ഇന്ത്യയുടെ എഡിസണ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയില്‍ ജി.ഡി. നായിഡുവിന്റെ വേഷത്തിലൂടെ മായാത്ത മുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആര്. മാധവന്. മാധവനെ നായകനാക്കി കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജിഡിഎന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം വര്‍ഗീസ് മൂലന് പിക്ചേഴ്സും ട്രൈകളര്‍ ഫിലിംസും മീഡിയ മാക്സ് എന്റടെയ്ന്മെന്റ്്സും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ പോസ്റ്റര്‍ മാധവന് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും വേണം’ എന്ന അടിക്കുറിപ്പോടെ തന്റെ ആവേശവും പ്രകടിപ്പിച്ചു. ബയോപിക്കിന്റെ ഇന്ത്യയിലെ ഷെഡ്യൂളില്‍ പ്രിയാമണി, ജയറാം, യോഗി ബാബു എന്നിവരും അഭിനയിക്കും. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ജി. ഡി നായിഡുവിന്റെ…
Read MoreCategory: Movies
കോടികളുടെ വരുമാനമുണ്ടെങ്കിലും സാധാരണ കാറുകളില്‍ സഞ്ചരിക്കുന്ന താരം: ശ്രദ്ധ എന്ത് സിംപിൾ ആണെന്ന് ആരാധകർ
ഒരു ഇടത്തരം കാര്‍ ഉപയോഗിക്കുന്നവന്റെ സ്വപ്നം ലക്ഷ്വറി കാര്‍ വാങ്ങണമെന്നതായിരിക്കും. ഏറ്റവും വില കൂടിയ ലക്ഷ്വറി കാറുകള്‍ ഉപയോഗിക്കുന്നവരാണ് സിനിമാതാരങ്ങള്‍. അവരുടെ ഗ്ലാമറിനും നിലയ്ക്കും വിലയ്ക്കും അനുയോജ്യമായ കാറുകള്‍ വാങ്ങാന്‍ സെലിബ്രിറ്റികള്‍ ശ്രദ്ധിക്കാറുണ്ട്. ചില സിനിമാതാരങ്ങള്‍ തമ്മില്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ മത്സരമുണ്ടോ എന്നുവരെ നമുക്കു തോന്നിപ്പോകും. എന്നാല്‍ കോടികളുടെ വരുമാനമുണ്ടെങ്കിലും സാധാരണ കാറുകളില്‍ സഞ്ചരിക്കുന്ന ചില സെലിബ്രിറ്റികളും നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖയാണ് ബോളിവുഡ് നടിയായ ശ്രദ്ധ കപുര്‍. അടുത്തയിടെ സ്ത്രീ 3 എന്ന സിനിമയിലൂടെ ഹിന്ദി സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച നായികയാണ് ശ്രദ്ധ. അതായത് ഒറ്റയ്ക്ക് തീയറ്ററില്‍ ആളെക്കൂട്ടാന്‍ കെല്‍പ്പുള്ള നായിക എന്ന് വേണമെങ്കില്‍ പറയാം. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ് ശ്രദ്ധ കപുര്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്കു ശ്രദ്ധ 20 കോടി…
Read Moreമോശം അനുഭവം നേരിട്ടാൽ വസ്ത്രധാരണത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കുറ്റപ്പെടുത്തും: സാരിയുടുത്ത് പോകുന്നവർക്കും സമാനമായ അനുഭവം ഉണ്ടാകാറുണ്ട്; രാംഗോപാല്‍ വര്‍മ
ഒരു പെണ്‍കുട്ടിയെ ഭ്രാന്തമായി പ്രണയിക്കുന്ന യുവാവിന്റെ കഥയാണ് സാരിയെന്ന് രാംഗോപാല്‍ വര്‍മ. ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ ആ പെണ്‍കുട്ടിയുടെ മേലുള്ള പ്രണയം കൊണ്ട് അയാള്‍ സൈക്കിക്കായും സ്റ്റോക്കറായും മാറുകയാണ്. പൊതുവെ ഏതെങ്കിലും പെണ്‍കുട്ടിക്ക് ആണ്‍കുട്ടികളില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അത് ആ പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തിന്റെ കുഴപ്പമാണെന്ന തരത്തില്‍ സമൂഹം ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ സാരിയുടുത്ത് പോകുന്ന പെണ്‍കുട്ടിക്കും സമാനമായ അനുഭവം ഉണ്ടാകാറുണ്ട്. ആ പോയിന്റ് എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് സാരി എന്ന സിനിമ എടുത്തതും ആ പേര് നല്കിയതും എന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു.
Read Moreതലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: അങ്കം അട്ടഹാസം ചിത്രീകരണം തുടങ്ങി
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ്.നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം അങ്കം അട്ടഹാസം ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങില്‍ രാധികാ സുരേഷ് ഗോപി തിരി തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു. മഖ്ബൂല്‍ സല്മാന്, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.ബാനര്‍ – ട്രയാനി പ്രൊഡക്ഷന്‍സ്, കോ- റൈറ്റര്‍, നിര്‍മാണം – അനില്‍കുമാര്‍ ജി, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യു എസ് എ), ഛായാഗ്രഹണം – ശിവന് എസ് സംഗീത്, എഡിറ്റിംഗ് – അജു അജയ്, പിആര്‍ഒ – അജയ് തുണ്ടത്തില്‍.
Read Moreറിസേര്‍ച്ച് നടത്തിയപ്പോള്‍ റാമിന്റെ മൂവി ലിസ്റ്റ് കണ്ടു: രംഗീല സിനിമയുടെ പേര് കണ്ടപ്പോള്‍ സ്ട്രൈക്കായി; അങ്ങനെ കണ്ണുംപൂട്ടി ഓക്കെ പറഞ്ഞു; ആരാധ്യാ ദേവി
വസ്ത്രധാരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ കിട്ടാറുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ അതൊന്നും കാര്യമായി എടുക്കാറില്ലന്ന് ആരാധ്യാ ദേവി. നെഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. നെഗറ്റീവ് പക്ഷെ നോക്കാറില്ല. സാരി സിനിമ ഷൂട്ടിംഗ് അനുഭവം വളരെ നല്ലതായിരുന്നു. ഓരോ മൊമന്റും ഞാന്‍ എന്റെ കൈയില്‍ കൊണ്ടുനടക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമാ അവസരം വന്നത്. അതിനാല്‍ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. പിജിക്കു പഠിക്കുകയായിരുന്നു. ഇപ്പോള്‍ വിട്ടുപോയാല്‍ പഠനം ഉപേക്ഷിക്കേണ്ടി വരുമോ? പിന്നീട് കുറ്റബോധം തോന്നും എന്നൊക്കെ എന്നോട് ആ സമയത്ത് എല്ലാവരും പറയുമായിരുന്നു. അതുകൊണ്ട് തന്നെ പോകേണ്ടെന്ന് അന്ന് അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അവരാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ അവസരം വന്ന സമയത്ത് റാം (രാം ഗോപാല്‍ വര്‍മ) ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു.…
Read More‘മാളവികയുടെ ജേര്‍ണിയും എന്റെ ജേര്‍ണിയും അത്ര സിമിലര്‍ അല്ല, ആകേണ്ടെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു’: പ്രിയാമണി
അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച നടിയെന്ന പേര് സന്പാദിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. മലയാള സിനിമാ ലോകത്തിന് എന്നും പ്രിയാമണി പ്രിയങ്കരിയാണ്. കുറച്ച് സിനിമകളിലേ മലയാളത്തില്‍ ചെയ്തുവെങ്കിലും ഇവയില്‍ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ. കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് തിരക്കഥയില്‍ പ്രിയാമണി കാഴ്ചവച്ചത്. മാളവിക എന്നായിരുന്നു പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പമദമാക്കിയാണ് ഈ സിനിമയൊരുങ്ങിയത്. അനൂപ് മേനോന്, പൃഥ്വിരാജ്, സംവൃത സുനില്‍ തുടങ്ങിയവര്‍ തിരക്കഥയില്‍ അഭിനയിച്ചു. തിരക്കഥ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പ്രിയാമണി. മാളവിക എന്ന കഥാപാത്രവുമായി തനിക്ക് ചില കാര്യങ്ങളില്‍ സാമ്യമുണ്ടെന്ന് പ്രിയാമണി പറയുന്നു. മാളവിക ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ചര്‍ച്ചയാകുന്നുണ്ട്. കാരക്ടര്‍ റോളാണെങ്കിലും അത് സംസാര വിഷയമാകുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളും സംസാര വിഷയമാകുന്നു. ആ സാമ്യത്തില്‍ സന്തോഷമുണ്ട്. പക്ഷെ മാളവികയുടെ ജേര്‍ണിയും എന്റെ…
Read Moreഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞതിൽ പശ്ചാത്തപിക്കുന്നില്ല: ആരാധ്യാ ദേവി
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞതിൽ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യാ ദേവി. അന്നത്തെ തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ടെന്നും ആരാധ്യ പറയുന്നു. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന സാരി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരാധ്യ. “അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയില്‍ നമ്മുടെ ക്രാഫ്റ്റുകള്‍ക്ക് ഊര്‍ജം പകരുകയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രം. എന്നാല്‍ വില്ലന്റെ സാങ്കല്പിക ലോകത്തില്‍ അയാളുടെ…
Read Moreജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക: ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും; പ്രതികരണവുമായി രേണു സുധി
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് റിക്രിയേഷൻ വീഡിയോയ്ക്ക് വിമർശനം നേരിട്ടതിനു പിന്നാലെ പ്രതികരണവുമായി രേണു സുധി. ഇത് വെറും അഭിനയം മാത്രമാണെന്ന് ആരും എന്താ ചിന്തിക്കാത്തതെന്ന് രേണു ചോദിച്ചു. അഭിനയത്തിൽ തുടരാണ് ഇനി തന്റെ തീരുമാനം, ഇത്തരം വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു അറിയിച്ചു. ‘എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക’ എന്നും രേണു വ്യക്തമാക്കി. അതേസമയം, വീഡിയോ പങ്കുവച്ചതിനു പിന്നാലെ രേണു കടുത്ത സൈബർ അറ്റാക്കാണ് നേരിട്ടത്. സുധി മരിച്ചിട്ട് അധികം ആകുന്നതിനു മുൻപേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ്…
Read Moreപ്രണയാർദ്രമായ് തിരമാലയിലലിഞ്ഞ് ചേർന്ന് രേണുവും ദാസേട്ടനും; സുധി ഇതെങ്ങനെ സഹിക്കുമെന്ന ആശങ്കയുമായി സൈബറിടം; വൈറലായി വീഡിയോ
വാഹനാപകടത്തിൽ മരണപ്പെട്ട മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുവിന്റെ റീൽസ് വീഡിയോ പുറത്ത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് രൂക്ഷ വിമർശനമാണ് നേരിടുന്നത്. ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ദിലീപ് ഗോപിക കോംന്പോയിൽ പിറന്ന ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന റൊമാന്റിക് പാട്ടാണ് രേണു റിക്രിയേറ്റ് ചെയ്തത്. ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഷണ്മുഖ ദാസ് ആണ് രേണുവിനൊപ്പം പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഇരുവരും രൂക്ഷ വിമർശനമാണ് നേരിടുന്നത്. സുധി മരിച്ചിട്ട് അധികം ആകുന്നതിനു മുൻപേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. സുധിച്ചേട്ടൻ ഇതെങ്ങനെ സഹിക്കും സുധി ചേട്ടന്റെ ആത്മാവ് ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ ഇങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം രേണു…
Read Moreകൃഷ്ണപ്രിയക്കൊപ്പം പാട്ടുപാടിയും സ്നേഹയ്ക്കും, നിഹാരയ്ക്കുമൊപ്പം ചുവടും വച്ചും ബിസിഎം കോളജിൽ കുഞ്ചാക്കോ ബോബൻ
കോട്ടയം: ബിസിഎം കോളജിലെ കുട്ടികള്‍ക്കൊപ്പം നൃത്തംവച്ചും പാട്ടുപാടിയും ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്. ഇന്ന് റീലിസ് ചെയ്യുന്ന ഓഫീസേഴ്സ് ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഇന്നലെ കോളജിലെത്തിയത്. ഉച്ചയ്ക്കു 12നു കോളജിലെത്തിയ സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകര്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആട്ടവും പാട്ടും നടത്തി കോളജിലെ വിദ്യാര്‍ഥിനികളെയും അധ്യാപകരെയും കൈയ്യിലെടുത്താണ് മടങ്ങിയത്.കോളജിലെ ഗായിക കൃഷ്ണപ്രിയക്കൊപ്പം ഓര്‍ഡിനറി എന്ന സിനിമയിലെ ഗാനവും കുഞ്ചാക്കോ ബോബന് ആലപിച്ചു. കോളജ് വിദ്യാര്‍ഥിനികളായ സ്നേഹ, നിഹാര എന്നിവര്‍ക്കൊപ്പവും ചാക്കോച്ചന് മനോഹരമായി ചുവടുവയ്ക്കുകയും ചെയ്തു.ചാക്കോച്ചന്റെ ചുവടുകള്‍ക്ക് നിറഞ്ഞ കൈയടിയും ഹര്ഷാരവുമാണ് കാമ്പസ് നല്‍കിയത്. ഇമോഷണല്‍ ക്രൈം ഡ്രാമ ഗണത്തില്‍ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്,…
Read More