സൂപ്പർതാരങ്ങൾക്ക് ഒപ്പം പേടിച്ചു പേടിച്ചാണ് അഭിനയിച്ചത്. പക്ഷേ രാജാധിരാജയിൽ അഭിനയിക്കുമ്പോൾ തന്റെ ഡയലോഗ് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു എന്ന് നടി സേതു ലക്ഷ്മിയമ്മ. ലക്ഷ്മി റായിയും മമ്മൂട്ടി സ്നേഹത്തോടെ കെട്ടിപിടിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ചെല്ലുന്ന സീൻ ആയിരുന്നു. ഓരോ നാശങ്ങൾ വേണ്ടാത്ത നേരത്ത് കയറി വരുന്നു എന്ന് മമ്മൂട്ടി പറയുമ്പോൾ ഇതിനൊക്കെ ഒരു നേരവും കാലവും ഉണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് മമ്മൂട്ടി ചിരിച്ചത്. ഒരുപാട് കാര്യങ്ങൾ മമ്മൂട്ടി പറഞ്ഞു തന്നിരുന്നു. ഇനിയും എനിക്കൊരുപാട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തരാൻ അറിയാം, പക്ഷേ അതിന് പണം തരണം എന്നായിരുന്നു പറഞ്ഞത്. എന്നെ വളരെയധികം ഇഷ്ടമാണ്. തമാശകൾ ഒക്കെ പറയുമായിരുന്നു എന്ന് സേതു ലക്ഷ്മിയമ്മ പറഞ്ഞു.
Read MoreCategory: Movies
കറുപ്പിൽ തിളങ്ങി അനുപമ; വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ കരിയർ തുടങ്ങുന്നത്. തെലുങ്കിലാണ് അനുപമ കൂടുതൽ സിനിമകൾ ചെയ്തത്. അനുപമയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഡ്രസിൽ വളരെ സ്റ്റൈലിഷായുള്ള ഫോട്ടോകളാണ് അനുപമ പങ്കുവെച്ചത്. അതേസമയം ഇടയ്ക്കിടെ ഹോട്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
Read Moreലേഡി ആക്ഷൻ ചിത്രം ‘രാഷസി’തിയറ്ററിലേക്ക്
ലേഡി ഓറിയന്റൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി മാർച്ച് 14 – ന് തിയറ്ററുകളിലെത്തും. റോസിക എന്റർപ്രൈസസ്, എൽജിഎഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വിഎഫ്എഎസ് എന്നിവർ നിർമിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ് രചനയും സംവിധാനവും നിർവഹിക്കുന്നു. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആക്ഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൈലേഷ്, റഫീക് ചോക്ളി എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തിളങ്ങുന്നു. ഡിഒപി – ഷെട്ടി മണി, എഡിറ്റർ – ജോവിൽ ജോൺ, സംഗീതം – പി.കെ. ബാഷ്, പശ്ചാത്തല സംഗീതം – ജോയ് മാധവ്, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂം – ശാലിനി മുബൈ, ദേവകുമാർ,ഫയ്റ്റ് – ശരവണൻ,…
Read Moreആദ്യസിനിമയ്ക്കു ലഭിച്ച പ്രതിഫലം 5,000: ഇപ്പോൾ വാങ്ങുന്നത് ആറു കോടി!
മലയാളസിനിമയിൽ അഭിനയിച്ചതോടെയാണ് സായി പല്ലവി എന്ന നടിയുടെ കരിയര്‍ മാറിമറിയുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിൽ ഒരാളാണ് സായി പല്ലവി മലയാളികള്‍ക്ക് ഇന്നും പ്രേമത്തിലെ മലര് മിസാണ്. ഈ കഥാപാത്രം നേടി കൊടുത്ത പേരും പ്രശസ്തിയും നടിയുടെ കരിയര്‍ തന്നെ ഉയരത്തിലെത്തിച്ചു. ഇന്ന് പല നായകന്മാരെക്കാളും പ്രതിഫലം വാങ്ങിക്കുന്ന നടിയായി സായ് പല്ലവി മാറി. തെലുങ്കില്‍ നാഗ ചൈതന്യയ്ക്കൊപ്പം നായികയായി അഭിനയിച്ചിരിക്കുകയാണ് നടിയിപ്പോള്‍. തണ്ടേല്‍ എന്ന സിനിമ കഴിഞ്ഞ ആഴ്ചയാണ് റിലീസിനെത്തിയത്. ഗംഭീര അഭിപ്രായം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ പ്രതിഫലത്തില്‍ സായ് പല്ലവിവീണ്ടും ഞെട്ടിക്കുന്ന മാറ്റം വരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടി ആദ്യകാലത്ത് വാങ്ങിയ തുകയുടെ കണക്ക് വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണിപ്പോൾ. പ്രേമത്തില്‍ അഭിനയിക്കുന്നതിനും പത്ത് വര്‍ഷം മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സായ് പല്ലവി സിനിമയില്‍ അഭിനയിച്ചിരുന്നു. കസ്തുരിമാന് എന്ന സിനിമയില്‍ ഒരു കോളേജ്…
Read Moreശ്രീനാഥ് ഭാസിയുടെ പൊങ്കാല; കാത്തിരിപ്പിലെന്ന് ആരാധകർ
എ.ബി. ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയാകുന്നു. ഗ്ലോബല്‍ പിക്ചേഴ്സ്എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് നിര്‍മാതാക്കള്‍. ലൈന്‍ പ്രൊഡ്യൂസര്‍ പ്രജിത രവീന്ദ്രന്, ഡിഒപി ജാക്സണ് ജോണ്സണ്, സംഗീതം രഞ്ജിന് രാജ്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തില്‍ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലന്‍സിയര്‍, സുധീര്‍ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകന് മാര്ട്ടിന്, ജീമോന്‍ ജോര്‍ജ്, ഷെജിന്‍, യാമി സോന, സ്മിനു സിജോ, രേണു സുന്ദര്‍, ശാന്തകുമാരി എന്നിവര്‍ അഭിനയിക്കുന്നു. വൈപ്പിന്‍, ചെറായി, മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സെവന് ആർട്സ് മോഹന്‍, എഡിറ്റര്‍ കപില്‍ കൃഷ്ണ. ആര്‍ട്ട് ഖമര്‍ എടക്കര, കോസ്റ്റും സൂര്യ ശേഖര്‍, മേക്കപ്പ് അഖില്‍ ടി രാജ്, കൊറിയോഗ്രഫി വിജയറാണ, സംഘട്ടനം മാഫിയ ശശി,…
Read Moreഉറക്കം രണ്ടു മണിക്കൂര്‍ മാത്രം, മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഉറങ്ങുന്നതെന്ന് സൽമാൻ ഖാൻ
ദിവസേന രണ്ട് മണിക്കൂറൊക്കെയാണ് സാധാരണയായി ഉറങ്ങാറുള്ളത് സല്മാന് ഖാന്. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഞാന്‍ ഉറങ്ങുക. സിനിമാ ചിത്രീകരണത്തില്‍ ആയിരിക്കുമ്പോള്‍ ഇടയ്ക്ക് ഏതാനും മിനിറ്റ് സമയം ഒഴിവു കിട്ടുമ്പോള്‍ ഉറങ്ങാറുണ്ട്. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോഴേ എനിക്ക് ഉറങ്ങാന്‍ സാധിക്കാറുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ എനിക്കു ശരിയായ ഉറക്കം ലഭിച്ചിട്ടുണ്ട്. ജയിലില്‍ ആയിരുന്ന സമയത്തും വിമാനയാത്രയ്ക്കിടയിലുമാണ് അത്. ആ സമയത്ത് മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നലാണ് എനിക്ക് ഉണ്ടായിരുന്നത് എന്ന് സല്മാന് ഖാന് പറഞ്ഞു.
Read Moreഎന്റെ ബാല്യത്തില്‍ അമ്മച്ചി എന്നെ എടുത്തു, അമ്മച്ചിയുടെ വാര്‍ധക്യത്തില്‍ അമ്മച്ചിയെ ഞാന്‍ എടുക്കുന്നു: വല്യമ്മച്ചിയെ കൈകളിൽ വാരിയെടുത്ത് സ്മിനു സിജോ
സ്വന്തം അമ്മൂമ്മയെ കൈകളിൽ എടുത്തു നടന്നു വരുന്ന നടി സ്മിനുവിന്റെ വിഡിയോ ശ്രദ്ധ നേടുന്നു. എന്റെ അമ്മയുടെ അമ്മ. ഭൂമിയില്‍ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ. എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകള്‍ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓര്‍മകളില്‍ പകരം കൊടുക്കാന്‍ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല. എന്റെ ബാല്യത്തില്‍ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാര്‍ധക്യത്തില്‍ അമ്മച്ചിയെ ഞാന്‍ എടുക്കുന്നു. കര്‍മ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയില്‍ ചെറിയ ഒരു ഓര്‍മപ്പെടുത്തല്‍. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ ആവട്ടെ നമ്മുടെ മാതാപിതാക്കള്‍ എന്ന് കുറിച്ചുകൊണ്ടാണ് സ്മിനു സിജോ വീഡിയോ പങ്കുവച്ചത്.
Read Moreമഞ്ജു വാര്യരും വിധു വിന്‍സെന്റും ഡബ്ല്യൂസിസിയിൽ സജീവമല്ലാത്ത കാരണം അവരോട് പോയി ചോദിക്കണമെന്ന് പാർവതി തിരുവോത്ത്
വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) എന്ന പേരിലുളള വനിതാ കൂട്ടായ്മയുടെ ആരംഭം മലയാള സിനിമാരംഗത്ത് ഒരു വിപ്ലവം തന്നെയായിരുന്നു. ആദ്യമായാണ് സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന പിറവിയെടുക്കുന്നത്. മഞ്ജു വാര്യര്‍ മുതല്‍ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും പദ്മപ്രിയയും അടക്കമുളള പ്രമുഖര്‍ ഡബ്ല്യൂസിസിക്കു ചുക്കാന്‍ പിടിച്ചവരാണ്. എന്നാല്‍ കൂട്ടായ്മ രൂപീകരിക്കാന്‍ മുന്നില്‍ നിന്നവരില്‍ മഞ്ജു വാര്യരും വിധു വിന്‍സെന്റും അടക്കമുളളവര്‍ ഇന്ന് ഡബ്ല്യൂസിസിയി സജീവമല്ല. അതേസമയം മഞ്ജു വാര്യര്‍ താരസംഘടനയായ അമ്മയുടെ വേദിയില്‍ സജീവമാകുന്ന കാഴ്ചയും കാണുന്നു. മഞ്ജു ഡബ്ല്യുസിസി അംഗമാണോ ഇപ്പോഴും അതോ രാജി വെച്ചോ എന്നതിൽ വ്യക്തതയില്ല. എന്തുകൊണ്ടാണ് മഞ്ജു വാര്യരും വിധു വിന്‍സെന്റും പോലെ ഡബ്ല്യൂസിസി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പലരും ഇന്ന് സജീവമല്ലാത്തത് എന്ന ഒരു അഭിമുഖത്തില്‍ പാര്‍വതിയോടു ചോദിച്ചു. ഈ ചോദ്യത്തിന് പാര്‍വതി നല്കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍.…
Read Moreആരണ്യം മാർച്ച് 14ന് തിയറ്ററുകളിലേക്ക്
എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനട് നിർമിക്കുന്ന ആരണ്യം മാർച്ച് 14ന് തിയറ്ററുകളിലെത്തുന്നു. കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. രണ്ടു തിയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ വേറിട്ട് നിൽക്കുന്ന ചിത്രമാണ് ആരണ്യം. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും, രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ പ്രശസ്ത നടനായ എം.ജി. സോമന്റെ മകൻ സജി സോമൻ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിക്കുന്നു. സജി സോമൻ, പ്രമോദ് വെളിയനാട്. ലോനപ്പൻ കുട്ടനാട്. ഡോ. ജോജി, ടോജോ ചിറ്റേറ്റുകളം, ദിവ്യ, സോണിയ മർഹാർ, ലൗലി, ആൻസി, ദാസ് മാരാരിക്കുളം, ജോൺ ഡാനിയൽ,രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബിഎടത്വാ, വർഷ, സത്യൻ, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് അഭിനേതാക്കൾ. പ്രശസ്ത സംവിധായകനായ…
Read Moreപിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല; തെലുങ്ക് സൂപ്പര്‍താരത്തോട് പൊട്ടിത്തെറിച്ച് രാധിക
ഇന്ത്യന്‍ സിനിമയ്ക്കു പുറമെ അന്താരാഷ്ട്ര സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക ആപ്തെ. സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് രാധിക ആപ്തെ കടന്നു വന്നത്. തിയറ്ററിലൂടെയായിരുന്നു അഭിനയത്തിന്റെ തുടക്കം. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഹിന്ദിയിലാണ് സജീവമെങ്കിലും തമിഴിലും തെലുങ്കിലും മലയാളത്തിലും രാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും രാധിക അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല രാധികയെ ജനപ്രീയയാക്കുന്നത്. ജീവിതത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും രാധികയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. താര കുടുംബങ്ങളുടെ പാരമ്പര്യവും ഗോഡ്ഫാദര്‍മാരുടെ പിന്തുണയും അവകാശപ്പെടാനില്ലാത്തതു കൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് പല പ്രതിസന്ധികളും രാധികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് രാധിക ആപ്തെ. അത്തരത്തില്‍ ഒരിക്കല്‍ തെലുങ്കില്‍ നിന്നുതനിക്കുണ്ടായ അനുഭവം രാധിക പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് ഒരു സൂപ്പര്‍ താരം അപമര്യാദയായി പെരുമാറിയെന്നായിരുന്നു രാധിക വെളിപ്പെടുത്തിയത്.അവര്‍…
Read More