തിരുവനന്തപുരം: പ്രേംനസീറുമായുള്ള അഭിനയജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വച്ച് നടി ഷീല. സിനിമയെ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന മഹാനായ വ്യക്തിയായിരുന്നു പ്രേംനസീറെന്ന് ഷീല അഭിപ്രായപ്പെട്ടു. താനുമായിട്ടായിരുന്നു ഏറ്റവും കുടുതൽ കാലം ഒരുമിച്ച് അഭിനയിച്ചിരുന്നത്. ഒരു ദിവസം ചുരുങ്ങിയത് മൂന്ന് സിനിമകളുടെ ഷൂട്ടീംഗ് ഉണ്ടാകുമായിരുന്നു. രാവിലെയുള്ള ഷൂട്ടിംഗിൽ അദ്ദേഹത്തിന്റെ ഭാര്യയായും ഉച്ചയ്ക്ക് കാമുകിയായും രാത്രിയിൽ സഹോദരിയായും വ്യത്യസ്ത വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. രാവിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വരുന്പോൾ ഇന്ന് ഷീല തന്റെ ആരായിട്ടാണ് അഭിനയിക്കുന്നതെന്ന് തമാശ രൂപേണ ചോദിക്കുമായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ താൻ വിദേശത്തായിരുന്നു. മരിച്ച് കിടക്കുന്ന മുഖം കാണുന്നത് തന്റെ മനസിന് താങ്ങാൻ കഴിയില്ലായിരുന്നു. അത് കൊണ്ട് അവസാനമായി കാണാൻ എത്തിയില്ലെന്നും ഷീല അനുസ്മരിച്ചു. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ പ്രേംനസീർ അനുസ്മരണകമ്മിറ്റിയും പൗരാവലിയും സംഘടിപ്പിച്ച പ്രേംനസീർ സ്മൃതിസായാഹ്നത്തിൽ വച്ച് നടന്ന അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷീല.…
Read MoreCategory: Movies
‘ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിൽ ലാലിന്റെ ഗെറ്റപ്പ് വന്‍ഹിറ്റായി, ചെറുപ്പക്കാര്‍ മോഹൻലാലിന്റെ രൂപം അനുകരിച്ചു’: കമൽ
ഉണ്ണികളെ ഒരു കഥ പറയാം വെസ്റ്റേണ്‍ മൂഡില്‍ കഥ പറയുന്ന ചിത്രമായതിനാല്‍ കോസ്റ്റ്യൂമും അത്തരത്തിലുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് സംവിധായകൻ കമൽ. ലാലിനോടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കഥാപാത്രത്തിനു വേണ്ടി ഏതുതരം ഡ്രസ് അണിയാനും അദ്ദേഹം റെഡിയായി. അങ്ങനെ കോസ്റ്റ്യൂമര്‍ എം.എം. കുമാറും ഞാനും മദ്രാസിലെ ബര്‍മ സ്ട്രീറ്റില്‍ പോയി ലാലിന്റെ കഥാപാത്രമായ എബിക്കുള്ള പഴയ കോട്ടും സ്വറ്ററും വാങ്ങി. അലസമായി താടി വളര്ത്തിയതാകണം നായകന്റെ മുഖം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം ലാലിനു താടി വളര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മേക്കപ്പ്മാന് പാണ്ഡ്യന് മുംബൈയില്‍ നിന്നു വരുത്തിയ മൂന്നു സെറ്റ് താടിയായിരുന്നു ചിത്രത്തിനു വേണ്ടി ഉപയോഗിച്ചത്. ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് വന്‍ഹിറ്റായി. ചിത്രം ഇറങ്ങിയതിനു ശേഷം അന്നത്തെ ചെറുപ്പക്കാര്‍ നായകന്റെ രൂപം അനുകരിച്ചിരുന്നു എന്ന് കമൽ പറഞ്ഞു.
Read Moreകമൽഹാസനെപ്പോലെ സിനിമയുടെ എല്ലാ മേഖലകളിലും കൈ വയ്ക്കുന്ന മറ്റൊരു നടനില്ലന്ന് ഉർവശി
ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കമല്ഹാസൻ എന്ന് ഉർവശി. ഇത്തരത്തില്‍ സിനിമയുടെ എല്ലാ മേഖലകളിലും കൈ വയ്ക്കുന്ന മറ്റൊരു നടനില്ല എന്നു തന്നെ പറയാം. തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായും ഒക്കെ കമല്‍ഹാസനൊപ്പം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന ഒരു നടനെ ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരു സിനിമയില്‍ ശില്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ശില്പം ഉണ്ടാക്കാന്‍ പഠിച്ചതിനു ശേഷം അഭിനിയിക്കാമെന്നു ചിന്തിക്കുന്ന ആളാണ് കമല്ഹാസൻ എന്ന് ഉര്‍വശി പറഞ്ഞു.
Read More‘കലക്ടീവ് രൂപീകരിച്ച ശേഷം വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല, ഏഴെട്ടു വർഷം ഇങ്ങനെ തുടർന്നപ്പോൾ അതിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചു’: പാർവതി തിരുവോത്ത്
സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും തനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളുവെന്നും . ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ലെന്നും താരം പറയുന്നു. നേരത്തെ സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആരും മുഖം തരുന്നില്ലെന്നും താരം പറയുന്നു. ‘എനിക്ക് ഇൻഡസ്ട്രിയിലെ ആരുമായും അത്രയും അടുത്ത ബന്ധമില്ല. ചിലരുടെ വർക്കുകൾ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എനിക്ക് നിങ്ങൾ ഒരു സിനിമ തന്നേ തീരൂ എന്ന് പറയാറില്ല. എനിക്ക് ബഹുമാനം നൽകിയാൽ മതി. എന്റെ കൂടെ കാണപ്പെടുക എന്നത് ഇപ്പോൾ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറി. അതുകൊണ്ട്, പലരും അതൊഴിവാക്കാനാണ് ശ്രമിക്കുന്നത്. കളക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ…
Read Moreനിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കം: അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന് സ്റ്റീഫന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന് ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ “വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജയന് ചേര്‍ത്തല രംഗത്തെത്തിയിരുന്നു.
Read Moreഅംഗീകാരങ്ങളുടെ നിറവിൽ ധർമയോദ്ധ: ചിത്രം സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയുടേത്
അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമയോദ്ധ എന്ന സംസ്കൃത ഫിലിം. സൂ സിനിമാസ് ഇന്റർനാഷണലിന്റ ബാനറിൽ ആൽവിൻ ജോസഫ് പുതുശേരി നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി സൈമൺ എന്ന വനിതാ സംവിധായികയാണ്. സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയാണ് ശ്രുതിസൈമൺ. കാഷ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ധർമയോദ്ധ നിരവധി അംഗീകാരങ്ങളാണ് നേടിയെടുത്തത്. ബിയോൻഡ് ബോർഡർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ധർമയോദ്ധയിലെ നായക നടൻ ആൽവിൻ ജോസഫ് പുതുശേരിയെ മികച്ച നടനായും, മികച്ച നടിയായി ഷെഫിൻ ഫാത്തിമയെയും തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ പനോരമയിലേക്ക് സെലഷൻ നേടിയ ചിത്രം, ബെസ്റ്റ് എക്സ്പെരിമെന്റൽ ഫിലിം അവാർഡ് നേടി. ജയ്പൂർ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹി ഫിലിം ഫെസ്റ്റിവൽ, ഇൻഡിക് ഫിലിം ഉത്സവ് എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും നിർമാതാവിനുള്ള ഐക്കോണിക് പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ആൽവിൻ ജോസഫ് പുതുശേരിക്ക്…
Read Moreഭാര്യയ്ക്ക് എന്നെ പോലും വിശ്വാസമില്ലായിരുന്നു: മനസ് തുറന്ന് ജഗദീഷ്
ഭാര്യ രമ മീഡിയയുടെ മുന്നിൽ വരാൻ ഒരുകാലത്തും താത്പര്യപ്പെട്ടിരുന്നില്ല. ഔദ്യോഗിക രഹസ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ എന്നെ പോലും വിശ്വാസമില്ലായിരുന്നു. ഞാൻ ചിലപ്പോൾ തമാശകൾക്കിടയിൽ ആരോടെങ്കിലും പറഞ്ഞുപോകുമോ എന്നായിരുന്നു രമയുടെ ചിന്ത. കേരളത്തിൽ റിക്കാർഡ് പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. 20,000ൽ അധികം കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ എവിടെ ചെന്നാലും രമയെക്കുറിച്ച് പറയാത്ത പോലീസ് ഉദ്യോഗസ്ഥനില്ല. ഹൈക്കോടതി ജഡ്ജിമാർക്കുൾപ്പെടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ക്ലാസെടുത്തിട്ടുണ്ട്. സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ പല കേസുകളുമായി ബന്ധപ്പെട്ടും എന്തെങ്കിലും സൂചനകൾ ലഭിക്കുമോയെന്ന് അറിയാൻ വിളിക്കും. എന്നാൽ അവർക്കെല്ലാം നിരാശരായി ഫോൺ വയ്ക്കേണ്ടി വരാറുണ്ടായിരുന്നു. -ജഗദീഷ്
Read Moreഹോട്ട് സ്റ്റൈലിഷ് ലുക്കിൽ ഊർമിള: വൈറലായി ചിത്രങ്ങൾ
തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമാ ലോകത്തെ താര റാണിയായിരുന്നു ഊര്‍മിള മണ്ഡോത്കര്‍. രംഗീല എന്ന ആര്‍ജിവി ചിത്രത്തിലൂടെയായിരുന്നു ഊര്‍മിളയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. അതോടെ യുവാക്കകളുടെ ഹരമായി ഈ ബോളിവുഡ് അഭിനേത്രി മാറി. ബോളിവുഡിൽ തിളങ്ങിയ കാലത്ത് തന്നെ മോളിവുഡിലും തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കവരാനും ഊര്‍മ്മിളയ്ക്ക് കഴിഞ്ഞു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഫാഷന്‍ റാമ്പുകളിലും മറ്റുമായി തിരക്കിലാണിപ്പോള്‍ താരം. ഇപ്പോഴിതാ മനീഷ് മല്‍ഹോത്രയുടെ റാമ്പ് ഷോയില്‍ സാരിയില്‍ തിളങ്ങുന്ന ഊര്‍മ്മിളയുടെ എലഗന്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഹോട്ട് സ്റ്റൈലിഷ് ലുക്കിൽ ഊർമിള മണ്ഡോത്കർ, ഇപ്പോഴും മധുര പതിനേഴിൽ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.
Read Moreഇത്രയധികം വിമർശനം എന്തിന്? ഗാനരംഗ വിവാദത്തിൽ പ്രതികരിച്ച് ഉര്‍വശി റൗട്ടേല
നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനായെത്തിയ ഡാകു മഹാരാജിലെ ‘ഡബിഡി ഡിബിഡി’ ഗാനം സൈബർ ലോകത്ത് വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു. അനുചിതവും സ്ത്രീകളെ അപമാനിക്കുംവിധത്തിലുമുള്ള ചുവടുകളാണ് പാട്ടിൽ ബാലയ്യ അവതരിപ്പിച്ചതെന്ന തരത്തിൽ വിമർശനം ശക്തമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാട്ടിൽ ബാലയ്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ആളുകൾ വിമർശിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും പാട്ടിനെ പ്രേക്ഷകർക്ക് പോസിറ്റീവ് ആയി കാണാമായിരുന്നുവെന്നും നടി പറഞ്ഞു. ഡാന്‍സ് റിഹേഴ്സല്‍ ചെയ്തപ്പോള്‍ മോശമായൊന്നും തോന്നിയില്ല. അതിന്റെ ദൃശ്യങ്ങൾ കണ്ടാൽ എല്ലാവർക്കും ഇതു തന്നെയായിരിക്കും അഭിപ്രായം. സാധാരണ ഒരു ഗാനത്തിന് നൃത്തസംവിധാനം ചെയ്യുന്നതു പോലെ ആയിരുന്നു ഈ പാട്ടിനു വേണ്ടിയും ചെയ്തത്. ഞാനിത് നാലാം തവണയാണ് ശേഖര്‍ മാസ്റ്ററിനൊപ്പം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അസാധാരണമായി എന്തെങ്കിലും ചെയ്യുന്നത് പോലെ തോന്നിയില്ല. എല്ലാം നന്നായി തന്നെ നടന്നു. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചതെന്നോ ആളുകള്‍…
Read Moreശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കി ‘അടിപൊളി’ ഉടൻ: ചിത്രീകരണം തുടങ്ങി
പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമിക്കുന്ന ചിത്രമാണ് അടിപൊളി. ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. രചന പോൾ വൈക്ലിഫ്, ഡിഒപി ലോവൽ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി, എഡിറ്റിംഗ് കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. വിജയരാഘവൻ, ചന്തുനാഥ്, അശ്വിൻ വിജയൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ജയൻ ചേർത്തല, ജയകുമാർ, ശിവ, മണിയൻ ഷൊർണൂർ, ആഷിക അശോകൻ, മറീന മൈക്കിൾ, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ, ഗൗരി നന്ദ എന്നിവർ അഭിനയിക്കുന്നു. കലാസംവിധാനം അജയ് ജി. അമ്പലത്തറ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് ജയൻ പൂങ്കുളം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് നന്ദു…
Read More