടൻ ഡിലീറ്റ് ചെയ്തുവെന്നുമാണു വാർത്ത. എന്നാൽ @CinemaniaIndia എന്ന എക്സ് ഹാൻഡിൽ വ്യക്തമാക്കിയതനുസരിച്ച് ഈ സ്ക്രീൻഷോട്ട് വ്യാജമാണ്. നയൻതാര ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടില്ല. ഈ വ്യാജവാർത്ത ആരാണു പ്രചരിപ്പിച്ചതെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. നയൻതാരയും വിഗ്നേഷ് ശിവനും നാനും റൗഡി താൻ (2015) എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. 2022-ൽ ഇവർ വിവാഹിതരായി, തുടർന്ന് സറോഗസി വഴി ഉയിർ, ഉലക് എന്നീ…
Read Moreഞങ്ങൾ അടുത്ത സുഹൃത്തുക്കൾ; പ്രതികാരം സൂക്ഷിക്കാത്ത ആളാണ് ദിലീപെന്ന് ലാൽജോസ്
ഞാനും ദിലീപും നല്ല സുഹൃത്തുക്കളാണ്. പക്ഷേ, പൂർണമായും വ്യത്യസ്തരായ രണ്ട് ആളുകളാണ്. അതുകൊണ്ടാണു ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്നു ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ്. എന്നാൽ ദിലീപ് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ്. പ്രതികാരം സൂക്ഷിക്കാത്ത ആളാണ്. ഒരാൾ നമ്മളെ ക്കുറിച്ചു മോശം പറഞ്ഞതായി അറിഞ്ഞാൽ എപ്പോഴും നമ്മുടെ മനസിൽ അയാളോടുള്ള അനിഷ്ടം ഉണ്ടാകും. ദിലീപ് വളരെ പെട്ടെന്നു ക്ഷമിക്കുന്ന ആളാണ്. പുറമെ ഉള്ളവർക്ക് അതറിയില്ല. ഞങ്ങൾക്ക് 30 കൊല്ലമായി അറിയാം. ദിലീപും ഞാനും ആദ്യത്തെ ആറേഴുകൊല്ലം ഒരേ മുറിയിൽ കഴിഞ്ഞ ആളുകളാണ്.ദിലീപുമായി ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാവില്ല. സിനിമയുടെ കാര്യമാണ്. ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപുമായി ശക്തമായ പിണക്കമായിരുന്നു. അങ്ങനെയുണ്ടാകും, ആക്ടറും ഡയറക്ടറും തമ്മിൽ. പലപ്പോഴും ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകും. അത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആക്ടേഴ്സ് പലപ്പോഴും അസ്വസ്ഥരായിരിക്കും. ഡയറക്ടറും അസ്വസ്ഥനായിരിക്കും.…
Read Moreവടിവേലുവും ഫഹദും ഒന്നിക്കുന്ന ‘മാരീസൻ’ പ്രദർശനത്തിനെത്തുന്നു
വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98ാമതു ചിത്രമായ മാരീസൻ ജൂലൈ 25ന് ലോകമാകെയുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിംഗ് ത്രില്ലറാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി.ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെ.കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്. ഛായാഗ്രഹണം കലൈസെൽവൻ ശിവാജി.സംഗീതം-യുവൻ ശങ്കർ രാജ,എഡിറ്റിംഗ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ. ആർ.ബി. ചൗധറിയുടേതാണ് സൂപ്പർ ഗുഡ് ഫിലിംസ്. ഇ4 എക്സ്പെരിമെന്റ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു. മാരീസൻ എന്ന ചിത്രത്തിന്റെ ആഗോള തിയറ്റർ റിലീസ് റൈറ്റ്സ് എപി ഇന്റർനാഷണൽ സ്വന്തമാക്കി. മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിനുശേഷം വടിവേലുവും ഫഹദ്…
Read Moreവൈറലാകാൻ വേണ്ടി കല്യാണം കഴിച്ചു, ഫസ്റ്റ് നൈറ്റ് വീഡിയോ കൂടി എടുത്ത് വച്ചിട്ടുണ്ട്, അത് സർപ്രൈസ്: പ്രാർഥന
സീരിയൽ താരവും ഡാൻസറുമായ പ്രാർഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിൽ വിവാഹം ചെയ്തെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ക്ഷേത്ര നടയിൽവച്ച് പരസ്പരം താലികെട്ടുകയും സിന്ദൂരം തൊട്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരിക്കുകയാണ്. തെലുങ്ക് സീരിയലിലെ രണ്ടു ആർട്ടിസ്റ്റുകൾ ചെയ്ത ഒരു റീൽ കണ്ടതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്തത്. പ്രേക്ഷകർ അത് എങ്ങനെയെടുക്കും എന്ന് അറിയാൻ വേണ്ടി ചെയ്തതാണ്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു എന്ന് പ്രാർഥനയും അൻസിയയും പറഞ്ഞു. വളരെ നല്ല കമന്റുകളാണ് കിട്ടിയത്. അതാണ് നമ്മുടെ ധൈര്യം. അതുകൊണ്ടാണ് സത്യം ഇതുവരെ തുറന്നുപറയാതിരുന്നത്. അടുത്ത് ഫസ്റ്റ് നൈറ്റ് വീഡിയോ ചെയ്ത് വച്ചിട്ടുണ്ട്. അത് സർപ്രൈസ് ആണെന്ന് രണ്ടാളും കൂട്ടിച്ചേർത്തു.
Read More