മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മാണക്കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവർ ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളിയും മമിത ബൈജുവുമാണു പ്രധാന വേഷങ്ങളിൽ. ‘പ്രേമലു’ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണു സംവിധായകൻ. “കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ “പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായ ‘പ്രേമലു’വിനു പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ -6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിനു തിരക്കഥയൊരുക്കുന്നതു ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ:…
Read MoreCategory: Movies
‘പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല, ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നു’: ടിനി ടോം
നടൻ പ്രേംനസീറിനെതിരേയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ടിനി ടോം. പ്രേംനസീർ എന്ന മഹാനടനെതിരേ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, സീനിയർ താരങ്ങളിൽ ചിലർ പങ്കുവച്ച അഭിപ്രായങ്ങളിൽ ചിലതാണ് അന്ന് പറഞ്ഞത്. അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടിനി ടോം പറഞ്ഞു. ‘നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ടിനി പറഞ്ഞു. അതേസമയം ടിനിയ്ക്കെതിരേ സംവിധായകന് എംഎ നിഷാദ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷി, സംവിധായകന് ആലപ്പി…
Read Moreആദ്യത്തെ കൺമണി… ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ആൺകുഞ്ഞ് പിറന്നു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും കുഞ്ഞ് പിറന്നു. അവസാനം ഞങ്ങളുടെ കൺമണിയെത്തി എന്ന ക്യാപ്ഷനോടെ കുഞ്ഞിക്കാലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കുഞ്ഞുണ്ടായ വിവരം ദിയ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞ് കുഞ്ഞുണ്ടായ സന്തോഷ വാർത്ത കൃഷ്ണ കുമാറും പങ്കുവച്ചിരുന്നു.
Read More‘പ്രേം നസീര്‍ അഭിനയിക്കുമ്പോള്‍ ടിനി ടോം സിനിമയിലില്ല, അറിയാത്ത കാര്യം പറയരുത്’; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
നടൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം പറഞ്ഞ പ്രസ്ഥാവനയോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി. അവസരങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ തന്റെ അവസാന കാലത്ത് പ്രേം നസീര്‍ വിഷമിച്ചാണ് മരിച്ചതെന്ന് ടിനി ടോം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെ ധാരാളം വിമർശനങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയില്‍ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഞങ്ങള്‍ 85 വരെ മദ്രാസിലുണ്ടായിരുന്നവരാണ്, ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവര്‍ക്ക് ഇക്കാര്യം വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാന്‍ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോന് വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു’.…
Read Moreകര്‍മ വിശ്വാസിയാണു ഞാന്‍; മോളെയും അതു തന്നെയാണു ഞാന്‍ പഠിക്കുന്നതെന്ന് ശ്വേത
മലയാളത്തിലെ ഹോട്ട് ഐക്കണായി പ്രേക്ഷകര്‍ കാണുന്ന താരമാണു ശ്വേത മേനോന്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കാന്‍ നടി മടിച്ചിട്ടില്ല. ഇതിന്റെപേരില്‍ കുറ്റപ്പെടുത്തലുകള്‍ വന്നപ്പോഴും നടി കാര്യമാക്കിയില്ല. കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത അഭിനയിച്ചതു വലിയ വിവാദമായിരുന്നു. തന്റെ ബോള്‍ഡായ ചോയ്സുകളെക്കുറിച്ചു സംസാരിക്കുകയാണു ശ്വേത മേനോൻ: “ഇനിയും ഇതു ചെയ്യുമോ എന്നു ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന് പറഞ്ഞിട്ടാണ് ഇറോട്ടിക് രംഗങ്ങളില്‍ അഭിനയിച്ചത്. അതെന്റെ ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാര്‍ട്ട്, കാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആര്‍ട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാല്‍ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്കു സിനിമാരംഗത്ത് റൊമാന്‍സുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാന്‍ തോന്നുമ്പോഴാണു റൊമാന്സുണ്ടാവുക. അതു…
Read Moreസിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പയെന്ന് മമിത ബൈജു
ഞാനൊരു ഡോക്ടറാകണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം എന്താണെന്നാല്‍ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകന് ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായതുകൊണ്ട് പഠിച്ചു ഡോക്ടറായി. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. അതിനു ശേഷം അമൃത ആശുപത്രിയില്‍ റിസര്‍ച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പ. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമാരംഗം തെരഞ്ഞെടുത്ത ആളാണു ഞാന്‍. -മമിത ബൈജു
Read Moreആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “മിറാഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങൾ. ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്കു താഴെ ‘കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്’ എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്.‘ആഹാ എന്നിട്ട്’ എന്ന കമന്റുമായി പിന്നാലെ ഹന്ന എത്തി. ‘ഹോ, പണ്ഡിതൻ ആണെന്നു തോന്നുന്നു’ എന്നാണ് അതിനുതാഴെ അപർണയുടെ കമന്റ്. ‘മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്’ എന്ന രസികൻ കമന്റുമായി ഉടൻ ആസിഫ് അലിയുമെത്തി. ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ്…
Read Moreമറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ?
എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങൾ പുറത്തുകാണിക്കാനാണ് ഇഷ്ടം. ഞാൻ പറയുന്നതുമാത്രം നിങ്ങൾ അറിഞ്ഞാൽ മതി. അല്ലാതെ ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഊഹിച്ചുപറയരുത്. എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാർത്ത കണ്ട് ഒരാഴ്ച ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റില്ല. വെഡ്ഡിംഗ് റിംഗ് കൈയിൽ കാണാത്തതുകൊണ്ട് ഞാൻ ഡിവോഴ്സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്. എന്റെ കൈയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത് തംപ് നെയിൽ ആക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. ഒരു ഓൺലൈൻ ചാനൽ ഉണ്ട്. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. എന്നെങ്കിലും നേരിട്ടുകണ്ടാൽ നിങ്ങൾ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചോദിക്കണം. റീച്ച് ആയിരിക്കാം ഉദ്ദേശിക്കുന്നത്. അങ്ങനെ റീച്ച് വേണമെങ്കിൽ അവരുടെ തന്നെ എന്തെങ്കിലും മോശം വശം പറഞ്ഞ് റീച്ച് ഉണ്ടാക്കിക്കൂടേ? മറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ? കാരണം, ഞാൻ അനുഭവിക്കുന്ന…
Read Moreപ്രഭാസ് ചിത്രം രാജാ സാബിന്റെ ടീസർ പുറത്ത്
ഐതീഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായി ഏവരേയും അതിശയിപ്പിക്കുന്ന പ്രഭാസ് ചിത്രം ഹൊറർ എന്റർടെയ്നർ രാജാസാബിന്റെ ടീസർ പുറത്ത്. ഹൈദരാബാദിലായിരുന്നു ഈ ഹൊറർ-ഫാന്റസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച്. ഡിസംബർ 5നാണുമാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. മാളവിക മോഹനാണു നായിക. സംഗീത മാന്ത്രികൻ തമൻ എസ്. ഒരുക്കിയ ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്റെ ടോട്ടൽ മൂഡ് പ്രേക്ഷകരിലേക്കു പകരുന്നു.ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലെത്തുന്നു. അതിരറ്റ ഊർജവും ആകർഷണീയതയുമുള്ള ഒരു ലുക്ക്. മറ്റൊന്ന് ഇരുണ്ടതും നിഗൂഢവും പേടിപ്പിക്കുന്നതുമായ വേഷപ്പകർച്ചയിൽ.”സാബിലൂടെ,ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ഒരു സിനിമ നിർമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ അതിശയകരമായ ഒരു ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും’- നിർമാതാവ് ടി.ജി വിശ്വപ്രസാദ് പറഞ്ഞു. “ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നതാണ് ചിത്രത്തിന്റെ ടാഗ്…
Read Moreഞങ്ങളുടെ യഥാർഥ വ്യക്തിത്വം
എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങൾ ഒരിക്കലും പൂർണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീർണ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം. ആളുകൾ അനിമൽ എന്ന ചിത്രത്തെ ആഘോഷിച്ചു. അത് ബോക്സ് ഓഫീസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. നടന്മാരും നടിമാരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവരുടെ യഥാർഥ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നില്ല. ഞങ്ങൾ സ്ക്രീനിൽ അഭിനയിക്കുകയാണ്, ഞങ്ങളുടെ യഥാർഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം. -രശ്മിക
Read More