ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പര സ്നേഹമാണെന്ന അടുക്കുറിപ്പോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മാളവിക മേനോന്. വാലന്റൈന്‍സ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. നടി പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇത് വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആവാനും സാധ്യതയുണ്ട്. പൊതുവെ എല്ലാ ആഘോഷങ്ങളും വിടാതെ ആഘോഷിക്കുകയും, അതിന്റെയെല്ലാം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന നടിയാണ് മാളവിക. ഇതും അങ്ങനെ എന്തെങ്കിലും ആവാനുള്ള സാധ്യത ഏറെയാണ്. എന്തായാലും സ്നേഹം അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Movies
വലിയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും; നിഖില വിമൽ
ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളതെന്ന് നിഖില വിമൽ. ഭാവിയിൽ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെക്കുറിച്ചുപോലും എനിക്ക് ധാരണയില്ല. ഞാൻ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാൽ എന്റെ വീട്ടിൽ പുട്ടുകുറ്റി കാണില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ കല്യാണം കഴിക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഞാൻ അങ്ങനെയാണ്. എനിക്ക് വലിയ പ്ലാനിംഗൊന്നുമില്ല. വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും. അങ്ങനെ എനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേയെന്ന് എന്റെ മുഖത്തു നോക്കി ചോദിച്ചാൽ അത് കറക്ടാണെന്ന് എനിക്ക് പറയേണ്ടി വരും എന്ന് നിഖില വിമൽ പറഞ്ഞു.
Read Moreവിഷാദം എന്നത് അദൃശ്യമാണ്: എന്റെ അമ്മ അത് ശ്രദ്ധിക്കുകയും ഉടന്‍ തന്നെ മനഃശാസ്ത്രജ്ഞനെ സമീപിക്കുകയും ചെയ്തത് ഭാഗ്യമാണ്; ദീപിക പദുകോൺ
ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ബോളിവുഡ് നടിമാരിൽ ഒരാളാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ മാത്രമല്ല, ഹോളിവുഡിലും ദീപിക തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. താരപ്രഭയില്‍ നില്‍ക്കുമ്പോഴും വിഷാദരോഗത്തിന്റെ ഭൂതകാലം തനിക്ക് ഉണ്ടായിരുന്നതായി ദീപിക പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ വിഷാദരോഗത്തിനെതിരേ അവബോധം സൃഷ്ടിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന താരമാണ് ദീപിക. സമ്മര്‍ദങ്ങളില്ലാതെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചര്‍ച്ചയിൽ ദീപിക പദുകോണും ഭാഗമായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പരിപാടിയില്‍ നടക്കുന്നത്. ദീപിക പദുകോണിനെ കൂടാതെ, മേരി കോം ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. പരീക്ഷ പേ ചര്‍ച്ചയില്‍ ഡിപ്രഷനുമായുളള പോരാട്ടത്തെക്കുറിച്ചാണ് ദീപിക സംസാരിച്ചത്. തന്റെ വിഷാദ രോഗാവസ്ഥയും അതിനെ എങ്ങനെ അതിജീവിച്ചുവെന്നുമാണ് നടി വ്യക്തമാക്കിയത്.…
Read Moreപോര് കനക്കുന്നു: സിനിമാമേഖല ചേരിതിരിയുന്നു; സുരേഷ് കുമാറിനെ പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്
കൊച്ചി: നിര്‍മാതാക്കളായ ജി. സുരേഷ്കുമാറും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെട്ട സിനിമാ തര്‍ക്കം രൂക്ഷമായതോടെ ചലച്ചിത്ര മേഖല ഇരു ചേരിയിയായി തിരിയുന്നു. വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെ ശക്തമായി പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരനിരയും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി ഫിലി ചേംബറിന്റെ നേതൃത്വത്തിൽ ഈ മാസം 24ന് കൊച്ചിയില്‍ യോഗം ചേരും. താരങ്ങളുടെ അമിത പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷനും ഫിയോക്കും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്നു വിളിച്ച യോഗം ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം തീരുമാനിച്ചിരുന്നു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം, ജിഎസ്ടിക്കൊപ്പം വിനോദനികുതി കൂടി പിരിക്കുന്ന “ഇരട്ട നികുതി’ സമ്പ്രദായം തുടങ്ങിയവയ്ക്കു പരിഹാരം തേടിയാണു സമരം പ്രഖ്യാപിച്ചതെന്നാണ്…
Read Moreപണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണമെന്ന നിര്‍മാതാക്കളുടെ നിലപാട് അംഗീകരിക്കില്ല: ജയന് ചേര്‍ത്തല
താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നുവെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടന് ജയന് ചേര്‍ത്തല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിര്‍മാതാക്കള്‍ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ടാണ് സിനിമ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാറിന്റെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. നടന്മാര് ആരും സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുന്നത് വൃത്തികെട്ട ഇടപാടാണ്. അമ്മ നിര്‍മിക്കുന്ന സിനിമയില്‍ മാത്രമേ അമ്മയുടെ അംഗങ്ങള്‍ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ നിര്‍മാതാക്കള്‍ എന്ത് ചെയ്യും. താരങ്ങളെ വച്ച് ഷോ നടത്തി ഗുണഭോക്താക്കള്‍ ആയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. അമ്മ കടമായി നല്കിയ ഒരുകോടി രൂപയില്‍ ഇനി നാല്പതു ലക്ഷം രൂപ നിര്‍മാതാക്കളുടെ…
Read Moreജി. സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിര്‍മാതാക്കളുടെ സംഘടനയില്‍ ജനറല്‍ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല: ലിബര്‍ട്ടി ബഷീര്‍
ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാസമരം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചെയര്‍മാനും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍. നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിര്‍മാതാക്കളുടെ സംഘടനയില്‍ ജനറല്‍ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല. സുരേഷ് കുമാര്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. പക്ഷേ അതില്‍ ചെറിയ പാകപിഴകള്‍ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂര്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മാതാവാണ്. അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം മോഹന്‍ലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തിയറ്ററുകള്‍ക്ക് എപ്പോഴും ചിത്രങ്ങള്‍ കൊടുക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ജനറല്‍ ബോഡി വിളിക്കാതെ തീരുമാനം എടുത്തുവെന്നതാണ് സുരേഷ്കുമാറിന് പറ്റിയ തെറ്റ്. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങളോട് പറയാന്‍ സാധിക്കില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് മുന്‍നിര നടന്മാര് നിര്‍മിക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നുണ്ടല്ലോ? നന്നായി സംസാരിച്ചാല്‍ തീരുന്ന…
Read Moreസുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
കൊച്ചി: സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെ മലയാള സിനിമയില്‍ പോര് മുറുകുന്നു. സുരേഷ്കുമാറിന് പിന്തുണയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തി. പ്രസിഡന്റായ ആന്റോ ജോസഫിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ യോഗ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാത്ത ആന്‍ണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത നടപടി തെറ്റാണ്. സംഘടനക്കെതിരെയും വ്യക്തിപരമായും നടത്തുന്ന എത് നീക്കത്തെയും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താക്കുറിപ്പിറക്കി. സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുന്നത്. രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരില്‍ കാണാനും നീക്കം നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, സിനിമയിലെ തര്‍ക്കത്തില്‍ മൗനം…
Read Moreവിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ! ഒരു ഭാഗത്തു മണിമാളികയും മറുഭാഗത്ത് കിടപ്പാടവും നഷ്ടപ്പെടുന്നു; സുരേഷ് കുമാറിന്റെപ്രസ്താവനയ്ക്കെതിരേ സാന്ദ്രാ തോമസ്
കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിർമാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് സാന്ദ്രാ പറഞ്ഞു. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ല. കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്. സിനിമമേഖലയിലെ സംഘടനകൾ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നില്ല. നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തിൽ തുടർന്ന് പോകുന്നതിനു വേണ്ടി കാലാകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചതെന്നും സാന്ദ്ര വ്യക്തമാക്കി. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് സാന്ദ്ര പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ 2016 ഇൽ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടർന്നുള്ള ഹേമകമ്മിറ്റി റിപ്പോർട്ടും മലയാള സിനിമ സമാനതകൾ ഇല്ലാത്ത…
Read Moreസാരിയിൽ സുന്ദരിയായി നിത്യ ദാസ്: വൈറലായി ചിത്രങ്ങൾ
ഈ പറക്കും തളിക എന്ന സിനിമയും അതിലെ ബാസന്തിയെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. ബാസന്തിയായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിത്യ ദാസ് പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിത്യ അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിത്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സാരിയിലുളള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അതി സുന്ദരിയാണ് ചിത്രങ്ങളില്‍ നിത്യ. 43 വയസായെന്നും, രണ്ട് കുട്ടികളുടെ അമ്മയാണെന്നും കണ്ടാല്‍ പറയില്ല എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എങ്ങനെ ഈ സൗന്ദര്യം കാത്തു സുക്ഷിക്കുന്നു എന്നതാണ് പലരുടെയും സംശയം.
Read Moreഅമിതമായ സ്നേഹം ഭയാനകമാകും : മലയാളി നായികയുടെ ബഹുഭാഷാ ചിത്രം ‘സാരി’ ഉടൻ
ഒരു ഫോട്ടോ ഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) നായികയായി അഭിനയിക്കുന്ന സിനിമയാണ് സാരി. പ്രശസ്ത സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ രചനയില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ഗിരി കൃഷ്ണ കമല്‍ ആണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിന്റെ കഥയുടെ കൃത്യമായ സൂചനയുണ്ട്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രചനയ്ക്ക് പുറമെ ചിത്രം അവതരിപ്പിക്കുന്നതും രാം ഗോപാല്‍ വര്‍മയാണ്. സത്യ യദു, സാഹില്‍ സംഭ്രല്, അപ്പാജി അംബരീഷ്, കല്പലത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി…
Read More