മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം. പക്ഷെ അതിലെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആ വേഷം ഞാൻ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു എന്ന് ജീവ. നിരവധി സംവിധായകർ സിനിമയിലെ വേഷങ്ങൾക്ക് വേണ്ടി എന്നെ സമീപിച്ചിരുന്നു. പക്ഷെ പാതി മൊട്ട അടിച്ചുള്ള കഥാപാത്രം അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം എല്ലാം വരുമ്പോൾ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും നിരവധി ഓഫറുകൾ വന്നിരുന്നു എന്ന് ജീവ പറഞ്ഞു.
Read MoreCategory: Movies
പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല: അപ്സര രത്നാകരൻ
എന്റെ പേര് അപ്സര എന്നാണ്. അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ എന്റെ പേര് അപ്സര രത്നാകരന് എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്നം? എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്ബിച്ചേട്ടനെ കല്യാണം കഴിച്ചതുകൊണ്ട് അപ്സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ട്. ഇത്രയും വര്‍ഷം ആയിട്ട് എന്റെ പേരിന്റെ കൂടെ രത്നാകരന് എന്ന അച്ഛന്റെ പേരു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. -അപ്സര രത്നാകരൻ
Read Moreപ്രൊമോഷന് സഹകരിക്കുന്നില്ല, ആരോപണവുമായി സംവിധായകൻ: അനശ്വരയ്ക്കുനേരേ സൈബര്‍ ആക്രമണം
നടി അനശ്വര രാജന് പ്രൊമോഷന് സഹകരിക്കുന്നില്ല എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് സംവിധായകന് ദീപു കരുണാകരന് രംഗത്തെത്തിയത്. അനശ്വര രാജനും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാന്‍ അനശ്വര വൈമുഖ്യം കാണിക്കുന്നുവെന്നാണ് ദീപു കരുണാകരന്റെ ആരോപണം. കാലു പിടിച്ചു പറഞ്ഞിട്ടും സിനിമയെക്കുറിച്ച് ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും അനശ്വര വിസമ്മതിച്ചു എന്നും തനിക്ക് നഷ്ടപരിഹാരം വേണം എന്നും ദീപു പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത് പരിപൂര്‍ണമായി സഹകരിച്ചയാളാണ് അനശ്വര എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് ദീപു പറഞ്ഞത്. ഇപ്പോഴിതാ ഇതിന് പിന്നാലെ അനശ്വരയ്ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അനശ്വര പങ്ക് വച്ച പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. ‘ജസ്റ്റിസ് ഫോര്‍ ദീപു കരുണാകരന്’ എന്ന് പറഞ്ഞാണ്…
Read Moreതണ്ണീര്‍ മത്തന്‍ ദിനങ്ങൾ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല: മാത്യു തോമസ്
തണ്ണീര്‍ മത്തന്‍ ദിനങ്ങല്‍ പേഴ്സണലി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് മാത്യു തോമസ്. കാരണം ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കോമഡിയൊക്കെ ഞാൻ ആദ്യമേ അറഞ്ഞതല്ലേ അതുകൊണ്ടാണ്. പക്ഷേ സൂപ്പര്‍ ശരണ്യ ആയാലും പ്രേമലു ആയാലും കാണുമ്പോള്‍ എനിക്ക് ഒരു പ്രേക്ഷകന് എന്ന നിലയില്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ട്. നസ്ലിന്റെ പരിപാടികളൊക്കെ കാണുമ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഖാലിദ് റഹ്മാന്റെ കൂടെ അവന്റെ പുതിയ പടം വരുന്നു എന്നൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ എക്സൈറ്റഡ് ആണ്. അവന് എങ്ങനെ ആയിരിക്കും അതില്‍, സിനിമ ഏതു രീതിയിലുള്ളതാണ് എന്നൊക്കെ അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്ന് മാത്യു തോമസ്.
Read Moreചുവപ്പിൽ ഹോട്ടായി മാളവിക: വൈറലായി ചിത്രങ്ങൾ
ശ്രദ്ധേയമായി മാളവിക മോഹനന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. വെള്ളച്ചാട്ടത്തിനു മുന്നിൽ അതിമനോഹരിയായ മാളവികയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ചുവപ്പിൽ ഹോട്ടായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് മാളവികയുടെ പുതിയ പ്രോജക്ട്. ഇരുവർക്കുമൊപ്പം വർക്ക് ചെയ്യാനായതിന്റെ സന്തോക്ഷം മാളവിക കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക ഇപ്പോൾ. പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണു മാളവിക മോഹനൻ. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകിയാര അദ്വാനിയുടെ പ്രതിഫലം കോടികൾ! ജീവിതത്തിലെ സന്തോഷ വാർത്ത പങ്കിട്ട് താരം
ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കിയാര അദ്വാനി. ഫുഗ്ലി എന്ന ചിത്രത്തിലൂടെ 2014ൽ ആണ് കിയാര സിനിമയില്‍ എത്തുന്നത്. ബോക്സ് ഓഫീസില്‍ ആ സിനിമ പരാജയപ്പെട്ടെങ്കിലും കിയാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2016 ല്‍ പുറത്തിറങ്ങിയ ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ വേഷം കിയാരയെ മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് എത്തിച്ചു. ഇതിനു പിന്നാലെ ബോളിവുഡിലെ തിരക്കേറിയ താരമായി മാറാനും താരത്തിന് സാധിച്ചു. 2023 ല്‍ നടന് സിദ്ധാര്‍ഥ് മല്‍ഹോത്രയെ കിയാര വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയിച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ വിലപ്പെട്ട സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് കിയാരയും സിദ്ധാര്‍ഥ് മല്‍ഹോത്രയും തങ്ങളുടെ സന്തോഷം പങ്ക് വെച്ചിരിക്കുന്നത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു കിയാര. രാംചരണിന്റെ ഗെയിം ചേഞ്ചര്‍ ആണ് കിയാരയുടേതായി അവസാനമിറങ്ങിയ ചിത്രം. ഈ വര്‍ഷം രണ്ട് ചിത്രം കൂടി താരത്തിന്റേതായി…
Read Moreമികച്ച സംവിധായകൻ ഉൾപ്പെടെ പുരസ്കാരങ്ങൾ: ഓസ്കറിൽ തിളങ്ങി ‘അനോറ’; ഏഡ്രിയൻ ബ്രോഡി മികച്ച നടൻ, മൈക്കി മാഡിസൺ നടി
ലൊസാഞ്ചലസ്: താരപ്രൗഢമായ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ലോകം കാത്തിരുന്ന 97-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഡ്രിയൻ ബ്രോഡിയാണ് മികച്ച നടൻ. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്കു കുടിയേറിയ ശിൽപ്പിയുടെ കഥ പറഞ്ഞ “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനാണ് ബ്രോഡിയെ പുരസ്കാരത്തിനർഹനാക്കിയത്. ബ്രോഡിയുടെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 2003ൽ “ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ബ്രോഡി ഓസ്കർ നേടിയിട്ടുണ്ട്. “അനോറ’ എന്ന ചിത്രത്തിലെ, ലൈംഗിക തൊഴിലാളിയായ അനോറ എന്ന കഥാപാത്രത്തിന്റെ ജീവിതമുഹൂർത്തങ്ങളെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ മൈക്കി മാഡിസൺ ആണ് മികച്ച നടി. അതേസമയം ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഹിന്ദി ചിത്രം “അനുജ’യ്ക്ക് പുരസ്കാരനേട്ടമില്ല. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. മികച്ച ചിത്രം ഉൾപ്പെടെ അഞ്ചു പുരസ്കാരങ്ങളാണ് അനോറ കരസ്ഥമാക്കിയത്. അനോറയുടെ സംവിധാനം…
Read Moreകടമിഴിയിൽ കമലദളം… വൈറ്റില ഹബിൽ ദാസേട്ടനൊപ്പം ചുവടുകൾ വച്ച് രേണു സുധി: വൈറലായി ഡാൻസ് വീഡിയോ
വീണ്ടുമൊരു വൈറൽ ഡാൻസുമായി എത്തിയിരിക്കുകയാണ് രേണു സുധിയും ദാസേട്ടന് കോഴിക്കോടും. എറണാകുളം വൈറ്റില ഹബ്ബില്‍ വച്ച് മറ്റൊരു യുവതിക്കൊപ്പമാണ് ഇരുവരുടെയും ഡാൻസ് റീല്‍. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കടമിഴിയിൽ കമലദളം എന്ന ഗാനത്തിനാണ് മൂന്നുപേരും ഡാന്‍സ് കളിക്കുന്നത്. ഷൺമുഖദാസ് എന്ന ദാസേട്ടൻ കോഴിക്കോട് തന്നെയാണ് ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും രേണുവിനെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ ചെയ്യുന്നുണ്ട്. ഇത് ഇനിയും തീർന്നില്ലേ എന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ നെഗറ്റീവുകളെ ഒഴിവാക്കി ഇനിയും ഉയരത്തിൽ പറക്കാൻ രേണുവിന് സാധിക്കട്ടെയെന്ന് പറഞ്ഞവരും കുറവല്ല. അതേസമയം, രേണുവും ഷൺമുഖദാസും ചേർന്ന് ‘ചാന്ത് പൊട്ട്’ എന്ന് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വീഡിയോയുമായി ഇവർ എത്തിയത്.…
Read Moreബാലയുടെ മുൻഭാര്യയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു: ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല ഞാൻ നോക്കുന്നത്, കല്യാണം കഴിക്കണം: സന്തോഷ് വർക്കി
സിനിമ റിവ്യൂവിലൂടെ ആളുകൾക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെ ആളുകളുടെ മനസിൽ ചേക്കാറാൻ അദ്ദേഹത്തിന് വേഗത്തിൽ സാധിച്ചു. ഇപ്പോഴിതാ ചലച്ചിത്ര താരം ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡോ. എലിസബത്ത് ഉദയനെ താൻ കാമത്തോടെ അല്ല നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇരു കുടുംബങ്ങളും അക്കാഡമിക് കേന്ദ്രീകൃതമാണ്. അതിനാൽ തന്നെ നല്ല ഉദ്ദേശത്തോടെയാണ് വിവാഹകാര്യം സംസാരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. ബാല കോകിലയെ കല്യാണം കഴിച്ചു. അതു പോലെ എലിസബത്തിന് വേറെ കല്യാണം കഴിച്ചു കൂടെ എന്ന് സന്തോഷ് ചോദിച്ചു. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണുങ്ങൾക് ബാധകം അല്ലെ കല്യാണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഞാൻ ഡോ.…
Read Moreലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല, പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം: ശ്രേയ ഘോഷാൽ
സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും ആലപിക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രേയ ഘോഷാല്‍. ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നത് കണ്ടാണ് ഇതേക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവതിയായത്. അവര്‍ ആ പാട്ടുകള്‍ക്ക് നൃത്തംചെയ്യുന്നു. നിങ്ങളുടെ പാട്ട് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് വന്നുപറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്. അഞ്ചോ ആറോ വയസുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അതേസമയം, ഒരു സ്ത്രീയാണ് ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായിരുന്നേനെ. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല. പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം. ഒരു സ്ത്രീയാണ് ഇത് എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായി ചെയ്യുമായിരുന്നു. ഇതെല്ലാം കാഴ്ചപ്പാടിന്റെ വിഷയമാണ്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനംചെലുത്തുന്നുണ്ട് എന്ന് ശ്രേയ ഘോഷാല്‍…
Read More