തെന്നിന്ത്യയിലെ താരറാണിയാണു തൃഷ. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ തൃഷയ്ക്കായി. പ്രായം വെറും നമ്പർ മാത്രമാണെന്നു തെളിയിക്കുന്ന തൃഷയെ നടൻ വിജയ്യുമായി ബന്ധപ്പെടുത്തി ചില ഗോസിപ്പുകളും പരക്കുന്നുണ്ട്. എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ ഇരുവരും തയാറായിട്ടുമില്ല. നിലവിൽ തഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രമാണു തൃഷയുടേതായി ഏറ്റവുമൊടുവിൽ റിലീസായത്. ഈ അവസരത്തിലാണു നടിയുടെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്. തനിക്കു മുഖ്യമന്ത്രി ആകണമെന്നു തൃഷ പറയുന്നതാണു വീഡിയോ. അഞ്ച് വർഷം മുൻപ് സൺ ടിവിക്കു നൽകിയ അഭിമുഖത്തിലാണു തൃഷ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. മോഡലിംഗ് കഴിഞ്ഞ് സിനിമയിലെത്തി. അടുത്ത ആഗ്രഹ മെന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആലോചിച്ചുനിൽക്കാതെ ഉടനടി തൃഷ മറുപടി കൊടുത്തു. ‘നാൻ സിഎം ആകണോം.’ സത്യമാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, സത്യമായിട്ടും 10 വർഷം…
Read MoreCategory: Movies
വളരെ ഹാപ്പിയാണ്, ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട, അത്രയും മനസു നിറഞ്ഞ ജീവിതമാണു ജീവിക്കുന്നത്; അഞ്ജു അരവിന്ദ്
ലിവ് ഇൻ റിലേഷൻഷിപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞ ശേഷമാണ് അഞ്ജു ഇപ്പോൾ തനിക്ക് സ്കൂൾ കാലം മുതൽ അറിയാവുന്ന സുഹൃത്ത് സഞ്ജയ് അമ്പലപറമ്പത്തുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരിക്കുന്നത്. സഞ്ജയ്യെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ദൈവത്തെപ്പോലെയാണു സഞ്ജുവേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. ഞാൻ വളരെ ഹാപ്പിയാണ്. ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. അത്രയും മനസു നിറഞ്ഞ ജീവിതമാണു ഞാൻ ജീവിക്കുന്നത്. നെഗറ്റീവ് കമന്റുകൾ വായിക്കുമ്പോൾ കുറച്ചു വിഷമം തോന്നും. അതൊക്കെ ദൈവത്തിനുവിട്ടു കൊടുക്കും. നമ്മളെപ്പറ്റി അറിയുന്നവർക്ക് നമ്മളെ അറിയാം. ഞാൻ ആരുടെയും ജീവിതത്തിൽ ഇടപെടുന്നില്ല. നമ്മളെങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കുന്നതു നമ്മളാണ്. ആൾക്കാർ പലതും പറയും. അതിനു ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുമെന്നേയുള്ളൂ. എപ്പോഴും പോസിറ്റീവായിരിക്കുക. ഫിലിം ഫീൽഡിലെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അല്ല ഞാൻ ജീവിക്കുന്നത്. സെലിബ്രിറ്റി…
Read Moreകിരാത ചിത്രീകരണം പൂർത്തിയായി
യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ കിരാത ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവയായിരുന്നു ലൊക്കേഷൻ. പാട്ടും ആട്ടവുമായി അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടിവന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിന്റെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യമനോഹാരിതയുടെ വിസ്മയക്കാഴ്ചകളാണു കിരാത ഒരുക്കുന്നത്. ചെമ്പിൽ അശോകൻ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ്. ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ…
Read Moreനിറത്തിന്റെയും രൂപത്തിന്റെയും പേരിൽ മാറ്റിനിർത്തലുകൾ നേരിട്ടിട്ടുണ്ട്; രമ്യാ നമ്പീശൻ
കുട്ടിക്കാലത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ മാറ്റിനിർത്തലുകൾ നേരിട്ടിട്ടുണ്ടെന്നു നടിയും ഗായികയുമായ രമ്യ നമ്പീശൻ. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോൾ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു താരം. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമ്യ. ’15 വയസുകാരിയായ രമ്യയോട് കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. ചിലപ്പോൾ ഒരു ദിവസം മതിയായെന്നുവരില്ല. ഞാൻ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്നു കാണുന്ന രമ്യയാകാൻ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമേയുള്ളൂ. പക്ഷേ, സമൂഹത്തിൽനിന്ന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ ഏറെ മോശം അനുഭവങ്ങളും മാറ്റിനിർത്തലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പലർക്കും അത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷേ, അതെല്ലാം മറികടക്കാൻ പറ്റി എന്നതാണ് എന്റെ വിജയം’- രമ്യ പറഞ്ഞു. ഓരോ പടിയായി ലക്ഷ്യത്തിലെത്തിയ ആളാണു ഞാൻ. എല്ലാ കാര്യങ്ങളും…
Read More‘അമ്മ’യില്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
കൊച്ചി: താര സംഘടനയായ “അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു. സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങള്‍ വരട്ടെയെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.
Read Moreകെട്ടിപ്പിടിക്കാൻ ഒരാൾ വേണം; ഉറപ്പായും രണ്ടാം വിവാഹമുണ്ടാകുമെന്ന് വീണാ നായർ
അന്നും ഇന്നും ഫാമിലി ലൈഫ് എനിക്ക് ഏറെയിഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. നാളെത്തേക്കൊന്നുമല്ല. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും രണ്ടാംവിവാഹം ഉണ്ടാകും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ എടീ, പോട്ടേ എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുന്ന എന്റെ അച്ഛനെപ്പോലെ, എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ, എനിക്ക് അപ്പനും അമ്മയുമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയുംവേഗം വരട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു. -വീണ നായർ
Read Moreബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാല് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്റെ കരിയറിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണു ചിത്രത്തില്‍ നായിക. മലയാളത്തിനുപുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണു സൂചന. സംഗീതത്തിനു പ്രാധാന്യം നൽകുന്ന ചിത്രം ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. നിഷാദ് കോയയാണു ഹാലിന്റെ രചന. പ്രമുഖ ബോളിവുഡ് ഗായകന് ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. -പിആർഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.
Read Moreനീ പ്രശ്നക്കാരനല്ല, ഇത്തിരി കുറുമ്പുണ്ടെന്നേയുള്ളു; മമ്മൂക്ക എനിക്ക് തന്ന എനർജി
മമ്മൂക്കയും ചില ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണല്ലോ. എന്നിട്ടും എനിക്ക് എനർജി തന്നു. ‘എടാ… നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളു. അതൊന്നു മാറ്റിയാൽ മതി. അത്രയേയുള്ളൂ. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല.’ നമുക്ക് ഇനിയും പടം ചെയ്യാമെന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ നമുക്ക് പടം ചെയ്യാമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാവും ഒന്നും ആലോചിച്ചു വിഷമിക്കേണ്ട. നമ്മൾ മാറി മുന്നോട്ടുപോവുക. ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളുമെന്നും പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കൂടി എന്നെ കാണാൻ വന്നപ്പോൾ പിഷാരടിയാണു മമ്മൂക്കയെ വിളിച്ചുതന്നത്. ഞാൻ വിളിക്കും മുമ്പ് മമ്മൂക്ക എനിക്കു മെസേജ് അയച്ചിരുന്നു. പക്ഷേ, ഫോൺ ഉപയോഗിക്കാത്തതുകൊണ്ട് ഞാൻ കണ്ടില്ല. കൊക്കെയ്ൻ കേസിൽ നിരപരാധിയെന്നു തെളിഞ്ഞപ്പോഴും ‘ഗോഡ് ബ്ലെസ് യൂ’ എന്ന് മമ്മൂക്ക മെസേജ് അയച്ചു. വേണ്ട സമയത്ത് നമുക്ക് എനർജി തരാൻ എന്നപോലെ അദ്ദേഹത്തിന്റെ…
Read Moreകാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നേഹ സക്സേന
തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി നേഹ സക്സേന. താനൊരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒന്നര വർഷത്തോളമാണ് ദുരനുഭവങ്ങൾ സിനിമ മേഖലയിൽ നിന്നു നേരിടേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണുനടിയുടെ പ്രതികരണം. “ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരനുഭവമാണ് എനിക്ക് ഇൻഡസ്ട്രിയിൽ നേരിടേണ്ടി വന്നത്. ആ സമയത്ത് ഹിന്ദിയും പഞ്ചാബിയും ഇംഗ്ലീഷും മാത്രമാണ് സംസാരിക്കാൻ അറിഞ്ഞി രുന്നത്. സൗത്ത് ഭാഷകൾ അറിയുമായിരുന്നില്ല. ഞാൻ ആ സമയത്തൊക്കെ പല ഓഡിഷനും കൊടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ഓഡിഷന് സെലക്ടായി. അവരെന്നോടു ചോദിച്ചത് ഈ രാത്രി ഡിന്നറിനു വരാൻ സാധിക്കുമോയെന്നാണ്. എന്തിനാണു ഡിന്നർ, ഞാൻ ഭക്ഷണം കഴിച്ചു, സർ എന്ന് ഞാൻ പറഞ്ഞു. അതു കുഴപ്പമില്ല, ഹോട്ടലിൽ പോയി ഡിന്നർ കഴിക്കാമെന്നു പറഞ്ഞു. എനിക്ക് അദ്ദേഹം പറഞ്ഞതു മനസിലായിട്ടില്ല. ഞാൻ ആ സമയത്ത് അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.…
Read Moreവിസ്മയയെവച്ച് സിനിമ ചെയ്യുന്നത് ഒരു നിയോഗമായി കാണുന്നു: നിരാശപ്പെടുത്തില്ല ലാലേട്ടാ; ജൂഡ് ആന്തണി
മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. വിസ്മയയെവച്ച് സിനിമ ചെയ്യുന്നത് ഒരു നിയോഗമായി കാണുന്നു എന്ന് ജൂഡ് ആന്തണി പറഞ്ഞു. ഇതൊരു ‘ആന്റണി -ജൂഡ് ‘ ‘തുടക്ക’മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷിക്കുന്നു എന്നും ജൂഡ് പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെക്കുറിച്ച് ജൂഡ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റേയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏൽപിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്…
Read More