തുടരും എന്ന ബ്ലോക് ബസ്റ്റര്‍ സിനിമയ്ക്കു ശേഷം അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹൻലാൽ. നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും മോഹൻലാലിന്റെ അടുത്ത സിനിമ. ‘ഇഷ്ക്’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥ–തിരക്കഥ–സംഭാഷണം നിർവഹിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം. സിനിമയിൽ പോലീസ് എസ്ഐയുടെ വേഷത്തിലാകും മോഹൻലാൽ എത്തുക. കോമഡി ത്രില്ലർ ഗണത്തില്‍പെടുന്ന എന്റർടെയ്നറാകും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും. ട്വൽത്ത് മാനു ശേഷം മോഹൻലാൽ മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാകുമിത്. എൽ365 എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. വിജയ് സൂപ്പർ പൗർണമി, തല്ലുമാല, അർജന്റീന ഫാൻസ് എന്നീ സിനിമകളിൽ അഭിനേതാവായി തിളങ്ങിയ താരമാണ് ഓസ്റ്റിൻ ഡാൻ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അഞ്ചാംപാതിര’ സിനിമയുടെ ചീഫ് അസോഷ്യേറ്റ്…
Read MoreCategory: Movies
കാര്യം അറിയാതെ ഓരോന്ന് പറഞ്ഞുണ്ടാക്കണ്ട: സുധിയുടെ അവാർഡുകൾ കട്ടിലിനടിയിൽ വച്ചതിനു കാരണമുണ്ട്; പൊട്ടിത്തെറിച്ച് രേണു സുധി
കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണു സുധിക്കെതിരേ വീണ്ടും സോഷ്യൽ മീഡിയ അറ്റാക്ക്. സുധിയുടെ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടതിനാണ് രേണുവിനെ വിമർശിക്കുന്നത്. സുധിയുടെ മൂത്ത മകൻ കിച്ചുവിന്റെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിൽ ആണ് സുധിയുടെ അവാർഡുകൾ കട്ടിലിനടിയിലും രേണുവിനു കിട്ടിയ ട്രോഫികൾ മേശപ്പുറത്തും വച്ചിരിക്കുന്നത് കണ്ടത്. 62 ലക്ഷം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ രേണുവിനു നേരേ വലിയ രീതിയുള്ള വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരണവുമായി രേണു രംഗത്തെത്തി. ‘സുധിച്ചേട്ടന്റെ അവാർഡുകൾ ഒരുപാടുണ്ട്. പകുതി കൊല്ലത്തും പകുതി ഇവിടെയും ആണ്. കുഞ്ഞ് ഇതൊക്കെ കളയാതെ ഇരിക്കാൻ വേണ്ടി അവൻ കാണാതെ, സ്കൂളിൽ പോയ സമയത്താണ് ഞാൻ അതെല്ലാം ചാക്കിൽ കെട്ടി എന്റെ റൂമിൽ കട്ടിന്റെ അടിയിൽവച്ചത്. എനിക്ക് അധികം അവാർഡുകളൊന്നും കിട്ടിയിട്ടില്ല. ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ…
Read Moreജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. സിനിമയിൽ രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമാതാക്കളുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് കോടതിയിൽ അറിയിച്ചത്. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ…
Read Moreപാലേരിമാണിക്യം ചെയ്തത് രഞ്ജിത്തേട്ടന് നിര്‍ബന്ധിച്ചതുകൊണ്ട്
പാലേരിമാണിക്യം എന്ന ചിത്രം രഞ്ജിത്തേട്ടന് നിര്‍ബന്ധിച്ചതുകൊണ്ടാണു ചെയ്തത്. ചീരു എന്ന കഥാപാത്രം. ആ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ എന്റെ മുഖമാണു മനസില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുപോലെ സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ സിനിമ ചെയ്യുമ്പോള്‍ ആര്‍ക്കും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് എനിക്ക് പ്രതീക്ഷ യുണ്ടായിരുന്നു. വലിയ ആത്മവിശ്വാസത്തോടെയാണ് ആ ചിത്രം ചെയ്തത്. മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിക്കൊപ്പവും സുസ്മിത സെന്നിനൊപ്പവും അടുത്ത് ഇടപഴകിയിട്ടുണ്ട്. ഞാനും ഐശ്വര്യറായിയും ഒരു മുറിയിലായിരുന്നു താമസം. പക്ഷേ, എനിക്കു സുസ്മിത സെന്നിനെയായിരുന്നു ഇഷ്ടം. നല്ല സ്വഭാവമായിരുന്നു. എല്ലാവരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഞാന്‍ ഭക്ഷണപ്രിയയാണെന്ന് പലര്‍ക്കും അറിയാം. ലാലേട്ടനോടൊപ്പം ഇരിക്കുകയാണെങ്കില്‍ എനിക്ക് ഡയറ്റ് ചെയ്യാന്‍ സാധിക്കില്ല. കഴിക്കൂവെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, ലാലേട്ടന് നന്നായി ഡയറ്റ് ചെയ്യാറുണ്ട്. അദ്ദേഹം നന്നായി ഭക്ഷണം പാകംചെയ്യും. -ശ്വേതാ മേനോന്
Read Moreക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാണു ചെയ്തതെ ന്ന് എനിക്കറിയില്ല
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാണു ചെയ്തതെ ന്ന് എനിക്കറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിനുവേണ്ടി അവര്‍ വിളിച്ചു. ഞാന്‍ പോയി. മോഹന്‍ലാലിന്റെ പിന്നിൽ നില്ക്കുന്ന പോലെ ഒരു കഥാപാത്രം. എന്തിനാണു ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്നു തോന്നി. എന്തിനാണു ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണു ക്രിസ്ത്യന്‍ ബ്രദേഴ്സ്. സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്നു സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. പിന്നീട് അത് 20 ദിവസമായി. എനിക്കു കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി. ആ സിനിമയിലേതു കയ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്നു സെറ്റില്‍വച്ചുതന്നെ ബിജു മേനോന് ചോദിച്ചിരുന്നു. ബിജു മേനോന് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. -ആനന്ദ്
Read Moreഅവളെ ആദ്യമായി കണ്ടു; ഏറെ സംസാരിച്ചു; പിന്നീട് ഐശ്വര്യ പറഞ്ഞത് കേട്ട് ഞെട്ടിയെന്ന് അഭിഷേക്
ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. ഇവര്‍ക്കിടയില്‍ ഇടയ്ക്കു ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതു വെറുതെയായിരുന്നുവെന്നു പിന്നീടു വ്യക്തമായി.1995ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അഭിഷേക് സിനിമയിലേക്കു ചുവടുവയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഐശ്വര്യ തിരക്കുള്ള നടിയായിരുന്നു. സ്വിറ്റ്സര്ലന്ഡില്വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. അഭിഷേക് തന്റെ പിതാവ് അമിതാഭ് ബച്ചന്റെ ‘മൃത്യുദാതാ’ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച് അഭിഷേക് മനസ് തുറന്നിരുന്നു. “ഞാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍, മെഹുല്‍ കുമാറിനൊപ്പം, എന്റെ പിതാവിന്റെ സിനിമയായ മൃത്യുദാതയുടെ ലൊക്കേഷന്‍ തെരയുകയായിരുന്നു. ഞാന്‍ അവിടെ വളര്‍ന്നതുകൊണ്ടും ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചതുകൊണ്ടും എനിക്കു സ്ഥലങ്ങളെക്കുറിച്ചു നന്നായി അറിയാമെന്നു കരുതി അമ്മയാണ് എന്നെ അയച്ചത്. ഞാന്‍ ബോബിയുമായി (ഡിയോളുമായി) വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. അദ്ദേഹം ‘ഓര് പ്യാര് ഹോ ഗയാ’ എന്ന സിനിമയുടെ…
Read Moreരവീന്ദ്രാ നീ എവിടെ? തിയറ്ററുകളിലേക്ക്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിനു പ്രാധാന്യം നല്കി അനൂപ്മേനോന്, ധ്യാന്‍ ശ്രീനിവാസന്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണു രവീന്ദ്രാ നീ എവിടെ? അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. തീര്‍ത്തും ഹാസ്യത്തിനൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്‍ക്കുശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്കു സംഗീതം ഒരുക്കിയതു കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ പ്രകാശ് ഉള്ളേരി.ഹരിഹരന്, ശങ്കര്‍ മഹാദേവന് എന്നിവരാണു ഗായകർ. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ്കൃഷ്ണ, മേജര്‍ രവി, അപര്‍ണ, എന്‍.പി. നിസ, ഇതള്‍ മനോജ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- മഹാദേവന് തമ്പി,…
Read Moreഅന്നൊന്നും അധികം മേക്കപ്പ് ഇടില്ല; എല്ലാവരും നാച്വറൽ ഭംഗിയുള്ളവർ
ആദ്യകാലത്തെ സിനിമകളിലെ നായികമാരുടെ മുഖം വേഗം ആളുകളുടെ മനസിലേക്ക് എത്തും. കാരണം അവരെല്ലാം നാച്വറലി ഭംഗിയുള്ളവരാണ്. എല്ലാവരും തന്നെ ഏറെ ട്രെഡീഷണലാണ്. അന്നൊന്നും അധികം മേക്കപ്പ് ഒന്നും ഇടില്ല. കൂടിവന്നാൽ ഞങ്ങൾ തന്നെ ഒരു ഫെയർ ആൻഡ് ലൗലി തേക്കും. പിന്നെ കണ്ണെഴുതും, അത്ര തന്നെ. ഇപ്പോഴല്ലേ ഇത്രയും മേക്കപ്പ് ഒക്കെ വന്നത്. എന്നാലും ആദ്യകാലത്തെ നടിമാരെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഉർവശിച്ചേച്ചിയെ സ്ക്രീനിലും അല്ലാതെയും കാണാൻ എന്തു ഭംഗിയാണ്. അതുപോലെ തന്നെയാണു ശോഭനയും. ഞാൻ അവരുടെ വലിയ ഫാൻ ഗേളാണ്. എന്തൊരു ഭംഗിയാണ് അവരുടെ മുടിയും കണ്ണുമെല്ലാം കാണാൻ. അവർ സ്ലോ മോഷനിൽ നടന്നു വരുന്നതു കണ്ടാൽ അങ്ങ് ഇഷ്ടപ്പെട്ടു പോകും. -രേഖ
Read Moreനമുക്കു കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അത്തരം സ്ഥലത്തു നിൽക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് സീനത്ത്
ഞാൻ പണത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. നമുക്കു കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അത്തരം സ്ഥലത്തു നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്. ലൊക്കേഷനിൽ നിന്നിറങ്ങിപ്പോയിട്ടുണ്ട്. ആ ഡയറക്ടറുടെ പടത്തിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല. അവിടെ സത്യംപറഞ്ഞാൽ ഞാൻ തെറ്റ് ചെയ്തു. നമ്മൾ പറയേണ്ടതു പറയണം, ഇറങ്ങിപ്പോകാൻ പാടില്ലായിരുന്നു. വിനയേട്ടന്റെ ലൊക്കേഷനിൽ നിന്നാണു പോയത്. ഇപ്പോഴൊന്നുമല്ല, കുറേ വർഷങ്ങൾക്ക് മുമ്പ്. വിനയേട്ടൻ സംഭവം അറിഞ്ഞിട്ടില്ല. മോൻ വളരെ കുഞ്ഞാണ്. അവിടെയാണെങ്കിൽ റൂമില്ല. ഒരു ആർട്ടിസ്റ്റ് വരുമ്പോൾ അവർക്കറിയില്ലേ റൂമൊക്കെ ശരിയാക്കണമെന്ന്. വൈകുന്നേരമേ റൂം ശരിയാകുകയുള്ളൂവെന്നു പറഞ്ഞു. എനിക്ക് വലിയ സങ്കടമായി. ആരോടും സംസാരിക്കാൻ നിന്നില്ല. ഞാൻ ഇറങ്ങിപ്പോയി. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റേത് അടുത്ത സീനുമായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ എനിക്കു കുറ്റബോധം തോന്നി. വിനയേട്ടനെ വിളിച്ച് കാര്യംപറഞ്ഞു. ഏതായാലും പോയില്ലേ, വിട്ടേക്ക് എന്നു പറഞ്ഞു. വിനയേട്ടൻ പിന്നെ എന്നെ വിളിച്ചിട്ടേയില്ല.കുറേക്കാലത്തിനുശേഷം വിനയേട്ടനെ കണ്ടപ്പോൾ കാര്യം…
Read Moreമക്കള്‍ക്കുമുന്നില്‍ പേടിച്ചു ജീവിക്കാനാവില്ല
ഏതാനും മാസം മുന്‍പാണ് ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെ വീട്ടില്‍ മോഷണശ്രമം നടന്നതും താരത്തിനു കുത്തേറ്റതും. ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണു സെയ്ഫ് ആശുപത്രിവിട്ടത്. കോളിളക്കം സൃഷ്ടിച്ച സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ഇതേക്കുറിച്ചു പ്രതികരിക്കുകയാണു സെയ്ഫിന്റെ ജീവിതപങ്കാളി കരീനാ കപൂര്‍. അന്നത്തെ സംഭവമുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഇതുവരെ പൂര്‍ണമായി മുക്തയായിട്ടില്ലെന്നു കരീന പറഞ്ഞു. “എന്റെ കുട്ടിയുടെ മുറിയില്‍ അപ്രതീക്ഷിതമായി ഒരാളെ കാണുന്ന സാഹചര്യം നേരിടുകയെന്നത് എനിക്ക് ഇപ്പോഴും ദുഷ്കരമാണ്. കാരണം, മുംബൈയില്‍ അങ്ങനെയൊരു കാര്യം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലല്ലോ. ഒരാള്‍ പൊടുന്നനെ കയറിവന്ന് നിങ്ങളുടെ ഭര്‍ത്താവിനെ ആക്രമിക്കുന്നു, കുത്തിപ്പരിക്കേല്പ്പിക്കുന്നു. മുംബൈയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആ സംഭവവുമായി ഞങ്ങള്‍ ഇപ്പോഴും 100 ശതമാനം പൊരുത്തപ്പെട്ടിട്ടില്ല. ഭയം കാരണം കുറഞ്ഞത് ഞാന്‍ മാത്രമെങ്കിലും അതിനോടു പൊരുത്തപ്പെട്ടിട്ടില്ല. ആ സംഭവത്തിനുശേഷം രണ്ടു മാസത്തോളം വലിയ ഉത്കണ്ഠയിലായിരുന്നു. ഉറങ്ങാൻ വളരെ ബുദ്ധിമുട്ടി. ഒന്നും സാധാരണ പോലെയായിരുന്നില്ല. അതിന്റെ…
Read More