എന്റെയൊരു സുഹൃത്തായ നടൻ ഒരു സിനിമ ചെയ്തശേഷം ബാക്കി പൈസയ്ക്കായി നിർമാതാവിനെയും പ്രൊഡക്ഷൻ കൺട്രോളറെയും നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അവർ ഇന്നു തരാം നാളെ തരാമെന്ന് പറയുന്നതല്ലാതെ കൊടുക്കുന്നില്ല. നിർമാതാവ് അവിടെ ഇല്ല. പ്രൊഡക്ഷൻ കൺട്രോളറാണ് മൊത്തം പടം നിയന്ത്രിക്കുന്നത്. കൺട്രോളർ ഒരു വിഗ് വച്ചിരുന്നു. ഒരു ദിവസം എന്റെ സുഹൃത്ത് പ്രൊഡക്ഷൻ കൺട്രോളർ കുളിക്കാൻ കയറിയപ്പോൾ അയാൾ നിരന്തരമായി ഉപയോഗിക്കാറുള്ള വിഗ് റൂമിൽ നിന്ന് അടിച്ചുമാറ്റി. അതുമായി എന്റെ അടുത്തു വന്നിട്ട് പറഞ്ഞു. പൈസ തരാതെ വിഗ് താൻ തിരിച്ച് കൊടുക്കാൻ പോകുന്നില്ലെന്ന്. പ്രൊഡക്ഷൻ കൺട്രോളറുടെ തല കഷണ്ടിയാണ്. എവിടെ പോകണമെങ്കിലും അയാൾ വിഗ് ഉപയോഗിക്കും. പിന്നെ ഞാൻ കാണുന്നത് പ്രൊഡക്ഷൻ കൺട്രോളർ വിഗ് തിരിച്ചുവാങ്ങാനായി എന്റെ സുഹൃത്തിനു പിന്നാലെ ഹോട്ടൽ കോറിഡോറിലൂടെ ഓടുന്നതാണ്. ഒരു ടവൽ മാത്രമെ എന്റെ സുഹൃത്ത് ഉടുത്തിട്ടുള്ളു. ടവ്വൽ പറിഞ്ഞ്…
Read MoreCategory: Movies
കിടിലന്‍ ലുക്കിന് ഗൗരി ജി. കിഷന്; വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് ഗൗരി ജി. കിഷന്. മലയാളിയായ ഗൗരിയുടെ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ 96ലെ കുട്ടിജാനുവായി ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു ഗൗരി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഗൗരി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. തമിഴിലെ വിജയത്തിനു പിന്നാലെ ഗൗരി മലയാളത്തിലുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മിന്നുംതാരമാണ് ഗൗരി. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഗൗരി പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുകയാണ്ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreദുബായിൽ പൂജ, കേരളത്തിൽ ചിത്രീകരണം
ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ പൂജ ദുബായിലായിരുന്നെങ്കിൽ, 17 ന് ചിത്രീകരണം കോടനാട് ആരംഭിച്ചു. രണ്ട് രാജ്യങ്ങളിലായി ചടുലമായി ആരംഭിച്ച ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ കപ്പിത്താൻ, മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിജ്ഞാനമുള്ള മമ്മി സെഞ്ച്വറിയാണ്. എംഎസ് ക്രിയേഷൻസിനുവേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും സംവിധാനവും നിർവഹിക്കുന്ന ഫ്രണ്ട്ഷിപ്പ് ചിത്രീകരണം കോടനാടും, പെരുമ്പാവൂരുമായി പുരോഗമിക്കുകയാണ്. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, എന്നിവരോടൊപ്പം, റഫീക് ചോക്ളി, നായികാ നായകന്മാരായ, കിരൺകുമാർ, അനയ്, സുൽഫിക്കർ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, ജോസ് ദേവസ്യ, നസീറലി കുഴിക്കാടൻ തുടങ്ങിയവർ ഷെട്ടി മണിയുടെ കാമറായ്ക്കു മുമ്പിൽ കഥാപാത്രങ്ങളായി. എഡിറ്റർ-ഷിബു പി.എസ്, സംഗീതം-അൻവർ അമൽ, ആലാപനം-നിസാർ വയനാട്, അസോസിയേറ്റ് ഡയറക്ടർ-അർജുൻ ദേവരാജ്. ആർട്ട്-അരവിന്ദ് രവി, മേക്കപ്പ്-നിഷാദ് സുപ്രൻ, കോസ്റ്റ്യൂം-അബ്ബാസ് പാണാവളളി, സ്റ്റിൽ-ഷാബു പോൾ, ഫോക്കസ് പുള്ളർ-വിമൽ ഗുരുജി, ക്യാമറ അസിസ്റ്റന്റ്-സംഗീത് കുമാർ,…
Read Moreഒരുപാട് കരഞ്ഞ കാലം എനിക്കുണ്ടായിരുന്നു, അതിൽ നിന്ന് രക്ഷിച്ചത് റാം ആണ്: ആരാധ്യാ ദേവി
ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ശ്രദ്ധനേടിയ ആളാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. പിന്നീട് തുടർച്ചയായി രാം ഗോപാല്‍ ആരാധ്യയുടെ ഫോട്ടോകള്‍ പങ്കിട്ടതോടെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. രാം ഗോപാല്‍ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലൂടെ ആരാധ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സിനിമ കമിറ്റ് ചെയ്തശേഷം ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നതിനെക്കുറിച്ച് ആരാധ്യ പറയുന്നത് ഇങ്ങനെ: “ ഞാൻ എന്നല്ല ആർക്കാണെങ്കിലും സോഷ്യല്‍മീഡിയയില്‍ നെഗറ്റീവും പോസിറ്റീവും വരുമല്ലോ. ഞാൻ നെഗറ്റീവ് കമന്റ്സ് കാര്യമാക്കാറില്ല. ഞാൻ മനസിലാക്കിയിരിക്കുന്നത് ആരും ലൈഫിനെ പറ്റി സീരിയസല്ല. എല്ലാവരും വെറുതെ ഇൻസ്റ്റഗ്രാമില്‍ വരുന്നു. ചുമ്മാ ഒരു നേരംപോക്കിന് കമന്റിടുന്നു. അല്ലാതെ ഇന്ന വ്യക്തിയെ എനിക്ക് ഹേർട്ട് ചെയ്യണം എന്നൊന്നും ചിന്തിക്കുന്നില്ല. ആരും ലൈഫിനെ പറ്റി സീരിയസല്ല. അവർ അവരുടെ ലൈഫുമായി മൂവ് ഓണ്‍ ചെയ്യുന്നു.…
Read Moreആഡംബര കാറിൽ കറങ്ങി പൂജ ഹെഗ്ഡെ; കാറുകൾ വാങ്ങാൻ നടൻമാരോട് മത്സരിച്ച് താരസുന്ദരിമാരും
മുന്‍പൊക്കെ ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നവരില്‍ മുന്നിലുണ്ടായിരുന്നത് ശതകോടീശ്വരന്മാരും ബിസിനസുകാരുമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടന്നത് സിനിമാ താരങ്ങളാണ്. നേരത്തെ നടന്മാര് ആയിരുന്നു കാര്‍ ക്രേസില്‍ മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ താരസുന്ദരിമാരും അവരോട് മത്സരിക്കുന്നു. പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിനും താരമൂല്യത്തിനും അനുയോജ്യമായ കാറുകള്‍ തന്നെ ആയിരിക്കാന്‍ നടിമാരും ശ്രദ്ധിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് തുടങ്ങി അങ്ങ് ബോളിവുഡില്‍ ചെന്ന് ഹിറ്റടിച്ച നടിയാണ് പൂജ ഹെഗ്ഡെ. 2010-ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കന്‍ഡ് റണ്ണറപ്പ് ആയതോടെ പൂജയ്ക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടി. 2012-ല്‍ മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ബിഗ് സ്ക്രീന്‍ അരങ്ങേറ്റമെങ്കിലും ടോളിവുഡ് ആണ് പൂജ ഹെഗ്ഡെയെ വളര്‍ത്തിയത്. ഇതിനിടെ ഹൗസ്ഫുള് 4 എന്ന സിനിമയിലൂടെ ബോളിവുഡിലും തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ഷാഹിദ് കപൂറിന്റെ ദേവയിലൂടെ വിജയം…
Read Moreലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടിക്കാണിച്ചു; എമ്പുരാനിൽ ആ തെറ്റ് തിരുത്തിയെന്ന് സുരാജ്
ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചു. പൃഥ്വി അത് ശ്രദ്ധിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കൂടുതൽ ശ്രദ്ധയോടെ അത് എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ലൂസിഫറിൽ ഞാൻ ഇല്ലായിരുന്നു. അതിന്റെ കുറവ് അടുത്ത ഭാഗത്തിൽ നികത്തണം. അതുകേട്ട് പൃഥ്വി പൊട്ടിച്ചിരിച്ചു. എന്നിട്ട് കുറെ കാലത്തിനു ശേഷം എന്നെ വിളിച്ചിട്ട് അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാൻ നികത്താൻ പോകുകയാണ് എന്ന് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് ഞാന്‍ എമ്പുരാനിൽ എത്തുന്നത്. ബാക്കി ഇനി സിനിമ സംസാരിക്കട്ടെ. -സുരാജ് വെഞ്ഞാറമൂട്
Read Moreസ്വപ്നസാക്ഷാത്കാരം; കടന്നുപോകുന്നത് കരിയറിന്റെ അതിപ്രധാനമായ ദിവസങ്ങളിലൂടെ
ഇതുവരെയുള്ള കരിയറിന്റെ അതിപ്രധാനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സത്യന് അന്തിക്കാട്, മോഹന്‍ലാന്‍ കൂട്ടുകെട്ടിനൊപ്പം ഒന്നുചേരാന്‍ സാധിച്ചത് സ്വപ്നസാക്ഷാത്കാരമാണ്. സിനിമയെ കുറിച്ചുള്ള എന്റെ ചിന്താഗതികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇരുവരുടെയും ക്ലാസിക് ചിത്രങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റത്തുള്ള അപരിചിതരുടെ മനോഹരമായ കൂടിക്കാഴ്ച കൂടി സാധ്യമാകുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം. ഈ ചിത്രം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന ഓര്‍മകളെക്കുറിച്ചും എന്നെ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. -മാളവിക മോഹനൻ
Read Moreക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി
മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്ന് നിർമിച്ച് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി എന്ന സിനിമയുടെ പൂജ നടന്നു. കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽ ഗൗതം ഹരിനാരായണൻ, ദിവ്യ തോമസ് എന്നിവർ നായകനും നായികയുമാവുന്നു. ട്രിനിറ്റി എലീസ പ്രകാശ്, വൈഗ കെ സജീവ്, റെൻസി തോമസ്, ഗോപു ആർ കൃഷ്ണ, സനോവർ, സുരേന്ദ്രൻ കാളിയത്ത്, നിസാർ മാമുക്കോയ, ഡോ. ഉണ്ണികൃഷ്ണൻ, കൃഷ്ണനുണ്ണി, അരുൺ കുമാർ, പ്രഷീബ്, ജീവാശ്രീ, രാജേഷ് ബാബു, സായ് സായൂജ്യ്, റക്കീബ്, വിപിൻ, അസനാർ, ബാദുഷ തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. ഫൈസൽ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീത സംവിധാനം പ്രശാന്ത് മോഹൻ എം.പി. വിനീത്…
Read Moreയൂട്യൂബ് വഴി അപമാനിച്ചെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതി: ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവര്‍ക്കെതിരേ കേസ്
കൊച്ചി: യൂട്യൂബ് വഴി അപമാനിച്ചെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരും യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. ഇരുവരും ഫെഫ്ക അംഗങ്ങളാണെന്ന് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സാന്ദ്ര പറയുന്നു. ജനുവരിയില്‍ പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന് ബി. ഉണ്ണികൃഷ്ണനെതിരേ പോലീസ് കേസെടുത്തിരുന്നു. നിര്‍മാതാവ് ആന്റോജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി. ഉണ്ണികൃഷ്ണന് വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
Read Moreവഴികാട്ടിയായിട്ടുള്ള മമ്മൂക്ക, അടുത്ത സുഹൃത്തായ മഹേഷ് നാരായണന് ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യുന്നത് ചെറിയ കാര്യമല്ലല്ലോ: കുഞ്ചാക്കോ ബോബൻ
മഹേഷ് സംവിധാനം ചെയ്യുന്ന മമ്മൂക്ക- ലാലേട്ടന് പ്രൊജക്ടില്‍ തനിക്ക് ഏറ്റവും എക്സൈറ്റിംഗായി തോന്നിയത് അതിലെ താരങ്ങളാണെന്ന് കുഞ്ചാക്കോ ബോബൻ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളാണ് ആ പ്രൊജക്ടിലുള്ളത്. അപ്പോള്‍ അവരോടൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുക എന്നുപറഞ്ഞാല്‍ അതു വലിയൊരു കാര്യം തന്നെയാണ്. അത് മാത്രമല്ല, ലാലേട്ടനായാലും ഫഹദായാലും പാച്ചിക്ക മലയാളത്തില്‍ പരിചയപ്പെടുത്തിയവരാണ് അവര്‍. അതുപോലെ സിനിമയിലും ജീവിതത്തിലും എന്റെ വഴികാട്ടിയായിട്ടുള്ള മമ്മൂക്ക സിനിമയില്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഹേഷ് നാരായണന് ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ. അതൊക്കെയാണ് ഈ പ്രൊജക്ടില്‍ ഞാന്‍ കാണുന്ന പ്രത്യേകത. എന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.
Read More