ഒരു കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലർ എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗമാണ് പ്രിയ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെൻസേഷനായി മാറാൻ കാരണമായത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ വർധിച്ചു. പല വലിയ ബ്രാൻഡുകളുടെയും മുഖമായും പ്രിയ ദിവസങ്ങൾക്കുള്ളിൽ മാറി. ഹ്രസ്വ ചിത്രങ്ങളും മ്യൂസിക്ക് വീഡിയോകളിലും നായികയായി അഭിനയിച്ചിരുന്ന പ്രിയയെ തേടി അടാർ ലൗവിനുശേഷം ബോളിവുഡ് സിനിമകൾ വരെ വന്നു. ആറു വർഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും താരത്തിന് ഇവിടെ അവസരങ്ങൾ കുറവാണ്. ഇതുവരെ വെറും മൂന്ന് മലയാള സിനിമകളിൽ മാത്രമാണ് പ്രിയ നായികയായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് താരമിപ്പോൾ സജീവം. പക്ഷെ അഭിനയത്തിൽ…
Read MoreCategory: Movies
അതിരാവിലെയുളള വിമാനയാത്രകള്‍ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ്: അഹാനാ കൃഷ്ണ
വിമാനയാത്രയ്ക്കിടെ നടന് പൃഥ്വിരാജ് സുകുമാരനെ കണ്ട സന്തോഷത്തില്‍ നടി അഹാന കൃഷ്ണ. പൃഥ്വിരാജിനൊപ്പമുളള ചിത്രത്തോടൊപ്പമാണ് അതിരാവിലെയുളള വിമാനയാത്രകള്‍ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ് എന്ന് അഹാന കുറിച്ചത്. ‘ആഖോം മേ തേരി ’എന്ന ഗാനമാണ് അഹാന ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. സാധാരണ അതിരാവിലെയുളള വിമാനയാത്രകള്‍ എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാന്‍ അങ്ങനെ പറയില്ല, കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാന്‍ കഴിഞ്ഞു എന്നുളളതാണ്. മറ്റൊന്ന് മേഘങ്ങള്‍ക്ക് മുകളില്‍ നിന്നുളള മനോഹരമായ സൂര്യോദയം കാണാന്‍ കഴിഞ്ഞു എന്നുളളതുമാണ്. ഇത് രണ്ടും സംഭവിക്കുമമ്പാള് എന്റെ മനസില്‍ ഓടിക്കൊണ്ടിരുന്ന പാട്ടാണിത്. അഹാന കൃഷ്ണ കുറിച്ചു.
Read Moreമദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കി സ്ത്രീ മനസുകളിൽ ഇടം നേടിയ ചിത്രം: ശരപഞ്ജരം വീണ്ടും തിയറ്ററുകളിൽ
ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തിയറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തിയറ്ററുകളിലെത്തിക്കുന്നത്. മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും, ഈ രംഗങ്ങൾ സുന്ദരിയായ നായികയെ ആകർഷിക്കുന്നതുമായ രംഗങ്ങൾ, പ്രേക്ഷകരെ ആകർഷിക്കുകയും,സിനിമയുടെ വിജയത്തിൽ ഏറെ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്.നെല്ലിക്കോട് ഭാസ്കരന് ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം. ചുരുക്കം ചില ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ…
Read Moreവ്യക്തിപരമായി ഇരട്ടപേരുകൾ വിളിച്ച് പരിഹസിക്കുന്നതിനോടു യോജിപ്പില്ല: ജഗദീഷ്
വ്യക്തിപരമായി ബോംബ് സ്റ്റാർ പോലുള്ള പേരുകൾ വിളിച്ച് പരിഹസിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഏത് നായകൻ ആണെങ്കിലും ഈ രീതി ശരിയല്ല. വലിയ പ്രതീക്ഷകളോടെ ആയിരിക്കും ഈ സിനിമകൾ എല്ലാം നിർമിച്ചിരിക്കുക. എന്നാൽ പ്രേക്ഷകർ നിരാശരായാൽ സിനിമകൾ പരാജയപ്പെടും. വ്യക്തിപരമായി ഇത്തരം പേരുകൾ വിളിക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഏത് നായകൻ ആണെങ്കിലും അതിപ്പോൾ സൂപ്പർഹിറ്റ് സിനിമകൾ ചെയ്യുന്ന ആളെ ആ രീതിയിലും മോശം സിനിമകൾ ചെയ്യുന്നയാളെ ആ രീതിയിലും വിളിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ജയിക്കുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും ഈ സിനിമകൾ വന്നിട്ടുണ്ടാവുക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ വരുമ്പോൾ അവരെ നിരാശപ്പെടുത്തിയാൽ അവർ പ്രതികരിക്കും. അവ ഒരിക്കലും നായകനോടുള്ള ദേഷ്യമല്ല പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്, നായകനിൽ അർപ്പിച്ച പ്രതീക്ഷ ഇല്ലാതായതിലുള്ള ദേഷ്യമാണ്. ഇന്നൊരാൾ ആയിരിക്കും നാളെ വേറെ ഒരാൾ ആയിരിക്കും. എന്നോട് അവർ പ്രകടിപ്പിക്കുന്നത് ആ പ്രതീക്ഷ…
Read Moreരശ്മിക ഇനി ബോക്സോഫീസ് റാണി: ദീപിക പദുകോൺ പിന്നിലേക്ക്…
ഏറെ നാളായി ബോളിവുഡിലെ ഒന്നാം നമ്പര്‍ നായികാ പദവി അലങ്കരിക്കുന്ന നടിയാണ് ദീപിക പദുകോണ്‍. പതിറ്റാണ്ടുകളായിതന്നെ ദീപിക ഈ സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടരുകയാണ്. കൊവിഡിന് ശേഷം അഞ്ച് 100 കോടി ചിത്രങ്ങള്‍ ഉള്ള താരമാണ് ദീപിക. മാത്രമല്ലെ കരിയറിലുടനീളം ഏകദേശം 10,000 കോടി ബോക്സ് ഓഫീസ് കളക്ഷനും വിവിധ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയ താരം കൂടിയാണ് ദീപിക. അതിനാല്‍ തന്നെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് റാണിയാണ് എന്നാണ് ദീപിക അറിയപ്പെടുന്നത്. 83 (102 കോടി), പത്താന് (543.22 കോടി), ജവാന് (640.42 കോടി), ഫൈറ്റര്‍ (215 കോടി), കല്‍ക്കി 2898 എഡി (292.96 കോടി) എന്നിവയാണ് കൊവിഡിന് ശേഷമുള്ള ദീപിക പദുക്കോണിന്റെ 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍. മാത്രമല്ല രണ്ട് 500 കോടി ചിത്രങ്ങള്‍ ഉള്ള നടി എന്ന റെക്കോഡും ദീപികയ്ക്കായിരുന്നു. എന്നാല്‍ ബോക്സോഫീസ്…
Read Moreഇനിയൊരു പ്രണയബന്ധത്തിനു താത്പര്യമില്ല
ജീവിതത്തിലേക്കു തിരിഞ്ഞ് നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയ പരിപാടി ബിഗ് ബോസ് ആണ്. അറിയില്ലായിരുന്നു അതിനെക്കുറിച്ച്. അറിയാതെ കൊണ്ട് തലവച്ചതാണ്. സൗഹൃദവലയങ്ങളിലൂടെ സിനിമകൾ ഉണ്ടായി വരുന്ന ട്രെൻഡ് ഇന്ന് മലയാള സിനിമയിലുണ്ട്. എനിക്ക് സിനിമാ മേഖലയിൽ വളരെ അടുത്ത സൗഹൃദങ്ങളില്ല. അമ്മയിലെ അംഗവുമല്ല. ഒരു സിനിമയിൽ എത്താനോ നല്ല കഥാപാത്രങ്ങൾ ചെയ്യാനോ ടാലന്റ് വേണമെന്നില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിന് ഭാഗ്യമുണ്ടാവണം. നല്ല ബന്ധങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കാനാവും. മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഒന്നുങ്കിൽ ഇങ്ങോട്ട് അല്ലെങ്കിൽ അങ്ങോട്ട് ആവും. സിനിമയിൽ അല്ലാത്ത സൗഹൃദങ്ങൾ നോക്കിയാൽ 15 വർഷത്തിലധികമായി ഉള്ള സൗഹൃദങ്ങളുണ്ട്. എന്റെ ജീവിതത്തിലേക്കു വരാൻ എളുപ്പമാണ്. വിട്ടുപോകാനാണ് ബുദ്ധിമുട്ട്. എന്നാൽ വിട്ടുപോകുന്നവരുമുണ്ട്. ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മണ്ടിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല എന്ന കൂട്ടത്തിൽപ്പെടുന്നയാളാണ് ഞാൻ. എന്നാൽ പ്രായമാകുന്തോറും കാര്യങ്ങൾ…
Read Moreമൂവരും എവിടെ പോകുന്നു? ചോദ്യങ്ങളുമായി ആരാധകർ
താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി കാണുന്നതു പോലെ തന്നെ ഓഫ് സ്ക്രീനിലെ അടുപ്പവും തമ്മിലുള്ള സൗഹൃദവുമൊക്കെ കാണാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്. താരങ്ങളുടെ ഗെറ്റ് റ്റുഗദർ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള കമ്യൂണിക്കേഷനുമൊക്കെ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. നടൻ സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുരാജിനൊപ്പം ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരെയും ചിത്രത്തിൽ കാണാം . ചെന്നൈയിൽ നിന്നു പകർത്തിയ ചിത്രമാണിത്. എയർപോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. മൂവരും ഒരുമിച്ച് എവിടെ പോവുകയാണെന്നാണ് ആരാധകർ തിരക്കുന്നത്.
Read Moreമാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്
കൊച്ചി: മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കോ സിനിമക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും ഷെരീഫ് മുഹമ്മദ് പറഞ്ഞു. വരാന്‍ ഇരിക്കുന്ന കാട്ടാളന് എന്ന സിനിമയിലും കുറച്ചു വയലന്‍സ് സീനുകളുണ്ട്. മാര്‍ക്കോയിലെ അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നു. ‘ഏറ്റവും വയലന്‍സ് ഉള്ള സിനിമ’ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാര്‍ക്കോ 18+ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ: ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം ചിത്രീകരണം പൂർത്തിയായി
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം പാക്കപ്പ് ആയി. കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നാൽപത്തിയേഴ് ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. റെമൊ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹബീബ് റഹ്മാൻ ആണ് ചിത്രത്തിന്റെ സഹനിർമ്മതാവ്.…
Read Moreസമരം ഒഴിവാക്കൽ; സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയില്‍
കൊച്ചി: സിനിമ സമരം ഒഴിവാക്കാനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയില്‍ ചേരും. മന്ത്രി സജി ചെറിയാന് സംഘടന നേതാക്കളുമായി സംസാരിച്ചിരുന്നു. പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കുകയുണ്ടായി. തുടര്‍ന്ന് നാളെ നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട ആവശ്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സിനിമ സമരത്തെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തിരുന്നു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് നേരത്തെ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
Read More