വെള്ളിത്തിരയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം മെനഞ്ഞെടുത്ത നടിയാണു രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. മൈസ എന്നാണു ചിത്രത്തിന്റെ പേര്. ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയ വേഷത്തിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണു വിവരം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിൽ രശ്മി ഒരു റൊമാന്റിക് നായികയായല്ല പ്രത്യക്ഷപ്പെടുന്നതെന്നു പോസ്റ്ററിൽ നിന്നു വ്യക്തമാണ്.കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ…
Read MoreCategory: Movies
സാമ്പത്തിക തട്ടിപ്പ് ; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച “മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് മരട് പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാം. ആവശ്യമെങ്കില്‍ എട്ടിനും ഹാജരാകണം. അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.സിനിമയുടെ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ സാമ്പത്തിക സഹായം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരേ മരട് പോലീസ് കേസെടുത്തിട്ടുള്ളത്. ലാഭവിഹിതമായി 47 കോടി രൂപ നല്‍കേണ്ടതാണെന്നും മുടക്കുമുതല്‍ പോലും നല്‍കിയിട്ടില്ലെന്നുമാണ് പരാതി.കേസിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പില്‍ ആറ് കോടിയോളം രൂപ കൈമാറിയെങ്കിലും സിവില്‍…
Read Moreവളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു മമ്മൂട്ടി, ആ പരിഗണന കിട്ടുക എന്നത് വലിയ ഭാഗ്യമാണ്: ജോജു ജോർജ്
മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് ജോജു ജോർജ്. ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിംഗും ഒരു ഗുഡ് നൈറ്റും പറയുന്നതാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്ക്കും. അതുപോലെ ഒരു ഗുഡ് മോണിംഗ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെൻഡ് ചെയ്തിട്ടുണ്ട്. അപ്പോഴും ഈ ഗുഡ് മോണിംഗ് ഗുഡ്നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്താണ് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ്…
Read Moreഓണം കളറാക്കാൻ ഷെയിൻ നിഗത്തിന്റെ സ്പോർട്സ് ആക്ഷൻ ചിത്രം ‘ബൾട്ടി’
ഷെയിൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന സ്പോർട്സ് ആക്്ഷൻ ചിത്രം ‘ബൾട്ടി’ ഓണത്തിനു തിയറ്ററുകളിലെത്തുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെട്ടത്. കുത്തുപാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ ജനസമ്മതിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഓണത്തിനു പുറത്തിറങ്ങുന്ന ഈ ആഘോഷചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ…
Read Moreനടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചു: നിമിഷ സജയൻ
നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ തന്നെ പലരും പരിഹസിച്ചു ചിരിച്ചിരുന്നെന്ന് നടി നിമിഷ സജയന്. സ്കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നേരിട്ട ദുരനുഭവത്തെ ക്കുറിച്ച് ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. എന്റെ നിറത്തിന്റെ പേരില്‍ ഒരുപാടു കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിനാണ് നടി ആവണമെന്ന് ഞാന്‍ പറഞ്ഞത്. പിന്നില്‍ നിന്ന് ഒരുപാട് പേര് അതുകേട്ട് ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കാരണം, കണ്വെന്ഷണല് ബ്യൂട്ടിയോ ഹീറോയിന് മെറ്റീരിയലോ അല്ല ഞാന്‍. ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു. എന്നാൽ തൊണ്ടിമുതലും ദൃക്സാക്ഷികളും ചെയ്തതോടെ ഒരുപാടു സ്നേഹം ലഭിച്ചു. ഇതോടെ നടിയാകാന്‍ തനിക്കു കഴിയുമെന്ന് ബോധ്യപ്പെട്ടെന്നും നിമിഷ പറയുന്നു. ഇപ്പോള്‍ എന്റെ കഥാപാത്രം റിലേറ്റബിള്‍ ആണെങ്കില്‍ നല്ല കഥയാണെങ്കില്‍ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാന്‍ എന്നു…
Read Moreലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹദ് കൃതിയും രചിക്കപ്പെട്ടിട്ടില്ല ഒരു നല്ല സിനിമയും ഇവിടെയുണ്ടായിട്ടില്ല: പൃഥ്വിരാജ്
ലഹരിക്കെതിരേ പൃത്വിരാജ്. ലഹരി ഉപയോഗിച്ചാൽ മാത്രമേ ക്രിയേറ്റീവ് ആയി ചിന്തിക്കാൻ സാധിക്കൂ എന്ന് എല്ലാവർക്കും ഒരു മിഥ്യാധാരണ ഉണ്ട്, എന്നാല്‍ അങ്ങനെ ഒന്നില്ല. ലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹദ് കൃതിയും രചിക്കപ്പെട്ടിട്ടില്ല ഒരു നല്ല സിനിമയും ഇവിടെയുണ്ടായിട്ടില്ല എന്ന് താരം. വിദ്യാർഥികൾക്കിടയിൽ നടത്തിയ ലഹരി വിരുദ്ധ കാന്പെയിനായ നോ എൻട്രിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ‘ലഹരി മരുന്നുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ക്രിയേറ്റീവ് ആകാന്‍ പറ്റുകയുള്ളൂ എന്നൊരു അബദ്ധ ധാരണ സിനിമാ മേഖലയില്‍ പലയിടത്തും പടര്‍ന്നിട്ടുണ്ട്. അത് കള്ളമാണ്. ലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹദ് കൃതിയും രചിക്കപ്പെട്ടിട്ടില്ല, ഒരു നല്ല സിനിമയും ഇവിടെയുണ്ടായിട്ടില്ല. മദ്യപാനം ശീലമുള്ള പല വലിയ എഴുത്തുകാരും സംവിധായകരും മദ്യം മാറ്റിവച്ചിട്ടാണ് അവരുടെ ജോലി ചെയ്യുന്നത് എന്നും എനിക്ക് നേരിട്ട് അറിയാം. ലഹരി സിനിമാ മേഖലയില്‍ മാത്രമല്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടില്‍ നിന്ന് അടുത്ത…
Read Moreറൊമാന്റിക് ഫാമിലി ത്രില്ലർ ‘ആലി’
ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്. കേരള -തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ് ആലി. അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് മലയാളത്തിനു പുറമെ തമിഴും സിനിമയിൽ സംസാര ഭാഷയാകുന്നുണ്ട്. ആലിയുടെ ഏറ്റവും വലിയ സ്പെഷാലിറ്റി ഇതിലെ പാട്ടുകളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുൾപ്പടെ ഏഴു ഗാനങ്ങളാണുള്ളത്. എല്ലാ പാട്ടുകളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്. അറബിക് ഗാനം മാത്രം ട്രാൻസ്ലേഷൻ വേണ്ടി വന്നു. കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി,…
Read Moreപ്രതിസന്ധികളെ നേരിടാനുള്ള മനോധൈര്യം വന്നത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണ്: ഷെല്ലി കിഷോർ
പ്രതിസന്ധികളെ നേരിടാനുള്ള മനോധൈര്യംവന്നത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണെന്ന് ഷെല്ലി കിഷോർ. കുട്ടിക്കാലം മുതലേ ഞാനങ്ങനെ ആയിരുന്നു. ഒരുപക്ഷെ ഞങ്ങൾക്കുണ്ടായ കുടുംബ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. അച്ഛനും അമ്മയും തമ്മിലുണ്ടായ പ്രശ്നങ്ങളും മറ്റും. അങ്ങനെയൊക്കെ വന്നപ്പോൾ വളരെ കുഞ്ഞിലേതന്നെ പല കാര്യങ്ങളിലും ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടി വന്നിരുന്നു. ആ സമയത്ത് അത് ശരിയാണോ തെറ്റാണോ എന്നൊക്കെ നമ്മളിങ്ങനെ ചിന്തിക്കും. പക്ഷെ അതൊക്കെ പ്രശ്നമുണ്ടെങ്കിൽ ഫേസ് ചെയ്യാനുള്ള പ്രാപ്തി തന്നു. കുഞ്ഞിലേ മുതൽ ഞാൻ ഇൻഡിപെൻഡന്റ് ആയിരുന്നു. ആരെയും ആശ്രയിക്കുന്നത് എനിക്കിഷ്ടമല്ല. സ്വയം പര്യാപ്തതയ്ക്ക് നൂറു ശതമാനം പ്രാധാന്യമുണ്ട്. നിങ്ങൾക്ക് ഭർത്താവോ ബോയ്ഫ്രണ്ടോ അച്ഛനോ അമ്മയോ കുട്ടികളോ ഉണ്ടെങ്കിൽ പോലും ഇൻഡിപെൻഡ് ആയിരിക്കണം. അവരെ ആശ്രയിക്കുന്നെന്ന് തോന്നരുത്. അത് സ്ത്രീയായാലും പുരുഷനായാലും. ആരുമില്ലെങ്കിലും നമുക്ക് തരണം ചെയ്യാൻ പറ്റും. പ്രകൃതിയെന്ന പവറുണ്ട്. സ്ത്രീക്ക് മാത്രമല്ല, പുരുഷനും ഇത് ബാധകമാണ് എന്ന് ഷെല്ലി…
Read Moreഇവരെ എങ്ങനെ നായകൻ പ്രേമിക്കും! ബോഡി ഷെയിമിംഗ് അനുഭവം വെളിപ്പെടുത്തി നടി ബനിത സന്ധു
ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ബനിത സന്ധു. കരിയറിന്റെ തുടക്കത്തിലാണിത് നേരിട്ടതെന്ന് അവർ പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് തനിക്ക് കടുത്ത പരിഹാസം നേരിടേണ്ടിവന്നെന്നും അവർ വ്യക്തമാക്കി. 2018ൽ ‘ഒക്ടോബർ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ബനിത സന്ധു. ഒരു ദക്ഷിണേന്ത്യൻ സിനിമ ചെയ്തശേഷം ചിലർ വൃത്തികെട്ടവൾ എന്നാണ് തന്നെ വിശേഷിപ്പിച്ചതെന്ന് ബനിത സന്ധു തുറന്നുപറഞ്ഞു. ബോഡി ഷെയിമിംഗ് നേരിട്ടത് ഞാൻ ഓർക്കുന്നു. ഞാൻ ചുള്ളിക്കമ്പുപോലെ മെലിഞ്ഞിരുന്നതിനാൽ ആളുകൾ എന്നെ വൃത്തികെട്ടവൾ എന്നാണ് വിളിച്ചത്. ഇത്രയും മെലിഞ്ഞിരിക്കുമ്പോൾ സിനിമയിലെ സഹഅഭിനേതാവിന് എന്നോട് എങ്ങനെ ആകർഷണം തോന്നും എന്നും അവർ ചോദിച്ചു .ഇത് വിചിത്രമായി തോന്നി. വ്യത്യസ്ത സംസ്കാരമുള്ള ചുറ്റുപാടിൽ വളർന്നതുകൊണ്ട് എനിക്കെതിരെ ഉയർന്ന ട്രോളുകൾ അസാധാരണമായാണ് അനുഭവപ്പെട്ടത്. വെയിൽസിലെ കാർലിയോണിലാണ് ജനിച്ചതും വളർന്നതും. അതുകൊണ്ട് ഈ പരിഹാസങ്ങൾ എന്നെ അത്രയധികം വേദനിപ്പിച്ചൊന്നുമില്ല. ഈ പ്രദേശത്തെ സൗന്ദര്യ…
Read Moreമീന ബിജെപിയിലേക്കോ? സുപ്രധാന ചുമതല വഹിക്കുമെന്ന് റിപ്പോർട്ട്
ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് റിപ്പോർട്ട്. മീനയുടെ ഡൽഹി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണു ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ വാർത്തകളോടു പ്രതികരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയാവുകയും ചെയ്തിരുന്നു.
Read More