മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്നു. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ നായികയാകുന്നത്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് താരപുത്രിയുടെ തുടക്കം. മായ എന്നു വിളിപ്പേരുള്ള വിസ്മയ അച്ഛന്റെയും ചേട്ടൻ പ്രണവിന്റെയും പാത പിന്തുടർന്നാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വൈകുന്നേരം അഞ്ചിന് പുറത്തുവരും. ദീർഘനാളായി തായ്ലാൻഡിൽ ആയോധന കലകളില്‍ പരിശീലനത്തിലായിരുന്നു വിസ്മയ. എഴുത്ത്, വായന, വര, ക്ലേ ആര്‍ട്ടുകള്‍ എന്നിവയെല്ലാം താരപുത്രിയുടെ ഇഷ്ടമേഖലയാണ്. വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. പാശ്ചാത്യസംഗീതത്തിലും താരപുത്രിയ്ക്ക് താത്പര്യമുണ്ട്. ഇത്തരം കഴിവുകള്‍ക്കും താത്പര്യങ്ങള്‍ക്കും പുറമെ കുടുംബത്തോടുള്ള ബന്ധത്തെക്കുറിച്ചും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.
Read MoreCategory: Movies
ഗ്ലാമറസ് നൈല ഉഷ; വൈറലായി ചിത്രങ്ങൾ
മലയാളികൾക്കു പ്രിയങ്കരിയായ നൈല ഉഷയുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡീപ് നെക്ക് ഗൗണിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങൾ ‘കോഫിക്കും സംഭാഷണങ്ങൾക്കും ഇടയിൽ’ എന്ന അടിക്കുറിപ്പോടെയാണ് താരം പങ്കുവച്ചത്. സിംപിൾ മേക്കപ്പിനൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കണ്ണട വച്ച ചിത്രങ്ങൾക്കാണ് ആരാധകർ കൂടുതൽ. ‘പെർഫെക്ട് ഗ്ലാസ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറലായി.അന്ന ബെൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും നിരവധി ആരാധകരുമാണ് ചിത്രത്തിനു കമന്റുമായി എത്തിയത്. ‘ഗോർജ്യസ്’ എന്നാണ് അന്ന ബെൻ കമന്റ് ചെയ്തത്. ‘നൈസ്, ബ്യൂട്ടിഫുൾ, മമ്മൂക്കയെപ്പോലെ പ്രായം തോൽക്കുകയാണല്ലോ’ എന്നിങ്ങനെയാണു മറ്റു കമന്റുകൾ.ചിത്രങ്ങൾ കാണാൻ ഇവിെടെ ക്ലിക് ചെയ്യുക.
Read Moreകണ്ണേ കൺമണിയേ… ഇല്യാന രണ്ടാമതും അമ്മയായി
ബോളിവുഡ്-തെന്നിന്ത്യന്‍ താരം ഇല്യാന ഡിക്രൂസ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്കി. ഭര്‍ത്താവ് മൈക്കൽ ഡോളനും ഇല്യാനയ്ക്കും പിറന്നത് ആണ് കുഞ്ഞ്. ജൂൺ 19നു ജനിച്ച കുഞ്ഞിനു ‘കിയാനു റാഫെ ഡോളൻ’ എന്നു പേരിട്ടു. ഇൻസ്റ്റഗ്രാമിലാണ് ഇല്യാന ഈ സന്തോഷവാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ മനോഹരമായ ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം ‘നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു’ എന്ന കുറിപ്പും.2023ലാണ് ഇല്യാനയ്ക്കും മൈക്കലിനും കോവ ഫീനിക്സ് ഡോളന്‍ എന്ന ആദ്യ ആൺകുഞ്ഞ് പിറന്നത്. ഇല്യാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു. പ്രിയങ്ക ചോപ്ര, ‘അഭിനന്ദനങ്ങൾ, സുന്ദരി’ എന്ന് കമന്റ് ചെയ്തു. അതിയ ഷെട്ടി, ‘അഭിനന്ദനങ്ങൾ, ഇലു’ എന്നെഴുതി. ‘വലിയ സ്നേഹം, നിനക്കും മനോഹാരിതയുള്ള ഈ കുഞ്ഞിനും’ എന്നു സോഫി ചൗധരി. 2023ൽ വളരെ രഹസ്യമായി നടന്ന ചടങ്ങിലാണ് ഇല്യാനയും മൈക്കൽ ഡോളനും വിവാഹിതരായത്. വ്യക്തിജീവിതം…
Read Moreബ്രേക്കെടുത്തപ്പേൾ ഗര്‍ഭിണിയായെന്നു പറഞ്ഞു; മെഷീനോ റോബോര്‍ട്ടോ പോലെ ജോലി ചെയ്യുന്ന ശീലമില്ലെന്ന് നിത്യാ മേനോന്
മുമ്പൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇത്തരം വാര്‍ത്തകള്‍ എങ്ങനെയാണു വരുന്നതെന്ന്. കുറേ ചിന്തിച്ചപ്പോള്‍ എനിക്കുതന്നെ ഉത്തരം പിടികിട്ടി. പുറത്തുവരുന്ന ഗോസിപ്പുകള്‍ക്കു പിന്നിലൊരു രഹസ്യമുണ്ട്. സിനിമയില്‍ നിന്നു ബ്രേക്ക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്നു ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാകും ഈ വാര്‍ത്തകള്‍. മുമ്പൊരിക്കല്‍ ഒരു വര്‍ഷത്തോളം ഞാന്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു, ആ ബ്രേക്കില്‍ കേട്ടത് ഗര്ഭിണിയായതുകൊണ്ടു സിനിമയില്‍ നിന്നു മാറി നില്ക്കുന്നു എന്നാണ്. മെഷീനോ റോബോര്‍ട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകള്‍ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവര്‍ത്തിക്കുന്നു എന്നു തോന്നുമ്പോള്‍ ബ്രേക്കെടുക്കും. മനസ് നന്നായി റീചാര്‍ജ് ചെയ്തു തിരിച്ചുവരും. പരിക്കുപറ്റി ബ്രേക്ക് എടുത്തപ്പോഴാണ് വിവാഹ ഗോസിപ്പ് വന്നത്. -നിത്യാ മേനോന്
Read Moreഅപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ; സിജു സണ്ണിക്ക് രോമാഞ്ചം വന്നവഴികേട്ടോ
അഭിനയജീവിതത്തിൽ വഴിത്തിരിവായതു രോമാഞ്ചത്തിലെ മുകേഷാണ്. റീൽ കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തത്. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് നേടിത്തന്നത് മുകേഷാണ്. എല്ലാവരും കോട്ട് ഇട്ടു പോകുന്ന പരിപാടിയാണല്ലോ സൈമ അവാർഡ്. എനിക്കതു സെറ്റാവില്ല. അവസാനം ഡൈ ചെയ്ത കേരള മുണ്ട് ഉടുത്തങ്ങു പോയി. വിവിധ ഭാഷകളിലെ താരങ്ങൾ വരുന്ന പരിപാടിയാണ്. ആർക്കും എന്റെ പേരറിയില്ലെങ്കിലും എന്നെ കാണുമ്പോൾ രോമാഞ്ചാം എന്നു പറയുന്നുണ്ട്. അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ. വാഴയിലെ അജോ തോമസും ഒരുപാടു പേർക്കു കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു -സിജു സണ്ണി
Read Moreഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവും; ജീവിതം മുന്നോട് കൊണ്ടുപോകുന്നതിനെക്കുറിച്ച് കാജോൾ
ബോളിവുഡിലെ സ്റ്റാർ കപ്പിളാണ് അജയ് ദേവ്ഗണും കജോളും. ഈയടുത്ത് നൽകിയ ഒരഭിമുഖത്തിൽ കജോൾ തങ്ങളുടെ ദാമ്പത്യബന്ധത്തിനുപിന്നിലെ രഹസ്യത്തെക്കുറിച്ചു സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവുമാണ് ഞങ്ങളുടെ ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. കുറച്ചു കാര്യങ്ങൾ നമ്മൾ മറന്നേപറ്റൂ, കുറച്ചു കാര്യങ്ങൾ കേട്ടില്ലെന്നു നടിക്കുകയും വേണം. വേറൊരു കാരണം കൂടിയുണ്ട്. ഞാൻ എത്ര സംസാരിച്ചാലും, അജയ് മിണ്ടാതിരുന്നു കേൾക്കും-കജോൾ പറഞ്ഞു.രണ്ട് ധ്രുവങ്ങളിലുള്ളവരാണ് കജോളും അജയ്യും എന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. അധികം സംസാരിക്കാത്ത, തന്നിൽ തന്നെ ഒതുങ്ങിക്കൂടുന്നയാളാണ് അജയ്. കജോൾ നന്നായി സംസാരിക്കുന്ന, ബഹളംവെച്ചുനടക്കുന്നയാളും-ഇക്കൂട്ടർ പറയുന്നു. ഹൽചൽ (1995) എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അജയ്യും കജോളും ആദ്യമായി കണ്ടുമുട്ടിയത്. ശരിക്കും കജോൾ ആയിരുന്നില്ല ആ സിനിമയിലെ നായിക. ദിവ്യഭാരതിയെയായിരുന്നു നായികയായി തീരുമാനിച്ചത്. അവർ കുറച്ചു സീനുകളിൽ അഭിനയിക്കുകയും ചെയ്തു. അതിനിടയ്ക്കായിരുന്നു അവരുടെ മരണം. അതോടെ കജോൾ നായികയായി.അക്കാലത്തെക്കുറിച്ച്…
Read Moreപാലായിൽ പെരുന്നാൾപ്പൂരം; ഒറ്റക്കൊന്പന്റെ ചിത്രീകരണം കാണാൻ ആയിരങ്ങൾ
കോട്ടയം: എന്തൊരു വൈബ്… ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും പാലാ വീണ്ടും ആഘോഷത്തിന്റെ “മൂഡിൽ’. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന “ഒറ്റക്കൊമ്പന്’ എന്ന സിനിമയുടെ ഷൂട്ടിംഗാണ് കഴിഞ്ഞ രണ്ടു രാത്രികളിലായി പാലായില്‍ നടക്കുന്നത്. പാലായിലെ പ്രധാന റോഡുകള്‍ തോരണങ്ങളാലും കച്ചവടസ്ഥാപനങ്ങള്‍ മാല ബള്‍ബുകളാലും അലങ്കരിച്ചിരിക്കുകയാണ്. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണമാണ് ഇന്നലെ രാത്രി ചിത്രീകരിച്ചത്. ടൂവീലര്‍, ഫാന്‍സിഡ്രസ് മത്സരവും ഇന്നു ഷൂട്ടു ചെയ്യും. തിരുനാളിന്റെ പ്രധാന ആകര്‍ഷണമായ ജൂബിലി കപ്പേളയ്ക്കു മുമ്പിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണപ്രദക്ഷിണവുമെല്ലാം വീണ്ടും പുനര്‍ജനിച്ചിരിക്കുകയാണ്. ജൂലൈ 10 വരെയാണ് ഷൂട്ടിംഗ്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സമയങ്ങളിലാണ് ചിത്രീകരണം. മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെ അനേകായിരങ്ങള്‍ പങ്കെടുക്കുന്ന രാത്രി പ്രദക്ഷിണത്തിന്റെ ഷൂട്ടിംഗ് കാണാനായി ഇന്നലെ രാത്രി പാലായില്‍ വന്‍…
Read Moreഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്താനുള്ള മരുന്നോ?
നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്തുന്നതിന് നടത്തിയ ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം. ഫോറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന് വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ വീട്ടുജോലിക്കാർ ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഭർത്താവ് പരാഗ് ത്യാഗിയും മറ്റു മൂന്നുപേരും ചേർന്ന് താരത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഷെഫാലിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ ഷെഫാലിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. 2002 പുറത്തിറങ്ങിയ “കാന്ത ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഇരുപതുകാരിയായ ഷെഫാലി പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. സൽമാൻ…
Read Moreജൂലൈ നാലിന് പാട്ടായ കഥ വരുന്നു
പാട്ടായ കഥ എന്ന കുടുംബ ചിത്രം ജൂലൈ നാലിന് തിയറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിംഗ് സിനിമാസ് എന്ന ബാനറിൽ ബൈജു പി. ജോൺ ആണു ചിത്രം നിർമിക്കുന്നത്.അജ്ഞാതനായ ഒരു ഇതരസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള കുടുംബ ങ്ങളിൽ ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണു ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണു പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിഒപി മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, ഗാനരചന- എ ജി…
Read Moreമോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല: കൊതി തീരുന്നില്ല നമുക്കെന്നുമെന്നും ഫ്രഷ് ആണത്; സത്യൻ അന്തിക്കാട്
മോഹൻലാൽ എന്റെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിൽ ലാൽ ഒരു അതിഥിവേഷം ചെയ്തിട്ടുണ്ട്. അന്നുതൊട്ട് ഞങ്ങൾ ഒന്നിച്ചു യാത്രചെയ്യുകയാണെന്ന് സത്യൻ അന്തിക്കാട്. പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൊതി തീരുന്നില്ല എന്നു പറയില്ലേ. നമുക്കെന്നുമെന്നും ഫ്രഷ് ആണ്. നമ്മളൊരു സീൻ വായിച്ചു കൊടുത്തിട്ട്, കാമറ വച്ച് ലാൽ അത് പ്രസന്റ് ചെയ്യുമ്പോൾ, വായിച്ചു കൊടുത്ത ഞാൻ തന്നെ അതിശയിച്ചു പോകും. അദ്ദേഹം തന്നെ പറയാറുണ്ട്, ഡയലോഗ് നന്നായി പറയുന്നതാണ് പെർഫോമൻസ് എന്നാണു പലരുടെയും വിചാരമെന്ന്. പക്ഷേ, ഡയലോഗുകളുടെ ഇടയിലുള്ള സൈലൻസിലാണു പെർഫോമൻസ് സംഭവിക്കുന്നത്. മോഹൻലാലിന്റെ ഹൈലൈറ്റും അതു തന്നെയാണല്ലോ. അഭിനയിക്കുകയാണെന്നു തോന്നാതെ സ്വന്തം ഉള്ളിൽ നിന്നു വരുന്ന സംഭാഷണങ്ങളാണെന്നു തോന്നും. ഹൃദയപൂർവത്തിലും സ്വാഭാവികമായ ആ പെർഫോമൻസ്ന്നിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
Read More